അനന്ത രാഗം: ഭാഗം 43

anantha ragam

രചന: അർച്ചന

ചെ...ഇവളെ ഒന്നു നേരെ ചൊവ്വേ കാണാൻ പോലും പറ്റുന്നില്ലല്ലോ.. കണ്ണൻ ആകെ...വിറളി പിടിച്ചു റൂമിൽ അങ്ങോട്ടും നടത്ത തന്നെ നടത്ത... എന്താ സേട്ടായി... പ്രശ്നം...കേശു ഇളിച്ചോണ്ട് ചോദിച്ചു കൊണ്ട് റൂമിലേയ്ക്ക് കയറി ചെന്നു പ്രശ്നം....നിനക്കൊന്നും ഒന്നും അറിയില്ലേ...(കണ്ണൻ ചിൽ ബ്രോ..കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അവള്ഇങ് പൊരില്ലേ...പിന്നെ എന്താ....എന്നും പറഞ്ഞു കേശു കട്ടിലിൽ കയറി ഇരുന്നു... കുറച്ചു ദിവസം പോയിട്ടു കുറച്ചു സെക്കന്റ് പോലും എനിയ്ക്ക് കാത്തിരിയ്ക്കാൻ പറ്റില്ല...എനിയ്ക്ക് ഇപ്പൊ എന്റെ പെണ്ണിനെ കാണണം..നി തന്നെ ഇതിനൊരു വഴി പറഞ്ഞു തരണം.... ഞാനോ....ദേ..ചേട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല. നിന്റെ ഭാര്യ....നിന്റെ ഭാര്യ വീട്...നിനക്ക് കാണണം എങ്കി നി പോയി കാണടെ...എന്നും പറഞ്ഞു കേശു ഒഴിഞ്ഞു.. നി...വരും...ഐഡിയ തരും...ഞാൻ പോയി കാണും കേട്ടോടാ...നാറി...എന്നും പറഞ്ഞു കണ്ണൻ കേശുവിന്റെ കൈ പിടിച്ചൊരു തിരിയ്ക്കൽ.. അയ്യോ..വിട് ചേട്ട...എന്റെ കൈ....

കേശു കിടന്നു ചാടാൻ തുടങ്ങി... നി..വരുമോ .ഇല്ലയോ...(കണ്ണൻ ഞാൻ വരാമേ...എന്റെ കൈ വിട്...(കേശു ഗുഡ്... ബാ... പോയി നോക്കാം..എന്നും പറഞ്ഞു കണ്ണൻ കേശുവിനെയും കൊണ്ട് അങ്ങോട്ടു വിട്ടു... വീട്ടിലോട്ട് കയറിയതും .... എന്താ....ടാ...ഇവിടെ കിടന്നു കറങ്ങുന്നെ... ചെന്നു കയറിയതും...ലേഖ..ചോദിച്ചു.. അത്...കുഞ്ഞിനെ കാണാൻ....(കണ്ണൻ ഇളിച്ചോണ്ട് പറഞ്ഞു... ഉം..ഉം... ഞാൻ പോയി കൊണ്ട് വരാം...എന്നും പറഞ്ഞു ലേഖ തിരിഞ്ഞതും.... എന്തിന്....കണ്ണേട്ടൻ പോയി കണ്ടോളും അല്ലെ...കേശു ഇടയ്ക്ക് കയറി പറഞ്ഞു. അങ്ങനെ എങ്കി ....ശെരി മാലതി....കുക്കുനേ അപ്പുറത്തെ മുറിയിൽ കിടത്തിയേക്കണെ.. കണ്ണന് കാണണം എന്ന്...എന്നും പറഞ്ഞു നേരെ ലേഖ അടുക്കളയിലേക്ക് പോയി... ടാ.. എന്തെലും ചെയ്യട....കണ്ണൻ കേശുവിനെ തോണ്ടി.. അത്...ഞാ.... ആ...ഞാൻ ഇപ്പൊ വരാം..എന്നും പറഞ്ഞു കേശു പോയി മാധുവിനെ പൊക്കികൊണ്ട് വന്നു...with അവളുടെ കുഞ്ഞാവ...കൂടെ കുരുട്ടുകളും... ടി...മീനുസിനെ ഇങ്ങു തന്നിട്ട്...

