അനന്തഭദ്രൻ: ഭാഗം 19

ananthabadhran

രചന: SHIF

രാവിലെ തന്നെ കുളിച്ചൊരുങ്ങി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകേണ്ട അത്യാവശ്യ സാധനങ്ങളുടെ പാക്കിംഗിലായിരുന്നു വൈഗ....മറ്റെന്നാൾ അഡ്മിറ്റ്‌ ആയാൽ മതി... എങ്കിലും പെട്ടെന്ന് വേദന വന്നാൽ... എന്ത് ചെയ്യുമെന്ന് കരുതി മുൻകൂട്ടി എല്ലാം ചെയ്തു വെക്കാൻ ഭദ്രമ്മയാണ് പറഞ്ഞത്....!!! ""വൈഗാമ്മോ... കഴിഞ്ഞില്ലേ... നിന്റെ ജോലി... വാ... നമുക്ക് കഴിക്കാം..."" ""ഇതൂടെ ഉള്ളൂ... അനന്ദേട്ടാ...""കയ്യിലിരുന്ന ഒരു ടവൽ കൂടി മടക്കി ബാഗിലായി വെച്ചു അനന്തന്റെ കയ്യിൽ മുറുകെ പിടിച്ചു ഡൈനിങ്ങ് ഹാളിലേക്ക് വന്നു....കൈയ്യും മുഖവും കഴുകി ഒരു ചെയറിലായിരുന്നു..... നല്ല ചൂട് ദോശയും സമ്മന്തി കറിയും ഒരു പ്ലേറ്റിലായി വൈഗയ്ക്ക് നൽകി... എന്നാൽ അതിൽ തന്നെ നോക്കി ഇരിക്കുന്നതല്ലാതെ അവൾ കഴിക്കുന്നില്ല...!!! ""എന്നതാ വൈഗാമ്മോ.... കഴിക്കുന്നില്ലേ...."" ""നിക്ക് വേണ്ട... ഏട്ടാ...." ""അതെങ്ങനെ ശെരിയാവും... അങ്ങോട്ട് കഴിക്കെന്റെ മോളേ....""ഭദ്രമ്മ കൂടി പറഞ്ഞതും മടിച്ചു മടിച്ചു ഒരു പീസ് കറിയിൽ മുക്കി കഴിച്ചു... അത് കണ്ടു അനന്തൻ അവളുടെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി... ദോശ ഓരോ പീസാക്കി കറിയിൽ മുക്കി അവളുടെ വായിൽ വെച്ചു കൊടുത്തു... ഇടയ്ക്കു വേണ്ടെന്ന് പറയുമെങ്കിലും അവന്റെ കണ്ണുരുട്ടലിൽ അത് കഴിച്ചിറക്കും...

മുഴുവനും കഴിച്ചു തീർന്നതും അവളെ പിടിച്ചെഴുന്നെല്പിച്ചു വാഷ് ബേസിനരികിൽ കൊണ്ടു വന്നു കയ്യും മുഖവും വായുമെല്ലാം കഴുകിച്ചു... ടർക്കി വെച്ചു തുടച്ചു കൊടുത്തു...!!! അനന്തന്റെ സ്നേഹവും കരുതലും കണ്ടവളുടെ കണ്ണുകൾ നിറഞ്ഞു അത് തുടച്ചു മാറ്റി പുഞ്ചിരിച്ചു കൊണ്ടവനെ തന്നെ നോക്കി നിന്നു.... ഇമ വെട്ടാതെ തന്നെ തന്നെ നോക്കി നിൽക്കുന്ന വൈഗയോട് പുരികം പൊക്കി എന്താന്ന് ചോദിച്ചതും അവളൊന്നുമില്ലെന്ന് പറഞ്ഞു കൺ ചിമ്മി കാട്ടി...!!! ചിരിച്ചു കൊണ്ടു നിന്ന വൈഗയുടെ മുഖം പെട്ടെന്ന് മാറി മറിഞ്ഞു... അവളുടെ മുഖം ചുവക്കാൻ തുടങ്ങി... കണ്ണിലൂടെ നീർതുള്ളികൾ ഒലിച്ചു... തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്ത് വരാൻ വെമ്പൽ കൊണ്ടു... കൈകൾ വയറ്റിൽ മുറുകി....അടിവയറ്റിൽ നിന്നൊരു കൊളുത്തി പിടിത്തം..... ഒരു നേർത്ത ശബ്ദം പുറത്തേക്ക് വന്നു.... ""അനന്തേട്ട..."" ""വൈഗേ...""എന്ന് വിളിച്ചു കൊണ്ടു അവളെ താങ്ങി പിടിച്ചു.... അപ്പോളേക്കും രഘു അച്ഛൻ ഓടി പോയി കാർ സ്റ്റാർട്ട്‌ ആക്കി... അനന്തൻ അവളെ കയ്യിലെടുത്തു കാറിൽ ഭദ്രമ്മയുടെ മടിയിലായ് കിടത്തി...

