അനന്തഭദ്രൻ: ഭാഗം 14

ananthabadhran

രചന: SHIF

വൈഗയുടെ മടിയിൽ കിടന്നു കൊണ്ട് അനന്തൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു... പുറത്ത് പോലിസ് ജീപ്പിന്റെ സൈറൻ കേട്ടതും അനന്തൻ അവളുടെ മടിയിൽ നിന്നെഴുന്നേറ്റ് വരാന്തയിലേക്ക് വന്നു.....!!! ''എന്താ... സർ... എന്താ പ്രശ്നം.."" "" സീ മിസ്റ്റർ അനന്തഭദ്രൻ ,,you are under arrest...."" ""അറസ്റ്റോ...?? എന്തിന്.... ഞാനതിന് എന്ത് ചെയ്തു....."" ""ചോദ്യവും വിസ്താരവുമൊക്കെ സ്റ്റേഷനിൽ ചെന്നിട്ടാവാം... si sir അവിടെ വെയ്റ്റിംഗിലാണ്..... കോൺസ്റ്റബിൾസ് പിടിച്ചു കേറ്റ്...."" രവിയുടെ ആജ്ഞ കിട്ടിയതും ബാക്കി കോൺസ്റ്റബിൾസ് അനന്തന്റെ കയ്യിൽ വിലങ്ങണിയിച്ചു... അവനെ മുന്നിലേക്ക് തള്ളി...തന്നെ പിടിച്ചു തള്ളിയ കോൺസ്റ്റബിൾസിനെ ഒന്ന് രൂക്ഷമായി നോക്കിയവൻ ജീപ്പിലേക്ക് നടന്നടുത്തു...തന്റെ പിന്നിലൂടെ കരഞ്ഞു കൊണ്ടോടി വരുന്ന വൈഗയുടെയും അമ്മയുടെയും ശബ്ദം മനഃപൂർവം അവൻ അവഗണിച്ചു....!!!! അവരെ ഒരു നോക്ക് പോലും നോക്കാതെ കുറ്റവാളിയെ പോലെ ഇരു പോലിസുകാർക്കിടയിലവൻ ഇരുന്നു.... നിമിഷം നേരങ്ങൾ കൊണ്ടു സൈറൺ മുഴക്കി ജീപ്പ് കണിമംഗലം തറവാടിന്റെ പടി ഇറങ്ങി....

വണ്ടിക്ക് പിന്നാലെ ഇറങ്ങി ഓടിയ വൈഗയെ അമ്മ ഒരു വിധത്തിൽ പിടിച്ചു നിർത്തി... അടക്കാൻ ആവാത്ത സങ്കടത്തോടെ അവൾ ഭദ്രമ്മയുടെ മാറിലേക്ക് തല ചായ്ച്ചു...!!!!! ""അമ്മാ... ഏട്ടൻ ഒന്നും ചെയ്തില്ലമ്മ...എനിക്കറിയാം... അമ്മാ... വാ നമുക്കും പോകാം...."" അവളുടെ സങ്കടത്തേ എങ്ങനെ അടക്കണം എന്നറിയാതെ ആ അമ്മ വല്ലാതെയായി.. വൈഗയെ കൂട്ടി വീട്ടിലേക്ക് ചെന്നു റൂമിൽ കിടത്തി രഘുവച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു...!!! ❇️❇️❇️❇️ സ്റ്റേഷൻ വളപ്പിലെത്തിയതും കോൺസ്റ്റബിൾസ് അവനെ അകത്തേക്ക് കൊണ്ട് പോയി.... രവി അകത്തേക്ക് ചെന്ന് അവിനാഷിനെ ഇൻഫോം ചെയ്തു.... അപ്പോൾ തന്നെ ബെൽറ്റും തൊപ്പിയും ഒക്കെ ശരിയാക്കി അദ്ദേഹം അനന്തന്റെ അരികിൽ വന്നു...!!!! അനന്തനെ കണ്ടതും അയാളുടെ കണ്ണുകൾ വികസിച്ചു... ഉടൻ തന്നെ കോൺസ്റ്റബിൾസിനോട് വിലങ്ങ് റിമൂവ് ചെയ്യാൻ ആക്ഷൻ കാണിച്ചു...

