അനന്തഭദ്രൻ: ഭാഗം 15

ananthabadhran

രചന: SHIF

താഴേക്ക് വലിച്ചിട്ട ബാഗവൾ വേഗത്തിൽ തുറന്നു...അതിലുള്ളവ ബെഡിലേക്ക് കുടഞ്ഞു.. അതിൽ ആദ്യം അവളുടെ കണ്ണുകൾ ഉടക്കിയത്... ഒരു ഫോട്ടോ ആയിരുന്നു... തന്റെ ജീവന്റെ ജീവനായ... ആത്മ സുഹൃത്ത് അഹല്യയും താനും കഴുത്തിലൂടെ കയ്യിട്ട് കോർത്തു പിടിച്ചു ചിരിച്ചു നിൽക്കുന്ന ഫോട്ടോ... ആ ഫോട്ടോ നോക്കി നിൽക്കവേ രണ്ട് തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി... തന്റെ എല്ലാം ആയിരുന്നവൾ... കുട്ടിക്കാലം തൊട്ട് തന്നോടൊപ്പം എന്തിനും ഉണ്ടായിരുന്നവൾ....!!! അഹല്യയുടെ ഓർമ്മകൾ വൈഗയെ വല്ലാതെ വേദനിപ്പിച്ചു... ആ ഫോട്ടോ അവൾ നെഞ്ചോടു ചേർത്ത് വെച്ചു... ബെഡിൽ കിടന്ന ഒന്ന് രണ്ട് പത്ര കട്ടിങ്ങുകൾ കയ്യിലെടുത്തു സൂക്ഷ്മതയോടെ അത് നിരീക്ഷിച്ചു...!!! ""കോളേജ് വിദ്യാർത്ഥിനിയെ മൃഗിയമായി പീഡിപ്പിച്ചു കൊന്ന കേസിൽ മന്ത്രി പുത്രൻ അറസ്റ്റിൽ.... "" ""ഇരുപത്തിയൊന്നുകാരിയുടെ കൊലപാതകം:ആൽവിൻ ഡെറിക്ക് മാത്യു അറസ്റ്റിൽ...."" ഇരു പത്രം കട്ടിങ്ങുകളിലും തെളിഞ്ഞു നിന്ന ടെറിക്കിന്റെ ഫോട്ടോ കണ്ടതും വൈഗയ്ക്ക് കാര്യം മനസ്സിലായി... പണ്ട് കോളേജിൽ പഠിക്കുമ്പോൾ കോളേജിലെ ഏറ്റവും വൃത്തികെട്ടവനായിരുന്ന ടെറിക്ക് ഒരുപാട് പെൺകുട്ടികളുടെ മാനം കവർന്നിരുന്നു അവരൊക്കെ പിന്നീട് ആത്മഹത്യയിലേക്ക് നീങ്ങിയിരുന്നു.. മന്ത്രി പുത്രൻ ആയത് കൊണ്ടു തന്നെ അവനെതിരെ ആരും കേസ് എടുക്കില്ല...!!!!!

അങ്ങനെ ഇരിക്കെ ഒരു ദിവസം വൈഗയുടെ കൂട്ടുകാരി അഹല്യയുടെ നേർക്കും അവന്റെ ആക്രമണം ഉണ്ടായി.....അവനെ കുടുക്കണമെങ്കിൽ വളരെ ശക്തമായ തെളിവ് വേണമെന്നതിനാൽ അഹല്യയും വൈഗയും അവനെ നിരീക്ഷിച്ചു അവരാൽ കഴിയുന്ന വിധം തെളിവുകൾ ശേഖരിച്ചു.....അങ്ങനെ ഇരിക്കെ ഒരു ഹാക്കറിന്റെ സഹായത്തോടെ ഡെറിക്കിന്റെ ഫോണിൽ നിന്നും ഒരുപാട് വീഡിയോസ് കണ്ടെടുത്തു..!!!! അതിലൊരു പെൺകുട്ടിയെ കൊല്ലുന്ന ദൃശ്യവും....!!! ഡെറിക്കിനെതിരെയുള്ള തെളിവുകളല്ലാം ഒരു ഫയലാക്കി... ഈ കേസന്വേഷിച്ച Ips ഓഫീസറെ ഏൽപ്പിച്ചു... അത് വഴി ഡെറിക്കിനെ കോളേജ് മദ്ധ്യത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.... ഇത് അവന്റെ അച്ഛൻ ഭയങ്കര ചീത്തപ്പേര് കേൾപ്പിച്ചു... ഡെറിക്ക് അറസ്റ്റിലാവാൻ കാരണം അഹല്യയും വൈഗയുമാണെന്ന് മനസ്സിലാക്കിയ മന്ത്രി മാത്യു ഇവർ രണ്ടാളും സഞ്ചരിച്ച വാഹനം ആക്‌സിഡന്റ് ആക്കി.....!!!! ചോര വാർന്ന് നടു റോഡിൽ കിടന്ന ഇരുവരെയും ആരൊക്കയോ ചേർന്ന് ഹോസ്പിറ്റലിൽ ആക്കിയെങ്കിലും അഹല്യ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു... മൂന്നു മാസത്തോളം കോമ സ്റ്റേജിൽ ആയിരുന്ന വൈഗയെ അച്ഛനും അമ്മയും ചേർന്ന് ഡൽഹിയിലേക്ക് മാറ്റി...

