അനന്ത രാഗം: ഭാഗം 9

anantha ragam

രചന: അർച്ചന

പിറ്റന്ന് രണ്ടും കൂടി കോളേജിലേക്ക് വിട്ടു.. ടാ.. ആ..പെണ്ണിന്റെ കാര്യം എന്തായി..(അനന്തു ആ..അതാ ഞാൻ പറയാൻ പോണത്. അന്ന് നമ്മൾ കണ്ട പെണ്ണില്ലേ.. അതു അവന്റെ ലൈൻ ഒന്നും..അല്ല..അവന്റെ കൂട്ടു കാരിയാ.. അതിന്റെ കല്യാണം വരെ ഫിക്സ് ചെയ്തതാ..(കേശു ചെ...വെറുതെ..എന്റെ തല വെസ്റ്റ് ആക്കി..(അനന്തു ഓ..വേസ്റ്റ് വേസ്റ്റ് ആക്കിയിട്ട് എന്തു പറ്റാനാ..(കേശു ടാ.. നാറി..എനിയ്ക്കിട്ട് പണിയുന്നോ.. അനന്തു അവനെ കലിപ്പിച്ചു ഒന്നു നോക്കി.. ടി.ഞാൻ ഒന്നു പറയട്ടെ..നി തോക്കിൽ കയറി വെടിവെയ്ക്കാതെ..(കേശു ആ..പറ.. അന്ന് കണ്ണേട്ടൻ അവന്റെ ലൈനിനെ കാണാൻ വന്നത് തന്നെയാ.. പക്ഷെ നമ്മൾ അവളെ കണ്ടില്ല എന്നേയുള്ളു.. (ദൈവമേ..ഈ മുതൽ ഇതു വിശ്വസിയ്ക്കണെ.. കല്യാണം ഉറപ്പിച്ച പെണ്ണിനെ വെച്ചു കളിച്ചാൽ..കല്യാണം മുടങ്ങേങ്ങാനും ചെയ്താലോ.. അതുകൊണ്ട് അതു വേണ്ട...അജ്ഞാത കാമുകി ആകുമ്പ ആർക്കും ഡാമേജ് വരില്ല..കേശു. മനസിൽ പറഞ്ഞു..) അപ്പൊ നി..പറയുന്നത് നിന്റെ ചേട്ടൻ പ്രേമിയ്ക്കുന്ന പെണ്ണ് വേറെ ആണ് എന്നാണോ.

.(അനന്തു എക്സട്ടലി..(കേശു ഇളിച്ചോണ്ട് പറഞ്ഞു കാണാത്ത പെണ്ണിനെ എങ്ങനെ കണ്ടു പിടിയ്ക്കാനാ.. അതൊക്കെ ഭയങ്കര പാടാ..(അനന്തു നിനക്ക് വേണൊങ്കി മതി..അവസാനം..കണ്ണേട്ടനു ഇട്ടു പണിയാനും ബ്ലാക്ക്‌ മെയിൽ ചെയ്യാനും എന്നെ വിളിയ്ക്കരുത്..ഇപ്പൊ വന്നത് നല്ല ചാൻസ്ആണ്..എന്നും പറഞ്ഞു കേശു മുന്നേ നടന്നു.. ഈശ്വര..കുറച്ചു ബുദ്ദി കുറവ്വ്വരുത്തി നി ആ മുതലിനെ സൃഷ്ടിച്ചു..അതുപോലെ തന്നെ അമുതല് പ്രവർത്തിയ്ക്കണെ .. അവൻ പറഞ്ഞതിലും എന്തെലും കാണുമോ..കാണുമായിരിയ്ക്കും.. ടാ.. അവിടെ..നിന്നെ. നി പറഞ്ഞതൊക്കെ..നടക്കുമോ.. ഓ..പിന്നെ..ഞാൻ നടത്തില്ലേ...(കേശു എന്ന..ok... അപ്പൊ.നമുക്ക്..എന്നു തൊട്ടു നിന്റെ ചേട്ടനെ follow ചെയ്യാം...(അനന്തു അങ്ങനെ വഴിയ്ക്ക് വാ മോളെ..കേശു മനസിൽ പറഞ്ഞു.. എന്നു തൊട്ടു വേണൊങ്കിലും നടപ്പിൽ വരുത്തം.(കേശു ഉം.. എങ്കി..ഞാൻ റെഡി.. പിന്നെ മോൻ.വീട്ടിൽ പറഞ്ഞു..കുറച്ചു..വിറകു ഏർപ്പാട് ആക്കി വെച്ചേരു..

