അനന്തഭദ്രൻ: ഭാഗം 10

ananthabadhran

രചന: SHIF

അനന്തന്റെയും ഭദ്രമ്മയുടെയും പരിചരണത്താൽ വൈഗ തന്റെ ആരോഗ്യം വീണ്ടെടുത്തു... ശരീരത്തിനേറ്റ മുറിവുകളെല്ലാം ഉണങ്ങി.... ഈ ദിവസങ്ങൾ കൊണ്ട് വൈഗയുടെ മനസ്സിൽ അനന്തന് വലിയൊരു സ്ഥാനം തന്നെ ലഭിച്ചിരുന്നു.... അതിനാൽ തന്നെ അവരുടെ പ്രണയം തഴച്ചു വളരാൻ തുടങ്ങി.....!!!! ""വൈഗേ...നിനക്കെവിടെ പോവാനാണിഷ്ടം,,, കാഷ്മീർ പോയാലോ... ഇപ്പോഴാണെങ്കിൽ നല്ല തണുപ്പുമാണ്"" വൈഗയുടെ മടിയിലായി തല വെച്ച് കൊണ്ട് കള്ളചിരിയാലെ എവിടെ യാത്ര പോവണമെന്ന് അവൻ ചേദിച്ചതും അവൾ കുറച്ചു നേരം ആലോചിച്ചു നിന്നു....!!! "" നമ്മുടെ ചുറ്റുപാടും ഒരു പാട് ഭംഗിയുള്ള സ്ഥലങ്ങളില്ലേ അനന്തേട്ടാ.... ആദ്യം അതൊക്കെ കണ്ടിട്ട് വെളിനാട്ടിലേക്ക് പോയാൽ പോരേ...."" ""ആഹ്,, നീ എന്താ... ഉദ്ദേശിക്കുന്നേ...."" ""നമ്മുക്ക് ആലപ്പുഴയ്ക്ക് പോയാലോ... വേമ്പനാട്ട് കായലിന്റെ മനോഹാരിതയേ ആസ്വദിച്ചു ഹൗസ് ബോട്ടിൽ എല്ലാം മറന്ന് രണ്ട് ദിവസം,,അത്പോലെ പാതിരാ മണൽ ദ്വീപിലൂടെ ദേശാടന കിളികളുടെ കളി കൊഞ്ചലുകളനുഭവിച്ചു കൊണ്ടുള്ള നടത്തം...!!!! ആർ ബ്ലോക് കായലിലൂടെ കായലിന്റെ നീലിമയിൽ പ്രതിബിംബം ചാർത്തി കരയിൽ നിന്ന് ചാഞ്ഞു നിൽക്കുന്ന കേര നിരകളുടെ സൗന്ദര്യം ആസ്വദിക്കാം....

