അനന്ത രാഗം: ഭാഗം 18

anantha ragam

രചന: അർച്ചന

അമ്മേ...മാധവി..ഇനി മുതൽ..ഈ വീട്ടിൽ ആണോ...(കേശു പിന്നെ.എവിടെ...ലേഖ കലിപ്പിച്ചു നോക്കി.. അതല്ല..ഇവിടെ ആണോ..എന്നു...(കേശു പിന്നെ ഇത്രയും നേരം..പിന്നെ ഇവിടെ സംസാരിച്ചത് എന്താ..(ലേഖ.. ഈ..എന്നും പറഞ്ഞു കേശു വലിഞ്ഞു.. എന്താ മോനെ...(മാധവി...ആക്കി ചോദിച്ചു കുന്തം...നി എന്നെ കുത്തു പാള എടുപ്പിച്ചേ അടങ്ങു അല്ലെ...(കേശു അതേ... എന്നെ മോൻ സ്നേഹിയ്ക്കുന്നത് വരെ..(മാധവി സ്നേഹിച്ചില്ലെലോ...കേശു സ്നേഹിച്ചില്ലേൽ കുടുക്കി കെട്ടാൻ..എനിയ്ക്ക് അറിയാം പൊന്നു മോനെ.. അങ്ങനെ..തന്നെ പറ.. എന്റെ ചക്കരെ..അവരുടെ സംഭാഷണം ഒളിഞ്ഞു കേൾക്കുന്ന അനന്തു പയ്യെ പറഞ്ഞു.. ഓഹ്..പിന്നെ..കുടുക്കി കെട്ടും.. എനിയ്ക്ക് നല്ല കുലീനത്തം ഉള്ള...പെണ്ണിനെ മതി... അല്ലാതെ...അമ്പിള്ളേരെ പോലെ നടക്കുന്നതിനെ ഒന്നും വേണ്ട...

(കേശു അമ്പിള്ളേരെ പോലെയോ..ഞാനോ.. ടാ.. കോപ്പേ..ഇതൊക്കെ ഞാൻ നിനക്കിട്ടു വെയ്ക്കാൻ കെട്ടിയ വേഷമാ..ഈ കോലത്തിൽ ഇറങ്ങി നടക്കാൻ എനിയ്ക്ക് പ്രാന്തല്ലേ... അരപ്പിരി ലൂസ് ആയ നിനക്ക്..മുഴുപ്പിരി ലൂസ് ആയ ഞാനാ..ബെസ്റ്റ്.. അവന്റെ ഒരു കുലീനത്വം.. പ്..ഭാ... ദേ..നാളെ ഞാൻ നിങ്ങടെ കൂടെയ വരുന്നേ...ദേ. ആ.മൊതലിന്റെ പിന്നാലെ..നിന്റെ നോട്ടം എങ്ങാനും കൂടി പോയലുണ്ടല്ലോ...മുറിയിൽ വെച്ചു തന്നത് അവിടെ വെച്ചുതരും.എനിയ്ക്ക് കുറച്ചു ഉളുപ്പ്...കുറവാ...എന്നും പറഞ്ഞു...മാധവി പോയി.. കേശു ആണെങ്കി...ഇവള്...ഊളൻ പാറയിൽ നിന്നാണോ വന്നേ എന്ന ഭാവത്തിൽ... പൊളിച്ചു മോളെ..അങ്ങനെ അവനും കുടുങ്ങി... എനിയ്ക്ക് ഇപ്പോഴാ സമാധാനം ആയേ... അവന്റെ പെണ്ണ് ഇനി....മിസ്റ്റർ പെര്ഫെക്ട് ആവോ..എന്നൊരു ചെറിയ ഉൽഭയം ഉണ്ടാരുന്നു..ഇപ്പൊ ഈക്വൽ ആയി...എന്നും പറഞ്ഞു അവനെ നോക്കി നിന്നപ്പോ... എന്താ...മോളെ..ഒരു ഒളിഞ്ഞു നോട്ടം... അതോ...പാവം ..കേശു..പെട്ടു..എന്നും പറഞ്ഞു..ചിരിച്ചോണ്ട്തിരിഞ്ഞതും...