(അനന്തു എന്തിനാട..(കേശു അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു.. പിന്നെ വിറകിന്റെ ആവശ്യം വരില്ല..ഇപ്പോ എല്ലാം കരണ്ടിൽ ആണല്ലോ..(അനന്തു എനിയ്ക്ക് മനസിലായില്ല.. അല്ലെടാ..നിന്റെ..വാക്കിന്റെ പുറത്തു ഞാൻ ഇതൊക്ക കാട്ടി കൂട്ടി അവസാനം എല്ലാം ..വെള്ളത്തിൽ വരച്ച വര പോലെ ആകുന്നെങ്കി..മോനെ..പിന്നെ നിന്നെ നി.നോക്കണ്ട..എന്നും പറഞ്ഞു..അനന്തു അവന്റെ കവിളിൽ രണ്ട് തട്ടു തട്ടി..മുന്നോട്ട് നടന്നു പോയി.. കേശു ആണെങ്കി സ്റ്റാച്യു പോലെ അവിട നിന്നു ആ..പറഞ്ഞത്..എന്റെ..പൊക കാണും എന്നല്ലേ..യോ... അയ്യോ..മോളെ..മക്കള്..ഇങ്ങനെ ഒന്നും പറഞ്ഞുട..പിന്നെ എന്തിനാ ചേട്ടൻ ജീവിച്ചു ഇരിയ്ക്കുന്നെ.. എന്റെ കൊക്കിൽ ജീവൻ ഉണ്ടേൽ..മോളുടെ ആഗ്രഹം സാദിപ്പിച്ചു തന്നിട്ടെ വേറെ കാര്യം ഉള്ളു..കേശു ഓടി..അവളുടെ തോളിൽ കയ്യിട്ടു പറഞ്ഞു.. നടന്നാൽ നിനക്കു കൊള്ളാം..(അനന്തു ഇത്.എന്നെ യും കൊണ്ടേ പോകു.. കേശു മനസിൽ പറഞ്ഞു.. അവളുടെ കൂടെ കോളേജിലേക്ക് വെച്ചു പിടിച്ചു.. പിന്നെ തൊട്ടു..കണ്ണന് പിറകെ രണ്ടും ഉണ്ടാരുന്നു..

