അനന്തഭദ്രൻ: ഭാഗം 11

ananthabadhran

രചന: SHIF

എന്തോ ഒരു ഉൾപ്രേരണയാൽ രണ്ട് ബോട്ടിലും വൈഗ അകത്താക്കി..... ചെറുതായി തല ചുറ്റുന്നത് പോലെ തോന്നിയതും ബാഗ് ഷെൽഫിലായി തന്നെ വെച്ചു ടേബിളിൽ കൈ കുത്തി ബെഡിലായിരുന്നു... എന്തോ തലയ്ക്കു വല്ലാത്ത കനവും പെരുപ്പും ഒക്കെ അനുഭവപ്പെട്ടു.....!!! വെളിയിൽ പോയി വന്ന അനന്തന്റെ ശ്രദ്ധയിൽ ആദ്യം പതിഞ്ഞത് ഹെഡ് ബോർഡിൽ തല ചായ്ച്ച് ഇരുന്നുറങ്ങുന്ന വൈഗയെയാണ്..."ഇതെന്താ സംഭവം"എന്നുള്ള ചിന്തയിൽ അവൻ അവളെ തോളിൽ പിടിച്ചു പതിയെ ബെഡിലായി കിടത്തി....!!! വൈഗ ഉറങ്ങിയതിനാൽ തന്നെ ഇനി പേടിക്കാതെ കള്ള് കുടിക്കാമെന്ന ചിന്തയിൽ അവൻ വേഗം തന്നെ അവളെ പുതപ്പിച്ചു അകന്ന് മാറാനൊരുങ്ങുവേ... അവന്റെ കയ്യിൽ വൈഗയുടെ പിടുത്തം വീണു...!!!! ഞെട്ടലോടെ അവളെ നോക്കിയതും അവനെ തന്നെ നോക്കി ചിരിക്കുന്ന വൈഗയെ കണ്ടവൻ വാ... പൊളിച്ചു...പെട്ടെന്ന് തന്നെ അവനെ പിടിച്ചു തന്റെ ദേഹത്തേക്ക് വലിച്ചിട്ടവൾ അവന്റെ മുഖം തന്നിലേക്ക് അടുപ്പിച്ചു ചുണ്ടിൽ ദീർഘമായി ചുംബിച്ചു... അവളുടെ ആ പ്രവൃത്തി അവനിൽ വല്ലാത്ത തരിപ്പുളവാക്കിയതും അവൻ അകന്ന് മാറാൻ ശ്രമിച്ചു... എന്നിരുന്നാലും വൈഗയുടെ പിടി അവനിൽ കൂടുതൽ ദൃഢമായി..... കുറച്ചു കഴിഞ്ഞതും അവൾ തന്നെ അവനെ ബെഡിലേക്ക് തള്ളിയിട്ടു എഴുന്നേറ്റു നിന്നു...!!! താൻ വെളിയിലേക്ക് പോയ നേരം കൊണ്ടവൾക്കെന്ത് സംഭവിച്ചെന്ന ചിന്തയിൽ ചുറ്റിനും കണ്ണ് കൊണ്ട് പരതവേ തറയിലായി കിടക്കുന്ന പെപ്സി ബോട്ടിലവന്റെ ശ്രദ്ധയിൽ പെട്ടു...