ജീവിതത്തിലേക്ക് തിരിച്ചു വന്നവൾ തന്റെ ജീവിതത്തിൽ സംഭവിച്ച പലതും മറന്നു പോയിരുന്നു... അഹല്യയുടെ മരണം അവളെ നന്നേ തളർത്തിയിരുന്നു...എങ്കിലും അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും സ്നേഹ പരിചരണത്താൽ വൈഗ വീണ്ടും ഊർജസ്വലയായി....!!!! ❇️❇️❇️❇️❇️ തന്റെ ജീവിതത്തിൽ കഴിഞ്ഞു പോയ കയ്പേറിയ പല അനുഭവങ്ങളും വൈഗയ്ക്ക് ഓർമ വന്നു... തന്നോടുള്ള ദേഷ്യവും പകയുമാവാം ഈ ആക്‌സിഡന്റ്... ഒരുപക്ഷെ തന്റെ ചേച്ചിയെയും അവൻ ചതിക്കുവാണോ...??? മനസ്സിൽ പലതും ചിന്തിച്ചു കൂട്ടി... ബാഗിൽ സാധനങ്ങളെല്ലാം എടുത്തു വെച്ചു... അലമാരയിൽ വെച്ചു പൂട്ടി...!! വീട് പൂട്ടി ഇറങ്ങി... നേരെ ടെറിക്കുള്ള ഹോസ്പിറ്റലിലേക്ക് അവൾ തന്റെ സ്കൂട്ടി ചലിപ്പിച്ചു... ഹോസ്പിറ്റലിൽ ചെന്നു റിസെപ്ഷനിസ്റ്റിൽ നിന്നും അവൻ കിടക്കുന്ന റൂം മനസ്സിലാക്കി അവൾ അങ്ങോട്ടേക്ക് ചെന്നു... അകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ ഫോൺ ഓൺ ചെയ്തു റെക്കോർഡർ ഓണാക്കി ടോപ്പിന്റെ പോക്കെറ്റിലിട്ടു....!!!! ""വരണം വരണം Mrs. Ananthabhadhran... ഞാൻ കാത്തിരിക്കുകയായിരുന്നു നിന്റെ വരവിനു..."" ""ഹ്മ്മ്... വരാതെ പറ്റില്ലല്ലോ... മികച്ച നടന്റെ മുന്നിൽ...."" ചുണ്ട് കോട്ടി പുച്ഛ ഭാവത്തോടെ വൈഗ പറഞ്ഞതും അവനൊന്നു ചിരിച്ചു കൊണ്ടു ബെഡിൽ ചാഞ്ഞിരുന്നു..!!!

""നിന്റെ കെട്ടിയോൻ... നാളെ എന്തായാലും ജയിലിലാവും..പിന്നെ എന്തിനാടി ഈ... നെഗളിപ്പ്... അന്ന് നിന്റെ കൂട്ടുകാരി ചത്തു മലച്ചു കിടന്നപ്പോ കൂട്ടിന് നീയും ഉണ്ടാവേണ്ടതായിരുന്നു... എന്നാൽ നിന്റെ ഭാഗ്യം കൊണ്ടു നീ രക്ഷപെട്ടുവെന്ന് ജയിലിൽ വെച്ചു ഞാൻ അറിഞ്ഞതും നിന്നെ തകർക്കാതെ എനിക്കൊരു വിശ്രമം ഇല്ലെന്ന് ഞാൻ പ്രതിജ്ഞ എടുത്തതാ... അതിനു വേണ്ടി തന്നെയാ... നിന്റെ ചേച്ചിയുമായി ഇഷ്ടത്തിലായതും അവളെ ഞാൻ സ്വന്തമാക്കിയതും...എന്നാൽ അവളെ എനിക്കെന്തോ ചതിക്കാൻ തോന്നിയില്ല... അത്കൊണ്ട് അങ്ങ് കല്യാണം കഴിച്ചു.....എന്നാൽ നിന്റെ അച്ഛൻ തളർന്നതറിഞ്ഞു ഹോസ്പിറ്റലിൽ വന്നതും നീ ഞങ്ങളെ നാണം കെടത്തി പറഞ്ഞു വിട്ടു... ഞാൻ നിന്നെ പരിചയപ്പെട്ട നാൾ തൊട്ട് നീ എന്റെ ശത്രുവാണ്....നിന്നെ വേദനിപ്പിക്കാൻ വേണ്ടിയാടി... ഞാൻ ഇങ്ങനെ എന്റെ ശരീരത്തേ നോവിച്ചു ആക്‌സിഡന്റ് ക്രിയേറ്റ് ചെയ്തത്... പറ്റുമെങ്കിൽ നീ അവനെ ജയിലിൽ പോകാതെ ഇറക്കണം....."" ""പറ്റുമെങ്കിലെന്നല്ല.... ഉറപ്പായും ഞാൻ എന്റെ അനന്തേട്ടനെ... രക്ഷിക്കും... സത്യം മാത്രമേ എന്നും നിലനിൽക്കു...ടെറിക്കെ... എങ്കിൽ ഞാൻ വരട്ടെ... ഇനി നിന്റെ മുന്നിൽ ഞാൻ വരാ.. എന്റെ അനന്തേട്ടനൊപ്പമാവും...""

