അനന്തഭദ്രൻ: ഭാഗം 6

ananthabadhran

രചന: SHIF

അല്പം പോലും മുഖത്തു ചിരി വരുത്താതെ അവളിലെ ഓരോ മാറ്റങ്ങളേയും അനന്തൻ ഒപ്പിയെടുത്തു.. ചില സമയം തോന്നും പാവമാണെന്ന് .. ചിലപ്പോൾ തോന്നും അഹങ്കാരത്തിന്റെയും തന്റേടത്തിന്റെയും മറ്റൊരു പേരാണെന്ന്.. ഇല്ലാ....ഇവളെ പോലെ മറ്റാരും കാണില്ല...!!! "ഏട്ടാ... എന്താ പറ്റിയതെന്ന് പറഞ്ഞില്ലല്ലോ...മരുന്നില്ലേ കഴിക്കാൻ... വല്ലതും കഴിക്കേണ്ടെ...ഞാൻ കഞ്ഞി എടുത്തു വരാം..." വെപ്രാളത്തോടെ ഒന്നിന് പിറകെ ഒന്നായി അവൾ ചോദിച്ചു കൊണ്ടിരുന്നു... എന്നാൽ ഇതെല്ലാം ഉള്ളു കൊണ്ടു ആസ്വാദിച്ചവൻ.... പുറമെ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ടവളെ രൂക്ഷമായി നോക്കി എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..അവൾക്കു വല്ലാതെ വേദനിച്ചു...!!! ""ഒന്നും പറയില്ലല്ലോ.... ഞാൻ ഇത്രക്ക് അന്യയാണോ ഏട്ടൻ...""വേദനയോടെ അവൾ പറഞ്ഞതും "നീ എന്റെ ലോകമാണെന്ന്""അവളെ ചേർത്ത് പിടിച്ചു പറയണമെന്ന് അവനാഗ്രഹിച്ചു.... എങ്കിലും തന്നെ അവഗണിച്ചത് കൊണ്ടു അത്ര പെട്ടെന്ന് താഴ്ന്ന് കൊടുക്കാനവൻ തയ്യാറല്ലായിരുന്നു...!!!

ഇത്രയൊക്കെ താൻ പറഞ്ഞിട്ടും മറുപടി ഒന്നും പറയാതെ ഇരിക്കുന്ന അനന്തനെ കാൺകെ അവളിൽ ദേഷ്യവും സങ്കടവും നുരഞ്ഞു പൊന്തി... എങ്ങനെ ആണെങ്കിലും അവനെ കൊണ്ടു മിണ്ടിപ്പിക്കും എന്ന വാശിയിൽ അവൾ അവന്റെ അരികിൽ നിന്ന് എഴുന്നേറ്റു താഴെ കിച്ചണിലേക്ക് പോയി.....!!! 🍃🍃🍃🍃🍃 വീട്ടിൽ പണിക്ക് കുറെ പേരുണ്ടെങ്കിലും ഭക്ഷണം പാകം ചെയ്യുന്നത് ഭദ്രമ്മ തന്നെയാണ്... അതാണ് അവർക്ക് ഇഷ്ടവും... സ്വന്തം ഭർത്താവിനും മക്കൾക്കും അവർക്ക് ഇഷ്ടപ്പെട്ടത് വെച്ചുണ്ടാക്കി കൊടുക്കുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊന്നിനും കിട്ടില്ലെന്നാണ് ഭദ്രമ്മ പറയാറ്....!!! രാവിലെ തന്നെ ജോലിയിൽ വാപൃതയായിരിക്കുന്ന അമ്മയുടെ അരികിലേക്ക് വൈഗ ചെന്നു...!!! "അമ്മാ... അനന്തേട്ടന് എന്താ... പറ്റിയേ... ഞനെത്ര ചോദിച്ചിട്ടും പറയുന്നില്ല..." " ഓ ഒന്നും പറയേണ്ട മോളേ... ഇന്നലെ രാത്രി മൂക്കു മുട്ടെ കുടിച്ചിട്ടാണ് ബാറിൽ നിന്നിറങ്ങിയേ.... അവിടുന്ന് വരുന്ന വഴിക്ക് ബാലൻസ് ഇല്ലാതെ റോഡരികിലെ കുഴിയിൽ വീണത്രേ....അവന്റെ കൂട്ടുകാരന്മാർ ഇന്നലെ ഇവിടെ കൊണ്ടാക്കാൻ വന്നപ്പോൾ പറഞ്ഞതാ... എന്ത് പറയാനാ.... ആ പയ്യന്മാരാ അവനെ വഴി തെറ്റിക്കുന്നേ...." വേവലാതിയോടെ അതും പറഞ്ഞമ്മ നെറ്റിയിലെ വിയർപ്പ് കണങ്ങളൊപ്പിയെടുത്തു ...

