അനന്തഭദ്രൻ: ഭാഗം 18

ananthabadhran

രചന: SHIF

 അഹല്യയെ പറ്റി വൈഗയും അവിനാഷും ഒരുപാട് സംസാരിച്ചു... കല്ലുവിനെയും കുഞ്ഞിനെയും പോലും അവൾ മറന്നു പോയി....ഇരുവരെയും സംസാരം മനസ്സിലാവാതെ നിൽക്കുന്ന അനന്തനോട്‌ വൈഗ കാര്യങ്ങൾ പറഞ്ഞു കൊടുത്തു...!!! ''അവിനാഷ്.. അപ്പോൾ പിന്നെ ടെറിക്ക് എവിടെയാണ്...'"" ഉള്ളിൽ തോന്നിയ സംശയം അനന്തൻ ചോദിച്ചതും അനു ഒന്ന് നെടുവീർപ്പിട്ടു...!!! ""ഡെറിക്ക് എവിടെയാണെന്ന് നിങ്ങൾക്കറിയണമല്ലേ....?????വാ ഞാൻ പറഞ്ഞു തരാം...."" വല്ലാത്തൊരു ഭാവത്തോടെ അവിനാശ് പറഞ്ഞതും വൈഗയും അനന്തനും തലയാട്ടി... അപ്പോൾ തന്നെ അവരുടെ കയ്യിൽ പിടിച്ചു ഹോസ്പിറ്റലിന്റെ ബാക്കിലായുള്ള ഒഴിഞ്ഞ കോണിലേക്ക് പോയി...!!! അനു പറയാൻ തയ്യാറായതും അനന്തന്റെ കയ്യിൽ വൈഗ മുറുകെ പിടിച്ചു...

ഇരുവരും അനുവിനെ കാതോർത്തു...!!! ""എന്റെ അല്ലു... എന്നിൽ നിന്ന് അകന്ന് പോയതും ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു... ഒന്നിനും ഒരു മൂഡില്ല... എവിടെ തിരിഞ്ഞാലും അവളുടെ ഓർമ്മകൾ മിഴിവോടെ തെളിഞ്ഞു നിന്നു... ഇങ്ങനെ പോയാൽ... എനിക്ക് എന്നെ തന്നെ നഷ്ടമാകുമെന്ന അവസ്ഥയായതും si ടെസ്റ്റിൻ വേണ്ടി prepare ആവാൻ തുടങ്ങി... ഒരു പോലീസ് ഓഫീസറായാൽ എന്റെ പ്രാണനെ എന്നിൽ നിന്ന് അകറ്റിയവർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയുമെന്ന് മനസ്സിലാക്കി..... അങ്ങനെ എന്റെ ആഗ്രഹം പോലെ തന്നെ ഞാനൊരു പോലിസ് ഓഫീസറായി.... എന്റെ പ്രതികാരത്തിന്റെ ആദ്യ പടി എന്നോണം മുൻ മന്ത്രി മാത്യൂവിന്റെ അനധികൃത സ്വത്ത് കണ്ട് കെട്ടുകയും അയാളുടെ ഡ്രഗ്ഗ് മാഫിയ പുറം ലോകത്തെ അറിയിക്കുകയും ചെയ്തു...

ഇത് കൊണ്ടൊക്കെ തന്നെ സമൂഹത്തിൽ അയാൾക്കുണ്ടായിരുന്ന സൽപ്പേർ പൂർണമായും നഷ്ടമാവുകയും മന്ത്രി കസേര രാജി വെക്കേണ്ടിയും വന്നു.... അടുത്തതായി ഞാൻ ശ്രമിച്ചത് ഡെറിക്കിനെ കുടുക്കാനാണ്... എന്നാൽ അവനായി തന്നെ അവൻ കുഴി തോണ്ടി എന്നപോലെ ,,,ആക്സിഡെന്റ് ഉണ്ടാക്കുകയും അതൊരു കൊലപാതക ശ്രമമാക്കി കേസാക്കുകയും ചെയ്തു.. അങ്ങനെ ഇരിക്കെ അപ്രതീക്ഷമായാണ് നിങ്ങൾ ഈ കേസിൽ വന്ന് പെടുന്നത്... അത് കൊണ്ട് തന്നെ അനന്തനെ പ്രതിയായി കോടതിയിൽ ഹാജരാക്കി മറ്റു പോലിസുകാരെ ഏൽപ്പിച്ചു ഞാൻ ആശുപത്രിയിലേക്ക് പോയി..... അവിടെ ചെന്ന് Security വേശത്തിൽ മാസ്ക്കും ധരിച്ച് ടെറിക്കിന്റെ അരികിൽ ചെന്ന് എന്നെ ഇന്റ്രൊഡ്യൂസ് ചെയ്തതും ഞങ്ങൾ തമ്മിൽ ചെറിയ മൽപ്പിടുത്തമുണ്ടായി....

