അനന്തഭദ്രൻ: ഭാഗം 2

ananthabadhran

രചന: SHIF

വൈഗക്ക് അനന്തനോട്‌ അതിയായ ദേഷ്യം തോന്നി.... 'ഒരു തെറ്റും ചെയ്യാത്ത തന്നെ എന്തിന് അവൻ ഇത്രമേൽ വേദനിപ്പിച്ചു...'ഈ സമയം തന്റെ ചേച്ചിയെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കൊല്ലാനുള്ള ദേഷ്യം അവളിൽ ഉടലെടുത്തു..!!! താലി ചാർത്തിയവൻ തന്റെ സമ്മതമില്ലാതെ തന്നെ പ്രാപിച്ചതും ഒരു തരത്തിൽ പീഡനം തന്നെയല്ലേ...??? താലി എന്നത് രണ്ട് അപരിചിതരെ തമ്മിൽ ഒരു കുട കീഴിൽ ആക്കുന്ന ഒന്നല്ലേ...?? പരസ്പരം താങ്ങായും തണലായും സർവ ലോകത്തും നിലനിൽക്കേണ്ട ബന്ധമല്ലെ വിവാഹം....ഒരു പെണ്ണ് തന്റെ പൂർണ സമ്മതത്തോടെ തന്റെ പാതിക്ക് അവളെ തന്നെ സമർപ്പിക്കുമ്പോളല്ലേ ആ ബന്ധം അനശ്വരം ആകുന്നത്....!!! ഓരോന്ന് ഓർത്തതും തന്റെ കഴുത്തിൽ കിടക്കുന്നത് വെറുമൊരു ലോഹം പോലെ അവൾക്കു തോന്നി...അത് അവളിൽ അസ്വസ്ഥത നിറച്ചു... ചിന്തകളിങ്ങനെ നൂൽ പൊട്ടിയ പട്ടം പോലെ പറന്നു നടന്നതും പുലർച്ചെയാണ് അവളൊന്ന് മയങ്ങിയത്...!!! ഇരുട്ടിനോട്‌ പട പൊരുതി,,, യുദ്ധം ജയിച്ചു സൂര്യൻ എത്തി,,, തന്റെ പ്രണയിനിയായ ഭൂമിയെ കാണാൻ...

തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം ഏറ്റതും അവൾ കൂടുതൽ സുന്ദരിയായി...കിളി കൊഞ്ചലുകൾ എങ്ങും മുഴങ്ങി കേട്ടു...!!! സൂര്യ രശ്മികൾ വൈഗയുടെ മിഴികളെ തുളച്ചു കേറിയതും അല്പം ബുദ്ധിമൂട്ടി അവൾ മിഴികൾ തുറന്നു... തറയിൽ കൈ കുത്തി ഒരു വിധത്തിൽ എഴുന്നേറ്റു നിന്നു... തലേന്ന് ശരീരത്തിനേറ്റ പ്രഹരം മൂലം അവൾക്കു ദേഹമാസകലം വേദന തോന്നി... ബെഡിൽ സുഖമായി ഉറങ്ങുന്ന അനന്തനെ കാണും തോറും അവളുടെ പേശികൾ വലിഞ്ഞു മുറുകി....!!! അതിനെ അടക്കി നിർത്തി കുളിച്ചു വന്നവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം ചീകി... അതിന് അടുത്തായിരിക്കുന്ന സിന്ദൂര ചെപ്പു കാൺകെ ഒരു നിമിഷം അവൾ ശങ്കിച്ചു നിന്നു...സിന്ദൂരം ഇടാതെ പോയാൽ ഒരുപാട് ചോദ്യങ്ങൾക്ക് താനുത്തരം നൽകേണ്ടി വരുമെന്ന ചിന്തയിൽ ഒരു നുള്ള് കുങ്കുമം അവളുടെ സീമന്ദരേഖയിൽ ചാർത്തി....!!! 🍃🍃🍃🍃🍃