അത്ര മാത്രം പറഞ്ഞു കൊണ്ടവൾ അവിടുന്നിറങ്ങി ഫോൺ റെക്കോർഡർ ഓഫ് ചെയ്ത് സ്റ്റേഷനിലേക്ക് പോയി....!!! ❇️❇️❇️❇️❇️ ലോറി ഡ്രൈവറെ ഒന്ന് വിരട്ടിയപ്പോൾ അയാൾ പേടിച്ച് ക്യാഷ് ടെറിക്ക് കൊടുത്തതാണെന്നും ആക്സിസെന്റ് ഉണ്ടായി കഴിയുമ്പോൾ അനന്തന്റെ പേര് പറയാൻ ഏൽപ്പിച്ചെന്നും പറഞ്ഞു...!!!! "" അനു .... അപ്പോളീ ക്യാഷ് ടെറിക്ക് തന്നെ അയാളെ ഏൽപ്പിച്ച് ആക്സിഡെന്റ് ഉണ്ടാക്കിയതാണല്ലേ..."" ""അതേടാ... പക്ഷേ എന്തിനു വേണ്ടിയെന്നാണ് എനിക്കിപ്പോഴും മനസ്സിലാവാത്തത് ...."" ""അവിനാഷ് സാറെ ..., സാറിനെ കാണാൻ ഒരു പെണ്ണ് വന്നിരിക്കുന്നു..."" ഒരു കോൺസ്റ്റബിൾ പറഞ്ഞതും അവിനാഷ് അവരെ അകത്തേക്കി കടത്തി വിടാൻ അനുമതി നൽകി... അകത്തേക്ക് വന്ന വൈഗയെ കണ്ട് അനന്തന്റെ കണ്ണ് മിഴിഞ്ഞു...!!! ""സർ ആം വൈഗ അനന്തഭദ്രൻ... ഈ നിൽക്കുന്ന "" ""ഹേയ്.. എനിക്ക് മനസ്സിലായി..."" "" സാറിനോടും അനന്തേട്ടനോടും എനിക്ക് വളരെ ഇംപോർട്ടന്റായ കാര്യം പറയാനുണ്ട്..."" എന്ന് പറഞ്ഞു കൊണ്ടവൾ ടെറിക്കും അവളും തമ്മിലുള്ള സകല പ്രശ്നങ്ങളും അവളുടെയും അഹല്യയുടെയും സ്റ്റോറി ഒക്കെ പറഞ്ഞു കൊടുത്തു... അതിന് ശേഷം ഫോൺ റെക്കോർഡർ ഓണാക്കി റെക്കോർഡഡ് ഓഡിയോ കേൾപ്പിക്കുകയും ചെയ്തു...!!!

""ഹ്മ്മ്...അപ്പോൾ ഇങ്ങനെ ഒക്കെ ആണല്ലേ കാര്യങ്ങൾ...നിങ്ങൾ രണ്ടാളും പേടിക്കേണ്ട.... നാളെ അനന്തൻ ജയിലിൽ പോകാതെ ഞാൻ നോക്കിക്കോളാം...ബട്ട്‌ ഇനി ഒരിക്കലും ഡെറിക്ക് ഉയർന്നു വരാനാവാത്ത രീതിയിൽ.. അവനെ തളക്കണം.... അവനിതുവരെ ചെയ്തു കൂട്ടിയ സകല തെറ്റുകൾക്കും അവൻ മറക്കാനാവാത്ത ശിക്ഷ തന്നെ നൽകണം..."" അവസാന വാക്കുകൾ പറയുമ്പോൾ അവിനാഷിന്റെ മുഖത്തു രൗദ്രതയും പകയും നിറഞ്ഞു... എന്തൊക്കെയോ നിച്ഛയിച്ചുറപ്പിച്ച പോലെ...!!!.തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story