എന്നാലെങ്ങനെയോ എന്റെ പിടിയിൽ നിന്നും കുതറി മാറിയവൻ ഗ്രൗൻഡ് ഫ്ലോറിലെത്തി... അവിടെ അവന്റെ ശിങ്കിടികളുണ്ടായിരുന്നതിനാൽ അവരിലൊരാളിൽ നിന്നും ബൈക്കിന്റെ കീ വാങ്ങിച്ച് Kc റോഡിലേക്ക് കേറി.... അവനു പിന്നാലെ ജീപ്പിൽ ഞാൻ പോയെങ്കിലും ഒരൽപം പിന്നിലായിരുന്നു ,, അവൻ മറ്റെ ആ കൊടും വളവിന്റെ അവിടായതും എതിരെ വന്ന ബസിനെ മറികടന്ന് മുന്നോട്ട് പോയതും നിയന്ത്രണം വിട്ടു ബൈക്കുമായി താഴെ കൊക്കയിലേക്ക് വീഴുകയായിരുന്നു... എന്നാലീ സംഭവം നടക്കുമ്പോൾ ഞാൻ മാത്രമേ അവിടെ ഉള്ളായിരുന്നു....!!!!!! എന്തായാലും അവന്റെ കാര്യത്തിൽ തീരുമാനമായ സന്തോഷത്തിൽ നേരേ നിളയുടെ അടുക്കൽ വന്ന് ടെറിക്കിന്റെ സ്വഭാവം മനസ്സിലാക്കി കൊടുത്തു...

ആദ്യം വിശ്വസിക്കാൻ അൽപം മടി കാണിച്ചു...എന്നോട് ഷൗട്ട് ചെയ്തു... ഇറങ്ങി പോവാൻ പറഞ്ഞു.... എന്നാൽ ടെറിക്ക് ഹോസ്പിറ്റലിൽ വച്ച് നിന്നോട് പറഞ്ഞ വോയിസും വേറെ ചില കാര്യങ്ങളും അവൾക്കു കാട്ടിയതും ഒരുപാട് കരഞ്ഞു... അവസാനം അവനെ വേണ്ടെന്നും... എന്റെ കുട്ടിയെ ഞാൻ തനിയെ വളർത്തുമെന്നും പറഞ്ഞു എന്റെ കൂടെ കോടതിയിൽ വന്നു... അവിടെ വെച്ചു... എന്റെ ഫോൺ റിങ് ചെയ്തതും ടെറിക്കിനെ കാണാനില്ല എന്ന് ഞാൻ പറഞ്ഞില്ലേ.... യഥാർത്ഥത്തിൽ അന്ന് എന്റെ ഫോണിൽ വന്ന കാൾ.... കാൾ സെന്റെറിൽ നിന്നായിരുന്നു..... Vi ഓഫർ പറയാൻ .. അതിനെ ഞാൻ ഇങ്ങനെ ഒക്കെ ആക്കി മാറ്റി... ഇത്രയും ആണ് അന്ന് സംഭവിച്ചത്.... ശെരിക്കും ടെറിക്കിന്റെ ബോഡി എവിടെ ആണെന്ന് എനിക്കറീലാ,,,