എങ്ങും പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾക്കിടയിലൂടെ ഏട്ടന്റെ കൈകോർത്തു... എനിക്ക് നടക്കണം.... എന്താ സമ്മതമല്ലേ...."" ""പിന്നല്ലാതെ... എന്റെ ഭാര്യ ഇത്രയും ആഗ്രഹിക്കുമ്പോൾ കൊണ്ടു പോവാതിരിക്കാൻ... എന്നെ കൊണ്ടാവില്ലല്ലോ..."" അതിനവൾ ഒന്ന് ചിരിച്ചു കൊണ്ടു അനന്തന്റെ മീശ പിരിച്ചു വെച്ചു.... അവന്റെ കവിളിലായി ഒരു നറു മുത്തവും നൽകി....!!!! 🍃🍃🍃🍃🍃 ""അമ്മാ... ഞങ്ങൾ പോയി വരാമേ.... അച്ഛൻ ഇന്ന് വൈകിട്ടിങ്ങ് എത്തില്ലേ...."" ""പോയി വാ...മക്കളേ... എത്തിയിട്ട് വിളിക്കണേ...."" അനന്തനും വൈഗയും ഇന്ന് ആലപ്പുഴക്ക് പോവാണ്.... ഇറങ്ങാൻ നേരം അമ്മയോട് യാത്ര പറഞ്ഞു.... രണ്ട് പേരും അമ്മയെ കെട്ടിപിടിച്ചു... ശേഷം കാൽ തൊട്ടനുഗ്രഹം വാങ്ങി...!!!! ബുള്ളറ്റിലാണവർ പോകുന്നത്... ഇരുവരും ഹെൽമെറ്റ്‌ വെച്ചതും വൈഗ അനന്തനോടൊപ്പം ചേർന്നിരുന്നു... തന്റെ ഇരു കൈകളും അവന്റെ നെഞ്ചോട് ചേർത്ത് വെച്ചവൾ അവന്റെ തോളിലായ് മുഖം വെച്ചു...ഓരോന്നും പറഞ്ഞും കേട്ടും....വൈകുന്നേരത്തോടെ ആലപ്പുഴയുടെ മണ്ണിലെത്തി...!!!! ഇരുവർക്കും നല്ല വിശപ്പനുഭവപ്പെട്ടതിനാൽ ബോട്ടിലെത്തുന്നതിനു മുന്നേ തന്നെ... ചെറിയൊരു കടയിൽ കയറി താറാവിറച്ചിയും കപ്പയും കഴിച്ചു...

കൂട്ടത്തിൽ അനന്തൻ നല്ല നാടൻ കള്ള് കണ്ടു അത് വാങ്ങാൻ പോയതും വൈഗയുടെ തുറിച്ചു നോട്ടത്തിൽ ആ ശ്രമം പിൻവലിച്ചു...!!!! ""എന്നതാടി.. വൈഗ കൊച്ചേ... ഒരു കുപ്പി കുടിക്കട്ടെടി... ഞാൻ... നാടൻ കള്ളാന്നെ... ഫിറ്റ്‌ ആവൂല...."" ""ഫിറ്റ്‌... ആയാലും... ഇല്ലേലും... നിങ്ങൾ കുടിക്കുന്നില്ല... ഇനി നിങ്ങൾക് കുടിക്കാൻ നിർബന്ധമാണേൽ ഞാൻ തനിയെ അങ്ങ് പോവും..."" ""അയ്യയ്യേ.... എന്തോന്നെടി... ലൈഫ് ഒന്ന് അടിച്ചു പൊളിക്കാമെന്ന് പറഞ്ഞു വന്നപ്പോൾ ചെന്നു കേറുന്നേൻ മുന്നേ അടിയുണ്ടാക്കി പോവാണോ..."" ""ഓഹ്... ഞാനൊന്നും പറയുന്നില്ല... നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യ്..."" മുഖം വീർപ്പിച്ചവൾ പറഞ്ഞതും അനന്തൻ ഒരു കുസൃതി തോന്നി അവളെ അങ്ങ് കോരിയെടുത്ത് തോളത്തിട്ടു...ചുറ്റിനും നിൽക്കുന്നവരുടെ ശ്രദ്ധ അവർക്കു നേരെ ആയതും വൈഗയ്ക്ക് ചമ്മലനുഭവപ്പെട്ടു...!!!! അവളവന്റെ പുറം അടിച്ചു പൊളിച്ചെങ്കിലും അവനതൊന്നും കാര്യമാക്കാതെ കൊണ്ടു ബുള്ളറ്റിന്റെ ബാക്കിൽ ഇരുത്തി...ഇതിന് മുന്നേ തന്നെ... അവിടുത്തെ ജോലിക്കാരെ കൊണ്ടു... ഒരു കുപ്പി കള്ള് രണ്ട് പെപ്സി ക്യാനിൽ നിറച്ചു ബാഗിൽ വച്ചിരുന്നു...!!!! പാവം വൈഗ.... എന്താവുമോ..എന്തോ...!!! 🍃🍃🍃🍃🍃 ഹൗസ് ബോട്ടിലെത്തിയപ്പോൾ അവരെ പോലെ തന്നെ വേറെ രണ്ട് കപ്പിൾസ് കൂടി ഉണ്ടായിരുന്നു.... വൈഗയ്ക്കും അനന്തനും കിട്ടിയ റൂമിൽ കേറി ഫ്രഷ്‌ ആയപ്പോളേക്കും സമയം എട്ടര കഴിഞ്ഞിരുന്നു....

