അനന്തഭദ്രൻ: ഭാഗം 17

ananthabadhran

രചന: SHIF

ഹോസ്പിറ്റലിലും പരിസര പ്രദേശങ്ങളിലൊക്കെയും ടെറിക്കിനെ തിരഞ്ഞെങ്കിലും യാതൊരു വിവരവും കിട്ടിയില്ല... മൂന്നു മാസത്തോളംപോലിസ് ഇതിന്റെ പിന്നിൽ നടന്നെങ്കിലും യാതൊരു തെളിവും കിട്ടാത്തതിനാൽ കേസ് ക്ലോസ് ചെയ്തു...!!! വൈഗയുടെ അച്ഛനും അമ്മയും ഇടുക്കിയിൽ നിന്നും ചികിത്സ കഴിഞ്ഞു നാട്ടിലെത്തി... അച്ഛൻ നല്ലവണ്ണം ഭേദമായി... എഴുന്നേറ്റു നടക്കാം... എങ്കിലും ഒരല്പം ബുദ്ധിമൂട്ടുണ്ട്... അമ്മയോടും അച്ഛനോടും കൂടി കല്ലു നിന്നു... കല്ലുവിനിത് ഏഴാം മാസമാണ്....!!!! ചില സമയങ്ങളിൽ അസഹനീയമായ വേദന വരുമ്പോൾ ടെറിക്കിനെ പറ്റി അവളോർക്കും... ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകുമ്പോൾ.. മറ്റു പെൺകുട്ടികളെ അവരുടെ ഭർത്താക്കന്മാർ കെയർ ചെയ്യുമ്പോൾ അവളുടെ കണ്ണ് നിറയും എങ്കിലും താൻ സ്വയം വരുത്തി വച്ചതാണെന്ന് ഓർത്തു സമാധാനിക്കും... വീർത്തുന്തി നിൽക്കുന്ന അവളുടെ ഉദരത്തിൽ മൃദുവായി തലോടി തന്റെ കുഞ്ഞിനോട് സംസാരിക്കും.... കല്ലുവിന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഏക പ്രതീക്ഷ....!!!!! ❇️❇️❇️❇️❇️

""എന്നതാ... വൈഗാമ്മോ... മുഖത്തു ആകെയൊരു മ്ലാനത... കുറച്ചീസമായി ഞാൻ ശ്രദ്ധിക്കുന്നു... മുഖമെല്ലാം വിളറി വെളുത്തല്ലോ... ഒരു വക നേരാവണ്ണം കഴിക്കലിണ്ടാവില്ല..... അതെങ്ങനാ... സ്വന്തം കാര്യത്തെക്കാൾ മറ്റുള്ളോരെ കാര്യത്തിലല്ലേ... അവൾക്കു കരുതൽ...."" ""അറിയില്ല അനന്തേട്ട... ആകെയൊരു ക്ഷീണം... അടുക്കളയിൽ അമ്മ... കടുക് പൊട്ടിക്കുമ്പോൾ പോലും മനം പുരട്ടുന്നു... ചിലതിന്റെ മണം ഒന്നും പിടിക്കുന്നില്ല... കഴിക്കുന്ന പല ഭക്ഷണവും കഴിച്ചു തീരുന്ന മുന്നേ ശർദ്ധിക്കുന്നു...."" ""എങ്കിൽ താൻ റെഡിയാവ്... നമുക്ക് ഡോക്ടറെ ഒന്ന് കണ്ടുവരാം...."" ""ഏയ്യ് അതൊന്നും വേണ്ട... എനിക്കൊരു doubt.... തോന്നുന്നു....അത് പിന്നേ....."" ""എന്താ... വൈഗാമ്മോ... എന്നതായാലും തുറന്നു പറയ്...."" ""അത്..... എന്റെ ഈ വയറ്റിൽ ഒരു കുഞ്ഞി വാവ... ഉണ്ടോന്ന് സംശയം.... രണ്ട് മാസമായി.... മാസമുറ വന്നിട്ട്... "" ""ശെരിയാണോ.... എങ്കിലേ... ഞാനിപ്പോ... വരാമേ... ഇവിടുന്ന് എങ്ങും പോവരുതേ...."" വൈഗയെ പിടിച്ചു ബെഡിലായിരുത്തി... അവളുടെ നെറ്റിയിൽ ഒരു നറു ചുംബനം നൽകി...