നി കുക്കുനേ നിന്റെ അമ്മ എടുത്തു മാറ്റാതെ നോക്കെടി... plz.... കേശു നിഷ്‌കു ആയി പറഞ്ഞതും... മാധു...കണ്ണനെ ഒന്നു നോക്കി...കേശുവിനെ നോക്കി ok എന്നും പറഞ്ഞു നേരെ റൂമിലേയ്ക്ക് വിട്ടു...മാലിനിയെ ഒരു വിധത്തിൽ പറഞ്ഞു എങ്ങനെയൊക്കെ പറഞ്ഞു വിട്ടു.... ദേ...പറഞ്ഞ പോലെ ചെയ്തിട്ടുണ്ട്... ഇനി വാവേനെ താ....എന്നും പറഞ്ഞു മാധു കൈ നീട്ടി.. അച്ചോടാ....ഇപ്പൊ തരണില്ല.. അല്ലെടാ... വാവേ.... നമുക്ക് കളിയ്ക്കാൻ പോവാം.. എന്നും പറഞ്ഞു കേശു മീനുനേയും കൊണ്ട് പോയി...പിറകെ കലിപ്പിൽ മാധുവും... കണ്ണൻ ഇതിനിടയ്ക്ക് മുറിയിൽ കയറി...മുറി അങ് കുറ്റി ഇട്ടു... പെണ്ണ് ഇതേവിടെ പോയി....എന്നും പറഞ്ഞു കൊണ്ട് കുക്കുവിന്റെ ( ആരവ് ) അടുത്തു പോയി ഇരുന്നു... നിന്റെ അമ്മ എവിടെ ആടാ കള്ള ചെക്കാ....കണ്ണൻ ചോദിച്ചതും...കുക്കു ഒരു കള്ള ചിരിയോടെ കണ്ണനെ നോക്കി... പെടന്ന് ബാത്‌റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ടതും... ഓ...അമ്മ കുളിക്കുവാണോടാ ചക്കരെ...എന്നും പറഞ്ഞു...കണ്ണൻ കുഞ്ഞിന്റെ കൈ പിടിച്ചു ചുംബിച്ചു...

നിന്റെ അമ്മ എന്താടാ ചക്കരെ വരത്തെ...നിന്റെ അച്ഛൻ എത്ര നേരം ആയെന്നൊ ഇങ്ങനെ ഇരിയ്ക്കാൻ തുടങ്ങിയിട്ട്..കുറച്ചു ദിവസം ആയേട നിന്റെ അമ്മയെ ഒന്നു അടുത്തു കണ്ടിട്ട്.... മോനൊന്നു കരയുക എങ്കിലും ചെയ്യ്...അപ്പൊ 'അമ്മ പെട്ടന്ന് ഇങ്ങു ഇറങ്ങും... അച്ചേടെ പൊന്ന് അല്ലെടാ...കണ്ണൻ എന്തൊക്കെയോ പറഞ്ഞു കുക്കുനേ സോപ്പിടുന്നുണ്ട്... കുക്കു ആണെങ്കി കണ്ണന്റെ കാട്ടി കൂട്ടൽ കണ്ട് ചിരിച്ചോണ്ട് കിടക്കുന്നുണ്ട്... ചിരിയ്ക്കാൻ അല്ലെടാ പറഞ്ഞേ...കരയാനാട...വാവേ...എന്നും പറഞ്ഞു കുഞ്ഞിനെ എടുത്തു കയ്യിൽ വെച്ചതും...ആരോ...പുറത്ത് നിന്നും അനന്തു വിനെ വിളിച്ചോണ്ട് വന്നതും ഒത്തായിരുന്നു... കണ്ണൻ പെട്ടന്ന് തന്നെ കുക്കുവിനെ പയ്യെ ബെഡിൽ കിടത്തി... പെട്ടന്ന് പോയി കതകിന്റെ കുറ്റി എടുത്തു..കതകിന്റെ സൈഡിൽ മറഞ്ഞു...നിന്നു... അനന്തുട്ട...കുളി കഴിഞ്ഞോടാ...(അമ്പിളി.. ഇല്ല..അമ്മേ.. ആ...അമ്മേ...പിന്നെ...ആ അലമാരയിൽ നിന്നും നെറ്റി എടുത്തു ബെഡിൽ വെച്ചേക്കണേ.. ഞാനെ ഡ്രസ് എടുത്തില്ല...