ബുക്ക്..അലർജി ആയ രണ്ടും..കണ്ണന്റെ അവിഹിതം കണ്ടു പിടിയ്ക്കാൻ ലൈബ്രറി കയറി ഇറങ്ങാൻ തുടങ്ങി.. കണ്ണൻ ശ്രെദ്ധിയ്ക്കുന്ന അവസ്‌ഥ വരുമ്പോ കേശു നൈസ് ആയി അങ്..മുങ്ങും.. അപ്പൊ കണ്ണൻ നോക്കുമ്പോ അനന്തു മാത്രം അവനെ ചുറ്റി പറ്റി നിക്കുന്നത് കാണും.. അങ്ങനെ അവർ..ആർക്കും അറിയാത്ത ഒരു സത്യം മനസിലാക്കി.. കണ്ണൻ ചെറുതായി..കുടിയ്ക്കും എന്നും..just ഒന്നു വലിയ്ക്കും എന്നും.. ടാ.. നിന്റെ ചേട്ടൻ കള്ളോക്കെകുടിയ്ക്കും അല്ലെ..(അനന്തു ഉം...ഞാനും ഇപ്പോഴാ അറിയുന്നെ...കേശു താടിയ്ക്ക് കയ്യും കൊടുത്തു പറഞ്ഞു എന്നാലും..എന്ന..സൂപ്പർ ആ..നിന്റെ ചേട്ടൻ..കള്ള് കുടിയ്ക്കുന്നതും സിഗരറ്റു വലിയ്ക്കുന്നതും കാണാൻ..അനന്തു പറഞ്ഞതും കേശു അവളെ ഞെട്ടി..ഇതൊക്കെ എവിടനു വരുന്നേടാ എന്നരീതിയിൽ.ഒന്നു നോക്കി.. നി.തന്നെ ശ്രെദ്ധിച്ചോ.. ദേ.. ഇങ്ങനെ ആ പൊക ഉള്ളിലേയ്ക്ക് വലിച്ചു.. ഭൂ... എന്നും പറഞ്ഞു..വെളിയിലേക്ക് ഊതി വിടുന്നത്..സൂപ്പർ.. ടാ..അത് കണ്ടപ്പോ തൊട്ടു തൊടങ്ങിയത..അതു പോലെ..

.(അനന്തു എന്താ മോൾടെ ഉദ്ദേശം..കേശു അർദ്ദം വെച്ചൊന്നു ചോദിച്ചു.. എന്ത് ഉദ്ദേശം.. അതേ..നിയെ..എനിയ്ക്കെ നിന്റെ ചേട്ടനോട് പറഞ്ഞേ..ഒരെണ്ണം plz. ടാ.. ഒരൊറ്റ പഫ് മതി..ഒന്നു ട്രൈ ചെയ്തു നോക്കാനാ. പ് ഭാ.... ഇനി അതിന്റെ കുറവ് കൂടിയേ..ഉള്ളു.. എന്നെകൊണ്ടേങ്ങും വയ്യ..വേണൊങ്കി..നി പോയി..ചോദിയ്ക്ക്..എന്നും പറഞ്ഞു കേശു ഇരുന്നിടത്തു നിന്നും എണീറ്റു.. ചേട്ടത്തി ആയിപ്പോയി..ഇല്ലേൽ അടിച്ചു താത്തിയേയെ..എന്നും പിറുപിറുത്തു കൊണ്ട്..കേശു പോയി.. ഹും.ജാഡ തെണ്ടി.. എനിയ്ക്ക് ആരുടെയും സഹായം വേണ്ട..ഞാൻ പോയി..ചോദിയ്ക്കും..കേശുവിനെ നോക്കി..അനന്തു വിളിച്ചു പറഞ്ഞു.. ആ..പോയി..ചോദിയ്ക്ക്.. ചോദിയ്ക്കണ്ട താമസമേ..ഉള്ളു..എന്നും പറഞ്ഞു..കേശു പോയി.. അല്ല ഞാൻ ചോദിച്ചാൽ.അങ്ങേരു തരുവോ.. തന്നില്ലേൽ..വീട്ടിൽ ഇക്കാര്യം ഒറ്റും..എന്നോടാ കളി..എന്നും പറഞ്ഞു..കേശുവിന്റെ പിറകെ..ഓടി.. പിന്നീടുള്ള ദിവസങ്ങളിലും അവസ്‌ഥ ഇതു തന്നെ..കണ്ണന്റെ പിറകെ അലച്ചിലോഡ്.അലച്ചിൽ.. ടാ.. അനന്തു..എന്താടാ കുറച്ചു നാളായി..