ഒരുപാട് ഉത്സാഹത്തോടെ കാറിന്റെ കീയുമെടുത്തു മെഡിക്കൽ ഷോപ്പിലേക്ക് പോയി... അവിടെ നിന്ന് പ്രെഗ്നന്സി ചെക്കറും വാങ്ങി.... വളരെ വേഗത്തിൽ തന്നെ കാർ ഓടിച്ചു വീട്ടിലെത്തി... കിറ്റുമായി ഓരോ സ്റ്റെപ്പും അവൻ ഓടി കയറി... ഓരോന്ന് കയറുമ്പോളും അവനൊരുപാട് ദൂരം തോന്നി...!!! അവസാനം വൈഗയെ ചെക്ക് ചെയ്യാൻ ഏല്പിച്ചു....ബാത്‌റൂമിന് മുന്നിൽ അക്ഷമനായി അവൻ നിന്നു... ഡോർ തുറക്കുന്ന സൗണ്ട് കേട്ട്... വൈഗയുടെ മുഖത്തേക്ക് നോക്കിയതും ആ മിഴികളിൽ നനവ് പടർന്നതവനറിഞ്ഞു...!!! ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാതെ പോയതിനാൽ അവന്റെ ഉള്ളം ഒരുപാട് തേങ്ങി... എങ്കിലും പുറമെ അത് കാണിക്കാതെ വൈഗയെ തന്നോട് ചേർത്ത് നിർത്തി...""പോട്ടെടോ... ഈശ്വരൻ ഇപ്പൊ... വിചാരിച്ചിട്ടുണ്ടാവില്ല...'" അവളെ സമാധാനിപ്പിക്കാനെന്നവണ്ണം അവൻ പറഞ്ഞതും ഞെട്ടലോടെ അവനിൽ നിന്നവളടർന്നു മാറി....!!!!! ""ഈ ഏട്ടൻ ഇതെന്താ... ഈ പറയുന്നേ.... പോസിറ്റീവാ...സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞതാ...""

എന്ന് പറഞ്ഞവൾ കയ്യിലെ തെളിഞ്ഞു നിൽക്കുന്ന ഇളം പിങ്ക് നിറത്തിലുള്ള വരകളടങ്ങിയ ചെക്കറവൻ നേർക്ക് നീട്ടി.... കണ്ടത് വിശ്വസിക്കാനാവാതെ... കണ്ണ് മിഴിച്ചവളെ നോക്കി... അവൾ തലയാട്ടി കാണിച്ചതും അത്യധികം സന്തോഷത്തോടെ അവളെ വാരി പുണർന്നു...അവളുടെ ഉദരത്തിലായി അവൻ ചുംബിച്ചു... തന്റെ കുഞ്ഞിന് അച്ഛന്റെ വക കിട്ടിയ ആദ്യ ചുംബനം അവൾ മനസാൽ സ്വീകരിച്ചു....!!! പിന്നീട് എല്ലാരേയും അറിയിച്ചു... ചെറിയ രീതിയിൽ ഫങ്ക്ഷന് നടത്തി...!!!! ❇️❇️❇️❇️ ഇന്ന് കല്ലുവിനെ അഡ്മിറ്റ്‌ ചെയ്യുവാണ്... ഹോസ്പിറ്റലിൽ മേനകാമ്മയും ഭദ്രമ്മയും നിൽക്കാൻ തീരുമാനിച്ചു.... വൈകുന്നേരം ആയപ്പോളേക്കും കല്ലുവിനു വേദന വന്നതും അവളെ ലേബർ റൂമിലേക്ക് മാറ്റി.. അപ്പോളേക്കും അനന്തൻ വൈഗയെ കൊണ്ടു ഹോസ്പിറ്റലിലെത്തി...!!!! ഉള്ളിലേക്ക് കയറാനൊരുങ്ങവേ പ്രതീക്ഷിക്കാത്ത നേരത്ത് അനന്തനേ ആരോ വിളിച്ചത് കേട്ട് ഇരുവരും തിരിഞ്ഞു നോക്കി....!!!! '" അല്ലാ ആരാ ഇത് അനുവോ....എന്താടാ ഇവിടെ ,,, കുറേ ആയല്ലോ കണ്ടിട്ട്...""