ആ..ശെരി...എന്നും പറഞ്ഞു അമ്പിളി ഒരു നെറ്റി എടുത്തു ബെഡിൽ വെച്ചു മുറിയും അടച്ചു പോയി...കണ്ണൻ വീണ്ടും കതക് കുറ്റി ഇട്ടു പഴയ പടി ബെഡിൽ ഇരുന്നു... കണ്ണൻ നൈറ്റിയും കയ്യിൽ പിടിച്ചു അവള് വരുന്ന വരെ കണ്ണൻ ബെഡിൽ ഇരുന്നു... അച്ഛേടെ വാവ 'അമ്മ വരുമ്പോ കരയുക ഒന്നും ചെയ്യല്ല് കേട്ടോ..എന്നും പറഞ്ഞു കുക്കുവിന്റെ കാലിൽ അമർത്തി..ഉമ്മ. വെച്ചു... കുറച്ചു കഴിഞ്ഞതും അനന്തു... കുളി കഴിഞ്ഞു ദേഹത്തു ടവലും ചുറ്റി പുറത്തോട്ട് ഇറങ്ങിയതും.. കട്ടിലിൽ ഇരിയ്ക്കുന്ന മുതലിനെ കണ്ട് ഒന്നു ഞെട്ടി... വാതിൽ തുറക്കുന്ന സൗണ്ട് കേട്ടതും കണ്ണന്റെ കണ്ണു അങ്ങോട്ടു പാഞ്ഞു... നോക്കുമ്പോ തന്റെ പ്രോപ്പർട്ടി...ഈറനോടെ ദേഹത്തൊരു ടവലും ചുറ്റി ഇറങ്ങി വരുന്നു... തലമുടിയിൽ നിന്നും വെള്ളം അവളുടെ ദേഹത്തേയ്ക്കൊക്കെ ഇറ്റു വീഴുന്നുണ്ടായിരുന്നു... കണ്ണൻ പോലും അറിയാതെ...കണ്ണൻ കട്ടിലിൽ നിന്നും എണീറ്റു...പയ്യെ അവളുടെ അടുത്തേയ്ക്ക് ചെന്നു... അനന്തു ആണെങ്കി കണ്ണൻ വരുന്നത് അനുസരിച്ചു പിറകിലേയ്ക്കും... നി..ഇത് എന്താടി...

ഇങ്ങനെ പിറകിലേക്ക് പോണത്...എന്നും പറഞ്ഞു കണ്ണൻ അനന്തുവിനെ പിടിച്ചു തന്നോട് ചേർത്തു നിർത്തി... അനന്തുവിനാണെങ്കി ഇങ്ങനെ ഒരു കോലത്തിൽ കണ്ണന്റെ മുൻപിൽ നിൽക്കുന്നതിൽ ഇതുവരെ ഇല്ലാത്ത എന്തോ...നാണം... അതു മനസിലാക്കിയതും കണ്ണൻ അവളെ കൂടുതൽ തന്നോട് ചേർത്തു നിർത്തി... ക..കണ്ണേട്ട...അനന്തു.. വിറച്ചു കൊണ്ട്..വിളിച്ചു... ഉം...എന്നും മൂളികൊണ്ട് കണ്ണൻ അവളുടെ ചുണ്ടുകളിൽ പയ്യെ തഴുകി... ഇപ്പൊ നി മുന്പത്തെതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്...എന്നും പറഞ്ഞു കണ്ണൻ കൂടുതൽ ആയി അവളോട് ചേർന്നു നിന്നു...അനന്തുവിൻറെ കൈ..അവന്റെ ഷർട്ടിൽ മുറുകി... അവളുടെ ദേഹത്തു നിന്നും വമിയ്ക്കുന്ന പച്ച മഞ്ഞളിന്റെയും എണ്ണയുടെയും...സോപ്പിന്റെയുമൊക്കെ വാസന കണ്ണനിൽ വല്ലാത്ത ഒരു അഭിനി വേശം സിദ്ധിച്ചു... നിനക്ക് വല്ലാത്ത മണമാണ് പെണ്ണേ... ഇപ്പൊ ആ വാസന കൂടുതൽ കൂടിയിട്ടുണ്ട്....വെറുതെ അല്ല എന്നെ ഇങ്ങോട്ട് അടുപ്പിയ്ക്കാതിരുന്നെ...എന്നും പറഞ്ഞു കണ്ണൻ അനന്തുവിന്റെ ചെവിയിൽ പയ്യെ കടിച്ചു.. ഛി...

