അനന്തഭദ്രൻ: ഭാഗം 20 | അവസാനിച്ചു

ananthabadhran

രചന: SHIF

.വൈഗയും അനന്തനും മക്കളും ആത്മാർത്ഥമായി കണ്ണൻ മുന്നിൽ പ്രാർത്ഥിച്ച ശേഷം വെളിയിലേക്കിറങ്ങി... അവർക്ക് പിന്നാലെ കല്ലുവും ധ്രുവും അച്ഛനമ്മമാരും.... ശേഷം ക്ഷേത്ര പരിസരത്തുള്ളവർക്കായി ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നു....!! ഓരോരുത്തർക്കും ഭക്ഷണം വിളമ്പി കൊടുക്കവെ കല്ലുവിന്റെ ശ്രദ്ധ ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന ഒരു പുരുഷന്റെ മുഖത്തായിരുന്നു... എവിടെയോ കണ്ടു മറന്ന മുഖം... എന്തോ ഒരു ആത്മബന്ധം ആ വ്യക്തിയുമായി തോന്നുന്നു.... മുടിയും താടിയും വളർന്നു.. ആകെ ആ മുഖം അലങ്കോലമായിരുന്നു... തോളിലെ മാറാപ്പ് തറയിലേക്ക് ഊരി വെച്ചിട്ടുണ്ട്...പഴകിയ ഒരു ഷർട്ട് ആണ് ധരിച്ചത്... അരയ്ക്ക് താഴേക്ക്... ഒരു കറുത്ത തുണി ഇട്ട് മറച്ചിട്ടുണ്ട്....!! കുറെ നേരം അയാളെ മുഖത്തേക്ക് നോക്കിയവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു... തന്റെ ഇച്ചായൻ.... ഒരു കാലത്ത് താൻ പ്രാണനെ പോലെ കണ്ടയാൾ...തന്റെ കുഞ്ഞന്റെ അച്ഛൻ... തന്റെ അനിയത്തിയെയും മറ്റു പെൺകുട്ടികളെയും ദ്രോഹിച്ചയാൾ... "പണത്തിന്റെ മേൽ പരുന്തും പറക്കില്ല..."എന്ന ചിന്തയിൽ ആഡംബര ജീവിതത്തിലൂടെയും പെൺകുട്ടികളെ ഉപദ്രവിച്ചു ജീവിതം നശിപ്പിച്ചയാൾ.....!!

""ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍..."" (കടപ്പാട്:-ജ്ഞാനപ്പാന, പൂന്താനം ) ""കല്ലുവേച്ചി... എന്താ അങ്ങോട്ടേക്ക് നോക്കി നിൽക്കുന്നെ... ആരേലും അറിയുന്നോരെ കണ്ടോ... ഇവിടെ എവിടേലും.... "" താൻ ചോദിച്ചിട്ടും യാതൊരു റെസ്പോൺസുമില്ലാതെ നിൽക്കുന്ന ചേച്ചിയുടെ അരികിലേക്ക് ചെന്ന വൈഗ, അവളുടെ തോളത്തു കൈ വെച്ചു... പെട്ടെന്നവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി...""എന്താ.. വൈഗേ.. നീ.. വല്ലതും ചോദിച്ചോ...."" ""ആഹ്.. ഇത് നല്ല കാര്യായി... ചേച്ചി ഇതാരെ നോക്കി നിൽക്കാ... എല്ലാർക്കും ഭക്ഷണം കൊടുത്തു കഴിഞ്ഞു.. വാ.. പോവാം... കുട്ട്യോൾ.. അനന്തേട്ടന്റെ കൂടെ എന്തോ വാങ്ങാനെന്നും പറഞ്ഞു പോയി... അച്ഛനും അമ്മയുമൊക്കെ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു... ചേച്ചിയെ വിളിക്കാനാ.. ഞാൻ വന്നേ..."" ""വൈഗേ... ഞാൻ കണ്ടു... ഇച്ചായനെ....""