യാത്രയിലുടനീളം വൈഗ വേദന കൊണ്ടു പുളഞ്ഞു...!!! ഹോസ്പിറ്റലിലെത്തിയതും ലേബർ റൂമിലവളെ പ്രവേശിപ്പിച്ചു.....കുറെ നേരത്തെ ടെൻഷനുകൾക്കൊടുവിൽ ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു കുഞ്ഞുമായി നഴ്സ് വന്നു....!!! ""വൈഗയുടെ...""സിസ്റ്റർ വിളിച്ചു ചോദിച്ചതും അനന്തൻ അവർക്കരികിൽ ഓടി ചെന്നു...!!! '"വൈഗയുടെ ആൾ ഞാനാ......."" ""വൈഗ.. പ്രസവിച്ചു... പെൺകുട്ടിയാ... ദാ... കുഞ്ഞ്...."" സിസ്റ്റർ അവന് നേരെ കുഞ്ഞിനെ നീട്ടിയതും അവൻ പകച്ചു നിന്നു.... അത് കണ്ടു ഭദ്രമ്മ കുഞ്ഞിനെ സിസ്റ്ററിന്റെ കയ്യിൽ നിന്നും വാങ്ങി...!!! ""സിസ്റ്റർ... എന്റെ വൈഗ..."" ""ആൾക് കുഴപ്പമൊന്നുമില്ല......""എന്ന് പറഞ്ഞു നേഴ്സ് അകത്തേക്ക് പോയതും ഭദ്രമ്മ അവനെ ഒരു ചെയറിലായിരുത്തി കയ്യിൽ കുഞ്ഞിനെ വെച്ചു കൊടുത്തു....!!! ആ സമയം എന്താണ് അവൻ തോന്നിയതെന്നറിയില്ല.... 'താനുമൊരു അച്ഛനായിരിക്കുന്നു... 'കുഞ്ഞിന്റെ നെറ്റിയിൽ ആദ്യ ചുംബനം നൽകുമ്പോൾ അവന്റെ ഉള്ളം സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു....!!! കുറച്ചു കഴിഞ്ഞതും വൈഗയെ റൂമിലേക്ക് മാറ്റി...

അപ്പോളേക്കും വൈഗയുടെ വീട്ടിൽ നിന്ന് എല്ലാവരും വന്നിരുന്നു...വൈഗയ്ക്കും അനന്തനും ഒരു പ്രൈവസിക്കെന്നോണം എല്ലാരും അവിടെ നിന്ന് മാറി കൊടുത്തു...!!! മരണ തുല്യമായ വേദന സഹിച്ചു തന്റെ കുഞ്ഞിനെ മാറോടണച്ചു കിടക്കുന്ന വൈഗയെ കാൺകെ അവൻ അഭിമാനം തോന്നി...അവളുടെ നെറുകിൽ ചുംബനങ്ങൾ കൊണ്ടു മൂടി...!! ""വൈഗേ... കുഞ്ഞ്... എന്നെ പോലാണോ...??? കൗതുകത്തോടെയുള്ള അനന്തന്റെ ചോദ്യം കേട്ട് അവൾ പുഞ്ചിരിച്ചു..!!! ""അനന്തേട്ട.... ഇപ്പൊ അതൊന്നും അറീലെന്നേ.... കുറച്ചു കഴിയട്ടെ... നമ്മളിൽ ആരെ പോലിരുന്നാലും എന്താ.... ആരോഗ്യവും ദീർഘായുസും ഉണ്ടായാൽ മതി....!!! അതിന് അനന്തൻ ഒന്ന് ചിരിച്ചു കൊണ്ടു.. തന്റെ കുഞ്ഞിനെ കയ്യിലെടുത്തു...""അച്ഛന്റെ അമ്പു മോളേ...."എന്ന് വിളിച്ചതും ഉറങ്ങി കിടന്ന കുഞ്ഞിന്റെ ചൊടിയിൽ ചെറു പുഞ്ചിരി വിരിഞ്ഞു...!!! ❇️❇️❇️❇️❇️ ""അമ്പു.... ഒരുങ്ങി കഴിഞ്ഞില്ലേ....""പത്തു വയസ്സുള്ള... അരുണിമയോട് വൈഗ ചോദിച്ചു....!!! ""അഹ്... അമ്മ... എന്റേത് കഴിഞ്ഞു....