. മാറ് അങ്ങോട്ട്...എന്നും പറഞ്ഞു അനന്തു കണ്ണനെ തള്ളി മാറ്റാനായി ഭാവിച്ചതും കണ്ണൻ കൂടുതൽ അവളെ തന്നോട് ചേർത്തു നിർത്തി.. ക...കണ്ണേട്ട...അവള് വീണ്ടും വിളിച്ചതും... കണ്ണൻ അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നോട്ടം ഇടുന്ന തിരക്കിൽ ആയിരുന്നു... കണ്ണൻ പയ്യെ...അവളുടെ ചുണ്ടിലേയ്ക്ക് അവന്റെ ചുണ്ടുകൾ ചേർത്തു...പയ്യെ ആചുണ്ടുകൾ അനന്തുവിന്റെ ചെവിയ്ക്ക് അരികിലേക്ക് കൊണ്ട് പോയി.. ഞാൻ മാറ്റി തരട്ടെ...എന്നും പറഞ്ഞു കൊണ്ട്...കണ്ണൻ അവിടെ തന്റെ ചുണ്ടുകൾ അമർത്തി.. കണ്ണന്റെ കൈ അവളുടെ ടവളിൽ പിടുത്തമിട്ടു... വേണ്ട..കണ്ണേട്ട....അനന്തു നിഷ്‌കു ആയി പറഞ്ഞതും.. വേണം...പെണ്ണേ എന്നും പറഞ്ഞു...കണ്ണൻ അവളുടെ ടവൽ അഴിയ്ക്കാൻ ഭാവിച്ചതും...അനന്തു കണ്ണുകൊണ്ട് കുഞ്ഞിന് നേരെ...നോക്കിയതും ഒത്തായിരുന്നു... കണ്ണൻ തിരിഞ്ഞു നോക്കുമ്പോ ചെക്കൻ കള്ള ചിരിയോടെ അവരെ നോക്കുന്നുണ്ടായിരുന്നു... ദേ..നോക്കിയേ..അവൻ ഭയങ്കര സന്തോഷത്തിൽ ആടി... എന്നും പറഞ്ഞു...അനന്തുവിനെ ചേർത്തു പിടിച്ചു...ഡ്രസ് മാറ്റാൻ നോക്കിയതും....

ങ്ങീ.....എന്നും പറഞ്ഞു കുക്കു കരഞ്ഞതും ഒത്തായിരുന്നു... അനന്തു അപ്പൊ തന്നെ ഡ്രെസ്സും വെടിച്ചു ബാത്റൂമിലേയ്ക്ക് ഓടിക്കയറി.... അനന്തു പോയതും ചെക്കൻ കരച്ചില് നിർത്തി... ടാ.. കള്ളാ...ഒക്കെ നിന്റെ അഭിനയം ആയിരുന്നു അല്ലെ....(കണ്ണൻ ഇതു കേട്ടതും അപ്പോ കരഞ്ഞവൻ ചിരിച്ചോണ്ട് കിടക്കുന്നു... കണ്ണൻ.. അനന്തു വരുന്ന വരെ അവിടെ തന്നെ നിന്നു... അനന്തു വന്നതും കണ്ണനെ ഒന്നു ഇളിച്ചു കാണിച്ചിട്ടു കുഞ്ഞിന്റെ അടുത്തേയ്ക്ക് പോയി...അവനെ കയ്യിൽ എടുത്തു... നോക്ക് നോക്ക്..അച്ഛാ...നോക്ക്..എന്നും പറഞ്ഞു അനന്തു കണ്ണനെ നോക്കി .. ആടാ.. അച്ഛാ നോക്കുക തന്നെയാ... നിന്റെ അമ്മയെ ആണെന്ന് മാത്രം.. ഇങ്ങനെ പോയാൽ എന്റെ നോട്ടം മാത്രമേ കാണു...എന്നും പറഞ്ഞു കണ്ണൻ പയ്യെ അനന്തുവിന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നതും...കുക്കു കണ്ണനെ തന്നെ നോക്കി.... കണ്ണൻ പയ്യെ അനന്തുവിന്റെ ഇടുപ്പിൽ കൂടി കയ്യിട്ടു തന്നോട് ചേർത്തതും...അത്രയും നേരം ചിരിച്ചോണ്ട് ഇരുന്നവന്റെ മുഗം അങ് മൂടി കെട്ടി... കുറച്ചു കഴിഞ്ഞതും...