അപ്പോൾ തന്നെ അവർ വിലങ്ങ് അഴിച്ചു....മാറ്റിയതും അനന്തൻ ഒരു ഞെട്ടലോടെ തനിക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയെ ശരിക്ക് നോക്കി.... ആരാണെന്ന് മനസ്സിലായതും അവന്റെ അധരങ്ങളിൽ ഒരു ചെറു പുഞ്ചിരി ഉടലെടുത്തു....!!!! ""എടാ അനന്താ..."" "" അനു ...."" എന്ന് പറഞ്ഞിരുവരും പരസ്പരം ഹഗ് ചെയ്തു... മറ്റുള്ളവരെല്ലാം ആ കാഴ്ച്ച കണ്ട് വാ പൊളിച്ചു നിന്നു...പ്രതീടെ കൂടെ ചിരിച്ചു സംസാരിച്ചു നിൽക്കുന്ന SI...!!! ""എടാ... എത്ര നാളായി കണ്ടിട്ട്.... എന്നാലും ഇങ്ങനൊരു കൂടി കാഴ്ചയായി പോയല്ലോ...എന്റെ അനന്താ...."" ""ഹ്മം....എല്ലാം ഒരു നിമിത്തം.."" "" രവി.. അനന്തൻ എന്റെ ബെസ്റ്റ് ബഡ്ഡിയാണ്,, സോ ഞങ്ങൾ രണ്ടും ഇതിനെ പറ്റി ഒന്ന് സംസാരിക്കട്ടെ.... വാ അനന്താ.."" അനന്തന്റെ തോളിലൂടെ കൈയ്യിട്ട് SI റൂമിലേക്ക് അവനെ കൂട്ടി കൊണ്ട് പോയി..!!! ❇️❇️❇️❇️ ""അനന്താ... നീയും ടെറിക്കും തമ്മിൽ any പ്രോബ്ലംസ്..."" ""എടാ... ഞങ്ങൾ തമ്മിൽ നേരിട്ട് യാതൊരു പ്രോബ്ലവുമില്ല.... പിന്നെ ഞങ്ങൾ തമ്മിൽ ഒരു റിലേഷൻ ഉണ്ട്... അതായത്... എന്റെ വൈഫായ വൈഗയുടെ ചേച്ചിടെ ഭർത്താവാണ് അവൻ...

ശെരിക്കും എന്റെ വിവാഹം ഉറപ്പിച്ചിരുന്നത്.. വൈഗയുടെ ചേച്ചിയുമായി ആയിരുന്നു... എന്നാൽ വിവാഹത്തിനു കുറച്ചു മുന്നേ അവൾ ടെറിക്കിനൊപ്പം ഒളിച്ചോടി... അങ്ങനെയാണ് ഞാൻ വൈഗയെ വിവാഹം കഴിച്ചത്... ഇതിൻ ശേഷം വൈഗയുടെ അച്ഛൻ തളർന്നു പോയി...!!!! ഇപ്പൊ അദ്ദേഹം ഇടുക്കിയിൽ ഒരു ഗ്രാമത്തിൽ ചികിത്സയിലാണ്... ഞാനും വൈഗയും ആലപ്പുഴക്ക് ട്രിപ്പ്‌ പോയിട്ട് ഇന്നലെ വൈകുന്നേരം ആണ്.. വീട്ടിൽ എത്തിയത്... വൈകുന്നേരം ന്യൂസ്‌ വഴിയാണ് ഈ ഒരു അപകടം അറിഞ്ഞത് തന്നേ..... ഞാനും അവനും തമ്മിൽ ഒരു ശത്രുതയുമില്ല... പിന്നെന്തിനാണ് ലോറി ഡ്രൈവർ എന്റെ പേരു പറഞ്ഞതെന്ന് എനിക്കറിയില്ല...അനു.... "" ""എടാ... അപ്പോൾ നിന്നെ കുടുക്കാൻ മനപ്പൂർവം ചെയ്തതാണെന്ന് യാതൊരു സംശയവുമില്ല... എന്നാലും സാക്ഷി മൊഴി നിനക്കെതിരാണ്... സൊ ആ ലോറി ഡ്രൈവറെ ഒന്നൂടെ ഒന്ന് കുടഞ്ഞാൽ.... പൈസ കൊടുത്തത് ആരെന്ന് ശെരിക്കും കിട്ടും..." ""അനു... ഞാനെന്ത് ചെയ്യാനാ... എന്റെ വൈഗാ അമ്മാ... അവരു കരഞ്ഞു ഒരുവിധം ആയി കാണും....""