still ഐ miss ma Allu,, അവളോളം ആർക്കുമാവാൻ കഴിയില്ല...."" ❇️❇️❇️❇️❇️ അനു പറഞ്ഞു നിർത്തിയതും വൈഗയ്ക്കും അനന്തനും വല്ലാത്ത വെപ്രാളം തോന്നി... ഇനി ഡെറിക്ക് ജീവനോടെ ഉണ്ടാവുമോ..... തങ്ങളുടെ കുടുംബത്തിലേക്ക് ഇനിയും ഒരു കരി നിഴൽ പടർത്താൻ അവൻ ഒരുങ്ങുമോ...??? ഒന്നുമറിയില്ല... ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവർക്കുള്ളിൽ മിന്നി മറഞ്ഞു...!!!!. മൂവർക്കുമിടയിൽ മൗനം തളം കെട്ടി... അതിന് വിരാമം വരുത്തുവാനായി വിഷമിച്ചിരിക്കുന്ന അനുവിന്റെ തോളിൽ തട്ടി അനന്തൻ ആശ്വസിപ്പിച്ചു...!!! ""കഴിഞ്ഞതെല്ലാം... നല്ലതിനാണെന്ന് കരുതി സമാധാനിക്കാം നമുക്ക്... പ്രശ്നങ്ങളില്ലാതെ എന്ത് ജീവിതമാടോ...?? വാ.. നമുക്ക് കുഞ്ഞിനെ കാണാം.... ""

""വേണ്ട അനന്താ... എന്റെ മൈൻഡ് തീരെ ശെരിയല്ല... നിങ്ങൾ പോയി കണ്ടോളു...."" ""അല്ല സർ... സാറും കൂടി വാ... കുഞ്ഞിനെ കാണുമ്പോൾ ഒരുപക്ഷെ സാറിന്റെ കലുഷിതമായ മനസ്സൊന്നു തണുത്താലോ..."" അനന്തനും വൈഗയും കുറെ നിർബന്ധിച്ചതും അനു സമ്മതിച്ചു... അങ്ങനെ അവർ മൂന്നാളും കൂടി കല്ലുവിനെ ചെന്നു കണ്ടു... അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു....!!!കുഞ്ഞിനെ ധ്രുവ് എന്ന് പേര് വിളിച്ചു...!!! ❇️❇️❇️❇️❇️ വൈഗയ്ക്കിപ്പോൾ ഒൻപതു മാസം പൂർത്തിയായി.. ഏഴാം മാസം പേരിന് ചടങ്ങ് നടത്തിയെങ്കിലും അനന്തൻ അവളെ തിരികെ വീട്ടിലേക്ക് കൊണ്ടു വന്നു... അവിടുത്തെ അമ്മക്ക് അച്ഛനെയും കല്ലുവിനെയും കുഞ്ഞിനെയും നോക്കണമല്ലോ....

അതിന്റെ കൂടെ വൈഗ കൂടി ആകുമ്പോൾ അമ്മക്ക് എല്ലാരേം മാനേജ് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞാണ് അവൻ കൂട്ടി കൊണ്ടുവന്നത്... യഥാർത്ഥത്തിൽ അവൻ വൈഗയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കാൻ വയ്യ.... അത്ര തന്നെ...!!! ""അനന്തേട്ട... ഇപ്പൊ നിങ്ങക്ക്... എന്നോട് തീരെ സ്നേഹമില്ല...."" നീര് വന്ന വൈഗയുടെ കാൽ തിരുമ്മി കൊണ്ടിരിക്കെ അപ്രതീക്ഷിതമായുള്ള അവളുടെ ചോദ്യം കേട്ട് ഞെട്ടി തരിച്ചവൻ അവളെ നോക്കി....!!! ""എന്നതാ വൈഗാമ്മോ ഈ പറയുന്നേ.... നിന്നെ അല്ലാതെ ഞാനെന്താ അപ്പുറത്തെ വീട്ടിലെ സരളേടെ മോളേ സ്നേഹിക്കാൻ പോയോ...."" ""ഒന്ന് പോ.. ഏട്ടാ... ഞാൻ എന്താ പറഞ്ഞത്...