നിന്റെ പിറകെ..തന്നെ..ഉണ്ടലോ..(മനു.. ആ.. കുറച്ചായി ഞാനും ശ്രെധിയ്ക്കുന്നു.. ആദ്യം.ഞാനും കാര്യം ആക്കിയില്ല.. ഇപ്പൊ കുറച്ചു ദിവസം ആയി..കാര്യമായി. തന്നെ ആള് പിന്നാലെ നടക്കുന്നുണ്ട്..എന്തിനാണ് എന്നൊന്നും അറിയാൻ..മേല.. എന്ന..നിനക്ക് അതിനെ പിടിച്ചു നിർത്തി ചോദിച്ചു കൂടാറുന്നോ..(മനു എന്നിട്ടു വേണം എനിയ്ക്കിട്ട് വാരാൻ.. അങ്ങനെ ഇങ്ങനെ ഒന്നും ചോദിച്ചാൽ അത് ഒന്നും മൊഴിയില്ല.. വരട്ടെ..എവിടെ വരെ പോകും എന്ന് നോക്കാം..എന്നിട്ടു കയ്യോടെ പിടിയ്ക്കാം.. എന്നും പറഞ്ഞു. കണ്ണൻ ജോലിയിൽ മുഴുകി.. ** അങ്ങനെ അവരുടെ അമ്പലത്തിലെ ഉത്സവം തീരുമാനിച്ചു..7 5 ദിവസത്തെ.. പിന്നെ അങ്ങോട്ടു അതിന്റെ തിരക്കിൽ ആയിരുന്നു..കണ്ണൻ.. ആ സമയം..പിന്നാലെ നടക്കുക എന്നത് ഭയങ്കര പാട് ആയോണ്ട്..പൂജ സമയത്തേയ്ക്കും..മേള...സമയത്തേയ്ക്കും അനന്തുവും കേശുവും ആ ഉദ്യമം മാറ്റി വെച്ചു.. അമ്പലത്തിലും..പുറത്തും..ഇടയ്ക്കിടെ..അനന്തുവിന്റെ കണ്ണുകൾ തന്നെ തേടി..വരുന്നത് കണ്ണൻ ശ്രെദ്ധിച്ചിരുന്നു..

ഇടയ്ക്ക് അവൻ മാറുമ്പോൾ എവിടെ പോയി..എന്ന രീതിയിൽ ആ കണ്ണുകൾ അന്യോഷിയ്ക്കുന്ന പോലെയും.. ടാ.. എനിയ്ക്ക് തോന്നുന്നത്..അവൾക്ക് നിന്നോട് എന്തോ ഉണ്ടെന്നു തന്നെയാ..(മനു.. ഏയ്.. എനിയ്ക്കെ അങ്ങനെ തോന്നുന്നില്ല. അവൾ.എന്റെ പിറകെ നടക്കുന്നു കാണാതെ ആകുമ്പോൾ തിരക്കുന്നു.. അത്ര മാത്രം..(കണ്ണൻ. അത്..നിനക്ക് എങ്ങനെ..അറിയാം..അവൾക് നിന്നോട് ഒന്നും ഇല്ലെന്നു..(മനു ടാ.. അത് ആ പെണ്ണിന്റെ കണ്ണിൽ നോക്കുമ്പോൾ മനസിലാകും...നമ്മളെ കാണാത്തെ ആവലാതി പെടുന്നതും..വേറെ പെണ്ണിനോട്..സംസാരിയ്ക്കുമ്പോ..അസൂയ വരുന്നതും..ഒക്കെ അവളുടെ കണ്ണു കാട്ടി തരും.. പക്ഷെ അനന്തുവിൽ അങ്ങനെ ഒന്നും എനിയ്ക്കെ തോന്നുന്നില്ല.. എന്തായാലും..അവളുടെ ഉദ്ദേശം. അറിയണം..അല്ലേല്.. എന്റെ കാര്യം ഗോവിന്ദ. ഇപ്പൊ നിനക്ക് ഡൗട്..ഇനി നാട്ടു കാർക്ക് മൊത്തം ഡൗട്..ആവും.. എന്തായാലും..ഇന്ന് ഒരു തീരുമാനം ഉണ്ടാവും.. ഞാനെ..ഇപ്പൊ വരാം.. എന്നും.പറഞ്ഞു കണ്ണൻ അനന്തു..കാണ്കെ..അവിടെ അടുത്തുള്ള കവിലേയ്ക്കു കയറി.. ടാ..

