അനന്തഭദ്രൻ: ഭാഗം 12

ananthabadhran

രചന: SHIF

ബോട്ടിലെ രണ്ട് ദിവസം മനോഹരമായി തന്നെ കഴിഞ്ഞു പോയി... അതിന് ശേഷം പാതിരാ മണൽ ദ്വീപിലും R-ബ്ലോക്ക്‌ കായൽ എന്ന് തുടങ്ങി കുറെ സ്ഥലങ്ങളിൽ അവർ പോയിരുന്നു... ഇന്ന് തിരികെ നാട്ടിലേക്ക് പോവുകയാണ്...ഈ ഒരാഴ്ച വൈഗ ഒരുപാട് ആസ്വദിച്ചു... ഇന്ന് അനന്തന്റെ മാത്രം വൈഗയാണവൾ... അവളിലെ ഓരോ അണുവിലും അവൻ നിറഞ്ഞു നിന്നു... തന്റെ ടോപ്പിനുള്ളിലായി മറഞ്ഞു കിടക്കുന്ന താലിയെടുത്തു കൈ വെള്ളയിൽ വെച്ചവൾ അതിൽ ചുണ്ടമർത്തി.... !!!! ആദ്യരാത്രിയിൽ താനിതിനെ വെറുമൊരു ലോഹമായി മാത്രമേ കണ്ടിരുന്നുള്ളൂ... എന്നാലിന്ന് താൻ മനസ്സിലാക്കുകയാണ് ഇതിന്റെ പവിത്രത...!!! ""വൈഗേ,,, നീ വരുന്നില്ലേ.... വാ.... കയർ...."" അനന്തന്റെ വിളി അവളെ തേടി എത്തിയതും അവളൊന്ന് ചിരിച്ചു കൊണ്ടു ഹെൽമെറ്റ്‌ വെച്ചു ബുള്ളറ്റിന്റെ ഇരു വശത്തുമായി കാലുകൾ വെച്ചു... ഇരു കൈകളും അവന്റെ നെഞ്ചോട് ചേർത്ത് വെച്ചു... മുഖം തോളിലായി വെച്ചു...യാത്ര ആസ്വദിക്കാൻ എന്ന വണ്ണം... ഇടയ്ക്ക് ഇടയ്ക്ക് മാരുതനാല് ഇക്കിളി കൂട്ടുന്ന മുടി ഇഴകളെ ഒതുക്കി വെച്ചു... ജാക്കറ്റ് ക്യാപ് തലയിലായി വെച്ചു....!!!! പോകുന്ന വഴിയിൽ ഇരുവരും ഒരുപാട് സംസാരിച്ചു... വീട്ടിലേക്ക് തിരിക്കേണ്ട വഴി വന്നതും അതിലെ പോവാതെ നേരെ പോവുന്ന അനന്തനെ കണ്ടവൾ സംശയത്തോടെ നോക്കിയതും മിററിലൂടെ അവളെ നോക്കി അവൻ കൺ ചിമ്മി....!!!! 🍃🍃🍃🍃🍃

