അനന്തഭദ്രൻ: ഭാഗം 7

ananthabadhran

രചന: SHIF

""നിനക്ക് പകരമാവാൻ മറ്റാർക്കും കഴിയില്ല,, ഈ കുറഞ്ഞ ദിനങ്ങൾ കൊണ്ട് ... എന്നിൽ അത്രമാത്രം വേരുറച്ചു പോയ വസന്തമാണ് നീ... "" ചൂട് വെള്ളവുമായി തിരികെ കേറി വന്ന വൈഗയെ നോക്കി അനന്തൻ മനസ്സാൽ മൊഴിഞ്ഞു...അവന്റെ അരികിലേക്ക് നടന്നു വന്നു ഒരു കയ്യാൽ അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കി എങ്കിലും നടന്നില്ല..!!! ""എന്തൊരു വെയിറ്റാണ് മനുഷ്യാ നിങ്ങൾ..."" ''"എന്റെ.. വൈഗേ... നിന്നെ കൊണ്ടു നോക്കിയാലൊന്നും എന്നെ പൊക്കാൻ പറ്റില്ല... അത്കൊണ്ട് കുളി എന്ന ശ്രമം വിട്ടു ദേഹമൊന്നു തുടച്ചു തന്നാൽ മതി.. അല്ലേൽ വേണ്ട.. ആ വെള്ളവുമായി ഇങ്ങു അടുത്ത് വാ... " തോർത്ത്‌ വെള്ളത്തിൽ മുക്കി ഒരു കൈ കൊണ്ടു അനന്തൻ പിഴിയാൻ നോക്കിയെങ്കിലും നടന്നില്ല... അവസാനം ... വൈഗ തന്നെ അവന്റെ കയ്യിൽ നിന്ന് തോർത്തു വാങ്ങി പിഴിഞ്ഞു ദേഹമാകെ തുടച്ചു കൊടുത്തു...പ്ലാസ്റ്ററിൽ വെള്ളമാകാതെ പ്രത്യേകമവൾ ശ്രദ്ധിച്ചു...!!! അവളുടെ ആ പ്രവൃത്തി അവനിൽ നോവുണർത്തി...താൻ അവളെ ചതിക്കുവാണെന്ന് അറിഞ്ഞാൽ അവൾ തന്നോട് പൊറുക്കുമോ?? സത്യം പറഞ്ഞാലോ...?? എന്ത് തീരുമാനം എടുക്കണമെന്നറിയാതെ അവൻ ബുദ്ധിമൂട്ടി...എന്തായാലും അവൾ അറിയുമ്പോൾ അറിയട്ടെ... അത് വരെ അവളുടെ സ്നേഹം തനിക്ക് ലഭിക്കുമല്ലോ.. എന്ന ചിന്തയിൽ അവൻ മൗനം പാലിച്ചു....!!! "വൈഗേ,, അമ്മ വിളിച്ചിരുന്നോ?? അച്ഛന്റെ കാര്യം വല്ലോം പറഞ്ഞോ..."

"ഹ്മ്മ്... ഇന്നലെ വൈകിട്ട് വിളിച്ചിരുന്നു... ചെറിയ തോതിൽ കൈ വിരൽ ചലിക്കാൻ തുടങ്ങിയത്രെ... ഇത് നല്ലൊരു ലക്ഷണമാണെന്ന് മൂപ്പൻ പറഞ്ഞു... അതികം താമസിയാതെ തന്നെ എഴുന്നേൽക്കാൻ കഴിയുമെന്നും പറഞ്ഞു..." നിർവികാരതയോടെ പറഞ്ഞു നിർത്തിയവൾ ബാസ്ക്കെറ്റിൽ കിടന്ന മുഷിഞ്ഞ വസ്ത്രങ്ങളുമായി താഴേക്ക് പോയി...നിറഞ്ഞ മിഴികളെ ആരും കാണാതെ തുടച്ചു മാറ്റി... അലക്കു കല്ലിനു അരികിൽ വന്നു ഓരോ വസ്ത്രങ്ങളും നനച്ചു..!!! "വൈഗ.. മോളേ... എന്താ ഈ കാണിക്കുന്നേ... ആ വാഷിംഗ്‌ മെഷീൻ പിന്നെന്തിനാ,,, അതിലിട്ടാൽ പോരായിരുന്നോ..." "ഓഹ്... അതിലിട്ടാൽ വൃത്തിയാവില്ലമ്മേ....വീട്ടിൽ അമ്മ എപ്പോഴും കല്ലേലാ.. തുണി നനക്കാർ... എന്തേലും അരയ്ക്കാനുണ്ടെങ്കിൽ മിക്സി ഉപയോഗിക്കാതെ അരകല്ലേൽ അരയ്ക്കും..." എന്ന് പറഞ്ഞു കൊണ്ടവൾ തന്റെ പണി വീണ്ടും തുടർന്നു... ഒരു നനുത്ത പുഞ്ചിരിയോടെ ഭദ്രമ്മ അത് നോക്കി കണ്ടു...!!! "മോളേ... നമുക്ക് നാളെ രാവിലെ അമ്പലത്തിൽ പോകണം .. അനന്തനോട്‌ പറഞ്ഞേക്ക്..." "ശെരിയമ്മേ..."എന്നവൾ ഉത്തരം പറഞ്ഞതും ഒന്ന് തലയാട്ടി കൊണ്ടു അവർ അകത്തേക്ക് പോയി ...!!! 🍃🍃🍃🍃🍃 "ഇച്ചായാ... അച്ഛനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ... എനിക്ക്..."

