അനാമിക 💞: ഭാഗം 7

anamika

രചന: അനാർക്കലി

എവിടെ നിന്നോ എത്തിയ കാറ്റ് അവളുടെ ആ ജടപ്പിടിച്ച മുടിയിലും മുഖത്തും തഴുകി പോയതും അവൾക്ക് അതിൽ തന്റെ പ്രാണന്റെ സാമീപ്യം ഉള്ളതുപോലെ തോന്നി... "*ശ്രീ....... *" അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... അവന്റെ ഓർമകൾ അവളെ വന്ന് തലോടാൻ തുടങ്ങി... അതോടൊപ്പം അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകാനും... _____________ ഡോറിൽ ആരോ മുട്ടുന്നത് കേട്ടാണ് ലച്ചു ഉറക്കം ഉണർന്നത്... നോക്കുമ്പോൾ നേരം പുലർന്നിരുന്നു... ഇന്നലെ രാത്രി അങ്ങനെ വന്നു കിടന്നതാണെന്ന് അവൾക്ക് മനസിലായി... വീണ്ടും ആരോ മുട്ടിയതും അവൾ എണീറ്റു പോയി ഡോർ തുറന്നു... തനിക്ക് മുന്നിൽ നിൽക്കുന്ന വേണുവിനെ കണ്ടതും അവൾ അയാളെ നോക്കി മുഖം വീർപ്പിച്ചു ബെഡിൽ പോയിരുന്നു... "എന്റെ മോൾ പപ്പയോടു പിണങ്ങിയോ..." വേണു അവൾക്കരികിൽ പോയിരുന്നുക്കൊണ്ട് ചോദിച്ചു.. അവൾ അയാൾക്ക് ഒരു മറുപടി കൊടുക്കാതെ മുഖം തിരിച്ചിരുന്നു.. "ലച്ചു... " "വേണ്ട പപ്പാ... എന്നോട് മിണ്ടാൻ വരണ്ട... " "അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ... എന്റെ മോളോട് എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല.. ഞാൻ മിണ്ടും... "

അതും പറഞ്ഞു വേണു അവളുടെ മുഖം അവനു നേരെ തിരിച്ചു... "അവനെ ഇവിടെ നിറുത്താതെ പറഞ്ഞയച്ചാൽ ജനാർദ്ദനോട് ഞാൻ എന്ത് പറയും... ഒന്നില്ലേലും അവൻ എന്റെ സുഹൃത്ത് അല്ലെ... " "പക്ഷെ എനിക്ക് അവനെ കാണുന്നത് പോലും ഇഷ്ടമല്ലേ എന്ന് പപ്പയ്ക്ക് അറിയില്ലേ... " "എന്റെ മോളെ... നീ അവനെ കാണാൻ ഒന്നും പോകേണ്ട... നീ ഇപ്പൊ ഓഫീസിൽ പോകില്ലേ... പിന്നെ എന്താ.... " "വന്നാൽ കാണേണ്ടി വരില്ലേ... " "അവൻ ഇന്ന് പോകും... ഇന്ന് അവൻ ഒരു മീറ്റിംഗ് ഉണ്ട്.. അത് കഴിഞ്ഞ അവൻ പൊയ്ക്കോളും... കേട്ടോ എന്റെ കാന്താരി..." "സത്യമാണോ... " "അങ്ങനെയാ അവൻ എന്നോട് പറഞ്ഞത്... പിന്നെ ചെന്ന് ഫ്രഷായി പോകാൻ നോക്ക്... ലേറ്റ് ആയ നിന്റെ കാലൻ പിന്നെ നിന്നെ വെച്ചേക്കത്തില്ല... " വേണു റാമിനെ പറ്റിപറഞ്ഞതും അതുവരെ ദേഷ്യത്തിൽ ആയിരുന്ന ലച്ചുവിന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നിരുന്നു.. വേണു അത് ശ്രദ്ധിച്ചതും അവൾ അത് അവനിൽ നിന്നും മറച്ചുപിടിച്ചു വേഗം ബാത്‌റൂമിൽ കയറി... വേണു അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി...