കാടുകളും മലകളും കൊച്ചരുവികളും താണ്ടി ഇടുക്കിയിലെ മൂപ്പന്റെ ചികിത്സാലയത്തിലാണ് അവരുടെ യാത്ര അവസാനിച്ചത്....' അച്ഛനെയും അമ്മയെയും കാണാൻ താനൊരുപാട് ആഗ്രഹിച്ചിരുന്നു... എന്നാൽ തന്റെ ആഗ്രഹം മനസ്സിലാക്കി എന്ന വണ്ണം പറയാതെ ഇങ്ങോട്ട് കൊണ്ടു വന്നു....!!!! നന്ദി സൂചകമായി നിറഞ്ഞ മിഴികളുമായി അവനെ നോക്കി നനുത്ത പുഞ്ചിരി സമ്മാനിച്ചതും അവനവളെ ചേർത്ത് പിടിച്ചു...." കരയല്ലെടോ..വാ... അച്ഛനും അമ്മയും അവിടെ നമ്മളെ കാത്തിരിക്കാവും...." അവളുടെ കൈവിരലുകൾ അവന്റെതുമായി കോർത്തു കൊണ്ടിരുവരും ഉള്ളിലേക്ക് പ്രവേശിച്ചു.... മുള കൊണ്ടും ഈറ്റ കൊണ്ടും നിർമ്മിച്ച ഓരോ കുഞ്ഞ് കുഞ്ഞ് കുടിലുകളിലായാണ് ഓരോ രോഗികളെയും കിടത്തിയിരുന്നത്... രോഗികൾക്കൊപ്പം കൂട്ട് നിക്കുന്നവർക്കും കിടക്കുവനുള്ള സൗകര്യം ആ കുടിലിലുണ്ടായിരുന്നു...!!!! അച്ഛനെ കിടത്തിയ കുടിലിനു മുന്നിലവരെത്തി.... മുളങ്കട്ടിലിൽ അമ്മയുടെ തോളോട് ചാരി ഇരുന്ന് എന്തൊക്കെയോ പറയുന്ന അച്ഛനെ കാൺകെ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി... ഓടി ചെന്ന് 'അച്ഛാ എന്ന് വിളിച്ചു കൊണ്ടവൾ അദ്ദേഹത്തെ വാരി പുണർന്നു....!!!! ""മോളെ..."" വൈഗയുടെ മുടി ഇഴകളിലൂടെ തലോടി ആർദ്രമായി അദ്ദേഹം വിളിച്ചതും അച്ഛന്റെ വാത്സല്യം മാസങ്ങൾക്കു ശേഷമവൾ വീണ്ടുമറിഞ്ഞു.... ഇത്രയും മാസത്തെ പരിഭവങ്ങളൊക്കെ അവർ പറഞ്ഞു തീർത്തു...

ഇതൊക്കെ തെല്ലൊരു കുശുമ്പോടെ മേനകാമ്മ നോക്കി കാണുന്നുണ്ട്....!!!! ""അല്ലാ, എന്റെ അമ്മക്കിളി എന്താണ് മുഖം വീർപ്പിച്ചിരിക്കുന്നെ"" അമ്മയോടായി അവൾ ചോദിച്ചതും അവർ മുഖം തിരിച്ചു... അത് കണ്ടൊരു ചിരിയോടെ അവളമ്മയെയും കെട്ടിപ്പിടിച്ചു കവിളത്ത് മുത്തം നൽകി....!!! ""നിങ്ങൾ അച്ഛനും മക്കളും എപ്പോഴും ഇങ്ങനെയല്ലേ... എന്നെ ഒറ്റപ്പെടുത്തലല്ലേ സ്വഭാവം...ശ്ശോ... എനിക്കൊരു മോൻ കൂടി വേണായിരുന്നു... നിങ്ങളോടൊക്കെ പകരം ചോദിക്കാൻ...."" ""അതിനെന്താ.... അമ്മയ്ക്കും അച്ഛനും മോനായിട്ട് ഈ അനന്തഭദ്രനില്ലേ... മകളുടെ ഭർത്താവായല്ല സ്വന്തം മകനായി തന്നെ കണ്ടാൽ മതി...."" എന്ന് പറഞ്ഞു അനന്തൻ മേനകാമ്മയെ ചേർത്തു പിടിച്ചു... അത് കണ്ടിട്ടെന്നവണ്ണം അച്ഛന്റെയും അമ്മയുടെയും വൈഗയുടെയും മിഴികൾ നിറഞ്ഞു.....!!!! ""അയ്യേ..... എന്താ ഇത് നിങ്ങളൊക്കെ ഇത്രേ....ഉള്ളൂ.... അല്ലമ്മേ...അച്ഛനെ എന്നിവിടെ നിന്നും കൊണ്ടുപോകാമെന്നാ മൂപ്പൻ പറഞ്ഞേ...."" വിഷയം മാറ്റാനെന്നവണ്ണം അവൻ പറഞ്ഞതും മേനകാമ്മ നേരെ ഇരുന്നു...!!!! ""മോനെ,,, ഏട്ടനിപ്പോൾ എഴുന്നേറ്റിരിക്കാൻ കഴിയുമെന്നേ ഉള്ളൂ അതും പരസഹായത്താൽ... ഇനി സ്വയമേ എഴുന്നേൽക്കാനും നടക്കാനും ക്കൈ കഴിയണം....അതിനൊരു മൂന്നു മാസം കൂടി വേണ്ടി വരുമെന്നാ.. മൂപ്പൻ പറഞ്ഞേ....""" ""ആഹ്..എല്ലാം വേഗം ശരിയാവട്ടെ.... ഇത്രയും പ്രോഗ്രസ്സുണ്ടായില്ലേ... അപ്പോൾ വേഗം എഴുന്നേൽക്കും.....