അവിനാഷ്നെ അവിടെ കണ്ട എക്സൈറ്റ്മെന്റിൽ അനന്തനവനെ ഹഗ് ചെയ്തു...!!! ""ഞാനൊരു കേസുമായി ബന്ധപ്പെട്ടവിടെ വന്നതാ... നിളയെ അഡ്മിറ്റ് ചെയ്തല്ലേ.. ഞാനമ്മയേ കണ്ടിരുന്നു.."" ""ആടോ.... ഇന്ന് രാവിലെ അഡ്മിറ്റ് ചെയ്തു.... ഇവൾക്ക് ഹോസ്പിറ്റലിൽ വരണമെന്നൊരേ നിർബന്ധം ,,, അങ്ങനെ കൊണ്ടുവന്നതാ...."" " ആണോ വൈഗേ...."" എന്നനു ചോദിച്ചതും അവൾ ചെറുതായി പുഞ്ചിരിച്ചു...!!! ""അല്ല,,,,, സാറിന്റെ വൈഫൊക്കെ എവിടെയാണ് ,, ഇവിടുണ്ടോ....'" കുറേ നാളായി ചോദിക്കണമെന്ന് മനസ്സിൽ കരുതിയ കാര്യം വൈഗ അവനോട് ചോദിച്ചതും അനുവിന്റെ മുഖത്ത് ചെറുതായ് നിരാശ പടർന്നു.... എങ്കിലും അവൻ ചിരിച്ചു.....!!!! ""ഹ ഹ കൊള്ളാം,,, എടാ അനന്താ... നീ ഇവളോട് പറഞ്ഞില്ലേ... ഞാൻ ബാച്ച്ലെറാണെന്ന്"" ""ബാച്ച്ലറോ...."" ഞെട്ടലോടെ അവൾ ചോദിച്ചതും അവനതേയെന്ന് തലയാട്ടി...അപ്പോളേക്കും അനന്തന്റെ ഫോൺ റിങ്ങ് ചെയ്തതും അവൻ കോൾ അറ്റന്റ് ചെയ്തു ചെവിയോട് ചേർത്തു.....!!! ""വൈഗേ,, കല്ലുന്റെ ഡെലിവറി കഴിഞ്ഞു... ആൺ കുഞ്ഞാണ്...."" ""ഹാവൂ ആശ്വാസമായി.... എങ്കിൽ സാറെ ഞങ്ങളങ്ങോട്ട് പോകട്ടെ ...."" അവിനാഷിനോട്‌ യാത്ര പറഞ്ഞവൾ അകത്തേക്ക് പോകാൻ ഒരുങ്ങവേ...അനന്തന്റെ കൈ തട്ടി അനുവിന്റെ കയ്യിലിരുന്ന വാലെറ്റ് താഴേക്ക് വീണു.....

അതിൽ നിന്നും വെളിയിലേക്ക് വീണ ഫോട്ടോ കണ്ടു വൈഗയുടെ ഉള്ളിൽ വെപ്രാളം നിറഞ്ഞു.... തന്റെ അഹല്യ... തന്റെ മാത്രം അല്ലു... ഞെട്ടലോടെ അനുവിനെ അവൾ നോക്കിയതും അനുവിന്റെ മുഖം താണിരുന്നു....!!! ""അല്ലുന്റെ കിച്ചേട്ടൻ....""പതിഞ്ഞ സ്വരത്തിൽ വൈഗയുടെ അധരം മൊഴിഞ്ഞതും അവിനാശ് തലയാട്ടി....!!! അഹല്യയുടെ മുറചെക്കനായിരുന്ന കിച്ചേട്ടനെ പറ്റി അവളെപ്പോഴും പറയുന്നത് വൈഗ ഓർത്തു.. ഒരിക്കൽ പോലും കിച്ചൂനെ വൈഗ നേരിൽ കണ്ടിട്ടില്ല...ഫോട്ടോ അല്ലു കാണിക്കയുമില്ല..... നേരിൽ കണ്ടാൽ മതീന്ന് ശാഠ്യം പിടിക്കും....!!!! ഓരോ വട്ടം കാണാൻ ശ്രമിക്കുമ്പോളും എന്തെങ്കിലും പ്രശ്നം കാരണം അത് മുടങ്ങും... അവസാനമായി അല്ലുവിനെ നഷ്ടമാവാൻ കാരണമായ യാത്രയിൽ പോലും തന്റെ കിച്ചേട്ടനെ വൈഗയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു അല്ലു....!!! ഓരോന്ന് ഓർത്തതും അനുവിന്റെയും വൈഗയുടെയും മിഴികൾ നിറഞ്ഞൊഴുകി...!!!.......തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story