അനന്തഭദ്രൻ: ഭാഗം 4

ananthabadhran

രചന: SHIF

ICU-വിന്റെ ഫ്രണ്ട് ഡോറിലെ ചെറിയ ട്രാൻസ്പാരെന്റ് ഗ്ലാസിലൂടെ ഉള്ളിലേക്ക് നോക്കുമ്പോൾ വൈഗക്ക് സ്വയം നഷ്ടമാവുന്ന പോലെ തോന്നി... ഒരുപാട് വയറുകൾക്കുള്ളിൽ നിച്ഛലമായി കിടക്കുന്ന അച്ഛനെ കാൺകെ മിഴികൾ നിറഞ്ഞു തൂവി കൊണ്ടിരുന്നു...!!! ഇരുപത്തിമൂന്നു വർഷം യാതൊരു കുറവും വരുത്താതെ,, പോറ്റി വളർത്തിയ മാതാപിതാക്കൾക്കുള്ള സമ്മാനമാണോ കല്ലു നൽകിയത്...?? ഓരോ പാഴ്ജന്മങ്ങൾ...!! കുറച്ചു കഴിഞ്ഞ് ഒരു ഡോക്ടർ അകത്തു നിന്ന് പുറത്തേക്ക് വന്നതും അനന്തൻ അദ്ദേഹത്തിന്റെ അരികിൽ ചെന്നു...!!! "ഡോക്ടർ,, എങ്ങനെയുണ്ട് അദ്ദേഹത്തിന് ..." "താങ്കൾ പേഷ്യന്റിന്റെ ആരാണ്....?? "മരുമകനാണ്..." "Ok,, താങ്കൾ എന്നോട് കൂടി വരൂ..." എന്ന് ഡോക്ടർ പറഞ്ഞതും അദ്ദേഹത്തിനൊപ്പം അനന്തനും ക്യാബിനിലേക്ക് ചെന്നു...അദ്ദേഹത്തിന്റെ മുന്നിലായി ഇരിക്കുമ്പോൾ അനന്തനും ടെൻഷനിലായിരുന്നു..!! "നോക്കൂ... ഞാനിത് പറയുമ്പോൾ നിങ്ങളതിനെ സമാധാനപരമായി ശ്രവിക്കുക... his one side is paralysed &some memory loss too... രണ്ടീസം ഇവിടെ കിടക്കട്ടെ.... കുറച്ചു tablets &ഇൻജെക്ഷനുണ്ട്..."

"ഡോക്ടർ... അപ്പൊൾ അദ്ദേഹത്തെ പഴയ പോലെ ആക്കാൻ പറ്റില്ലേ...." "100%ഉറപ്പ് പറയാൻ സാധിക്കില്ല... because,, ഹൈ ബിപിയായി ബ്രെയിനിലെ one of the main nerve ആണ് കട്ട്‌ ആയത്... so കുറച്ചു ആയുർവേദം ഒക്കെ ചെയ്തു നോക്കു...." "Ok doctor...." 🍃🍃🍃🍃🍃 ഡോക്ടറോട് അത് പറഞ്ഞു ഇറങ്ങിയതും അനന്തന്റെ മനസ്സിൽ മുഴുവനും വൈഗയെ എങ്ങനെ ഫേസ് ചെയ്യുമെന്നുള്ള ആധിയായിരുന്നു... ഇക്കഴിഞ്ഞ രണ്ട് ദിവസം കൊണ്ടു അവൻ മനസ്സിലായതാണ് വൈഗയ്ക്ക് അച്ഛനോടുള്ള സ്നേഹം...അതുകൊണ്ടല്ലേ യാതൊരു എതിർപ്പും കാട്ടാതെ 'അവൾ അനന്തനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്.... ഇക്കാര്യം എങ്ങനെ അവളെ അറിയിക്കും... അവൾ മാനസികമായി തളരില്ലേ...?? പക്ഷേ എത്ര നേരം തനിക്കിത് മറച്ചു പിടിക്കാനാവും...!! "അനന്തേട്ട... അച്ഛൻ... എന്താന്നാ... ഡോക്ടർ പറഞ്ഞത്...." പ്രതീക്ഷയോടെ അവളത് ചോദിക്കുമ്പോൾ അവളോട് എന്തുത്തരം പറയുമെന്ന ചിന്തയിലായിരുന്നു അനന്തൻ... വൈഗയോടൊപ്പം തന്നെ മേനകാമ്മയുമുണ്ട്..!!! "കുഴപ്പമില്ലടോ...