നിങ്ങക്ക് എന്നോട് തീരെ സ്നേഹമില്ലെന്ന്... അത് എന്താന്ന് വെച്ചാൽ എന്നെക്കാളും ഇപ്പൊ ഏട്ടൻ സംസാരിക്ക... നമ്മുടെ കുഞ്ഞിനോടല്ലേ... നമ്മുടെ കുഞ്ഞിനല്ലേ എപ്പോഴും മുത്തം കൊടുക്ക.... എത്ര നാളായി എനിക്ക് നെറുകയിൽ മുത്തം തന്നിട്ട്...."" കുഞ്ഞു കുട്ടികളെ പോലെ വിതുമ്പി കൊണ്ടവൾ പറഞ്ഞതും അവൻ വല്ലാത്ത വിഷമം തോന്നി... ശെരിയാണ് വൈഗ പ്രെഗ്നന്റ് ആയതിൽ പിന്നെ കുഞ്ഞിനെ കെയർ ചെയ്യുന്ന ശ്രദ്ധയിലായിരുന്നു താൻ... ഒരുപക്ഷെ ആദ്യമായ് അച്ഛൻ ആവാൻ പോകുന്നതിന്റെ തിടുക്കവും കൗതുകവുമാവാം....!!! തെറ്റാണ് താൻ കാട്ടിയത്... തന്റെ കുഞ്ഞിന്റെ അമ്മയാണവൾ... അതിലുപരി തന്റെ ജീവന്റെ പാതിയാണ്..... അവളെ വിഷമിപ്പിക്കാൻ പാടില്ല...

അവളുടെ ഓരോ അവശ്യങ്ങളും അവൾ പറയാതെ തന്നെ താൻ മനസ്സിലാക്കേണ്ടതല്ലേ...??? എവിടെയോ ചെറുതായി പിഴച്ചു... !!! ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ വൈഗയെ നോക്കി... അവളെ ഹെഡ് ബോടറിൽ ചാരി ഇരുത്തി... അവളുടെ ആഗ്രഹം പോലെ നെറുകയിൽ ചുംബിച്ചു... അവളത് മനസ്സാൽ സ്വീകരിച്ചു...അവളുടെ ഇരു മിഴികളിൽ മുത്തം നൽകിയവൻ അവസാനം അവളുടെ അധരങ്ങളെ സ്വന്തമാക്കി.....അവൾക്ക് ബുദ്ധിമൂട്ടുണ്ടാവാത്ത രീതിയിൽ അവളുടെ അധരങ്ങളേ സ്വതന്ത്രമാക്കി...!!! ഒരല്പം കിതപ്പോടെ അനന്തന്റെ നെഞ്ചിൽ അവൾ തല ചായ്ച്ചു...!!! ""ആം റീലി സോറി വൈഗാമ്മോ..."" ""ഏയ്യ്... എന്താ ഏട്ടാ...നമ്മളൊക്കെ മനുഷ്യരല്ലേ.. എല്ലായ്‌പോഴും ഒരേ പോലെ ആവണമെന്നില്ലല്ലോ...

എനിക്ക് ഒരു ആഗ്രഹമെ ഉള്ളൂ... സീത ദുഃഖമോ... രാധ വിരഹമോ അല്ല വേണ്ടത്... മഹാദേവന്റെയും ശ്രീപാർവതിയുടെയും അനശ്വരം പ്രണയം പോലൊന്ന്... നീയില്ലെങ്കിൽ ഞാനുമില്ല എന്ന രീതിയിൽ പ്രണയിക്കണം മരിക്കുവോളം... പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാവാം... അതിനെ ഒക്കെ നമുക്ക് ഒരുമിച്ചു തരണം ചെയ്യാം ഏട്ടാ.... "" അവളുടെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടവൻ അവളുടെ മുടി ഇഴകളെ തലോടി.... അതിൽ മൃദുവായി ചുംബിച്ചു... കുറച്ചു കഴിഞ്ഞതും വൈഗ ഉറങ്ങി... വളരെ ശ്രദ്ധയോടെ വൈഗയെ തന്നിൽ നിന്നടർത്തി മാറ്റി ബെഡിൽ നേരെ കിടത്തി പുതപ്പിച്ചു കൊടുത്തു... ശേഷം അവനും അവൾക്കൊപ്പം കിടന്നു.... പുതിയൊരു പുലരിയെ വരവേൽക്കാൻ എന്നവണ്ണം...!!!.....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story