""ഇച്ചായനോ... ആരെ... ടെറിക്കിനെയോ..."'വൈഗയുടെ നെഞ്ചിടിപ്പ് ഉയർന്നു... ഇനിയും ദ്രോഹിക്കാൻ വന്നതാണോ എന്ന ചിന്തയിൽ....!! ""മ്മ്..."നിർവികാരമായി മൂളിയവൾ.... അവൻ നേരെ കൈ... ചൂണ്ടി.... അവിടിരിക്കുന്ന പ്രാകൃതമായ മനുഷ്യരൂപത്തേ ടെറിക്കാണെന്ന് അവൾക്കു വിശ്വസിക്കാനായില്ല...കൺമുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ....??? ""ചേച്ചി ഇതെങ്ങോട്ടാ....."" ""അയാളെ കാണാൻ... നീയും വാ...."" കല്ലുവിനൊപ്പം വൈഗയും നടന്നു... അവനരികിലെത്തിയതും ഇരുവരും മുട്ട് കുത്തി തറയിലിരുന്നു... എന്നാൽ അവരെ ഒന്ന് ശ്രദ്ധിക്കുക കൂടെ ചെയ്യാതെ കയ്യിലെ വിരലുകൾ അങ്ങോട്ടും ഇങ്ങോട്ടും കോർത്തു പിടിക്കുന്ന ശ്രദ്ധയിലായിരുന്നു അവൻ...!!!! ""ഇച്ചായാ....""കല്ലു അവനെ വിളിച്ചതും അപരിചിതരെ കണ്ട പോലെ അവൻ അവളെ നോക്കി...!! ""ആരാ....""അവന്റെ ആ ചോദ്യം അവരിൽ വല്ലാത്ത തരിപ്പ് ഉണ്ടാക്കി....!!! ""ഇച്ചായൻ.. എന്നെ മനസ്സിലായില്ലേ... ഞാൻ കല്ലുവാ..."" ""കല്ലോ... അതിവിടെ ഇണ്ടല്ലോ... ചേച്ചിക്ക് വേണോ.... തരാമേ... പക്ഷേ ഇക്ക് മിട്ടായി വാങ്ങി തരുമോ.... "" പരസ്പര ബന്ധമില്ലാത്താ അവന്റെ വർത്താനം കേട്ട് വൈഗയും കല്ലുവും ഒന്നും മിണ്ടാതെ അവിടെ നിന്ന് എഴുന്നേറ്റു മുന്നോട്ട് നടന്നു...!!! ""ഒന്ന് അവിടെ നിന്നെ...""

പിറകിൽ നിന്നാരോ വിളിക്കുന്ന കേട്ട് അവർ രണ്ടാളും തിരിഞ്ഞു നോക്കി...കാവി മുണ്ടും ക്രീം നിറത്തിലുള്ള ജുബ്ബയുമാണ് വേഷം...!!! ""നിങ്ങൾക് ഇയാളെ അറിയോ...""എന്നദ്ദേഹം ചോദിച്ചതും ഇരുവരും സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു...!!! ""മ്മ്...ബാക്കി ഞാൻ പറയാം.... ഇയാളെ ആ കൊക്കയുടെ അടിവാരത്തുള്ള... കുറെ കാട്ടു മനുഷ്യർക്കാണ് കിട്ടിയത്..ആ സമയം അവിടുള്ളൊരു ക്ഷേത്രത്തിൽ പോയതാണ് ഞാനും എന്റെ കൂടെയുള്ള തീർത്ഥാടകരും.... ഇയാൾക്കു ആ സമയം ചികിത്സ അനിവാര്യമായതിനാൽ ഞങ്ങൾ അടുത്തുള്ള ഹോസ്പിറ്റലിലാക്കി.... വീഴ്ചയുടെ ആഘാതത്തിൽ ഇരു കാലും അയാൾക് നഷ്ടമായി.... തലയ്ക്ക് നല്ല പരുക്ക് ഉള്ളതിനാൽ ഓർമ ശക്തി പൂർണമായും പോയി... കഴിഞ്ഞവയൊക്കെ മറന്നു.... ഹോസ്പിറ്റലിൽ നിന്ന് വിട്ടപ്പോ... ഞങ്ങളുടെ ഒപ്പം കൂട്ടി... ഇപ്പൊ ഓരോ ക്ഷേത്രത്തിൽ പോകുമ്പോളും ഞങ്ങൾക്കൊപ്പം അയാളുണ്ട്... ഒരു കുഴപ്പവുമില്ലാതെ...."" ""അപ്പൊ ഞങ്ങളിനി എന്താ ചെയ്യേണ്ടത്... കുറെ അന്വേഷിച്ചിരുന്നു കൂടെ കൊണ്ടുപോകട്ടെ....."" വൈഗ ചോദിച്ചതും അദ്ദേഹം നിഷേധാർത്ഥത്തിൽ തലയാട്ടി...!! ""വേണ്ട.... അവനവൻ ചെയ്യുന്നതിന്റെ പരിണിത ഭലം അവനവൻ തന്നെ അനുഭവിച്ചേ മതിയാകു കുട്ടി....