നിന്റെ ചേട്ടൻ ദേ..ആ കാവിലേയ്ക്കു കയറുന്നു...(അനന്തു ആ..അപ്പൊ സംഗതി അതു തന്നെ.. അവന്റെ ക്യമുകി അവിടെ കാണും.അല്ലാതെ..ഇവിടെ പ്രോഗ്രാം നടക്കുമ്പോ..അവിടെ എന്തിനാ പോണേ...നിയും പിറകെ..ചെല്ലു...(കേശു അവളെ മുന്നോട്ട് തള്ളി കൊണ്ട് പറഞ്ഞു ടാ.. കാവ്...അതും ഇരുട്ടത്ത്.. നിയും കൂടി വാ ഒരു ധൈര്യത്തിന്...എന്നും പറഞ്ഞു..അനന്തു അവനെ..കയ്യിൽ പിടിച്ചു വലിച്ചതും കേശു...എന്നൊരു..വിളി..വന്നതും..ഒത്തായിരുന്നു.. ടി..നി.പൊക്കോ..ഞാൻ എന്തിനാ..വിളിച്ചത് എന്നു ചോദിച്ചിട്ട് വരാം..എന്നും പറഞ്ഞു കേശു അനന്തുവിനെ ഉന്തി തള്ളി വിട്ടു. അനന്തു ആണെങ്കി..ഉള്ള ധൈര്യം എങ്ങനെയോ..കൂട്ടി അവിടേയ്ക്ക് നടന്നു.... കണ്ണൻ ആണെങ്കി..മറഞ്ഞു നിന്നു അവള് വരുന്നുണ്ടോ..എന്നു നോക്കി..നിന്നു.. അങ്ങേരുടെ പിറകെ ഓരോന്ന് ഓർത്തു ചാടി പുറപ്പെടാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..അതും..ഈ ഇരുട്ടത്ത്..പുല്ല്..എന്നും പറഞ്ഞു..അനന്തു കാവിനകത്തേയ്ക്ക് കയറി.. രാവിലെ..പോലും.ഭയങ്കര ഇരുട്ടാണ്..

അകത്തു കയറിയതും..ചുറ്റും ഒന്നു നോക്കി.. മെല്ലെ മുൻപോട്ട് നടന്നു... ഇങ്ങേർക്ക് വെളിയിൽ ഒന്നും സല്ലപിയ്ക്കാൻ സ്ഥാലം ഇല്ലാഞ്ഞാണോ..ഈ കാട്ടിന്റെ കീഴിൽ കയറിയത്..എന്നും പറഞ്ഞു.കണ്ണനെയും പ്രാകി കൊണ്ട് മുന്നോട്ട് നടന്നു.. വലിയ ഒരു പാലയുടെ അടുത്തു ചെന്നപ്പോ അനന്തു ഒന്നു നിന്നു.. അടുത്തു തന്നെ കുറെ..കുപ്പിയും..ചപ്പും ചവറും.. ഒക്കെ കിടപ്പൊണ്ട്.. ഇവിടെ..അധികം നിൽക്കുന്നത് പന്തിയല്ല.. #✍ തുടർക്കഥ അങ്ങേരുടെ പ്രേമോം കോപ്പും ഒക്കെ വെളിയിൽ വെളിച്ചത്തു കണ്ടുപിടിയ്ക്കാം..എന്നും..പറഞ്ഞു..തിരിയാൻ..നോക്കിയതും..പിറകിൽ കൂടി..മിന്നായം പോലെ..എന്തോ..ഓടിയതും..ഒത്തായിരുന്നു.. അനന്തു ആണി അടിച്ച പോലെ അവിടെ അങ്..നിന്നു.. ട്ടോ.. എന്നും പറഞ്ഞു..കണ്ണൻ മുന്നിലേയ്ക്ക് ചാടിയതും.. അയ്യോ..എന്നും വിളിച്ചു അനന്തു രണ്ടടി പിന്നിലേയ്ക് വെച്ചു.. നോക്കുമ്പോ കണ്ണൻ വയറും പൊത്തി...നിന്നു..ഇളിയ്ക്കുന്നു.. അലവലാതി..

