അനന്തഭദ്രൻ: ഭാഗം 16

ananthabadhran

രചന: SHIF

എന്തൊക്കെയോ നിച്ഛയിച്ചുറപ്പിച്ച പോലെ അവിനാഷിന്റെ മുഖത്തു ചെറിയൊരു ചിരി പടർന്നു... ഇതേ സമയം അനന്തന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു വൈഗ...!!! മൗനമായി അവർ സംസാരിച്ചു...!!! ""അല്ല... വൈഗേ... എനിക്കൊരു സംശയം..?? അവിനാഷിന്റെ ചോദ്യം കേട്ടതും അനന്തനിൽ നിന്നും നോട്ടം തെറ്റിച്ചു അവൾ അനുവിനെ നോക്കി....!!! ""എന്താ സർ... "" ""അത് വൈഗ... മറ്റൊന്നുമല്ല... തന്റെ ജീവിതത്തിൽ നെഗറ്റീവ് സൈഡിൽ നിന്ന് വലിയൊരു പങ്ക് വഹിച്ചൊരു വ്യക്തിയാണ് ടെറിക്ക്,, എന്നിട്ടും തന്റെ ചേച്ചി അയാളെ എന്തിന് പ്രണയിച്ചു...,, സ്വന്തം അനിയത്തിയുടെ ഉറ്റ സുഹൃത്തിന്റെയും അത് പോലെ മറ്റ് കുറേ പെൺകുട്ടികളെയും ജീവിതം തകർത്ത നമ്പർ വൺ ക്രിമിനൽ അല്ലേ അവൻ...."" ""ശരിയാണ് സർ,, അന്ന് പ്രശ്നമുണ്ടായ സമയത്ത് ടെറിക്കെന്ന പേരിലല്ല അവനറിയപ്പെട്ടത് ,, ആൽവിനെന്നായിരുന്നു... എല്ലാ വാർത്താ മാധ്യമങ്ങളിലും ആ പേര് തന്നെയായിരുന്നു പറഞ്ഞത് മാത്രമല്ല,,, ഇന്നത്തെ ടെറിക്കിൽ നിന്നും ഫിസിക്കലി ഒരുപാട് ഡിഫ്രന്റ് ആയിരുന്നു അന്നത്തെ ആൽവിൻ,,I mean അവന് മുടിയും താടിയുമൊക്കെ വളർത്തിയിരുന്നു... ഏത് നേരവും ഹാൻസ് വലിക്കും ,, ഒറ്റ നോട്ടത്തിൽ തന്നെ ക്രിമിനൽ ലുക്ക് അവനിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു....

ഇതൊക്കെ നടന്ന സമയം ചേച്ചി ഡെൽഹിയിലായിരുന്നു.... അത് കൊണ്ട് തന്നെ ചേച്ചി അവനെ കണ്ട് കാണാൻ വഴിയില്ല... ഇന്ന് ടെറിക്കെന്ന പേരിലാണ് അവൻ സീരിയൽ ഫീൽഡിലറിയപ്പെടുന്നത്... ചേച്ചി ന്യൂസ് റിപ്പോർട്ടറല്ലേ... So, അങ്ങനെ വല്ല പരിചയവുമാവാം ചേച്ചിയേ ഇഷ്ടത്തിലേക്ക് നയിച്ചത്.... But sir എനിക്കൊരു doubt ഉണ്ട്.... എന്തെന്ന് വച്ചാൽ, അന്നവരുടെ വിവഹം റിപ്പോർട്ട് ചെയ്ത ദിവസം അഞ്ച് വർഷത്തെ പ്രണയമാണെന്ന് റിപ്പോർട്ടർ പറഞ്ഞത്.. അതെനിക്ക് വിശ്വസിക്കാൻ ബുദ്ധിമൂട്ടുണ്ട്,,, ബിക്കോസ് ഞാനും ടെറിക്കും തമ്മിലുള്ള പ്രശ്നം നടന്നിട്ട് രണ്ടര വർഷമേ ആയിട്ടുള്ളു... ഇന്ന് ടെറിക്കെന്നോട് പറഞ്ഞത് എന്നോടുള്ള വിദ്യേഷത്തിന്റെ പേരിലാണ് അവൻ ചേച്ചിയെ പ്രണയിച്ചതെന്ന്,, അവൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് ഒരു വർഷവും ,,അങ്ങനെഎങ്കിൽ ഇവരുടെ പ്രണയം ഇക്കഴിഞ്ഞ വർഷം നടന്നതാവാം... So ചേച്ചിക്കവനെ പറ്റി വ്യക്തമായറിയില്ലായിരിക്കാം..."" ""മ്മ്.. താൻ പറഞ്ഞതാവാം ചിലപ്പോൾ കറക്റ്റ്... എനിവേ... താൻ പൊക്കൊളു.. സമയം കുറെ ആയില്ലേ... വീട്ടിൽ അന്വേഷിക്കുന്നുണ്ടാവും... "" ""ശെരി സർ പോവാ...അനന്തേട്ട.. നാളെ കാണാം... പിന്നെ സർ വോയിസ്‌ ഞാൻ സറിനു വാട്സ്ആപ്പ് ചെയ്തേക്കാം...