ലച്ചു റെഡിയായി താഴേക്ക് ചെന്നപ്പോൾ ഇന്ദിര രാഹുലിനും വേണുവിനും ഭക്ഷണം വിളമ്പുകയായിരുന്നു.. ഇന്ദിര അവൾ വരുന്നത് കണ്ടതും അവളോട് ചെന്നിരിക്കാൻ പറഞ്ഞു... "ആഹ്... നീ വന്നോ... എന്നാ വന്നിരിക്ക്... " "പപ്പാ ഞാൻ പോവാ... " "ലച്ചു എന്തെങ്കിലും കഴിച്ചു പോ... " "വേണ്ട ഞാൻ പുറത്തു നിന്നും കഴിച്ചോളാം..." "പിന്നെ ഞാനിതൊക്കെ ആർക്ക് വേണ്ടിയാ ഉണ്ടാക്കിയെ... " "അവിടെ ഇരിക്കുന്നുണ്ടല്ലോ നിങ്ങളെ പുന്നാര മകൻ... അവൻ ഓട്ടിക്കൊടുത്തോ... എനിക്ക് വേണ്ടാ... " അവൾ അതും പറഞ്ഞു രാഹുലിനെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അവിടെ നിന്നും ഇറങ്ങി... "ലച്ചൂ.... " "വേണ്ട ഇന്ദിരെ... അവൾ പുറത്തുനിന്നും കഴിച്ചോളാം എന്ന് പറഞ്ഞല്ലോ... പിന്നെ എന്തിനാ... " "വേണുവേട്ടൻ ഒരാളാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്... " "ആണെങ്കിൽ ഞാനത് സഹിച്ചു പോരെ... നീ രാഹുൽ മോനെ ഭക്ഷണം കൊടുക്കൂ... കണ്ടില്ലേ അവൻ ആകെ ക്ഷീണിച്ചിട്ടുണ്ട്...." വേണു രാഹുലിനെ നോക്കി ഒരു പരിഹാസചുവയോടെ പറഞ്ഞു അവിടെ നിന്നും പോയി...

രാഹുൽ വേണുവിനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു ഭക്ഷണം കഴിച്ചു... _____________ അന്ന് റാം ഓഫീസിലേക്ക് വന്നിരുന്നില്ല... അത് ലച്ചുവിന് നല്ല വിഷമമായിരുന്നു.. അവൾക്ക് അന്നത്തെ ദിവസം ഒരു ഉൽത്സഹവും ഉണ്ടായിരുന്നില്ല... ഫുൾ ടൈം മൂഡ് ഓഫ്‌ ആയിരുന്നു... മീര അത് കണ്ട് അവളോട് കാര്യം തിരക്കിയിരുന്നെങ്കിലും അവൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... ഉച്ചക്ക് ശേഷം അവൾ ലീവെടുത്ത് പോയി... വീട്ടിലേക്ക് പോകാൻ അവൾക്ക് തോന്നിയില്ല... പകരം അവൾ ബീച്ച്ലേക്ക് പോയി... അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ബെഞ്ചിലായി അവൾ ഇരുന്നു... കരയെ ചുംബിച്ചു പോകുന്ന തിരയെ കണ്ട് അവൾ നോക്കിയിരുന്നു...പെട്ടെന്നു അവളുടെ മുന്നിലായി മണലിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ അവൾ കണ്ടു... ഏകദേശം റാമിനെ പോലെ തോന്നുന്ന അവനെ കണ്ടതും അവൾ അവന്റെ അടുത്തേക്ക് പോയി... അവൾക്ക് പുരം തിരിഞ്ഞിരിക്കുന്ന അവനെ അവൾക്ക് കാണാൻ കഴിഞ്ഞില്ല..

അവൾ അവന്റെ തോളിൽ ഒന്ന് സ്പർശിച്ചതും അവൻ ഒന്ന് തിരിഞ്ഞു നോക്കി...അവനെ കണ്ടതും അവളുടെ മുഖം ഒന്ന് തിളങ്ങി... "Sir... sir എന്താ ഇവിടെ.... " "നീ എന്താ ഇവിടെ... നീ ഇന്ന് ലീവാണോ... എന്നിട്ട് എന്താ അറിയിക്കാഞ്ഞത്..." 'ഇയാൾക്ക് ഏത് നേരവും എന്നോട് വഴക്ക് ഉണ്ടാക്കാനേ അറിയു...ഒലക്ക...ഞാനെന്താ ചോദിച്ചേ... ഇയാളെന്താ ഇങ്ങനെ.... ഈശ്വരാ ഞാനിപ്പോ ലീവ് എടുത്തത് വെറുതെ ആണെന്ന് പറഞ്ഞാൽ ഇയാൾ എന്നെ കൊല്ലുമല്ലോ... ' അവൾ ഒന്ന് മനസ്സിൽ അവനെ നന്നായി ചൂടായി അവനെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തു... "അത്.. അത് പിന്നെ sir... എനിക്ക് നല്ല തലവേദന... അതോണ്ട് ഞാൻ ലീവ് എടുത്തു... " "എന്നിട്ട് നീ എന്താ ഇവിടെ....വീട്ടിൽ പോയി റസ്റ്റ്‌ എടുത്തുക്കൂടെ... " "വീട്ടിൽ ആരുമില്ല sir... എനിക്ക് ഒറ്റക്കിരിക്കാൻ പേടിയാ... ഇവിടെ ആകുമ്പോൾ നല്ല സുഗാ... ഈ കാറ്റും ക്കൊണ്ട് കടലും നോക്കിയിരിക്കാൻ... " അവൻ അതിന് ഒന്ന് മൂളിക്കൊടുത്തു ദൂരേക്ക് നോക്കിയിരുന്നു...