ഒരുപക്ഷെ ഇതാവാം ദൈവ നിച്ഛയം... എന്തായാലും നിങ്ങൾ പൊക്കൊളു..... " അദ്ദേഹത്തിന്റെ വാക്കുകളെ അവർ അനുസരിച്ചു... അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു.... എല്ലാരുടെയും അടുക്കലേക്ക് പോയി... !!! ❇️❇️❇️❇️❇️ അവിടെ നിന്നവർ യാത്ര തിരിച്ചു... ടെറിക്കിനെ കണ്ട കാര്യം വൈഗയും കല്ലുവും പറഞ്ഞതും ആകെ ഷോക്കായി പോയി എല്ലാവർക്കും... കുട്ടികൾ മൂവരും ഇതൊന്നും ശ്രദ്ധിക്കാതെ അവരവരുടെ ലോകത്താണ്... പിന്നെ അവിനാഷിന്റെ വിവാഹം കഴിഞ്ഞു.. ഒരു ടീച്ചർ കുട്ടിയാണ്... അവർക്കൊരു കുസൃതി കണ്ണനുമുണ്ട്.. കൂട്ടായി...!!!.. യാത്രയിൽ എല്ലാവരും പരസ്പരം സംസാരിച്ചെങ്കിലും കല്ലു മാത്രം വിട്ടു നിന്നു... ഒരുനാൾ പ്രാണനെ പോലെ സ്നേഹിച്ചവന്റെ രൂപം അവളിൽ മായാതെ നിന്നു..... കണ്ണുനീർ അവളുടെ നയനങ്ങളെ നിറച്ചു...!!! മറ്റൊരു വിവാഹത്തിന് എല്ലാവരും അവളെ നിർബന്ധിച്ചെങ്കിലും അവൾ തയ്യാറായില്ല... തന്റെ മകനെ വളർത്താനുള്ള കരുത്ത് തനിക്കുണ്ട്.. തനിക്കു ജോലിയുമുണ്ട്..തനിക്ക് മോനും..,,, മോനമ്മയും മാത്രം മതി എന്നാണ് അവൾ പറഞ്ഞത്....!!! കല്ലുവിന്റെ മൈൻഡ് ശെരിയല്ലാത്തതിനാൽ തന്നെ അനന്തൻ അവരെല്ലാവരെയും കൂട്ടി... ഒരു പാർക്കിലേക്ക് കേറി...

അവിടെത്തിയതും കല്ലുനെ അവർ ഒറ്റക്ക് വിട്ടു... അച്ഛനമ്മമ്മാർ സൊറ പറഞ്ഞിരുന്നു... കുട്ടികൾ കളിക്കാനും... അനന്തനും വൈഗയും ഇണക്കുരുവികളെ പോലെ കൈ കോർത്തു നടന്നു.....!!! ""അങ്ങനെ എല്ലാം ഭംഗിയായി... കഴിഞ്ഞുല്ലേ... വൈഗാമ്മോ..."" ""അങ്ങനെ പറയാൻ പറ്റില്ല... ഏട്ടാ... എന്റെ ചേച്ചി മാത്രം...""വൈഗയിൽ വേദന നിറഞ്ഞു...!! ""ഹ്മ്മ്... അത് ശെരിയാണ്... എന്നാലും വൈഗാമ്മോ... ജീവിതമല്ലേ.. എപ്പോഴും സന്തോഷം നിറഞ്ഞതാവില്ല... സുഖ ദുഃഖ സമ്മിശ്രമല്ലേ... എന്നാലും നീ ഒന്ന് ചിന്തിച്ചേ.. നിന്നെക്കാളും സ്ട്രോങ്ങ്‌ അല്ലേ കല്ലു... ഇക്കഴിഞ്ഞ പത്തു കൊല്ലവും അവൾ ഇൻഡിപെൻഡന്റായിട്ടല്ലേ ജീവിച്ചേ... ഇനിയും അങ്ങനെ തന്നെയാവും...."" ""ഹ്മ്മ്... അതൊക്കെ പോട്ടേ... വാ.. നമുക്കൊരു സെൽഫി എടുക്കാം... വെഡിങ് ആനിവേഴ്‌സറി സ്പെഷ്യൽ.. പിക്...."" എന്നും പറഞ്ഞു വൈഗ ഫോൺ ക്യാം ഓൺ ആക്കിയതും അനന്തനവളെ ചേർത്ത് പിടിച്ചു കവിളിലായ് മുത്തം കൊടുത്തതും വൈഗ ക്ലിക്ക് ചെയ്തു... അവർ പിക് എടുക്കന്നത് കണ്ടതും കുട്യോളും കല്ലുവും ഓടി വന്നു... ഫോട്ടോക്ക് പോസ്.. ചെയ്തു.. അതു കണ്ട അനന്തൻ അടുത്തുള്ള ഒരു പയ്യന്റെ കയ്യിൽ ഫോൺ ഏല്പിച്ചു... അച്ഛനമ്മമാർക്കൊപ്പവും കുട്യോളെയും കല്ലുവിനെയും വൈഗയെയും നിർത്തി അവനും നിന്ന് ഫാമിലി പിക് എടുക്കാൻ...!!!ശേഷം ആ പയ്യനെ നേരെ ok പറഞ്ഞതും അവൻ ക്യാമറയിൽ വിരലമർത്തി...!!! ""ക്ലിക്ക്..."" അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story