അനന്തഭദ്രൻ: ഭാഗം 1

ananthabadhran

രചന: SHIF

അവളിലെ ഉടയാടകൾ ഓരോന്നും അഴിച്ചു മാറ്റുമ്പോഴും അവന്റെ കണ്ണുകളുടെ തീക്ഷണത ഏറി കൊണ്ടേയിരുന്നു...അവളുടെ ഓരോ എതിർപ്പുകളും അവന്റെ ഉള്ളിൽ എരിയുന്ന കനലിനു അല്പം ശമനം നൽകി...അവളിലെ പെണ്ണിലേക്ക് അവന് ആഴ്ന്നിറങ്ങാൻ ശ്രമിക്കും തോറും,,, തന്നാൽ ആവും വിധം എതിർക്കാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു.....!!! എത്രത്തോളം ഒരു സാധാരണ പെണ്ണിന് ആണിനെ എതിർക്കാനാവും... അവസാനം അവന്റെ കരുത്തിനുള്ളിൽ അവൾ കീഴ്പ്പെടവേ രണ്ട് തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി...!!! ഭ്രാന്തമായി അവളുടെ അധരങ്ങൾ അവൻ കടിച്ചെടുത്തു....!! വേദന കൊണ്ടവൾ പുളഞ്ഞു... ഒരിറ്റ് ശ്വാസത്തിനായി അവൾ കെഞ്ചി,,,,,, അതവനിൽ കൂടുതൽ ആവേശം നിറച്ചതും കൂടുതൽ ഊർജത്തോടെ അവളെ അവൻ സ്വന്തമാക്കി....!!!

അതിന്റെ നിർവൃതിയിൽ അവളിൽ നിന്നടർന്നു മാറി ബെഡിലേക്കവൻ വീണു.....!!!! ആ സമയം വേദന കൊണ്ടു പുളഞ്ഞവൾ ഒരു വിധത്തിൽ ബെഡിൽ എഴുന്നേറ്റിരുന്നു.... കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ വാരി എടുത്തു തന്റെ ശരീരത്തേ മറച്ചു... ഒരു വേള അവനിലേക്ക് അവളുടെ നോട്ടം തെന്നി വീണതും അവൾക്ക് അവനോട് പുച്ഛം തോന്നി..."തനിക്ക് എന്റെ ശരീരത്തേ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ.... ശരീരത്തേ മാത്രം...." ബോധം കെട്ട് കിടക്കുന്ന അവന്റെ മുഖത്തേക്ക് അത്രമാത്രം പറഞ്ഞു കൊണ്ടവൾ വേച്ചു വേച്ചു ബാത്‌റൂമിൽ പോയി... ഷവറിൽ നിന്ന് ഇറ്റി വീഴുന്ന ഓരോ വെള്ള തുള്ളികളും അവളുടെ ശരീരത്തിന്റെ ഓരോ ഭാഗത്തേയും വേദനിപ്പിച്ചു....എന്നാൽ അതിനേക്കാളേറെ അവളുടെ മനസ്സ് വേദനിച്ചു....!!!ഒരു വിധത്തിൽ ഫ്രഷ് ആയിറങ്ങി കിട്ടിയ സാരിയും ചുറ്റി തറയിലായി മുട്ടിനു മേൽ തല വെച്ചവളിരുന്നു...!!! "എത്ര പെട്ടെന്നാണ് തന്റെ ജീവിതം മാറി മറഞ്ഞത്... ഇന്ന് രാവിലെ വരെ അതീവ സന്തോഷത്തിൽ അല്ലായിരുന്നോ താൻ....?? കഴിഞ്ഞ ഏതാനും മണിക്കൂറിൽ തനിക്ക് സംഭവിച്ച ദുർവിധിക്ക് കാരണമായ തന്റെ ചേച്ചിയെ ഓർത്തു അവൾക്കു പുച്ഛം തോന്നി...!!! 🍃🍃🍃🍃🍃