അവന്റെ ആ ഭാവം കണ്ട് അവൾ അവനെ തന്നെ നോക്കി അവന്റെ അടുത്തിരുന്നു... ______________ രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴായിരുന്നു മഹി റാമിന്റെ അടുത്തേക്ക് വന്നത്... "ശ്രീക്കുട്ടാ ... ഇതൊന്ന് നോക്ക്.. " "എന്താ ഇത്.... " "കുറച്ചു പെൺകുട്ടികളുടെ ഫോട്ടോ ആണ്.. ഇതിൽ നിന്നും നീ ഒരാളെ സെലക്ട്‌ ചെയ്യണം... നിന്റെ വിവാഹം ഞങൾ നടത്താൻ തീരുമാനിച്ചു... " "ഓഹോ... അപ്പൊ എന്റെ സമ്മതമില്ലാതെ നിങ്ങൾ എന്റെ വിവാഹക്കാര്യം വരെ തീരുമാനിച്ചു..അല്ലേ... " "ആ അതെ...നിനക്ക് പ്രായം കൂടി വരുകയാണ്....അത്കൊണ്ട് ഞങൾ അത് അങ്ങ് തീരുമാനിച്ചു... നീ ഇപ്പൊ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി... " മഹി അവനു നേരെ ആ എൻവലപ്പ് നീട്ടിയതും റം അത് വാങ്ങി ഒന്നുപോലും നോക്കാതെ അതെല്ലാം കീറി കളഞ്ഞു.. എന്നിട്ട് അത് മഹിയുടെ നേരെ എറിഞ്ഞു... "എനിക്ക് വേണ്ടി ആരും ഇവിടെ ഒരു പെണ്ണിനേയും കണ്ടെത്തേണ്ട... എന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണോള്ളൂ... അത് അനു മാത്രമാണ്....

" അത്രയും പറഞ്ഞു അവൻ അവിടെ നിന്നും ദേഷ്യത്തിൽ നടന്നകന്നതും നന്ദിനി മഹിയുടെ അടുത്തേക്ക് ചെന്നു... "ഞാൻ പറഞ്ഞതല്ലേ ഏട്ടാ.. അവൻ സമ്മതിക്കില്ലെന്ന്... പിന്നെ എന്തിനാ അവനോട്... " അവൻ അവളോട് ഒന്നും പറയാതെ അവിടെ നിന്നും പോയി... മഹിയോടുള്ള ദേഷ്യത്തിൽ റാം കാറിന്റെ സ്പീഡ് പരമാവധി കൂടിയാണ് പോയത്... ഓഫീസിലേക്ക് പോകാൻ അവനു തോന്നിയില്ല... അത്കൊണ്ട് തന്നെ അവൻ നേരെ പോയത് ബീച്ചിലേക്കായിരുന്നു.. തിരയെയും നോക്കി അവൻ കുറേനേരം അവിടെ ഇരുന്നു... അവന്റെ മനസ്സ് അപ്പോഴും അനാമികയുടെ ഓർമകളിൽ ആയിരുന്നു... _______________ "Sir പറഞ്ഞില്ല... sir എന്താ ഇന്ന് ലീവ് ആയത്... " "എനിക്ക് പല കാരണവും ഉണ്ടാകും അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല.... " അവന്റെ വാക്കുകൾ അവളെ വല്ലാതെ നോവിച്ചു... അവൾ അത് പുറത്തുകാണിക്കാതെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് അവിടെ നിന്നും എണീറ്റു പോയി...

