അനന്ത രാഗം: ഭാഗം 42

anantha ragam

രചന: അർച്ചന

 കണ്ണന്റെ മനസ് എന്തിനെന്ന് അറിയാതെ വല്ലാതെ മടിച്ചു കൊണ്ടിരുന്നു... അനന്തു.....അവളെ കുറിച്ചു ഇങ്ങനെ എന്റെ മനസ് ആവലാതി പെടുന്നത്...എന്താ... ഇനി..അവൾക്ക് എന്തെലും....എന്നും വിചാരിച്ചു..കണ്ണൻ അപ്പൊ തന്നെ വീട്ടിലേയ്ക്ക് തിരിച്ചു.. മുറിയിൽ എന്തോ...വീഴുന്ന സൗണ്ടും കൂടെ ആരോ..കരയുന്ന സൗണ്ടും കേട്ട് കേശു... അനന്തു........ എന്നും വിളിച്ചു മുറിയുടെ അടുത്തേയ്ക്ക് ചെന്നു....കതകിൽ തട്ടി... ടാ... എന്താടാ....എന്താ പറ്റിയെ... നി ഈ കതക് ഒന്നു തുറന്നെ....എന്നും പറഞ്ഞു കേശു കതകിൽ ശക്തിയായി തട്ടാൻ തുടങ്ങി... കേ.... കേശു..... അനന്തു... തളർച്ചയോടെ വിളിച്ചു... കൂടെ അമിത മായ വേദനയും... ടാ... നിനക്ക് എന്താ പറ്റിയെ..എന്നും പറഞ്ഞു...കേശു വീണ്ടും കതകിൽ ശക്തിയായി വീണ്ടും അടിയ്ക്കാൻ തുടങ്ങി... ഇനിയും കാത്തു നിന്നിട്ട് കാര്യം ഇല്ലെന്നു തോന്നിയതും...കേശു കതകിൽ ശക്തിയായി...ചവിട്ടി...അവസാനം കതക് എങ്ങനെയോ...തള്ളി തുറന്നു... വാതിൽ തുറന്നതും...മുന്നിൽ കണ്ട കാഴ്‌ച കണ്ടു കേശു ഒരു നിമിഷം സ്തംഭിച്ചു നിന്നു....

തന്റെ ചങ്ക് പ്രാണ വേദനയാൽ പുളയുന്നു...കാലിൽ കൂടി കട്ടി ചോര ഒഴുകുന്നുണ്ട്.... സ്വബോധം വീണ്ടെടുത്തതും പെട്ടന്ന് തന്നെ കേശു അനന്തുവിന്റെ അടുത്തേയ്ക്ക് ഓടി..ചെന്നു... എന്താടി...പറ്റിയെ.... നിനക്ക്... ഇത്....ചോര...കേശുവിന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു... വീണു..... വല്ലാതെ നോവുന്നെട.... എന്റെ കുഞ്ഞു..എന്നും പറഞ്ഞു അവൾ വയറിൽ അമർത്തി കൈ വെച്ചു... കേശു പിന്നെ ഒന്നും ചിന്തിച്ചില്ല....അപ്പൊ തോന്നിയ...ധൈര്യത്തിൽ നിലത്തു നിന്നും അനന്തുവിനെ തന്റെ കൈകളിൽ കോരി...എടുത്തു...മുറിയ്ക്കു പുറത്തേയ്ക്ക് ഇറങ്ങിയതും...കണ്ണൻ നനഞൊലിച്ചു അകത്തേയ്ക്ക് ഓടി കയറി യതും ഒത്തായിരുന്നു... രക്തത്തിൽ കുളിച്ചു നിൽക്കുന്ന തന്റെ പാതിയെയും അനിയനെയും കണ്ടതും കണ്ണന് കാര്യങ്ങൾ ഏകദേശം ബോദ്യം വന്നിരുന്നു... കണ്ണനും കൂടി അനന്തു വിനെ താങ്ങി ഹാളിൽ എത്തിച്ചു..കേശു അപ്പൊ തന്നെ കാര്യം പറയാനായി...അപ്പുറത്തേക്ക് ഓടി.... എ. എന്താ.മോളെ പറ്റിയെ...കണ്ണൻ..കണ്ണീരോടെ ചോദിച്ചു... കുളിച്ചിട്ടു. ഇറങ്ങിയപ്പോ ശ്രെദ്ധിച്ചില്ല.ക..കണ്ണേട്ട ..