ക...കണ്ണേട്ടനോ...എന്താ..ഇവിടെ...(അനന്തു എന്താ.. അല്ല...നിയെന്താ ഇവിടെ പരിപാടി...ഒളിഞ്ഞുനോട്ടം ഒക്കെ...ഏ...(കണ്ണൻ ഏയ്‌..ചുമ്മ..ഞാൻ അവരുടെ അടി ചുമ്മ ഒരു രസത്തിനു നോക്കിയതാ..അപ്പൊ ഞാൻ പോട്ടെ..എന്നും പറഞ്ഞു..അനന്തു.വലിയാൻ..നോക്കിയതും.. ഹാ.. എന്തയാലും ഇവിടെ വരെ വന്നത് അല്ലെ..അപ്പൊ ഒന്നും തരാതെ..പോയാൽ..എങ്ങനെയാ..എന്നും പറഞ്ഞു കണ്ണൻ അനന്തുവിനെ...പിടിച്ചു...ഭിത്തിയോട് ചേർത്തു അനന്തു ആണെങ്കി കണ്ണന്റെ..പെട്ടന്നുള്ള പ്രവൃത്തിയിൽ..ഞെട്ടി... എന്ത്...ത....തരാൻ.... എന്തെലും...എന്നും പറഞ്ഞു..കണ്ണൻ അവളുടെ മേൽചുണ്ടിനു മുകളിൽ ഉണ്ടായിരുന്ന വിയർപ്പ് കണങ്ങൾ...ചൂണ്ടു വിരൽ കൊണ്ട് തുടച്ചു മാറ്റി... അനന്തു...കണ്ണന്റെ ഈ പ്രവൃത്തിയിൽ കുറച്ചു കൂടി..ചുവരിനോട്..ചെന്നു നിന്നു. കണ്ണൻ രണ്ടു വശം കൈ കുത്തി നിന്നു പയ്യെ..അവളിലേക്ക് കുറച്ചു കൂടി ചേർന്നു നിന്നു.. കർത്താവേ...ഇത്..എന്തോ..വൻ പണിയ്ക്കുള്ള ഒരുക്കമാ...കത്തോണെ.. എന്നും..മനസിൽ വിചാരിച്ചു...

മാ.. മാധു... അനന്തു പിറകിലേക്ക് നോക്കി ഞെട്ടുന്ന എസ്പ്രെഷൻ ഒക്കെ..ഇട്ട്.. കാണിച്ചു... മാധുവോ..എന്നും.ചോദിച്ചു..കൊണ്ട്..കണ്ണൻ പിറകിലേക്ക് നോക്കിയതും..അനന്തു ഓടാൻ ഭാവിച്ചതും..ഒത്തായിരുന്നു... അനന്തുവിനെ വിറ്റ കാശു കണ്ണന്റെ കയ്യിൽ ഉള്ളോൻഡ് ആ പ്ലാൻ..എട്ടു നിലയിൽ പൊട്ടി... എവിടെ മോളെ...മാധു...കണ്ണൻ ചിരിച്ചോണ്ട് ചോദിച്ചതും.. അനന്തു സൈക്കിളിൽ നിന്നും വീണ ഒരു ഇളി.പാസ് ആക്കി..കണ്ണൻ ഇടുപ്പിൽ ചുറ്റി പിടിച്ച കൈ മാറ്റാൻ നോക്കി.. എവടെ...നടക്കാൻ... അപ്പൊ മോളെ..ഇനി എങ്ങനെയാ..കാര്യങ്ങൾ... എന്നും.പറഞ്ഞു.കണ്ണാൻ അനന്തുവിനെ തന്നോട്..ചേർത്തു...പിടിച്ചു.. അ.. അത്...എന്നും പറഞ്ഞു..പിറകിലേക്ക് നോക്കിയതും.. മ...മാധു... അനന്തു പറഞ്ഞതും ഉം..വിശ്വസിച്ച തന്നെ..മോളെ.. എന്തിനു മാധുവിനെ മാത്രം ആക്കുന്നെ..നിന്റെ വീട്ടുകാരും എന്റെ വീട്ടു കാരും കൂടി ഉണ്ടെന്നു പറ.. എന്നാലും..ഞാൻ നിന്നെ വിടില്ല...മോളെ..എന്നും പറഞ്ഞു...കണ്ണൻ വീണ്ടും..അനന്തുവിനെ മുറുകെ പിടിച്ചു.. അനന്തു ആണെങ്കി..