വേഗം തന്നെ അതെടുത്ത് നോക്കിയതും കാലിയായ ബോട്ടിൽ കാൺകെ വൈഗയുടെ സ്വഭാവ വ്യതിയാനം അവൻ മനസ്സിലായി...!!!! "എന്റെ എല്ലാം പോയെ എന്നുളള ഭാവത്തിൽ അവനവളെ നോക്കിയതും ഇടുപ്പിലായി സാരിയുടെ മുന്താണി കുത്തി വെക്കുന്ന തിരക്കിലാണവൾ....!!! മുന്താണി സെറ്റ് ചെയ്തതും അഴിഞ്ഞു കിടന്ന മുടി ഉച്ചിയിലായി വാരി കെട്ടി വലതു കൈ അനന്തൻ നേരെ ചൂണ്ടി എന്തോ അവ്യക്തമായി പറഞ്ഞു...പിന്നെ രണ്ട് കൈയ്യും കൊട്ടി അനന്തന്റെ ശ്രദ്ധ അവളിലേക്ക് തന്നെ ആക്കി അവൾ ഡാൻസ് കളിക്കാൻ തുടങ്ങി...!!! 🎶ഇഞ്ചി ഇടുപ്പഴഗി മഞ്ച സിവപ്പഴഗി കള്ളച്ചിരിപ്പഴഗി മറക്കമനം കൂടുതില്ലയ്യേ.... മറക്കുമാ മാമൻ എന്നം.... മയക്കുതെ പഞ്ചവർണം മടിയിലേ ഊഞ്ചൽ പോടെ മാനെ വാ... 🎶 ഇടയ്ക്കു നാവ് കുഴഞ്ഞു പോവുന്നുണ്ടെങ്കിലും... അവൾ അത് മുഴുവൻ പാടി ഡാൻസ് കളിച്ചു.... ഇതിന്റെ ഇടയ്ക്ക് ഓടി വന്നു... അനന്തന്റെ നെഞ്ചിനിട്ടു ഓരോ കുത്തും കൊടുക്കും.... അത്പോലെ അവന്റെ മീശ പിരിച്ചു വെക്കും... കവിളിൽ രണ്ടും പിച്ചും.... ആകെ കൂടെ... അനന്തനെ ഭ്രാന്ത്‌ പിടിപ്പിച്ചവൾ കാലിനു കുഴച്ചിലനുഭവപ്പെട്ടതും ഡാൻസ് സ്റ്റോപ്പാക്കി... അനന്തന്റെ മടിയിലായി വന്നിരുന്നു.....!!! '''അ...നന്തേട്ട... ഉമ്മ്... മ്മാ... ഇനി... ന്യാ.. ളെ... ""

ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്ന പോലെ കാട്ടി അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റു ബെഡിൽ തന്നെ കിടന്നു....!!!! 🍃🍃🍃🍃🍃 രാവിലെ എഴുന്നേറ്റതും തന്റെ അടുക്കൽ നിഷ്കളങ്കമായി ഉറങ്ങുന്ന അനന്തനെ കണ്ടു... ഒന്ന് പുഞ്ചിരിച്ച് അവന്റെ നെറ്റിയിലായി ഒരു മുത്തം നൽകി ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആയി വന്നു... അപ്പോളേക്കും അനന്തൻ ഉണർന്നിരുന്നു....!!! തന്നെ ഉറ്റു നോക്കുന്ന അവനെ കണ്ട് അവൾ നെറ്റി ചുളിച്ച് 'എന്തെന്ന് ചോദിച്ചതും അവൻ കണ്ണു ചിമ്മി ഒന്നുല്ലാന്നു പറഞ്ഞു...!!!! ""അനന്തേട്ട...എന്താ ഇങ്ങനെ... നോക്കുന്നെ... ഏഹ്.... "" """ഒന്നുല്ലെന്റെ വൈഗാമ്മോ.... "" ""അത് ചുമ്മാ.... എന്തോ ഇണ്ട്... കാര്യം പറയ്.... ഇങ്ങനെ നോക്കാൻ... ആദ്യായിട്ട് ഒന്നുമല്ലല്ലോ... നിങ്ങളെന്നെ കാണുന്നെ...."" അവളങ്ങനെ പറഞ്ഞതും അവൻ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി... അത് കണ്ടവൾക്ക് ദേഷ്യം വന്നു അവന്റെ തലയ്ക്കിട്ട് ഒന്ന് കൊട്ടി...!!!! ""എടി.... അടിച്ചു പൊട്ടിക്കല്ലെ.... പാവല്ലേ... ഞാൻ...."" ""ഉയ്യോ.... ഒരു പ്യാവം... വന്നേക്കുന്നു ... ഉള്ളത് പറയ് മനുഷ്യ.... എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ.... "" ""ദാ... നീ ഈ വീഡിയോ... കണ്ടു നോക്ക്..."" എന്നും പറഞ്ഞവൻ വീഡിയോ പ്ലേ ചെയ്തു അവൾക് നേരെ നീട്ടിയതും അവൾ ഞെട്ടി കണ്ണൊക്കെ മിഴിച്ചവനെ നോക്കി...!!! ""