""അനന്താ.... നിന്നെ എനിക്ക് ഇവിടുന്ന് പറഞ്ഞു വിടണമെന്നുണ്ട്... ബട്ട്‌ മുകളിൽ നിന്ന് നല്ല പ്രഷർ ഉള്ളതിനാൽ തന്നെ നിന്നേ മറ്റെന്നാൾ കോടതിയിൽ ഹാജരാക്കണം... ബട്ട്‌ അതിന് മുന്നേ ഇതിന്റെ സത്യം തെളിയിക്കണം.... നമ്മക്ക്... സൊ.. നമുക്ക് ചിലത് പ്ലാൻ ചെയ്യാം...."" എന്ന് പറഞ്ഞു കൊണ്ടു അവർ ചില പ്ലാൻ ഒക്കെ തയ്യാറാക്കി... ഇതിന്റെ ഇടയ്ക്കു രഘുവച്ഛൻ വക്കീലിനെയും കൊണ്ടു സ്റ്റേഷനിൽ എത്തി... എന്നാൽ ''ഞാനാണ് ഇത് ചെയ്‌തെന്നും ഇവിടെ തങ്ങാൻ ഞാൻ ബാധ്യസ്ഥനാണെന്നും അവൻ പറഞ്ഞു... അത് മൂലം രഘു അച്ഛൻ അവന്റെ കവിളത്തു ഒന്നാഞ്ഞടിച്ചു കലി തുള്ളി വക്കീലിനെയും വിളിച്ചു കൊണ്ടു പോയി... അത് കണ്ടു അനന്തൻ ചിരിച്ചതും അനുവും ചിരിച്ചു... അവരുടെ പ്ലാൻ നടക്കണമെങ്കിൽ അനന്തൻ എല്ലാരുടെയും മുന്നിൽ പ്രതിയായെ പറ്റു.....!!! ❇️❇️❇️❇️ അനന്തൻ പോയപ്പോ തൊട്ട് ഒരേ കിടപ്പാണ് വൈഗ... എന്ത് ചെയ്യണമെന്നോ ആരാണ് ഇതിന്റെ പിന്നിലെന്നോ അറിയാതെ അവൾ കുറെ ബുദ്ധിമൂട്ടി... ടെറിക്കും താനും തമ്മിൽ പ്രശനങ്ങൾ ഒന്നുമില്ല.. അനന്തേട്ടനുമായി ഒട്ടുമില്ല... പിന്നെന്തിന്....???

അവൾക്കു ആകെ ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി... ഓർമയിൽ എവിടെയോ ടെറിക്കിന്റെ മുഖം മിന്നി മറിയുന്നത് പോലെ തോന്നി അവൾക്ക്...... എന്തോ ഓർമ വന്നതും വേഗം തന്നെ തന്റെ ബാഗും സ്കൂട്ടിയുടെ കീയും എടുത്തു അമ്മയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞു തന്റെ വീട്ടിലേക്ക് പോയി....!!! വീട് തുറന്നു കയറിയതിനു ശേഷം അവൾ അകത്തു നിന്ന് പൂട്ടി... ഇത്രയും നാൾ ആരുമില്ലാതിരുന്നതിനാൽ തന്നെ വല്ലാത്തൊരു മൂകത ആ വീട്ടിൽ തിങ്ങി നിന്നു... സമയം കളയാതെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.. തന്റെ റൂമിലേക്ക് ചെന്നവൾ അലമാര തുറന്നു ഒരു പഴയ ബാഗ് വലിച്ചു താഴേക്ക് ഇട്ടു...!!!.തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story