പുറകിലേക്ക് നോക്കും..കണ്ണന്റെ മുഖത്തേയ്ക്കും അതിന്റെ..കൂടെ അവന്റെ പിടി വിടുവിയ്ക്കാൻ ഞെരി പിരി കൊള്ളുകയും ചെയ്യുന്നുണ്ട്... ദേ.. വിട് മനുഷ്യ....അനന്തു ദയനീയം ആയി..പറഞ്ഞതും.. എന്താ...മോളെ..തളർന്നോ... ഇങ്ങനെ..തളർന്നാലോ... ഇനി എന്തൊക്കെകിടക്കുന്നു...എന്നും പറഞ്ഞു..കണ്ണൻ അവളിലേക്ക് അടുത്തതും.. ടാ....... ശബ്ദത്തിന്റെ ഉടമയെ അറിഞ്ഞതും..കണ്ണൻ അനന്തുവിന്റെ മേലുള്ള പിടി വിട്ടു തിരിഞ്ഞു നിന്നു.. നോക്കുമ്പോ കുടുംബം മൊത്തം ഉണ്ട്... എല്ലാരും എപ്പോ എത്തി...(കണ്ണൻ ഞങ്ങള് എപ്പോ വന്നു എന്നറിഞ്ഞാലെ..പൊന്നു മോന് ഉറക്കം വരു...(നാഥൻ.. ഏയ്‌..എന്ന ഞാൻ അങ്ങോട്ടു..(കണ്ണൻ എങ്ങോട്ടു..(ജയൻ.. തീരുമാനിച്ചിട്ടില്ല...(കണ്ണൻ എന്നാൽ ഞങ്ങൾ തീരുമാനിച്ചു..എത്രയും പെട്ടന്ന് രണ്ടിനെയും പൂട്ടാം എന്നു..ഇപ്പോഴേ ഇങ്ങനെ... ഇനിയും വെച്ചു നീട്ടിയാൽ ഇതിനേക്കാൾ കൂടുതൽ വല്ലതും കാണേണ്ടി വരും..(നാഥൻ.. അപ്പൊ...എന്റെ പഠിത്തം...(അനന്തു.. ഓ...കോളേ മുക്കാലിന്റെ പഠിത്തം അല്ലെ... ഞാൻ കണ്ടാരുന്നു...മാർക്ക് ലിസ്റ്റ്...

3..എണ്ണം പോയി... അത്..ഞാൻ കേശുവിനെ കൂടെ supply എഴുതി എടുത്തോലാം അമ്മേ..അനന്തു ഇളിച്ചോണ്ട് പറഞ്ഞു.. ടി...നിനക്കു നിന്റെ കാര്യം മാത്രം പറഞ്ഞാൽ പോരേഡി.. എന്നെ കൂടി വലിച്ചിടുന്നത് എന്തിനാ...(കേശു അവള് പെടുമ്പോ ചങ്കിലെ ചോരയെ കൂടി ഊറ്റണം അതാ...ചങ്കിന്റെയും ചോരയുടെയും നിയമം...(മാധു.. മോന് supply.. ഉണ്ടല്ലേ...മാധു കളിയായി..ആരും കേൾക്കാതെ ചോദിച്ചു.. ഉണ്ട്...എന്താ...കേശു കലിപ്പിൽ ചോദിച്ചു എനിയ്ക്ക് ഇപ്പോഴാ സമദാനം ആയത്..ഞാൻ വിചാരിച്ചു കെട്ടി കഴിഞ്ഞാലും supply എഴുതാൻ ഞാൻ ഒറ്റയ്ക്കെ കാണു എന്നു കരുതി..(മാധു ഇതൊക്കെ എവിടനു വരുന്നടെ എന്ന ഭാവം ആയിരുന്നു..കേശുവിന് അപ്പോൾ.. നിനക്ക്..supply ഉണ്ടോ...(കണ്ണൻ എന്താ...മോന് തേയ്ക്കൻ വല്ല ഉദ്ദേശവും.. എങ്കി..മോന്റെ..കാര്യവും..ഞാൻ ഫ്ളക്സ് അടിച്ചു ഇറക്കും...മോൻ..പൊകഞ്ഞതും പാനം ചെയ്തതും..എന്താ വേണോ...അനന്തു ചോദിച്ചതും.. വോ..എന്തിനു... സപ്പ്ളിയിലൊക്കെ എന്ത് ഇരിയ്ക്കുന്നു..അവള്..എഴുതിഎടുക്കും...അല്ലെടി..അനന്തുവിനെ ചേർത്തു പിടിച്ചു കൊണ്ട്...വീട്ടു