വീണ്ടും പഴയ പോലെ കണ്ണനെ നോക്കി കരയാൻ തുടങ്ങി... യോ...ഞാനില്ലേ... നിന്റെ അമ്മയെ നി തന്നെ വെച്ചോ..എന്നും പറഞ്ഞു കണ്ണൻ അനന്തുവിനെ വിട്ടു മാറി ഇരുന്നു...നേരത്തെ ഒന്നു കരയാൻ പറഞ്ഞപ്പോ എന്തായിരുന്നു...ജാഡ...ഇപ്പൊ തീരുമാനം ആയി... കണ്ണൻ അനന്തുവിനെ വിട്ടു മാറിയിട്ടും കുക്കു കരച്ചില് നിർത്തിയില്ല... അച്ചോടാ...മക്കക്ക് സങ്കടം വരുവാണോട.. വിശക്കുന്നോ.. വാവയ്ക്ക് ..'അമ്മ ഇപ്പൊ പാല് തരാവേ...എന്നും പറഞ്ഞു അനന്തു കുഞ്ഞിനെ എടുത്തു മാറോട് ചേർത്തതും...കുക്കു എങ്ങി കൊണ്ട് കണ്ണനെ തന്നെ നോക്കി... നോട്ടം കണ്ടതും....കണ്ണൻ നമ്മളില്ലേ നി..ആയി നിന്റെ അമ്മ ആയി...എന്നും പറഞ്ഞു കണ്ണൻ മുഗം തിരിച്ചതും കുക്കു പാല്... കുടി തുടങ്ങി... കണ്ണൻ ഓട്ട കണ്ണിട്ടു നോക്കിയതും അത്രയും നേരം പാല് കുടിച്ചോണ്ട് ഇരുന്നവർ...വീണ്ടും വിളി തുടങ്ങി... എന്താ കണ്ണേട്ട ഇത്....ഇങ്ങോട്ട് നോക്കാതെ അതല്ലേ അവൻ കരയുന്നത്....(അനന്തു സ്വന്തം ഭർത്താവിന് ഒന്നു നോക്കാനുള്ള അവകാശം പോലും ഇല്ലേ.. എന്നും പറഞ്ഞു കണ്ണൻ തിരിഞ്ഞിരുന്നു..

.കൂടെ എന്തൊക്കെയോ പിറുപിറുക്കുന്നും ഉണ്ട്... കുറച്ചു കഴിഞ്ഞു അനക്കം ഒന്നും കേൾക്കാണ്ട് ആയതും കണ്ണൻ ഒന്നു തിരിഞ്ഞു നോക്കിയതും ഉറങ്ങിയാ....(കണ്ണൻ ഉം..എന്നും പറഞ്ഞു ചിരിച്ചോണ്ട് അനന്തു കുഞ്ഞിനെ കിടത്തി.... ഹാവൂ..എന്നും പറഞ്ഞു കണ്ണനും അവളുടെ മടിയിലേയ്ക്ക് ചാഞ്ഞു... ഇങ്ങനെ കിടക്കാനാണോ ഉദ്ദേശം..അനന്തു തലമുടിയിൽ തഴുകി കൊണ്ട് ചോദിച്ചതും .... കുറച്ചു നേരം ടി...എത്ര ദിവസം ആയി എന്നറിയോ...എത്തി നോക്കിയിട്ടുള്ള പോക്ക്... ദേ...ഇവൻ ഉണർന്നു കഴിഞ്ഞാൽ പിന്നെ ഇതു പോലും പറ്റില്ല....എന്നും പറഞ്ഞു കണ്ണൻ അവളുടെ വയറിൽ മുഗം അമർത്തി കിടന്നു...അനന്തു തലമുടിയിൽ തഴുകി കൊണ്ടും.. ** ടി..അവരെ കാണുന്നില്ലല്ലോ.....(കേശു ഇനി കണ്ണേട്ടൻ അവിടെ കിടന്നു ഉറങ്ങിയാ.... ഇവിടെ ആരേലും അറിഞ്ഞാൽ നമ്മളെ കൂട്ടി ഇട്ടു പൊങ്കാല ഇടും...(കേശു നമ്മളെ അല്ല... നിന്നെ...ഞാൻ അപ്പോഴേ അരങ് ഒഴിയും...അല്ലെടാ...മീനൂസെ...മാധു കുഞ്ഞിനെ കൊഞ്ചിച്ചോണ്ട് പറഞ്ഞു... അപ്പോഴാണ് മീനു കിടന്നു കരയാൻ തുടങ്ങിയത്...