' അല്ല... ആ പയ്യന്മാരെ മാത്രമെങ്ങനെയാ.. കുറ്റം പറയാ... അനന്തേട്ടൻ അവർക്കൊപ്പം പോയിട്ടല്ലേ.... എന്ന് ചിന്തിച്ചു കൊണ്ട് വൈഗ ഒരു പ്ലേറ്റിലായി അല്പം കഞ്ഞി പകർന്നു...!!! 🍃🍃🍃🍃🍃 ""ആഹ്.. ടാ... വൈഗക്ക് ഇതുവരെ സംശയം ഒന്നും തോന്നിട്ടില്ല... എന്തായാലും അവൾ നല്ലോണം പേടിച്ചിട്ടുണ്ട് ... ഞാനിത് വരെ അവളോട് ശെരിക്ക് മിണ്ടിയില്ല..." കൂട്ടുകാരനായ ഡോക്ടർ മൃദുലിനോട് തന്റെ വിശേഷങ്ങൾ പറയുകയാണ് അനന്തൻ... മൃദുലാണ് ഇല്ലാത്ത ഒടിവിനു പ്ലാസ്റ്റർ ഒക്കെ ഇട്ട് കൊടുത്ത് സെറ്റ് ചെയ്തത്... വീട്ടൽ അച്ഛനേയും അമ്മയേയും പറഞ്ഞ് വിശ്വസിപ്പിച്ചത് ഇവിടുത്തെ കൂട്ടുകാരും...!!! ""അപ്പോൾ അനന്താ.. all the best.. ഈ പ്ലാസ്റ്റർ എടുക്കുന്നതിനു മുന്നേ അവളെ കൊണ്ടു ഇഷ്ടം പറയിക്കണം കേട്ടോ..."" ""ഉവ്വ്.. ഞാനീ ചെയ്തത്... കളളമാണെന്നവളെങ്ങാനും അറിഞ്ഞാൽ... അവളീ വീട് തിരിച്ചു വെക്കും.... ഇപ്പോ ഒടിയാത്ത എന്റെ കാലും കയ്യും അവൾ ശെരിക്കൊടിക്കും..എന്നാൽ ശെരിടാ.. അവളിപ്പോ വരും... ബൈ..." ഫോൺ വെച്ച ശേഷം ബെഡിൽ ഒന്നൂടെ വയ്യാത്ത പോലെ അവൻ കിടന്നു... പ്ലാസ്റ്റർ ഇട്ട കൈയ്യും കാലും അനക്കാതെ വെച്ചു.... എന്നിട്ട് പതിയെ കണ്ണുകളടച്ച് ഉറങ്ങുന്ന പോലെ കിടന്നു...!!! 🍃🍃🍃🍃🍃 പാദസ്വരത്തിന്റെ ശബ്ദം കേട്ടതും അവനൊന്നൂടെ നിവർന്നു കിടന്നു...