കണിമംഗലം തറവാട്ടിലെ രഘുനാഥന്റെയും സുഭദ്രയുടെയും ഏക മകനാണ് അനന്തഭദ്രൻ... കണിമംഗലം ഫൈനാൻസ്,, കണിമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത് സയൻസ് എന്ന് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവർക്കുള്ളത്....!!!! ഏക മകനായതിനാൽ തന്നെ ആവശ്യത്തിലേറെ ലാളന നൽകിയാണ് അവർ അനന്തനെ വളർത്തിയത്... കോളേജ് തലത്തിലെത്തിയപ്പോളേക്കും അവന്റെ ജീവിതം കുത്തഴിഞ്ഞു പോയിരുന്നു... മകന്റെ വഴി വിട്ട പോക്ക് സഹിക്ക വയ്യാതെയാണ് അവനെ കമ്പനി കാര്യങ്ങൾ രഘുനാഥൻ ഏല്പിച്ചത്... എന്നിട്ടും അവൻ നന്നാവാത്ത കാരണമാണ് അവനു വേണ്ടി കല്യാണം ആലോചിച്ചു സുധാകരന്റെ അടുക്കൽ ചെന്നതും കല്ലുവുമായും വിവാഹം ഉറപ്പിച്ചതും... എന്നാൽ നിർഭാഗ്യവഷ്യാൽ നറുക്ക് വീണത് പാവം വൈഗക്കും...!!! ""അല്ല... മോളേ... അനന്തൻ എവിടെ...""

വൈഗയുടെ പാത്രത്തിലേക്ക് മൂന്നു ഇഡലി വെച്ചു കൊണ്ടു സുഭദ്ര ചോദിച്ചു...!! "എഴുന്നേറ്റിട്ടില്ല അമ്മ..." "'ഈ ചെറുക്കന്റെ കാര്യം... " എന്ന് പറഞ്ഞു കൊണ്ടു സുഭദ്ര അവനെ വിളിക്കാനായി സ്റ്റേയർ കേറാൻ ഒരുങ്ങവേ അവൻ ഇറങ്ങി വരുന്നത് കണ്ടു അവർ തിരികെ വന്നു അനന്തൻ ഫുഡ്‌ എടുത്തു വെച്ചു.... എന്നാൽ നല്ല അന്തസ്സായി വെട്ടി വിഴുങ്ങുന്ന വൈഗയെ കാൺകെ അരിശം മൂത്തു അവൻ ഫുഡ്‌ വെച്ചു എഴുന്നേറ്റു പോയി...അവനു പുറകെ അമ്മ... പോവാനൊരുങ്ങിയതും വൈഗ തടഞ്ഞു നിർത്തി...!!! "അമ്മ... എവിടെക്കാ.... വിശപ്പുണ്ടെങ്കിൽ തനിയെ വന്നു കഴിച്ചോളും... അല്ലാതെ കഴിക്കുന്ന ആഹാരത്തേ നിന്ദിച്ചു പോകുന്നവരുടെ പിറകെ പോയി... ഊട്ടിക്കേണ്ട കാര്യം ഒന്നുമില്ല... കൊച്ചു കുട്ടി ഒന്നുമല്ലല്ലോ....,, അമ്മ.. ഇങ്ങു വാ.. പറ്റുമെങ്കിൽ എനിക്കിത് വാരി താ...." തുടക്കത്തിൽ അല്പം നീരസത്തോടെ പറഞ്ഞു കൊണ്ടവസാനം അലിവോടെ അമ്മയെ നോക്കിയതും അവരൊന്ന് ചിരിച്ചു കൊണ്ടു ഓരോ ഉരുളയായി വൈഗയുടെ വായിൽ വെച്ചു കൊടുത്തു....ഇതൊക്കെ വീക്ഷിച്ചു നിന്ന അച്ഛന്റെ അടുക്കൽ നിന്നും വൈഗ വാങ്ങി കഴിച്ചു...