എന്നും പറഞ്ഞു..അവനെ അടിയ്ക്കാനായി..മുന്നോട്ട് ആഞ്ഞതും.. ആരാ..അവിടെ........ ശബ്ദം കേട്ട്..രണ്ടും..ഞെട്ടി.. ഈ സമയം...ഇതിനുള്ളിൽ..ഇവളേയും തന്നെയും..കണ്ടലുള്ള ഭവിഷ്യത്ത്.. ഓർത്തു..കണ്ണൻ അനന്തുവിനെയും പിടിച്ചു..വലിച്ചു..കുറച്ചു കൂടി..ഉള്ളിലേയ്ക്ക് മാറി.. അവിടെ ഉണ്ടായിരുന്ന..മറ്റൊരു മരത്തിന്റെ മറ പറ്റി നിന്നു.. ഡോ..താൻ എന്തിനാ..എന്നെയും..വലിച്ചു..അനന്തു ചോദിയ്ക്കാനായി ഭാവിച്ചതും.. മിണ്ടാതെ..നിന്നോണം.. ആരുടെയോ.ശബ്ദം കേട്ടൊണ്ട നിന്നെയും വലിച്ചോണ്ട്..ഓടിയത്..എന്നും പറഞ്ഞു.അനന്തുവിനെ..ആ മരത്തിനോട്..ചേർത്തു നിർത്തി.. ഓഹോ.. ഇതു തന്നെ ബെസ്റ്റ് സമയം..എന്നും പറഞ്ഞു..

അനന്തു കണ്ണന്റെ ഷർട്ടിന്റെ പോക്കറ്റിൽ. പരിശോധിച്ചു.. എന്താടി..എന്നും.പറഞ്ഞു..കണ്ണൻ അവളുടെ കൈ..പിടിച്ചു..വെച്ചു..അവളെ ഒന്നു കലിപ്പിച്ചു നോക്കി.. അതേ..എനിയ്ക്ക്..ഒരു സിഗരറ്റ് തരോ..അനന്തു കൈ മാറ്റാൻ നോക്കി കൊണ്ട്..പറഞ്ഞു.. എന്റേലോന്നും ഇല്ല..(കണ്ണൻ ആഹാ..ആരു പറഞ്ഞു.. ഞാൻ കണ്ടതാണല്ലോ..ഇയാള്..വലിയ്ക്കുന്നത് അനന്തുവും വിട്ടു കൊടുത്തില്ല.. ivalith എപ്പോ കണ്ട്.. കണ്ണൻ ഞെട്ടി അവളെ നോക്കി..മനസിൽ പറഞ്ഞു എപ്പോ കണ്ടെന്നോന്നും ചിന്തിയ്ക്കണ്ട..അതൊക്കെ ഞാൻ കണ്ടു.. ഞാൻ ചോദിച്ചത് താ.. ഇല്ലെങ്കി..കണ്ണൻ.ഒരു പിരികം..പൊക്കി കൊണ്ട്..ചോദിച്ചു.. എങ്കി..ഇയാള്..കുടിയ്ക്കുന്ന കാര്യവും. വലിയ്ക്കുന്ന കാര്യവും ഞാൻ അമ്മയിയോട്..പറയും..എപ്പടി..അനന്തു..പറഞ്ഞതും.. കണ്ണൻ അവളെ ദയനീയ ഭാവത്തിൽ..നോക്കി..കൊണ്ട് .നിന്നു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story