ക്ഷീണം കാരണം അനന്തൻ വേഗം തന്നെ ബെഡിൽ കിടന്നെങ്കിലും വൈഗ മാത്രം മുഖം വീർപ്പിച്ചു വെച്ചു... കാര്യമെന്തെന്ന് മനസ്സിലാവാതെ അവനവളെ നോക്കിയതും അവൾ മുഖം തിരിച്ചു.. അത് കണ്ട് അവനൊന്ന് നെറ്റി ചുളിച്ച് അവളുടെ അരികിലേക്ക് ചേർന്നിരുന്നു...!!! "എന്നതാ... വൈഗാമ്മോ.... കടന്നൽ വെല്ലോം കുത്തിയോ നിന്നെ..." അവളുടെ കവിളത്തു ഒരു ചെറു കുത്ത് കൊടുത്തു കൊണ്ടവൻ ചോദിച്ചതും അവളവന്റെ കൈ തട്ടി മാറ്റി...!!! ""എടിയേ... കാര്യം... പറയ്... ഞാൻ നിന്നെ വല്ലോം ചെയ്തോ..."" ""ഓഹ്... ഒന്നും അറിയാത്ത പോലെ... ചോദിക്കുന്നെ കേട്ടില്ലേ.... മനുഷ്യ...അത്രയും പേരെ മുന്നിൽ വെച്ചെന്നെ നാണം കെടുത്തിയില്ലേ... നിങ്ങൾ..."" ""അയ്യേ... അതാണോ... കാര്യം... എടി... അവരോട് പോവാൻ പറയ്... നീയേ പബ്ലിക്‌ പ്രോപ്പർട്ടി ഒന്നുമല്ലല്ലോ... എന്റെ മാത്രം പ്രോപ്പർട്ടി അല്ലേ... നിന്നെ ഞാൻ എടുത്തതിന്... ഞാൻ അവരോട് പെർമിഷൻ ചോദിക്കണോ... ഏഹ്... വേണോന്ന്....?? അല്ല അതൊക്കെ പോട്ടേ... ഇതിനൊക്കെ പിണങ്ങാൻ നിന്നാലേ... എന്നും അതിനെ നേരം കാണുള്ളൂ....

എന്റെ കുറുമ്പിയെ..." സ്വയം തലയ്ക്കടിച്ചു കൊണ്ടവൻ പറഞ്ഞതും അവളൊന്ന് ഇളിച്ചു കാട്ടി... അവന്റെ നെഞ്ചോടു ചേർന്നു കുറെ സംസാരിച്ചു...!!! ""വൈഗാമ്മോ... നീ ഇവിടെ നിക്കേ... ഞാനിപ്പോ വരാമേ..."" എന്ന് പറഞ്ഞവളുടെ തല മുടിയെ ഒന്ന് തഴുകി... അവൻ വെളിയിലേക്ക് പോയി...അവൻ പോയതും അവര് കൊണ്ടുവന്ന ഡ്രസ്റ്റൈല്ലാം അവൾ ശെൽഫിലെടുത്തു വച്ചു....അപ്പോളേക്കും അവളുടെ കണ്ണിൽ ബാഗിലിരിക്കുന്ന പെപ്സി ശ്രദ്ധയിൽ പെട്ടു... 'കൊച്ചു കള്ളൻ എന്നോട് പറയാതെ വാങ്ങിച്ചു വെച്ചേക്കുവാണല്ലേ...'എന്ന് ചിന്തിച്ചു കൊണ്ടു അവൾ മൂടി തുറന്നു വായിലേക്ക് കമഴ്ത്തി...!!! എന്താവുമോ എന്തോ.... 😌 ..തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story