അനാമിക 💞: ഭാഗം 8

anamika

രചന: അനാർക്കലി

അത് പറഞ്ഞു തീർന്നതും അവന്റെ ബലിഷ്‌ടമായ കൈകൾ അവളുടെ മുഖത്തു പതിച്ചിരുന്നു... ആ ശക്തിയിൽ അവൾ നിലം പതിച്ചിരുന്നു... "പൊന്നു മോൾ ആരെ കണ്ടും തുള്ളേണ്ട .. അറിയാലോ എന്നെ... ഞാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും.... എന്ത് വിലകൊടുത്തും...." അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി അവിടെ നിന്ന് പോയി... അവൾ നിലത്തേക്ക് ഊർന്നു വീനിരുന്നു... എന്നാൽ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വന്നിരുന്നില്ല....അവളുടെ കണ്ണുകൾ അവനോടുള്ള കോപത്താൽ ജ്വലിച്ചു... "നിന്റെ ആഗ്രഹങ്ങൾ ഒരിക്കലും നടക്കാൻ പോകുന്നില്ല രാഹുൽ.... അതിന് ഈ ദേവലക്ഷ്മി സമ്മതിക്കില്ല.... " എന്തെല്ലാം മനസ്സിൽ കണ്ട് അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു... _____________ വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ ആമിയുടെ റൂമിൽ ഇരിക്കാറാണ് വരുൺ..ആ റൂമിൽ എപ്പോഴും അവളുടെ സാമീപ്യം ഉള്ളതുപോലെ അവൻ തോന്നാറുണ്ടായിരുന്നു...

റം എന്ന് വന്നാലും ഇവിടെ ഉണ്ടാകാറുണ്ട്... അത്കൊണ്ട് തന്നെ അവൾ പോയതിനു ശേഷം ആ റൂമിനു ഒരു മാറ്റവും വന്നിട്ടില്ല... അവളുടെ കുറുമ്പുകളും കുപ്പിവള കിലുക്കം പോലുള്ള ചിരിയും അവന്റെ കാതുകളിൽ അലയടിക്കാൻ തുടങ്ങി... അതോടൊപ്പം അവന്റെ മനസ്സ് അവളെ കാണാനായി വിങ്ങി.... അവന്റെ ഓർമകൾ പഴയകാലത്തേക്ക് സഞ്ചരിച്ചു.... ********* "പപ്പാ..... ദേ ഈ ഏട്ടൻ എന്നെ അടിക്കുന്നു.... പപ്പാ.... ഓടി വായോ.... " "ഡി.. ഞാൻ എപ്പോഴാടി നിന്നെ അടിച്ചേ... നീയല്ലേ എന്നെ അടിച്ചത്... എന്നിട്ട് കള്ളം പറയുന്നോടി കള്ളി... " "നീ എന്നെ ഒന്നും ചെയ്തിട്ടില്ലല്ലേ... പിന്നെ എന്റെ കയ്യിൽ നിന്ന് റിമോർട് വാങ്ങിയതും പോരാ അത് ചോദിക്കാൻ വന്ന എന്റെ കയ്യ് പിടിച്ചു തിരിച്ചില്ലെടാ... " "അതിന് മുന്നേ നീ എന്നെ കടിച്ചിട്ടല്ലെടി..." "അത് നിന്റെ കയ്യിലിരിപ്പ് കാരണം.. " "നീ പോടാ പട്ടി... " "പോടീ കാട്ടുപ്പോത്തെ... " "കാട്ടുപ്പോത്ത് നിന്റെ മറ്റവൾ... " "ദേ എന്റെ പെണ്ണിനെ എന്തങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ.... "