ഒരു കൈ കണ്ണിന് മുകളിലായി വെച്ചു... എന്നിട്ട് പതിയെ കണ്ണ് തുറന്നു വൈഗയെ നോക്കി...ഒരു കയ്യിൽ കഞ്ഞിയും മറു കയ്യിൽ വെള്ളവുമായി അവന്റെ അരികിലേക്ക് അവൾ വന്നു... അടുത്തുള്ള ടേബിളിലായി വെച്ചു...!!! ""അനന്തേട്ടാ... അനന്തേട്ടാ... ഒന്ന്,,, ഉണർന്നെ...." കുറെ നേരം അവൾ തട്ടി വിളിച്ചതും ഉറക്കത്തിന്റെ ആലസ്യം വിട്ടു മാറാത്ത പോലെ അവൻ കണ്ണുകൾ തുറന്നു..ഒരു പുരികം പൊക്കി എന്തെന്നുള്ള അർത്ഥത്തിൽ അവളെ നോക്കി..!!! "കുറച്ചു കഞ്ഞിയാ.. നല്ല കടു മാങ്ങാ അച്ചാറും... ചമ്മന്തിയുമുണ്ട്... ഒന്ന് ചാരി ഇരിക്കോ.. ഞാൻ കോരി തരാം..." എന്നവൾ പറഞ്ഞതും നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി.. എന്നിട്ടും അവൻ വാ തുറന്നു അവളോടൊന്നും സംസാരിച്ചില്ല....എങ്ങനെ അവനെ കൊണ്ടു മിണ്ടിപ്പിക്കാം എന്നവൾ ചിന്തിച്ചതും പൊടുന്നനെ അവളുടെ തലയിൽ ബൾബ് കത്തി,, വർക്ക്‌ ആവണേ.. എന്റെ ഈശ്വരന്മാരെ...!!! "അപ്പോൾ കഞ്ഞി വേണ്ടല്ലോ അല്ലേ..?? വിശപ്പ് കാണില്ലായിരിക്കുമല്ലോ...?? എന്നാ ശെരി എനിക്ക് നല്ല വിശപ്പുണ്ട്.. ഇന്നാണെങ്കിൽ ചായേം കുടിച്ചതല്ല..." എന്ന് പറഞ്ഞു കൊണ്ടവൾ കഞ്ഞിയെടുത്ത് അതിൽ ചമ്മന്തിയും അച്ചാറും മിക്സ് ചെയ്തു.. ഓരോ സ്പൂൺ ആയി കോരി കുടിച്ചു... ഇത് കണ്ടു അനന്തൻ വായും പൊളിച്ചു നിന്നു...

അവൻ കരുതിയത് താൻ കുറച്ചു വെയിറ്റ് ഇട്ട് നിന്നാൽ... അവൾ കുറെ നിർബന്ധിച്ചു കഴിപ്പിക്കുമെന്നാണ്... ഇതിപ്പോ അവൾ അങ്ങനെയൊന്നും ചെയ്തുമില്ല... അവനാണെങ്കിൽ നല്ല വിശപ്പുമുണ്ട്... ഇടയ്ക്കു അവനെ കാണിക്കാനായി ഓരോ സ്പൂൺ കഞ്ഞി അവൻ നേരെ നീട്ടി 'വേണോ എന്ന് ചോദിക്കും... എന്നിട്ട് അതേ പടി അവൾ തന്നെ കഴിക്കും..ഇതെല്ലാം കണ്ടു അവൻ ശെരിക്കും സഹി കെട്ടു...!!! "എടി.. മഹാ പാപി.. നീ എന്തൊരു ദുഷ്ടയാടി... എങ്ങനെ സാധിക്കുന്നു.. ഇങ്ങനെ കഴിക്കാൻ... എനിക്കും താ..." എന്നവൻ കെഞ്ചി പറഞ്ഞതും ഉള്ളാലേ അവളൊന്ന് ചിരിച്ചു.. 'അപ്പൊ പൊന്നുമോൻ മിണ്ടാനറിയാമല്ലേ...?? ഹ്മ്മ്... ഈ വൈഗയോടാ.. അവന്റെ കളി...' അവൾ കുറച്ചു കഞ്ഞി മാത്രമേ കുടിച്ചുള്ളൂ... അവനെ കാണിക്കാൻ വേണ്ടി മാത്രം... ബാക്കി കഞ്ഞി അവന് കോരി കൊടുത്തു.....!!!എന്നിട്ട് കുറച്ചു വെള്ളം കൊടുത്തു.. വായയുടെ അരികിലായി പറ്റിയ കഞ്ഞി ഒക്കെ തുടച്ചു മാറ്റി... പാത്രവുമെടുത്തു വെളിയിലേക്ക് പോവാനിറങ്ങി.. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൾ തിരിഞ്ഞു നിന്നു..!!! "അതേ.... ഉടനെ ഉറങ്ങേണ്ട ഞാനിപ്പോൾ ,,വരും,, ഒന്ന് കുളിപ്പിക്കാം..." എന്ന് പറഞ്ഞു കൊണ്ടവൾ നടന്നു നീങ്ങുന്നത് അവൻ പൂർണ സംതൃപ്തിയോടെ നോക്കി കണ്ടു.. ശെരിക്കും താൻ ഭാഗ്യവാനാണ്...ഒന്ന് പുഞ്ചിരിച്ച് കൊണ്ടു അതേ കിടപ്പവൻ തുടർന്നു..!!! .....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story