എന്തൊക്കെ ആയിരുന്നു... ഇഞ്ചി .. ഇടുപ്പഴഗി....പാട്ട്.. ഡാൻസ്.... എന്റമ്മോ... എനിക്ക് സിരിക്കാൻ വയ്യായെ.... ഇജ്ജാതി പെർഫോമൻസ്... എന്റെ ജീവിതത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല... ഹഹഹ.... ഹ്ഹ്ഹ്..... "" അവൻ നിർത്താതെ ചിരിക്കാൻ തുടങ്ങിയിട്ടും വൈഗയ്ക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും തന്നെ ഉണ്ടായില്ല.... അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു... അവളുടെ നോട്ടം കണ്ടു... എന്തോ പന്തികേട് മണത്തവൻ പെട്ടെന്ന് ചിരി സ്റ്റോപ്പ്‌ ചെയ്തതും പൂര പറമ്പിൽ പടക്കത്തിനു തീ കൊളുത്തിയ മാതിരി വൈഗ ചിരിക്കാൻ തുടങ്ങി.... അവളുടെ ചിരിയുടെ കാരണം മനസ്സിലാവാതെ... അനന്തൻ വൈഗയെ തോണ്ടി വിളിച്ചു കൊണ്ടിരുന്നു....!!! ""എന്നതാ... അനന്തേട്ട... അയ്യോ... എനിക്ക് ചിരിക്കാൻ വയ്യായെ...."" ""എടി... നീ എന്തിനാ... ഇങ്ങനെ ചിരിക്കൂന്നേ... ഞാൻ ചിരിച്ചത്... നിന്റെ ഡാൻസ് വീഡിയോ... കണ്ടിട്ടല്ലേ... എന്നാൽ... നീയോ... ഒരു കാര്യോം ഇല്ലാതെ ചിരിക്കുന്നു... ഇങ്ങനെ പോയാൽ... ഇവിടുന്ന് നേരെ കുതിര വട്ടം പോകേണ്ടി... വരും...."" ""പിന്നെ... ഞാൻ എന്നോ ചെയ്യണം... അനന്തേട്ട... എന്റെ അഭിനയം ഇത്രയും മനോഹരമായിരുന്നോ.... ശ്യോ... വല്ല ഡയറക്ടർസും കണ്ടാൽ... എന്നെ കൊണ്ടു പോയേനെ.... "" ""എന്തുവാ... വൈഗാമ്മോ.. ഈ പറയുന്നേ..."'