ഇനി അക്കുനെ.. കൂടിയുള്ളൂ...."" അക്കു(അർദ്ധവ് കൃഷ്ണ) വൈഗേടേം അനന്തന്റെയും ഇളയ മകൻ ആണുട്ടോ... ഇപ്പോ ആറു വയസ്സ്.... ഇന്ന് വൈഗയുടെയും അനന്തന്റെയും 11-ആം വിവാഹ വാർഷികമാണ്... ആയതിനാൽ തന്നെ... വൈഗേടെ വീട്ടുകാരും അനന്തന്റെ വീട്ടുകാരും ഗുരുവായൂർ ദർശനം നടത്താൻ പോവുകയാണ്...!!! ""അനന്ദേട്ടാ... എവിടെ.. എനിക്കുള്ള... ഗിഫ്റ്റ്....""" ""അയ്യാ... എന്താണ്.... ആഗ്രഹം...,,, ഗിഫ്റ്റ് തരാൻ പറ്റിയൊരു മുതൽ..."" ""ദേ... അമ്പലത്തിൽ പോവാൻ നിക്കാ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ...."" '"പിന്നെ... കേൾക്കാൻ ഞാൻ നിക്കുവല്ലേ...""പുച്ഛത്തോടെ അനന്തൻ പറഞ്ഞതും വൈകിട്ട് വാ എന്ന് പറഞ്ഞു ദേഷ്യത്തോടെ വൈഗ പോകാനൊരുങ്ങവേ...അവളുടെ വയറ്റിലുടെ കയ്യിട്ട് അനന്തൻ അവളെ അവനിലേക്കടുപ്പിച്ചു...!!! ""ദേ... എന്നെ വിടുന്നുണ്ടോ...""കുതറി കൊണ്ടവൾ പറഞ്ഞതും അവളെ നേരെ നിർത്തി അവളുടെ കയ്യിലൊരു പേപ്പർ വെച്ചു കൊടുത്തു... അത് ഓപ്പൺ ചെയ്തതും വിശ്വാസം വരാതെ അവളവനെ നോക്കി....!!! ""അനന്ദേട്ടാ... ഇത്....""

""ഞെട്ടേണ്ട... നിന്റെ ഏറ്റവും വല്യ ആഗ്രഹമല്ലായിരുന്നോ Adv.Mulankadan -ന്റെ കീഴിൽ പ്രാക്ടീസ് ചെയ്യണമെന്ന്... നമ്മുടെ വിവാഹം കാരണവും കുട്ടികൾ കാരണവും ഒക്കെ മുടങ്ങി... ഇപ്പൊ കുട്ട്യോൾ രണ്ടാളും അത്യാവശ്യം വലുതായി.... ധൈര്യമായി ഇനി നിന്റെ ആഗ്രഹം സഫലീകരിക്കാം... ആരും തടസ്സപ്പെടുത്തില്ല.... ഇത്രയും കഴിവുള്ള നിന്നെ ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങി കാണാൻ ഞാൻ താല്പര്യപ്പെടുന്നില്ല.... നാളെ തൊട്ടു അദ്ദേഹത്തിനൊപ്പം ജോയിൻ ചെയ്യാം... എങ്ങനുണ്ട് എന്റെ ഗിഫ്റ്റ്... ഇഷ്ടായോ.."" ""ഒരുപാട്... ഒരിക്കലും കരുതിയതല്ല... ഞാൻ... ഇതൊക്കെ നടക്കുമെന്ന്... എന്റെ ഭാഗ്യാ...ഏട്ടനെ നിക്ക് കിട്ടിയത്...."" മിഴികൾ ആനന്താശ്രു പൊഴിച്ചതും അവളതിനെ തുടച്ചു മാറ്റി അവനെ ഇറുക്കി പുണർന്നു.... അപ്പോഴേക്കും അവിടേക്കു അമ്പുവും അക്കുവും ഒരുങ്ങി വന്നതും ഇരുവരും അടർന്നു മാറി... കുട്ടികളെ ചേർത്ത് പിടിച്ചു... ഭദ്രമ്മയെയും രഘു അച്ഛനെയും കൂട്ടി വീട് പൂട്ടി... കാറിൽ കേറി..!!! കാർ കുറച്ചു ദൂരം പിന്നിട്ടതും പുറകിൽ മറ്റൊരു കാറിൽ കല്ലുവും ധ്രുവും മേനകമ്മയും സുധാകരനും അവരോടൊപ്പം ചേർന്നു...!!!....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story