അപ്പൊ തന്നെ മാലതി വന്നു കുഞ്ഞിനെ എടുത്തു...വിശന്നിട്ടാ....ഞാൻ പോയി പാല് കൊടുക്കട്ടെ... ആ..ഇപ്പോഴാ..ഓർത്തെ...അനന്തു ഇതുവരെയും വന്നില്ല...ഞാൻ പോയി നോക്കിയിട്ട് വരാം...മാലതി അങ്ങനെ പറഞ്ഞതും മാധുവും കേശുവും പരസ്പരം നോക്കി... അയ്യോ..അമ്മേ കുഞ്ഞുവാവയ്ക്ക് വിശപ്പ് കാണൂലെ...'അമ്മ പോയി പാല് കൊടുക്ക് ഞാൻ പോയി വിളിയ്ക്കാം....(മാധു ആ...അതാ അമ്മായി ശെരി..നി.പോയിട്ടു വാ മാധു എന്നും പറഞ്ഞു കേശു മാധുവിനെ പറഞ്ഞു വിട്ടു... മാധു...ചുറ്റിനും ഒന്നു നോക്കി കതകിൽ തട്ടി വിളിയ്ക്കാൻ തുടങ്ങി... അകത്താണെങ്കി എങ്ങനെയോ ഒരു ഉമ്മയ്ക്കുള്ള വകുപ്പ് ഉണ്ടാക്കി എടുക്കുക ആയിരുന്നു... നശിപ്പിച്ചു...ഒരിടത്തു മകൻ മറ്റൊരിടത്ത് മാരണം.. ഞാൻ ഇങ്ങനെ മുരടിച്ചു പോകുവേ ഉള്ളു... കണ്ണന്റെ പറച്ചില് കേട്ട്...ചിരിച്ചോണ്ട് അനന്തു കതകു തുറക്കാനായി എടുനേറ്റതും..കണ്ണൻ അനന്തുവിനെ പിടിച്ചു വലിച്ചു അവളുടെ ചുണ്ടുകൾ കവർന്നതും ഒത്തായിരുന്നു...കുറച്ചു സമയത്തിനു ശേഷം വിട്ടു മാറി കൊണ്ട്...കണ്ണൻ പോയി കതകു തുറന്നു..

നിയായിരുന്നോ.... മനുഷ്യനെ ഒന്നു സ്നേഹിയ്ക്കാനും സമ്മതിയ്ക്കില്ല ..അല്ലെ...കണ്ണൻ കലിപ്പിൽ പറഞ്ഞതും ഇത്രയും നേരത്തെ സ്നേഹം ഒക്കെ മതി...മോനെ...മോൻ ഹാളിലേക്ക് ചെല്ലാൻ നോക്ക്...അല്ലെങ്കിലെ ചിലപ്പോ ഒളിഞ്ഞു നോട്ടം കൂടി അമ്മ മാര് എല്ലാരും കൂടി അങ് നിഷേധിയ്ക്കും...പിന്നെ ഐഡിയക്ക് ഞങ്ങളെ വിളിയ്ക്കരുത്.. മാധു തൊഴുതു പറഞ്ഞതും..കണ്ണൻ കലിപ്പിൽ അനന്തുവിനെയും മാധുവിനെയും നോക്കി ചവിട്ടി തുള്ളി പുറത്തേയ്ക്ക് പോയി... പാവം അല്ലെടി...(അനന്തു ഉം..പക്ഷെ...ആ പാവം പിടിച്ച മുഗം കുറച്ചു ദിവസത്തേയ്ക്ക് അങ്ങനെ തന്നെ കാണുന്നതാ ടി...നല്ലത്.. ഇരുവരും കണ്ണന്റെ പോക്ക് നോക്കി പറഞ്ഞു........ തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story