ത്രിച്ഛമ്പലം തറവാട്ടിലേ സുധാകരൻ നമ്പ്യാരുടെയും മേനകയുടെയും മൂത്ത മകളായ നിളയെന്ന കല്ലുന്റെ വിവാഹമായിരുന്നു ഇന്ന്...!!! സർവാഭരണത്താൽ വിഭൂഷിതയായി അരകെട്ടു കവിഞ്ഞു കിടക്കുന്ന മുടിയിൽ മുല്ല പൂവും ചൂടി നാണം കലർന്ന പുഞ്ചിരിയാലെ കല്ലുവും കൂടെ അവളുടെ ഒരേയൊരു അനിയത്തിയായ വൈഗയും കസിൻസും പൂക്കളാൽ അലങ്കരിച്ച ആഡംബര കാറിൽ നിന്നും ഇറങ്ങി....ഓഡിറ്റോറിയത്തിനുള്ളിലേ റൂമിൽ അവളെ ഇരുത്തി... കുറച്ചു കഴിഞ്ഞു ടോയ്ലറ്റിൽ പോകണമെന്ന് പറഞ്ഞു കൊണ്ടവൾ പോയി.... കൂട്ടത്തിൽ അവരുടെ ഒരു ബന്ധുവിനെയും വിട്ടിരുന്നു....!!! പയ്യനും വീട്ടുകാരും എത്തി,,,, പെണ്ണിനെ വിളിക്കാൻ തിരുമേനി പറഞ്ഞതും അവളെ അന്വേഷിച്ചു വൈഗ റൂമിൽ ചെന്നതും അവിടെ എങ്ങും അവളെ കണ്ടില്ല... ഉയർന്നു കേട്ട ഹൃദയ മിഡിപ്പിനെ ഒരു വിധത്തിൽ അടക്കി നിർത്തി കൊണ്ടവൾ ചുറ്റിനും നോക്കിയതും പരിഭ്രമത്താൽ നെറ്റിയിലെ വിയർപ്പ് തുള്ളികളെ തുടച്ചു മാറ്റുന്ന അവരുടെ ബന്ധുവായ ലക്ഷ്മിയെ കണ്ടതും സംശയത്തോടെ വൈഗ അവളുടെ അരികിൽ ചെന്നു...!!!

"ലെച്ചു... കല്ലു ചേച്ചി എവിടെ...." "ചേച്ചി... കല്ലു ചേച്ചി ടോയ്ലറ്റിൽ പോകണമെന്ന് പറഞ്ഞു എന്നെ.. കൂട്ടി വന്നതാ... ചേച്ചി അകത്തു കേറിയതും എന്റെ ഒരു കൂട്ടുകാരി... എന്നെ വിളിച്ചോണ്ട് പോയി... തിരികെ ഇവിടെ വന്നു ചേച്ചിയെ കൊട്ടി വിളിച്ചു... എന്നാൽ വിളി കേൾക്കാതെ സംശയം തോന്നി തുറന്നതും ചേച്ചിയെ കണ്ടില്ല....വെപ്രാളത്തോടെ തിരികെ റൂമിൽ എത്തിയതും ഇവിടെ ഊരി വെച്ചിരിക്കുന്ന വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമാ കണ്ടത്...." ഞെട്ടലോടെയാണ് ലെച്ചുവിന്റെ വാക്കുകൾ അവൾ ശ്രവിച്ചത്.... നിമിഷങ്ങൾക്കുള്ളിൽ കല്യാണ പന്തലിനുള്ളിൽ മുഴങ്ങി കേട്ടു """കല്യാണ പെണ്ണ് ഒളിച്ചോടിയെന്ന്...."""" പയ്യന്റെ വീട്ടുകാരും അച്ഛനും തമ്മിൽ വാക്കുകൾ കൊണ്ടുള്ള പോര് മുറുകി കൊണ്ടിരുന്നു....അച്ഛൻ ആകെ തളർന്നു പോയി... ഇത്രയും നാൾ പടുത്തുയർത്തിയ സൽപ്പേരു എത്ര വേഗമാണ് തകർന്നടിഞ്ഞത്....!!! "ഇനി ആരും ഒന്നും പറയേണ്ട... ഇതിനുള്ള പരിഹാരം സുധാകരൻ അങ്കിൾ ചെയ്തു തന്നെ പറ്റു... ഈ വിളിച്ചു വരുത്തിയ നാട്ടുകാർക്കു മുന്നിൽ