കാരോട്..പറഞ്ഞു... എന്നാലും എന്താ..മനം..മാറ്റം...കണ്ണന്റെ ഡയലോഗ് കേട്ട് അനന്തു പയ്യെ ചോദിച്ചു.. ഇതൊക്കെ..എന്ത്... നിന്നെ പ്രേമിച്ചപ്പോഴേ മനസിലായതാ...അവസാനം കയ്യാല പുറത്തെ തേങ്ങയ..എന്റെ ജീവിതം എന്നു..(കണ്ണൻ very.. goodaa..(അനന്തു.. എന്നാലും..മോനെ...ഈ..പഠിയ്ക്കാൻ...ഒരു ബുദ്ധിയും ഇല്ലാത്തതിനെ..നി..എങ്ങനെ..(അമ്പിളി.. ഓ..അതിലൊക്കെ എന്തിരിയ്ക്കുന്നു..ഇവൾക്ക് ബുദ്ദി കുറച്ചു കൂടുതൽ ആണേലെ..ഉള്ളു..(കണ്ണൻ ഇത് എന്നെ വാരിയത് ആണോ..അതോ..(അനന്തു ഏയ്‌..(കണ്ണൻ എങ്കി നിങ്ങൾക്ക് കൊള്ളാം...(അനന്തു അപ്പൊ ജയാ എങ്ങനെയാ കാര്യങ്ങൾ..(നാഥൻ എത്രയും പെടന്ന് നടത്തണം...(ജയൻ ഇത്രയും പെടന്ന് എല്ലാം കലങ്ങി തെളിയും എന്നു കരുതിയില്ല...(ലേഖ.. അതുശരിയ..(അമ്പിളി.. പിന്നെ..കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ...ഇങ്ങോട്ട് വരാൻ പറ്റില്ല. ഏ.. അതെന്ത് ഏർപ്പാട്... അപ്പൊ കേശു..വിന്റോടെ..കോളേജിൽ പോക്ക്.. അമ്മയിടെ ഫുഡ്..അതോ.. ആ..അതൊക്കെ..അവിടെ വരും...(ലേഖ.. പിന്നെ മോനും അങ്ങോട്ടു തല വെച്ചു നോക്കണ്ട..ലേഖ അവസാനത്തെ ആണിയും അടിച്ചു...ആ യോഗം..പിരിച്ചു വിട്ടു... അനന്തുവിനെ ഒരു വഴിയ്ക്കും കണ്ണനെ മറ്റൊരു വഴിയ്ക്കും..