അവൻ അത് അറിയുന്നുണ്ടെങ്കിലും അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ ഇരുപ്പ് തന്നെ ഇരുന്നു... അവൻ എന്നും തന്നോട് അങ്ങനെ തന്നെയാ പറയാറുള്ളത് എന്ന് അവൾക്കറിയാമെങ്കിലും അവളുടെ ഹൃദയത്തെ അത് വല്ലാതെ വേദനിപ്പിച്ചിരുന്നു... ലച്ചു വണ്ടിയും എടുത്തു നേരെ വീട്ടിലേക്ക് പോയി... ഇന്ദിര വന്ന് വാതിൽ തുറന്നുക്കൊടുത്തതും അവൾ അവരെ നോക്കാതെ റൂമിലേക്ക് കയറി പോയി... പിറകിൽ നിന്നും അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും അവൾ അതൊന്നും കെട്ടിരുന്നില്ല... റൂമിൽ കയറി വാതിൽ അടച്ചു ബെഡിൽ കമിഴ്ന്നു കിടന്നു.. മനസ്സിൽ അപ്പോഴും റാം ആയിരുന്നു...അവനോടുള്ള തന്റെ മനോഭാവം എന്താണെന്നുപോലും അവൾക്ക് മനസിലായില്ല... അവനെ കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന വികാരങ്ങളും തന്റെ ഈ മോശം അവസത്തേയും അവന്റെ സാമീപ്യത്തിൽ ഇല്ലാതാവുന്നതും അവൾക്ക് തോന്നിയിരുന്നു...

അത് പോലെ അവൻ അവളോട് കുത്തു വാക്ക് പറഞ്ഞാൽ പോലും അവൾക്ക് അത് സഹിക്കാൻ കഴിയാതെയായി വന്നിരുന്നു... പെട്ടെന്നു ആരോ വാതിൽ തള്ളി തുറന്നു വന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ചു മുഖം നോക്കി ആഞ്ഞടിച്ചിരുന്നു... അവളുടെ കൈകൾ കവിളിലേക്ക് പോയി തൊട്ടു.. തന്നെ ആരാണ് അടിച്ചതെന്ന് നോക്കിയതും അവളുടെ കണ്ണുകൾ ദേഷ്യത്തൽ ചുവന്നിരുന്നു.... "ആരോടാടി നീ കൊഞ്ചി കുഴഞ്ഞിരുന്നത്..." " അത് ചോദിക്കാൻ നീ ആരാടാ... " "ഞാൻ നിന്നെ കെട്ടാൻ പോകുന്നവൻ... നീ ആരോടൊക്കെ സംസാരിക്കുന്നു എന്ന് അറിയാൻ പൂർണ അവകാശം ഉള്ളവൻ... " "അത് നീ അങ്ങ് സ്വയം തീരുമാനിച്ചാൽ മതിയോ രാഹുൽ... ഈ ഞാൻ കൂടെ തീരുമാനിക്കേണ്ടേ... " "നിന്റെ തീരുമാനം ഇതിൽ ആവശ്യമില്ലടി... ഞാൻ തീരുമാനിക്കും അത് നടക്കും....

ഇനി നീ എങ്ങാനും ഈ വീട് വിട്ട് ഇറങ്ങി എന്ന് ഞാനറിഞ്ഞാൽ കൊന്നു കളയും... " "എന്നാ ഇപ്പോൾ തന്നെ കൊന്നേക്ക്... നിന്നെ കേട്ടുന്നതിലും ഭേദം അത് തന്നെയാണ്.... " "ഡീ.... " "അലറണ്ട mr രാഹുൽ ജനാർദ്ദനൻ... നീ വിചാരിക്കും പോലെ ഒന്നും സംഭവിക്കാൻ പോകുന്നില്ല... എന്റെ കഴുത്തിൽ ഒരിക്കലും നിന്റെ താലി വീഴാൻ ഞാൻ സമ്മതിക്കില്ല... " "ആരെ കണ്ടാടി നീ ഇങ്ങനെ ചിലക്കുന്നെ... നിന്റെ മാറ്റവനെ കണ്ടോ... " "ആഹ് അതെ.... അവനെ കണ്ടു തന്നെ... അവൻ ജീവനുള്ളിടത്തോളം കാലം നീ എന്റെ കഴുത്തിൽ താലി കെട്ടില്ല..... " അത് പറഞ്ഞു തീർന്നതും അവന്റെ ബലിഷ്‌ടമായ കൈകൾ അവളുടെ മുഖത്തു പതിച്ചിരുന്നു... ആ ശക്തിയിൽ അവൾ നിലം പതിച്ചിരുന്നു... "പൊന്നു മോൾ ആരെ കണ്ടും തുള്ളേണ്ട .. അറിയാലോ എന്നെ... ഞാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും.... എന്ത് വിലകൊടുത്തും...." ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story