*അനന്ദഭദ്രൻ *തല കുനിക്കാൻ വയ്യ... അത്കൊണ്ട് തന്നെ നിങ്ങടെ ഇളയ മകളെ ഞാൻ വിവാഹം കഴിക്കാൻ പോകുവാ... പറഞ്ഞ മുഹൂർത്തത്തിൽ തന്നെ...." ഉറച്ച ശബ്ദത്തോടെ അതിലേറെ പകയോടെ അവൻ പറഞ്ഞു നിർത്തിയതും ഇടുത്തി പോലെയാണ് ആ വാക്കുകൾ വൈഗയുടെ ഹൃദയത്തേ നോവിച്ചത്... ദയനീയതയോടുള്ള അച്ചന്റെ നോട്ടത്തിനു മുന്നിൽ മറുത്തൊന്നും പറയാൻ ആവാതെ അവൾ തലയാട്ടി... നിമിഷങ്ങൾ കൊണ്ടു അവൾ വധുവായി മാറി.... ആഭരണങ്ങൾ മാത്രമേ പുതുതായി ധരിക്കേണ്ടി വന്നുള്ളൂ... അല്ലാതെ തന്നെ അവൾ സാരിയിലായിരുന്നു...!!! തിരുമേനിയുടെ അനുവാദം കിട്ടിയതും അവൻ താലി വൈഗയുടെ കഴുത്തിൽ ചാർത്തി... ചെറുതായി കഴുത്തിൽ അത് മുറുക്കിയോ എന്നൊരു സംശയം....ചടങ്ങുകൾ എല്ലാം കഴിഞ്ഞതും അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചവൾ അലറി കരഞ്ഞു...!!! 🍃🍃🍃🍃🍃

അനന്തന്റെ വീട്ടിൽ എത്തിയതും എല്ലാരും നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്... അനന്തൻ ഒഴിച്ച്... വൈകുന്നേരം ഒരു ഗ്ലാസ്‌ പാലും നൽകി അവളെ റൂമിലേക്ക് സുഭദ്ര പറഞ്ഞു വിട്ടു....!!! റൂമിൽ കേറിയ അവളുടെ കരണം പുകച്ചു കൊണ്ടു ഒരടിയായിരുന്നു അവൻ... തല്ഫലം പാൽ ഗ്ലാസ്‌ തറയിലേക്ക് വീണു ചിന്നി ചിതറി...!!!! ""നീ എന്താടി കരുതിയെ... നിന്നെ ഇവിടെ കെട്ടിലമ്മയായി വാഴിക്കാനാണോ ഞാൻ കൊണ്ടുവന്നതെന്നാണോ.... നിന്റെ ചേച്ചി കാരണം ഞാൻ അനുഭവിക്കേണ്ടി വന്ന നാണക്കേടിൻ പകരമായി നിന്നെ ഞാൻ കീഴ്പ്പെടുത്താൻ പോവാ,,,

ഒരിക്കലും എന്നിൽ നിന്നൊരു മോചനം ഇനി നിനക്കില്ല.. കുറച്ചു കഴിഞ്ഞാൽ അനന്തൻ ചവച്ചു തുപ്പിയ എച്ചിൽ മാത്രമായിരിക്കും നീ..... ഇങ്ങു വാടി....""" എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ സാരിയിൽ പിടിച്ചതും കൈ കൂപ്പി കൊണ്ടവൾ കേണു...!!!!എന്നാൽ അവളുടെ വാക്കുകൾക്ക് പുല്ല് വില പോലും അവൻ നൽകിയില്ല...!!! 🍃🍃🍃🍃🍃🍃 ഓരോന്ന് ഓർത്തതും വൈഗക്ക് അവനോട് അതിയായ ദേഷ്യം തോന്നി.... 'ഒരു തെറ്റും ചെയ്യാത്ത തന്നെ എന്തിന് അവൻ ഇത്രമേൽ വേദനിപ്പിച്ചു...' അത് മാത്രം അവളുടെ മുന്നിൽ തെളിഞ്ഞു നിന്നു..!!! *തുടരും

Share this story