തിരിച്ചു അച്ചനും അമ്മക്കും അവൾ വാരി കൊടുത്തു... ഇതൊക്കെ അച്ഛനും അമ്മയ്ക്കും ആദ്യമായുള്ള അനുഭവമായിരുന്നു... അവർ മനസ്സറിഞ്ഞു അവളെ സ്നേഹിച്ചു....!!! എന്നാൽ ഇതെല്ലാം കണ്ടു നിന്ന അനന്തൻ... വൈഗയെ സാകൂതം വീക്ഷിച്ചു...."താൻ കരുതിയ പോലെ ഒരു പാവം പെണ്ണല്ലവൾ... തൊട്ടാൽ പൊട്ടുന്ന പൊട്ടാസ് ആണ്..."എന്നവൻ ഓർത്തു.... തന്നെ ആരും മൈൻഡ് ചെയ്യുന്നില്ല എന്നോർത്ത് അവൻ ദേഷ്യം വന്നെങ്കിലും മിണ്ടാതെ വന്നു ഫുഡ്‌ കഴിച്ചു എഴുന്നേറ്റു പോയി... ഇതെല്ലാം ഒളികണ്ണാൽ കണ്ട വൈഗ മനസ്സിലൂറി ചിരിച്ചു....''Mr, അനന്തഭദ്രൻ... താൻ എന്നോട് കാണിച്ചതിനെല്ലാം തന്നെ കൊണ്ടു മാപ്പ് പറയിച്ചിരിക്കും.. ഈ വൈഗ...." 🍃🍃🍃🍃🍃 രാത്രി ആയതും അനന്തൻ വരുന്നതിന് മുന്നേ തന്നെ വൈഗ ബെഡിൽ സ്ഥാനം പിടിച്ചിരുന്നു...നല്ല ഉറക്കത്തിലായതും അനന്തന്റെ അലർച്ച കേട്ട് അവളുണർന്നു...!!! ""എന്താ... ഇയാളുടെ വല്ലോം കളഞ്ഞു പോയോ... ഇങ്ങനെ കിടന്നു അലറാൻ.... "" ""ടീ..."" ""കാര്യം പറയ്...."" ""ആരോട് ചോദിച്ചിട്ടാ... നീ എന്റെ ബെഡിൽ കേറി കിടന്നേ....""

""ഓഹോ... ഇത് പുതിയ അറിവാണല്ലോ... തന്നോട് ചോദിച്ചിട്ട് വേണോ എനിക്കിവിടെ കിടക്കാൻ.... ഇന്നലെ രാത്രി തന്റെ പരാക്രമങ്ങൾ ഞാൻ സഹിച്ചത് ഇവിടെ കിടന്നല്ലേ... ഒരിറ്റ് ശ്വാസത്തിനായി തന്നോട് കെഞ്ചിയതും ഇവിടെ കിടന്നല്ലേ... എന്നിട്ടിപ്പോ വലിയ ഭരണം കൊണ്ടു വന്നേക്കുന്നു... ഒരുമാതിരി പഴയ മേലാളന്മാരെ പോലെ ''കാര്യം കഴിയുമ്പോ തീണ്ടപ്പാടകലേ "എന്ന നയം എന്നോട് ഇറക്കിയാൽ ഈ വൈഗ ആരാന്ന് താൻ അറിയും....പെണ്ണിന്റെ ശരീരം ബലമായി സ്വന്തമാക്കുന്നത് അല്ല ആണത്വം,, ഇന്നലെ തനിക്ക് മുന്നിൽ വൈഗ തോറ്റു പോയെന്ന് പറഞ്ഞു എപ്പോഴും അങ്ങനെ ആവണമെന്നില്ല.... വേണമെങ്കിൽ തനിക്ക് ഇവിടെ കിടക്കാം...

അതല്ലെങ്കിൽ തറയിൽ വേണേലും കിടക്കാം...."" ഒരു താക്കീത് പോലെ അവൾ പറഞ്ഞതും കാറ്റ് പോലെ പാഞ്ഞു വന്നു വൈഗയുടെ മുടിയിൽ പിടിക്കാൻ ഒരുങ്ങവേ തന്റെ പിന്നിലായി ഒളിപ്പിച്ച കത്തി എടുത്തു വൈഗ അവൻ നേർക്ക് വീശി...!!! "'എന്നെ... തൊട്ടാൽ... കുത്തി കളയും ഞാൻ... താലി കെട്ടിയവനെ കൊന്നവൾ എന്ന പേര് എനിക്ക് വേണ്ട... അത്കൊണ്ട് പൊന്നുമോൻ എവിടാണെന്ന് വെച്ചാൽ പോയി കിടന്നോ...." അവൻ നേരെ ചീറി കൊണ്ടവൾ പറഞ്ഞതും അവൻ ആകെ ഞെട്ടി പോയി... ഇക്കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിന് മുന്നിൽ താൻ തോറ്റു പോകുന്നത്....ആദ്യമായാണ് ഒരുശിരുള്ള പെണ്ണിനെ കാണുന്നത്....തലേന്ന് അവളോട് ചെയ്‍തത് ഓർക്കേ... അവൻ അവനോട് തന്നെ ലജ്ജ തോന്നി...!!!........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story