""അതില്ലേ... ഇന്നലത്തെ പെർഫോമൻസ് ഞാൻ അഭിനയിച്ചതാ.... മനസ്സിലായില്ല... അല്ലേ...?? അതായത്... ഇന്നലെ ഏട്ടൻ വെളിയിൽ പോവാന്ന് പറഞ്ഞു ഇറങ്ങിയതും ഡ്രസ്സ്‌ എടുത്തു വെക്കാൻ ബാഗ് തുറന്നു ഞാൻ... അപ്പോഴാണ് അതിൽ പെപ്സി ബോട്ടിൽ കണ്ടത്... അതിന്റെ ആക്രാന്തത്തിൽ എടുത്തു വായിൽക്ക് ഒഴിച്ചതും ടേസ്റ്റ് വ്യത്യാസം തോന്നി വെളിയിലേക്ക് തുപ്പി കളഞ്ഞു... എന്നിട്ട് രണ്ട് ബോട്ടിലിലും ഉണ്ടായിരുന്ന മൊത്തം വാഷ് ബേസിനിൽ ഒഴിച്ചു... അപ്പോഴാണ് അത് കള്ളാണെന്ന് മനസ്സിലായത്.... എന്നെ... പറ്റിച്ചു കുടിക്കാൻ കൊണ്ടു വന്നതാണെന്ന് മനസ്സിലാക്കിയതും.. ഏട്ടൻ ഇട്ടൊരു പണി തരണമെന്ന ചിന്തയിൽ ഞാൻ കള്ള് കുടിച്ചിട്ട് ഡാൻസ് കളിക്കുന്ന പോലൊക്കെ അഭിനയിച്ചു.... അതിത്രയും success ആവുമെന്ന് ഞാൻ പോലും കരുതീല........"" ""അമ്പടി.... കള്ളി... നിനക്കിട്ടു ഞാൻ... വെച്ചിട്ടുണ്ട്.... എന്റെ കള്ള് പരമ്പര ദൈവങ്ങളെ.... "" എന്ന് പറഞ്ഞു കൊണ്ടു വൈഗയെ എടുത്തു പൊക്കി... ആ റൂം മുഴുവനും നടന്നു... താഴെ ഇറക്കാൻ അവൾ പറഞ്ഞെങ്കിലും അതൊന്നും അവൻ മൈൻഡ് ചെയ്തതെ ഇല്ലാ.... കുറച്ചു കഴിഞ്ഞതും അവനവളെ താഴെ ഇറക്കി... ഭിത്തിയിലായി ചേർത്ത് നിർത്തി....!!!!! അവളുടെ മിഴികളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു....

അവൾക്കു അത് കണ്ടു വല്ലാത്ത ചമ്മൽ തോന്നി... മുഖം അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ടിരുന്നു....എന്നാൽ വൈഗയുടെ മിഴികളുടെ ആകർഷണ വലയത്തിൽ പെട്ടു പോയ അനന്തന്റെ മുഖം അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു... അവസാനം അവളുടെ ചെഞ്ചുണ്ടിൽ അവന്റെ അധരം ചേർന്നതും ഇരുവരും മറ്റൊരു ലോകത്തേക്ക് യാത്രയായി...വൈഗയുടെ പൂർണ സമ്മതത്തോടെ അവളെ അവൻ സ്വന്തമാക്കി...!!!! ക്ഷീണിച്ച് തളർന്നു വൈഗയുടെ മാറിൽ തല ചായ്ച്ചു അവൻ കിടക്കുമ്പോൾ രണ്ട് പേർക്കും ഒരുപാട് സന്തോഷം തോന്നിയിരുന്നു... അതേ ഇന്നവർ പൂർണമായും ഒന്നായി... ശരീരം കൊണ്ടു എന്നെ ഒന്നായവർ ... മനസ്സുകൊണ്ടും കണിമംഗലത്തേ അനന്തഭദ്രന്റെ മാത്രമായി വൈഗ.... ❤️ആദ്യ രാത്രിയിൽ അനന്തന്റെ ബലത്തിനുള്ളിൽ കീഴ്പ്പെടുമ്പോൾ.... ഒരിക്കലും അവൾ നിനച്ചിരുന്നില്ല.. പിന്നീടവന് മുന്നിൽ തന്റെ മനസ്സും കൊടുക്കുമെന്ന്....!!!! വിവാഹം കഴിഞ്ഞു മൂന്നു മാസം പിന്നിട്ടപ്പോൾ....ഇന്നവർ ഇരുവരും ഇമ്മിണി വല്യ ഒന്നായി....അതിന്റെ ആത്മ സംതൃപ്തിയിൽ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു ...!!!  ..തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story