"പറഞ്ഞ നീ എന്താടാ ചെയ്യാ.... " "നിന്നെ ഞാൻ..... " "പപ്പാ.... " അവൻ അവളെ അടിക്കാനായി ഓടിയതും ശേഖർ അങ്ങോട്ട് വന്നതും അവൾ ഓടി ശേഖറിന്റെ പിറകിൽ ഒളിച്ചു.. എന്നിട്ട് വരുണിനെ ഒളിഞ്ഞു നോക്കി... "എന്താടാ... എന്തിനാ നീ ഇവളെ ഇങ്ങനെ ഇട്ട് ഓടിക്കുന്നെ... " "അവൻ എന്നെ അടിച്ചു പപ്പാ... " "ആണോടാ... " "ഇല്ല പപ്പാ... അവൾ വെറുതെ പറയാ... " "ഞാൻ വെറുതെ പറയുന്നത് ഒന്നുമല്ല... എന്റെ കൈ നോക്ക്.. " അവൾ ശേഖറിനു നേരെ കൈകൾ നീട്ടി കാണിച്ചുകൊടുത്തതും ശേഖർ അവളുടെ കൈകളിൽ നോക്കി... വെളുത്ത കൈകളിൽ നേരത്തെ അവൻ പിടിച്ചു തിരിച്ച ഭാഗത്തു നന്നായി ചുവന്നിട്ടുണ്ട്... അത് നന്നായി എടുത്തു കാണിക്കുന്നുമുണ്ട്... "എന്താടാ... എന്റെ മോളുടെ കൈ കണ്ടോ നീ.... " "അത് പിന്നെ... അവൾ എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചിട്ടാ... " "അത്കൊണ്ട് നീ അവളെ കൈ പിടിച്ചു തിരിക്കാണോ വേണ്ടേ... മോളെ ഇവൻ എന്ത് ശിക്ഷ കൊടുക്കണം... " "ഇന്ന് മുഴുവൻ എന്നെ കറങ്ങാൻ കൊണ്ടുപോകണം...

ഏട്ടന്റെ ഫ്രണ്ട്സിന്റെ കൂടെ പോകാനേ പാടില്ല... ഫുൾ ടൈം എന്റെ കൂടെ മാത്രം.... " "പറഞ്ഞത് കേട്ടല്ലോ വരുൺ sir... " "ഉവ്വേ... ഈ തമ്പുരാട്ടി പറയുന്നത് അനുസരിച്ചോളാം... " അവൻ അവൾക്ക് മുന്നിൽ കൈ കൂപ്പി നിന്നതും അവൾ ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു... അവനും അവളെ വാരി പുണർന്നു.... ********* അവന്റെ പിറകിൽ ആരോ വന്നത് പോലെ തോന്നിയതും അവനൊന്നു തിരിഞ്ഞു നോക്കി... തന്നെ തന്നെ നോക്കി നിൽക്കുന്ന റാമിനെ കണ്ടതും അവൻ കണ്ണൊക്കെ തുടച്ചു ഒന്ന് പുഞ്ചിരിച്ചു.. "നീ എപ്പോഴാ വന്നേ... " "ഇപ്പൊ വന്നിട്ടൊള്ളു... അവിടെ ഒന്നും നിന്നെ കാണാത്തപ്പോൾ തോന്നി നീ ഇവിടെ ഉണ്ടാകും എന്ന്... " "ഹ്മ്മ്... നീ ഇന്ന് ഓഫീസിൽ പോയില്ലേ... " "ഇല്ല... " "എന്താടാ.... " "ഒന്നുല്ലടാ... എനിക്കെന്തോ പോകാൻ തോന്നിയില്ല.... " "എന്നാ വാ നമുക്ക് ഒന്ന് പുറത്തു പോയി വരാം... " അവൻ അതിന് സമ്മതിച്ചു... വരുൺ റെഡിയായി വന്നതും അവർ രണ്ടുപേരും കൂടെ ഒന്ന് പുറത്തേക്കിറങ്ങി...