കാലു വഴുതി വീ...വീണു... കൂടെ കണ്ണന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടും ഉണ്ടായിരുന്നു... എന്റെ...മോൾക്ക് എന്താ പറ്റിയെ...എന്നും വിളിച്ചു കൊണ്ട്...'അമ്മ മാരും ഓടിയെത്തി...പിറകെ..അച്ഛൻ മാരും ബാക്കി യുള്ളവരും.... മാധുവിനു ആ അവസ്ഥയിൽ അവളോട് എന്ത് പറഞ്ഞു സമാദനിപ്പിയ്ക്കണം എന്നറിയാതെ...അവളോട് ചേർന്നിരുന്നു... അപ്പുവും അമ്മുവും ചേച്ചിയെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടതും പേടിച്ചു അമ്മയെ ചുറ്റി പിടിച്ചു കരയുന്നുണ്ടായിരുന്നു.... ടാ... വണ്ടി...വന്നോ....കണ്ണൻ ദേഷ്യത്തിൽ കേശുവിനോട് ചോദിച്ചു... ഇല്ലെടാ.....എന്നും പറഞ്ഞു കേശു വീണ്ടും ആംബുലൻസിനു വിളിച്ചു... കുറച്ചു കഴിഞ്ഞതും പുറത്തു വണ്ടിയുടെ ശബ്ദം കേട്ടു ടാ.. വണ്ടി വന്നു..എന്നു നാഥൻ പറഞ്ഞതും കണ്ണൻ അനന്തുവിനെ...താങ്ങി...എടുത്തു..അപ്പോഴേയ്ക്കും അനന്തു പകുതി തളർന്നിരുന്നു...

വണ്ടിയിൽ കയറ്റുമ്പോഴും പകുതി ബോധത്തിൽ കണ്ണന്റെ കൈ വിടാതെ അനന്തു പിടിച്ചിട്ടുണ്ടായിരുന്നു.... ക..കണ്ണേട്ട നമ്മടെ കു...ഞ്.. ഏയ്‌ ഒന്നും വരില്ലെടി...എന്നും പറഞ്ഞു അനന്തു മുറുകെ പിടിച്ചിരിയ്ക്കുന്ന കയ്യിൽ കണ്ണൻ അമർത്തി ചുംബിയ്ക്കുമ്പോഴും കണ്ണന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു... ആശുപത്രിയിൽ എത്തുമ്പോഴും ആ കൈകൾ വിടാതെ കണ്ണൻ പിടിച്ചിട്ടുണ്ടായിരുന്നു... ആശുപത്രിയിൽ എത്തി...ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കയറ്റുമ്പോൾ ആ കൈകൾ അയഞ്ഞു മാറുമ്പോഴും അവൾക്കും കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന പ്രാർഥന മാത്രമേ കണ്ണന് ഉണ്ടായിരുന്നുള്ളു... പേടിയും...സങ്കടവും കലർന്ന മനസോടെ അവിടുള്ള ചെയറിൽ തലയ്ക്ക് കയ്യും വെച്ചു കണ്ണൻ ഇരുന്നപ്പോഴാണ്...അവിടേയ്ക്ക് ഓടി വരുന്ന തന്റെ കുടുംബത്തിനെ കണ്ണൻ കാണുന്നത്... അച്ഛാ.... കണ്ണൻ അവിടേയ്ക്ക് വന്ന നാഥന്റെ നെഞ്ചിലേക്ക് ചേർന്നു.... അയ്യേ...ആണ്കുട്ടികള് കരയുവോടാ...നാഥൻ കണ്ണനെ സമാദാനിപ്പിയ്ക്കാൻ ശ്രെമിച്ചു...

എന്റെ...അനന്തു.... ഏയ്‌...അവള് കുഞ്ഞിനെയും കൊണ്ടിങ് വരും....ജയനും അവനെ സമാദാനിപ്പിയ്ക്കാൻ ശ്രെമിച്ചു... സമയം..അതിന്റെ വഴിയ്ക്ക് നീങ്ങി... ഓരോരുത്തരും...ഓരൊ...മൂലയ്ക്ക് സ്ഥാനം പിടിച്ചു... പിള്ളേര് കരഞ്ഞു തളർന്നു അമ്മമാരുടെ മടിയിൽ സ്ഥാനം പിടിച്ചു....മാധു...കേശുവിന്റെ കയ്യിൽ ചുറ്റി പിടിച്ചു അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു... കുറച്ചു...കഴിഞ്ഞതും.... ഇപ്പൊ കൊണ്ടുവന്ന പെഷ്യന്റിന്റെ...ആരേലും..ഉണ്ടോ...ഏതോ..ഒരു നേഴ്‌സ് പുറത്തു വന്നു ചോദിച്ചതും... കണ്ണൻ...പെട്ടന്ന് തന്നെ..അങ്ങോട്ടു ചെന്നു.. എ.. ന്റെ.. അ..അനന്തുവിന്.... കണ്ണൻ ചോദിച്ചതും അകത്തു നിന്നും മറ്റൊരു നേഴ്‌സ് വെള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ണന് നേരെ നീട്ടിയതും ഒത്തായിരുന്നു... ആണ്കുട്ടിയാണ്.....(അവർ കണ്ണൻ ഒരു നിമിഷം ആ കുഞ്ഞിന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു...പിന്നെ പയ്യെ അവനെ തന്റെ കൈ കൈകളിലേക്ക് വാങ്ങി...പയ്യെ ആ കുഞ്ഞു നെറ്റിയിൽ ഒരു ചുംബനം നൽകി...