രണ്ടീസം കഴിയുമ്പോൾ ഡിസ്ചാർജ് ആക്കാന്നാ പറഞ്ഞത്... നിങ്ങൾ ഇവിടെ ഇരിക്ക്... ഞാൻ താഴെ വരെ ഒന്ന് പോയി വരാം..." ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു കൂടുതൽ ചോദ്യത്തിനോ ഉത്തരത്തിനോ നിൽക്കാതെ അവൻ അവർക്ക് മുന്നിൽ നിന്ന് മാറി താഴേക്ക് ചെന്നു.... രാത്രിയാണെങ്കിൽ കൂടി ആശുപത്രിയിലേക്ക് വരുന്ന രോഗികളുടെ എണ്ണം കുറവല്ല... ഒരുപാട് ആക്‌സിഡന്റ് കേസും മറ്റുമായി കുറെ പേർ വരുന്നുണ്ട്...!!!! ''"എനിക്കാകെയുള്ള മോനാ... സിസ്റ്ററെ... അവൻ എങ്ങനെയുണ്ടെന്ന് പറയ്..."" കരഞ്ഞു കൊണ്ടുള്ള ഒരമ്മയുടെ സംസാരം കേട്ടതും അനന്തനും അങ്ങോട്ടേക്ക് ചെന്നു... തിരിച്ചെന്ത് മറുപടിയാണ് സിസ്റ്റർ കൊടുക്കന്നതെന്നറിയാൻ അവനവരെ ശ്രദ്ധിച്ചു.......!!! ""അമ്മാ... സോറി ഞങ്ങൾക്ക് രക്ഷിക്കാനായില്ല...""എന്നാ സിസ്റ്റർ മറുപടി പറഞ്ഞതും "എന്റെ മോനേ..."എന്നും പറഞ്ഞു ആ സ്ത്രീ അലമുറയിട്ട് കരയാൻ തുടങ്ങി... മുഷിഞ്ഞ ഒരു സാരിയാണ് വേഷം...കാര്യമെന്തെന്ന് അറിയാൻ അനന്തൻ അടുത്ത നിന്ന ഒരാളോട് ചോദിച്ചു..."ഒന്നും പറയേണ്ട... ബൈക്ക് അമിത വേഗത്തിലായിരിന്നു...

പോരാഞ്ഞിട്ട് ഹെൽമെറ്റുമില്ലായിരുന്നു... പിന്നെ പറയണോ..."എന്ന് പറഞ്ഞു കൊണ്ടയാൾ പോയതും അനന്തന്റെ മനസ്സ് നിറയെ ആ അമ്മയായിരുന്നു... എത്ര -എത്ര ജീവനാണ് അശ്രദ്ധ മൂലം റോഡിൽ പൊലിഞ്ഞു പോകുന്നത്....!!!ഓരോന്ന് ആലോചിച്ചു... അവിടുള്ള ഒരു ചെയറിൽ അനന്തനിരുന്നു....!!!! 🍃🍃🍃🍃🍃 തന്റെ അച്ഛൻ ഇനി തന്നെ ചേർത്ത് പിടിക്കാനാവില്ലെന്ന സത്യം വൈഗക്ക് ഉൾകൊള്ളാനായില്ല... എപ്പോഴും അച്ഛന്റെ വലം കയ്യിൽ തൂങ്ങി നടക്കാനായിരുന്നു അവൾക്കു ഇഷ്ടം..!!!! അച്ഛന്റെ തളർച്ചയറിഞ്ഞു അങ്ങോട്ടേക്ക് എത്തിയ കല്ലുവിനെ കണ്ടു സകല നിയന്ത്രണവും നഷ്ടമായ വൈഗ,,, പാഞ്ഞു ചെന്നു അവളുടെ കൊല്ലിക്ക് പിടിച്ചു... ചായ വാങ്ങിക്കാൻ പോയി തിരികെ വന്ന അനന്തനോ... അമ്മയോ വൈഗയെ പിടിച്ചു മാറ്റിയില്ല... കല്ലു അത് അർഹിക്കുന്നു എന്ന ചിന്ത തന്നെ...!! ""ടീ... നീ എന്തിനാ ഇവിടെ വന്നത്.. അച്ഛന്റെ ബാക്കിയുള്ള ജീവൻ കൂടി എടുക്കാനാണോ??? ""ഏയ്യ് ഇയാൾ ഇതെന്താ കാണിക്കുന്നേ... കല്ലുനെ... വിട്.. വിടാനാ പറഞ്ഞെ...""

അവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടു ടെറിക്ക് പറഞ്ഞതും അവനു നേരെ രൂക്ഷമായൊരു നോട്ടം അവൾ തൊടുത്തു വിട്ടു... ആ സമയം അവളുടെ കണ്ണുകളിൽ എരിയുന്ന അഗ്നിക്ക് സർവതിനെയും കത്തി ചാമ്പലാക്കാനുള്ള തീവ്രത ഉണ്ടായിരുന്നു....!!!! ""താൻ മിണ്ടരുത്... തന്റെ ആരെ കാണാനാ... ഇവളെയും കൂട്ടി ഇവിടെ വന്നത്.... നീയൊക്കെ കൂടി പാതി ശവമാക്കിയ എന്റെ അച്ഛനെ മൊത്തത്തിൽ കൊല്ലാനോ..."" ""വൈഗേ, ഈ ചേച്ചിയോട് ക്ഷമിക്ക്.... " "തുഫ്!ചേച്ചി...നാണമുണ്ടോ നിനക്ക്..... എന്റെ ചേച്ചി എന്നോ മരിച്ചു പോയി...എന്റെ അച്ഛനും അമ്മയ്ക്കും ഞാനെ ഉള്ളൂ... ഞാൻ മാത്രം..." കല്ലുവിനോട് അത് പറഞ്ഞു ടെറിക്കിനെ നേരെ വൈഗ തിരിഞ്ഞു... " ഇതിനെ ജീവനോടെ വേണമെങ്കിൽ വിളിച്ചോണ്ട് പോടോ...."ന്ന് പറഞ്ഞു കൊണ്ടു കല്ലുവിനെ ശക്തമായി അവൾ ഉന്തി... നിറഞ്ഞു വന്ന മിഴികളുമായി കല്ലു അമ്മയുടെ അടുക്കൽ ചെന്നതും അവർ മുഖം തിരിച്ചു മാറി പോയി... അനന്തന്റെ മുഖത്തു നോക്കിയതും അവിടെ പുച്ഛം മാത്രമാണ് കല്ലുവിനു കാണാൻ കഴിഞ്ഞത്...!!!

തനിക്ക് ജന്മം തന്ന അമ്മയുടെയും കൂടെ പിറപ്പിന്റെയും അവഗണന ഏറ്റു വാങ്ങി അപമാനഭാരത്താൽ ടെറിക്കിന്റെ കയ്യും പിടിച്ചു തല കുനിച്ചു കല്ലു അവിടുന്ന് ഇറങ്ങി...!!! അവർ പോയതും ഇരു കൈകളും മുഖത്തു വെച്ചു വൈഗ തേങ്ങി... നിശബ്ദമായി...!!അവളുടെ അരികിലേക്കു ചെന്ന അനന്തൻ അവളുടെ തോളിലായി കൈ വെച്ചതും കരഞ്ഞു കലങ്ങിയ കണ്ണുമായി അവനെ നോക്കി... ആ നോട്ടം അവന്റെ ചങ്കിലായി തന്നെ കൊള്ളുകയും ചെയ്തു...!!! ""അനന്തേട്ടാ... ഞാൻ ചെയ്തത് തെറ്റായി പോയോ....??? ""ഒരിക്കലുമില്ല വൈഗേ... നീയാണ് ശെരി,,, നീ മാത്രം..."" .....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story