പോകും വഴിയിലെല്ലാം അവർ രണ്ടുപേരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല... ഏറെ നേരത്തെ നിശബ്ദതക്കൊടുവിൽ വരുൺ തന്നെ സംസാരിച്ചു... "റാം.. നീ ഇന്ന് അങ്കിളിനോട് വഴക്കിട്ടോ... " "ഇത്രേം നേരം നീ ഇത് ആലോചിച്ചിരിക്കയിരുന്നോ വരുൺ... നിനക്ക് വേറെ ഒന്നും സംസാരിക്കാനില്ലേ... " "ഇപ്രാവശ്യം ഞാൻ അങ്കിളിന്റെ കൂടെ അല്ല റാം.. നിന്റെ കൂടെയാണ്..." അത്കേട്ടതും റാം വരുണിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "എന്റെ മനസ്സ് പറയുന്നുണ്ട് വരുൺ... അനു നമ്മുടെ അരികിൽ തന്നെ ഉണ്ടെന്ന്... എത്രയും പെട്ടെന്നു അവളെ നമുക്ക് കണ്ടെത്താൻ പറ്റും... " "അതെ റാം... അവൾ നമ്മുടെ തൊട്ടടുത്തുണ്ട്.. എത്രയും പെട്ടെന്നു അവൾ നമ്മുടെ മുന്നിലേക്ക് വരും... " എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു അവൻ റാമിനോടായി പറഞ്ഞു... ഡ്രൈവിങ് തുടർന്നു... _____________ "ലച്ചു... മോളെ വാതിൽ തുറക്ക്.... " ഇന്ദിരയുടെ വിളി കേട്ടാണ് ലച്ചു ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത്.. അവൾ കണ്ണൊക്കെ ഒന്ന് തിരുമി പോയി വാതിൽ തുറന്നുക്കൊടുത്തു... "എന്താ അമ്മ... " "രാഹുൽ മോൻ പോകാൻ നിക്കാണ്.. നീയും പോയി റെഡിയാവ്... " "എന്തിന്... "

"നിന്നേം കൂട്ടി ചെല്ലാൻ മുത്തശ്ശി പറഞ്ഞിട്ടുണ്ട് അത്കൊണ്ട് നീ പോയി ഒരുങ്... മുത്തശ്ശിയെ കണ്ടിട്ട് ഇങ്ങോട്ട് തന്നെ പോരെ... രാഹുൽ മോൻ ആക്കിത്തരും... " "ഞാൻ ഇപ്പൊ എങ്ങോട്ടുമില്ല.... അമ്മെക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ... എനിക്ക് അങ്ങോട്ടേക്ക് പോകുന്നത് ഇഷ്ടമല്ല... അത്കൊണ്ട് ഞാൻ ആരെ കാണാനും പോകുന്നില്ല... " അത്രയും പറഞ്ഞു അവൾ ഡോർ അടക്കാൻ നിന്നതും അവൻ വന്ന് അതിന് തടസ്സമായി നിന്നു... "പോയി റെഡിയാവ് ദേവു..." "ഇല്ലെന്നു പറഞ്ഞാൽ ഇല്ല..." അവൾ അവനെ മറികടന്നു ഡോർ അടക്കാൻ നോക്കിയതും പെട്ടെന്ന് അവൻ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു.. അവന്റെ ആ പ്രവർത്തിയിൽ അവളൊന്നും പതറി പിന്നിലേക്ക് നീങ്ങി... "5 മിനിറ്റ്സ്... പെട്ടെന്നു റെഡിയായി വാ... ഇല്ലെങ്കിൽ ഞാൻ തന്നെ നിന്നെ അങ്ങോട്ട് റെഡിയാക്കി തരും..." "നീ ഒന്നും ചെയ്യില്ല രാഹുൽ.. ഞാൻ എങ്ങോട്ടും വരാനും പോകുന്നില്ല.. " "ഓക്കേ... പക്ഷെ നിന്നേം കൊണ്ടേ ഞാൻ ഇവിടുന്ന് പോകുന്നുള്ളൂ... " അതും പറഞ്ഞു അവൻ അവളെ എടുത്തു അവന്റെ തോളിലേക്ക് എടുത്തിട്ടു...അവന്റെ പുറത്തുകിടന്ന് അവൾ അവനെ ഉപദ്രവിക്കുന്നുണ്ടെകിലും അവൻ അതൊന്നും ഏൽക്കുന്നുണ്ടായിരുന്നില്ല..