രാവിലെ കോടതിയിൽ വന്നാൽ മതിയല്ലോ..."" ""യെസ് മതി..."" അവരോട് യാത്ര പറഞ്ഞു വൈഗ.. അവിടുന്ന് ഇറങ്ങി... ഇറങ്ങുന്നതിനു മുന്നേ അനന്തനെ ഒരിക്കൽ കൂടി നോക്കി യാത്ര പറഞ്ഞു...!!! ❇️❇️❇️❇️❇️ ""മോളെ.. നീ എവിടെ പോയതാ... ഞങ്ങൾ എന്തോരം പേടിച്ചെന്നറിയോ..."" വീട്ടിൽ എത്തിയ പാടെ ആവലാതിയോടെ ഭദ്രമ്മ ഓടി വന്നു.. അവളെ ചേർത്ത് പിടിച്ചു...!!! ""അമ്മ... അത് പിന്നെ.. ഞാൻ വക്കീലിനെ ഒന്ന് കണ്ട് സംസാരിക്കാൻ പോയതാ..."" എന്തോ അച്ഛനോടും അമ്മയോടും ടെറിക്കിന്റെ കാര്യം പറഞ്ഞു അവരെ വിഷമിപ്പിക്കാൻ തോന്നിയില്ല... അത്കൊണ്ട് തന്നെ വായിൽ പെട്ടന്ന് വന്നത് അവൾ പറഞ്ഞു...!!! ""അവനെന്തിനാ വക്കീൽ... അവനാണ് ആക്‌സിഡന്റ് ആക്കിയതെന്ന് വക്കീലുമായി സ്റ്റേഷനിൽ ചെന്ന എന്നോട് പറഞ്ഞല്ലോ... അഹങ്കാരം ഇത്തിരി കൂടുതലാണവൻ... അനുഭവിക്കട്ടെ.....'" ദേഷ്യത്തോടെ രഘുവച്ഛൻ അതും പറഞ്ഞു അകത്തേക്ക് കയറി പോയി... കാര്യം മനസ്സിലാവാതെ നിൽക്കുന്ന വൈഗയോട് ഭദ്രമ്മ,, സ്റ്റേഷനിൽ വക്കീലുമായി അച്ഛൻ പോയെന്നും അവനവരെ സംസാരിക്കാൻ അനുവദിക്കാതെ 'താനാണ് തെറ്റ് ചെയ്‌തെന്ന് പ്രസ്ഥാവിച്ചതും ഒക്കെ പറഞ്ഞു കൊടുത്തു.... എല്ലാം കേട്ടതും അവൾ സ്വയം തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു...!!!