എന്നാലും..നി ആ വിളി വിളിയ്ക്കാൻ ഒന്നു വൈകിയിരുന്നെങ്കി...(ജയൻ താടിയ്ക്ക് കയ്യും കൊടുത്തു പറഞ്ഞു.. അതിന്റെ അടിയും ബഹളവും കണ്ട്.. അതിനൊന്നും പ്രേമം ഇല്ല എന്നു വിചാരിച നമ്മള് പൊട്ടൻ മാരു..(നാഥൻ.. നിയെന്താടാ..ഇതൊക്കെ നടന്നിട്ടും..ഞെട്ടാത്തെ...(ജയൻ എപ്പഴും എപ്പഴും ഞെട്ടാൻ എനിയ്ക്ക്.വട്ടൊന്നും ഇല്ല..ഞാൻ ഒരിയ്ക്കൽ ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടിയത..(കേശു അതെപ്പോ..(മാധു അത്..നിനക്കിപ്പോ തന്നെ അറിയണോ...(കേശു എങ്കി..പിന്നെ..മതി..(മാധു.. എന്തായാലും..ഇനി.വെച്ചു നീട്ടണ്ട..എന്ന എന്റെ അഭിപ്രായം...അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്തം.. എനിയ്ക്ക് ജാതകത്തിൽ ഒന്നും വിശ്വാസം ഇല്ല.. പിന്നെ നാൾ പൊരുത്തം നോക്കാം...(നാഥൻ ആ..അതും ശെരിയ... ഓരോരുതരു..ഓരോന്ന് പറയും..നമ്മുടേസ്വസ്ഥത പോകും...(ജയൻ അപ്പൊ..എല്ലാം..ഫിക്സ്..ആയോ..അമ്മായിസ്..(മാധുരി.. ഓ...രണ്ടുപേരും ഒത്തു പറഞ്ഞു.. അപ്പൊ..എന്റെയും കേശുവിനെയും കൂടി സെറ്റ് ആക്കണം...അവനു എന്നെ ഒരു മൈൻഡ് ഇല്ലാന്നേ..

മാധു ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന കേട്ടു..ചുറ്റും ഇരുന്നവർ..അന്തം വിട്ടു ഇരുന്നു... കേശു ആണെങ്കി...ഇവളെ ഇന്ന് ഞാൻ എന്ന ഭാവത്തിലും.. അല്ല.. ആരും..ഒന്നും പറഞ്ഞില്ല...മാധു ചോദിയ്ക്കുന്നത് കേട്ട്..എല്ലാരും..കേശുവിനെയും അവളെയും മാറി മാറി നോക്കി...അവളുടെ കവിളിൽ ഒന്നു തട്ടിയിട്ടു ചിരിച്ചോണ്ട്..എണീറ്റു പോയി.. ശെടാ...ഇതു ഇപ്പോ എന്തുപറ്റി..എല്ലാരും..ചിരിച്ചോണ്ട്..പോകാൻ..ഞാൻ വല്ല കോമഡിയും പറഞ്ഞോ... അല്ല..കേശു അവരെന്താ ഒന്നും മിണ്ടാതെ പോയത്.. ഹ്...ഇതിനെ ഞാൻ..എന്നും പറഞ്ഞു കൈ കൊണ്ട് കൊല്ലാൻ പോണ പോലെ കാണിച്ചിട്ടു കേശു പോയി... മാധു അവന്റെ പോക്കും നോക്കി നിന്നു... *** പിറ്റേന്ന് തൊട്ടു...മാധുവും അവരുടെ കൂടെ...കോളേജിൽ പോയി തുടങ്ങി.. കണ്ണനും അനന്തുവിനും അടിയന്തര വസ്ഥ പ്രഖ്യാപിച്ചത് കൊണ്ട്...മാധുവിനെ..അനന്തുവിന്റെ കൂടെ ആക്കി... അമ്മുവിനും അപ്പുവിനും ഭയങ്കര സന്തോഷം..കണ്ണന്റെയും..അനന്തുവിനെയും കല്യാണത്തിൽ.. മാധുവിനാണെങ്കി കേശു അടുക്കുന്നില്ല എന്ന പരാതിയും.... അവസാനം കേശുവിനെ വളയ്ക്കാൻ തന്നെ തീരുമാനിച്ചു.. കുരുട്ട് ബുദ്ധിയുടെ ആശാനേ വളയ്ക്കാനാ.........നോക്കുന്നത് നടക്കുവോ...ആവോ.......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story