. "ആന്റി ഞങൾ പോകാണ്... ഇനി കുറച്ചു ദിവസം അവൾ അവിടെയാവും... " അവർ അതിന് സമ്മതിച്ചതും ലച്ചു അവനെ പുറത്തു നനന്നയി ഇടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു... അവളെ കൊണ്ട് പുറത്തിറങ്ങിയതും വേണു വീട്ടിലേക്ക് വന്നതും ഒരുമിച്ചായിരുന്നു... വേണുവിനെ കണ്ട് രാഹുൽ ഒന്ന് പതറി... അവന്റെ തോളിൽ കിടക്കുന്ന ലച്ചുവിനെ കണ്ട് വേണു രാഹുലിനെ ഒന്ന് സംശയത്തോടെ നോക്കി... "അവളെ താഴെയിറക്ക് രാഹുൽ... " വേണു രൂക്ഷമായി നോക്കി കൊണ്ട് അവനോട് പറഞ്ഞതും അവൻ അവളെ താഴെയിറക്കി....ലച്ചു ഓടി പോയി വേണുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു... "പപ്പാ.... " അയാൾ അവളെ ആശ്വസിപ്പിച്ചു അവന്റെ അടുത്തേക്ക് ചെന്നു മുഖം നോക്കി ആഞ്ഞടിച്ചു.. "വേണുവേട്ടാ.... " "മിണ്ടരുത് നീ.... ഇപ്പൊ ഇറങ്ങിക്കോണം രണ്ടുപേരും... ഇത്രയും ദിവസം ഞാൻ എല്ലാം ക്ഷമിച്ചു ഇനി എനിക്ക് കഴിയില്ല... മര്യാദക്ക് ഇറങ്ങി പോകാൻ നോക്ക്... "

അയാൾ കത്തുന്ന കണ്ണുകളോടെ അവരെ രണ്ടുപേരെയും ഒന്ന് നോക്കി ലച്ചുവിനെയും കൂട്ടി അകത്തേക്ക് കയറി വാതിൽ അടച്ചു... തന്റെ ലക്ഷ്യം നടക്കാതെ വന്നതിൽ ഉള്ള എല്ലാ ദേഷ്യവും അവൻ കാറിൽ തീർത്തു... "ആന്റി...." ദേഷ്യത്തോടെ അവൻ വിളിച്ചതും ഇന്ദിരാ വേഗം വന്ന് വണ്ടിയിൽ കയറി... അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു മാക്സിമം സ്പീഡിൽ തന്നെ അവിടുന്ന് പോയി.... ലച്ചു വേണുവിനെയും മുറുക്കെ പിടിച്ചു കരയായിരുന്നു... അയാൾ അവളെ ആശ്വസിപ്പിക്കുന്നുണ്ട് എന്നാലും അവൾക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.... "ലച്ചു മോളെ... ഒന്നും സംഭവിച്ചില്ലല്ലോ... നീ കരയല്ലേ... " "പപ്പാ.... എനിക്ക് ഇന്ന് സംഭവിച്ചത് പോലെയല്ലേ... അന്ന്... അവൾക്ക്..... " "ലച്ചു.... ആഹ് കാര്യം നമ്മൾ ഓർക്കേണ്ട... അത് കഴിഞ്ഞുപോയി... ഇനി.. അതിനെ കുറിച്ച് ചിന്തിച്ചിട്ടു കാര്യമില്ല... " "പപ്പാ... എന്നാലും " "ഇല്ല ലച്ചു ഒന്നുമില്ല... നീ പോയി ഫ്രഷായി... നമുക്ക് ഒന്ന് പുറത്തുപോകാം... " അവൾ അതിനു സമ്മതം മൂളി അകത്തോട്ടു പോയി... എന്നാലും അവളുടെ മനസ്സിൽ ആ ഇരുപത്ക്കാരി ആയിരുന്നു... അവളുടെ ആ കണ്ണീരും മുഖത്തെ ഭയവുമെല്ലാം avalude മനസ്സിലേക്ക് വന്നതും ലച്ചു കാതുകൾ പൊത്തി അലറി വിളിച്ചു.. "*ആാാഹ്....... *"...തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story