അപ്പോൾ ശരി അച്ഛാ... അമ്മ... ഞങ്ങളിറങ്ങട്ടെ..."" അച്ഛന്റെയും അമ്മയുടെയും കൈയ്യിൽ പിടിച്ച് യാത്ര പറഞ്ഞവനിറങ്ങാനൊരുങ്ങി... വൈഗ... ഇരുവരെയും ചേർത്ത് പിടിച്ചു.... കരഞ്ഞു കൊണ്ടു വെളിയിലേക്ക് പോയി...!!! ""മോനേ.... അനന്താ.... ഒരു നിമിഷം.... "" സുധാകരന്റെ വിളി അവനെ തേടി എത്തിയതും... മുന്നോട്ട് വെച്ച കാൽ പാദം പിന്നിലേക്ക് ആക്കി അവൻ അദ്ദേഹത്തിന്റെ അരികിൽ ചെന്നു... അദ്ദേഹം അവന്റെ കരങ്ങളെ ഗ്രഹിച്ചു....!!! ""എന്താ... അച്ഛാ... എന്തെങ്കിലും വേണോ..."" ""ഇല്ലാ... മോനെ... മോനോട്... എനിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല... തികച്ചും യാഥർച്ഛികമായാണ്... എന്റെ വൈഗ മോളെ... ഞാൻ മോനേ ഏൽപ്പിച്ചത്... നന്നായി നോക്കുമെന്ന് അറിയാം... എങ്കിലും പറയാ... ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് പോകേണ്ടി വന്നാലും... ഒരിക്കലും മോളേ കൈ വിടരുത്... ഈ വൃദ്ധ ദമ്പതികളുടെ അപേക്ഷയാണ്..."" ""ഇല്ല... ഒരിക്കലും എനിക്ക് നഷ്ടപ്പെടുത്താനാവില്ല അവളെ... കാരണം ഇന്നെന്നിൽ അവൾ അത്രമാത്രം അഴുകി ചെർന്നിട്ടുണ്ട്.. ഈ അച്ഛനോടും അമ്മയോടും ഞാനെന്നും കടപ്പെട്ടവനാണ്... എന്റെ നിധി ആണവൾ... എന്നാൽ ഞാനിറങ്ങുവാ... ഇടയ്ക്ക് വരാം... പോട്ടേ...."" ഒരിക്കൽ കൂടി യാത്ര പറഞ്ഞു അവൻ ഇറങ്ങി... അവനെ കാത്ത് ബുള്ളെറ്റിനരികിൽ വൈഗ ഉണ്ടായിരുന്നു.. തിരികെ ഉള്ള യാത്രയിൽ ഇരുവരും ഒന്നും മിണ്ടിയില്ല... 🍃🍃🍃🍃🍃

വീട്ടിലെത്തിയവർ ഫ്രഷ് ആയി വന്നു യാത്രാ വിശേഷങ്ങളൊക്കെ അച്ഛനോടും അമ്മയോടും പങ്കു വെച്ചു...സന്ധ്യക്ക്‌ വിളക്ക് വെച്ച ശേഷം... കുറച്ചു നേരം പ്രാർത്ഥിച്ച ശേഷം അവരെല്ലാം ഹാളിൽ ഒത്തു കൂടി... ടീവി കാണുന്നു...അച്ഛൻ ഓരോ ചാനൽ മാറ്റി പോകുമ്പോഴാണ് അനന്തന്റെ കണ്ണിൽ ഒരു വാർത്ത ഉടക്കിയത്...!!! ""അച്ഛാ... ആ മഴവിൽ ന്യൂസ്‌ ചാനൽ ഒന്ന് വെച്ചേ..."" അവൻ പറഞ്ഞതും അച്ഛൻ ന്യൂസ്‌ ചാനെൽ വെച്ചു കൊടുത്തു...!!! ""പ്രശസ്ത സീരിയൽ താരം ടെറിക്ക് മാത്യുവിനെ നേരെ കൊലപാതകം ശ്രമം... ടെറിക്ക് സഞ്ചരിച്ച കാറിനു നേരെ ടിപ്പർ ഇടിച്ചു കേറുകയായിരുന്നു...ടെറിക്കിന്റെ അവസ്ഥ എന്തെന്ന് പറയാറായിട്ടില്ല... മനഃപൂർവമായുള്ള അപകടം ആണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു..."" ..തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story