അ.. അനന്തു.... ചോദ്യ ഭാവേന...അവരുടെ മുഖത്തേയ്ക്ക് നോക്കിയതും... പേടിയ്ക്കണ്ട....സുഖമായി ഇരിയ്ക്കുന്നു...ആദ്യം ഇവൻ അമ്മയെ കുറച്ചു കഷ്ടപ്പെടുത്തി...എങ്കിലും...പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ല.... ഇതു കേട്ടതും കണ്ണൻ സമാദനത്തോടെ ശ്വാസം വലിച്ചു വിട്ടു... എല്ലാരേയും കുഞ്ഞിനെ കാണിച്ച ശേഷം അപ്പോതന്നെ കുഞ്ഞിനെ തിരികെ....കൊടുത്തു... കുഞ്ഞിനെ പെട്ടന്ന് തിരികെ കൊടുത്തിൽ എല്ലാർക്കും നല്ല വിഷമം ഉണ്ടായിരുന്നു എങ്കിലും..അനന്തുവിനും കുഞ്ഞിനും ആപത്തൊന്നും ഇല്ലാതെ ഇരുന്നത് കണ്ട് എല്ലാരുടെ മുഖത്തും സമദാനം തെളിഞ്ഞു കണ്ടു... നാളെ...അവരെ റൂമിലേയ്ക്ക് മാറ്റു എന്നു അറിഞ്ഞതും... ഇനിയെങ്കിലും അച്ഛനും കൊച്ചച്ചനും പോയി...ഈ കോലം ഒന്നു മാറ്റ്...(ലേഖ അല്ല.. അമ്മേ വല്ല ആവശ്യവും വന്നാലോ....(കേശു.. അതിനല്ലേ ഞങ്ങൾ തടി വടി പോലെ രണ്ടെണ്ണം....(നാഥൻ പിന്നെ മാലതിയെ വിവരം അറിയിക്കണം... വെപ്രാളത്തിൽ വന്നത് കൊണ്ട് ഒന്നും അറിയിക്കാൻ പറ്റിയില്ല...അവരെ കൂടി ടെൻഷൻ ആക്കണ്ട എന്നു കരുതി...

(ജയൻ ഞാൻ...പോവില്ല...അവളെ..എനിയ്ക്ക് കാണണം.(കണ്ണൻ ദേ...ചെക്ക...അച്ഛൻ ആയെന്നൊന്നും ഞാൻ നോക്കില്ല...ദേ...വേഷം നോക്കിയേ...മര്യാദക്ക് പോയി...വൃത്തി ആയി വന്നോണം... പോകുമ്പോ ദേ ഈ 3 എണ്ണത്തിനെയും കൂടി കൂട്ടിയ്ക്കോ...മാധുവിനെയും അപ്പുവിനെയും അമ്മുവിനേയും നോക്കി അമ്പിളി പറഞ്ഞു.. എന്നാലും..അമമായി...(കണ്ണൻ ഒരെന്നാലും ഇല്ല...പോ...(ലേഖ.. അവസാനം നിവർത്തി ഇല്ലാതെ...പോകേണ്ടി വന്നു...എന്തൊക്കെയോ...കാട്ടി കൂട്ടി... പെട്ടന്നു തന്നെ കണ്ണൻ തിരിച്ചു വന്നു... ** പിറ്റേന്ന് രാവിലെ തന്നെ അനന്തുവിനെ വാർഡിലേക്ക് മാറ്റി.. അനന്തു കണ്ണു തുറന്നു നോക്കുമ്പോൾ...തന്നോട് ചേർന്നു തന്നെ തന്റെ കുഞ്ഞും ഉണ്ടായിരുന്നു...അതിനടുത്ത് തന്നെ കണ്ണനും... കണ്ണേട്ട.....അനന്തു വിളിച്ചതും....കണ്ണൻ ഞെട്ടി പിടഞ്ഞു കണ്ണു തുറന്നു നോക്കി.... എന്താടാ..എന്തെലും വേണോ...കണ്ണൻ വെപ്രാള പെട്ട് ചോദിയ്ക്കുന്നത് കേട്ട് അനന്തു ചിരിച്ചു.. ഇന്നലെ...ശെരിയ്ക്കും പേടിച്ചോ...(അനന്തു ആ അവസ്ഥയിൽ ആരായാലും ഒന്നു പേടിയ്ക്കും..