""അമ്മ... പേടിക്കേണ്ട... നാളെ അനന്തേട്ടൻ ഒരു പ്രശ്നവും കൂടാതെ തിരികെ വരും... അതിനുള്ളത് ഒക്കെ ഞാൻ റെഡി ആക്കിട്ടുണ്ട്... ഞാനൊന്ന് ഫ്രഷായി വരാമ്മാ..."" ❇️❇️❇️❇️❇️ കോടതിയിൽ ആദ്യത്തെ കേസ് അനന്തന്റെത് ആയത് കൊണ്ടു തന്നെ വൈഗ രാവിലെ സ്റ്റേഷനിലെത്തിയിരുന്നു... കൂട്ടത്തിൽ അഡ്വക്കേറ്റ്. മീരയും....!! കുറച്ചു കഴിഞ്ഞു അനുവിന്റെ നേതൃത്വത്തിൽ അനന്തനെയും കൊണ്ടു മറ്റു പോലീസുകാർ വന്നു.. കേസ് വിസ്താരണ തുടങ്ങിയതും അനന്തന് വേണ്ടി മീരയും ടെറിക്കിന് വേണ്ടി adv.കോശിയും വാദിച്ചു...!!! ജഡ്ജിയുടെ അനുമതിയോടെ ലോറി ഡ്രൈവറെ മീര ഹാജരാക്കി... അയാൾ സത്യങ്ങളെല്ലാം വിളിച്ചു പറഞ്ഞു... ടെറിക്കു തന്നെയാണ് തനിക്കു പൈസ തന്നതെന്നും പോലിസ് ചോദിക്കുമ്പോൾ അനന്തന്റെ പേര് പറയാൻ ഏല്പിച്ചുവെന്നും അയാൾ പറഞ്ഞു... അതിന് ശേഷം ടെറിക്കിന്റെ വോയിസ്‌ ജഡ്ജിയെ കേൾപ്പിച്ചു.. അതിൽ നിന്നും ടെറിക്കു കുറ്റക്കാരനാണെന്നും പഴയ വ്യക്തി വൈരാഗ്യം ഇപ്പോഴും മനസ്സിൽ കൊണ്ടു നടന്നതാണെന്നും കോടതി മനസ്സിലാക്കി...!!!! യഥാർത്ഥത്തിൽ വലിയ പ്രാധാന്യം അർഹിക്കാത്ത കേസ് ആണെന്നും കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് മൂന്നു മാസത്തെ ജയിൽ വാസവും ഒരു ലക്ഷം രൂപ പിഴയും ടെറിക്കിന് കോടതി വിധിച്ചു...!!! ❇️❇️❇️❇️ ""Thank you so much Meera..'"" കോടതിക്കു വെളിയിലിറങ്ങിയതും അനന്തനും വൈഗയും മീരയോട് നന്ദി പറഞ്ഞു...

അതിനവൾ തിരിച്ചു വിഷ് ചെയ്തു അവിടെ നിന്നും പോയി....!!! ""ഇതാണല്ലേ ചക്കിന് വെച്ചത് കൊക്കിനു കൊണ്ടുവെന്ന് പറയുന്നത്... അല്ലേ അനന്തേട്ട..."" ""അതാണ്... അവൻ തന്നെ അവൻ കുഴി തോണ്ടിയതല്ലേ..... അല്ല.. വൈഗേ.. അനു എവിടെ... ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ..." ""ഞാൻ കണ്ടില്ല..."വൈഗ തിരികെ മറുപടി പറഞ്ഞതും അവളുടെ പിന്നിൽ നിന്നാരോ അവളെ വിളിച്ചു... ആരാണെന്ന് നോക്കിയതും കല്ലുവും അനുവും... അത്യാവശ്യം വീർത്തു വന്ന വയറിൽ അവൾ കൈ വെച്ചിട്ടുണ്ട്... കരഞ്ഞു കൺ പോള വല്ലാതെയായിരിക്കുന്നു...!!!! ''"മോളേ....""പതിഞ്ഞ ശബ്ദത്തോടെ അവൾ വൈഗയെ വിളിച്ചു...!! ""വൈഗ... നിളയോട്... ഞാനെല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്... അവളിതൊന്നും അറിയാതെയാണ് അവനെ സ്നേഹിച്ചത്...നിളയ്ക്കിനി അവനെ പോലത്തെ ഒരു ക്രിമിനലിനെ വേണ്ടെന്നും പറഞ്ഞു...എന്തായാലും നിങ്ങൾ സംസാരിക്കു...."" അനു പറഞ്ഞതും വൈഗ കല്ലുവിനെ ചേർത്ത് പിടിച്ചു കുറെ കരഞ്ഞു... അനന്തനോടും വൈഗയോടും കല്ലു സോറി പറഞ്ഞതും അനന്തൻ തിരിച്ചു കല്ലുവിനോട് നന്ദിയാണ് പറഞ്ഞത്... തന്റെ വൈഗയെ തനിക്ക് തന്നതിന്...അപ്പോഴേക്കും അനുവിന്റെ ഫോൺ റിങ് ചെയ്തതും അവൻ അത് ഓൺ ചെയ്തു ചെവിയോട് ചേർത്തു...!!!!അതിൽ നിന്നും കേട്ട വാർത്ത... അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു... ""ഹോസ്പിറ്റലിൽ നിന്നും ടെറിക്കിനെ കാണ്മാനില്ല..."".തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story