.ഇവിടെ..എത്തുന്ന വരെ ഒന്നും വരുതരുതെ എന്നു മാത്രമേ ഉള്ളായിരുന്നുള്ളൂ കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അതൊക്കെ അടുത്ത കൊച്ചു ആവുമ്പോ ശെരിയാകും കേട്ടോ...എന്നും പറഞ്ഞു അനന്തു ചിരിച്ചു... നിനക്ക് ചിരി...മനുഷ്യന്റെ ഉയിരാ പോയത്...കണ്ണൻ പിറുപിറുത്തു... കുറച്ചു കഴിഞ്ഞതും ബാക്കി എല്ലാരും അകത്തേയ്ക്ക് വന്നു... മാധുവും അപ്പുവും അമ്മുവും കേശുവും...കുഞ്ഞിന് അടുത്തു ഇരുന്നു..എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... അല്ലെടാ...കേശു...ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ....(അനന്തു നി ചോദിയ്ക്കടി.....(കേശു അല്ലെടാ...ഒരിയ്ക്കൽ ഞാൻ തെറ്റിയടിച്ചു വീണില്ലേ... അന്ന് കണ്ണേട്ടൻ എന്നെ വീട്ടിൽ കൊണ്ടാക്കിയ അന്ന്.... ഓ...(കേശു അന്ന് നി എന്നെ സഹായിക്കാം എന്നും പറഞ്ഞു എടുക്കാൻ നോക്കി എന്റെ ഭാരം കാരണം നടു ഉള്ക്കി എന്നെ തറയിൽ ഇട്ട ദിവസം...ഓർമയുണ്ടോ...(അനന്തു അതിപ്പോ എന്തിനാ ഇവിടെ പറയുന്നേ...കേശു സംശയത്തിൽ ചോദിച്ചതും.. അല്ലെടാ...അന്ന് ഭാരം കാരണം എന്നെ തറയിൽ ഇട്ട നി ഇന്നലെ എന്നെ എങ്ങനെയാടാ എടുത്തെ...

(അനന്തു പിന്നെ അമ്മാതിരി കാറി കൂവിയാൽ..ഞാൻ മാത്രം അല്ല... ദേ..നിന്റെ അനിയൻ വരെ നിന്നെ എടുക്കും... കേട്ടിട്ടില്ലേ മടിയൻ മല ചുമക്കും എന്നു കേശു ഇളിച്ചോണ്ട് പറഞ്ഞു എങ്കിലും ആ സമയത്തെ അവന്റെ ചിന്ത അവളുടെ അവസ്‌ഥ മാത്രം ആയിരുന്നു... ആരാടാ പന്നി മല.. ഞാനോ..എന്നും ചോദിച്ചു അവിടെ ഇരുന്ന ആപ്പിൾ അനന്തു കൈകൊണ്ട് എടുത്തു....എറിയാനായി ഭാവിച്ചു... അവരുടെ കാട്ടി കൂട്ടൽ കണ്ട് എല്ലാരുടെ മനസിലെ ടെൻഷനും മാറിയിരുന്നു... ഇടയ്ക്ക്....മാലതിയും കുഞ്ഞും..മാധവനും കാണാൻ വന്നു... കുറച്ചു ദിവസം കഴിഞ്ഞതും അനന്തുവിനെയും കുഞ്ഞിനെയും....വീട്ടിലേയ്ക്ക് കൊണ്ട് വന്നു... പിന്നെ അങ്ങോട്ടു പ്രസവ സുരക്ഷ ആയിരുന്നു... പ്രസവ സുരക്ഷയുടെ ഭാഗം ആയി..സ്വന്തം ഭാര്യയെ ഒളിഞ്ഞു നോക്കേണ്ട ഗതി കേടിലായി കണ്ണൻ... ഇനി അബദ്ധത്തിൽ അനന്തുവിൻറെ മുറിയിൽ എങ്ങാനും ചെന്നാലോ...പിന്നെ എന്ത് വെച്ചാ കിട്ടണെ എന്നു പറയുവാൻ പോലും പറ്റില്ല... ഭാഗ്യത്തിന് കൊച്ചിനെ മാത്രം കാണാൻ പറ്റി....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story