ടെറിക്കിന്റെ വിരിഞ്ഞ നെഞ്ചിൽ തല ചായ്ച്ചു കൊണ്ടു കല്ലു പറഞ്ഞതും അവനവളുടെ മുടി ഇഴകളിലൂടെ വിരലുകളോടിച്ചു..... "നിന്റെ അനിയത്തി സമ്മതിക്കാഞ്ഞത് കൊണ്ടല്ലേ... ഞാൻ ഇന്ന് നിങ്ങടെ വീട്ടിൽ ചെന്നിരുന്നു അവിടെ ആരുമില്ല... എവിടെ ആണെന്നും അറിയില്ല..." "എല്ലാം ഞാൻ കാരണമാണ്... എന്നാലും അച്ഛനെ അടുത്ത് ചെന്നിട്ട് പോലും കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം...." "നിനക്കല്ലായിരുന്നോ ധിറുതി... അപ്പോഴേ ഞാൻ പറഞ്ഞതല്ലേ വീട്ടിൽ കാര്യം അവതരിപ്പിക്കാൻ..." "ഇപ്പൊ കുറ്റം എനിക്കായോ ഇച്ചായാ,,, പിന്നെ ഞാനെന്ത് ചെയ്യണമായിരുന്നു... നിങ്ങടെ കുഞ്ഞിനെയും വയറ്റിലിട്ടു കൊണ്ടു അനന്തേട്ടന് നേരെ കഴുത്ത് നീട്ടി കൊടുക്കണമായിരുന്നോ...അന്ന് ഞാൻ നിങ്ങളോടൊപ്പം ഇറങ്ങി വന്നത് കൊണ്ടു എന്റെ വൈഗക്കും ജീവിതമായില്ലേ..അവളെന്നും സന്തോഷത്തോടെ കഴിയട്ടെ..." എന്നവൾ പറഞ്ഞതും ടെറിക്ക് മനസ്സിലൊന്നൂറി ചിരിച്ചു..."നീ അറിയുന്നില്ല കല്ലു... നിന്റെ അനിയത്തി ഇനി അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ... എന്നോട് ചെയ്തതിനോക്കെ അനുഭവിക്കാൻ പോകുന്നെയുള്ളൂ..." 🍃🍃🍃🍃🍃

"അനന്തേട്ട... ഞങ്ങൾ അമ്പലത്തിൽ പോവാണേ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണേ..." സെറ്റ് സാരിയുമുടുത്തു മുടി അഴിച്ചിട്ട് നെറ്റിയിലായി ചന്ദനവും ചാർത്തി സീമന്ത രേഖയിലെ കുങ്കുമവുമിട്ടു തന്റെ അരികിലായി വന്നു യാത്ര പറഞ്ഞവളെ അനന്തൻ മതി മറന്നു നോക്കി..അവന്റ നോട്ടം കണ്ടു അവൾക്കല്പം ജാള്യത തോന്നിയെങ്കിലും അതിനെ മറച്ചു വെച്ചു കൊണ്ടവൾ ഒന്ന് ചിരിച്ചു കൊണ്ടു അവിടുന്ന് ഇറങ്ങി...!!! അവൾ പോയതും തലക്കിട്ടു ഒരു കൊട്ട് കൊടുത്തു... കയ്യിലെ പ്ലാസ്റ്ററഴിച്ചു...കയ്യിലെ ഓരോ ഭാഗവും ചുമന്നു വല്ലാതെ കിടക്കുന്നു... ഇത്രയും നേരം വായു സഞ്ചാരമില്ലാതിരുന്നതിനാൽ തന്നെ അവൻ നല്ല ചൊറിച്ചലനുഭവപ്പെട്ടു.. കാലിന്റെ സ്ഥിതിയും അങ്ങനെ തന്നെയായിരുന്നു...!!! ഉടനെ എങ്ങും വൈഗ വരില്ലെന്ന,,, ഉറപ്പിൽ വേറൊരു ഷർട്ട് എടുത്തു ഫ്രഷ് ആയി വന്നു... വീണ്ടും പ്ലാസ്റ്റർ കെട്ടാനെടുത്തു.. കാലിലേത് ഒരു വിധം സെറ്റ് ആക്കി... കയ്യിന്റേത് ഒരുപാട് പരിശ്രമിച്ചിട്ടും നടന്നില്ല,, അവസാനം ഒരു വിധത്തിൽ സെറ്റ് ആക്കിയവൻ ബെഡിലേക്ക് തല ചായ്ച്ചു ...!!!

അമ്പലത്തിൽ ചെന്നു വഴിപാടുകളൊക്കെ ചെയ്തെങ്കിലും വൈഗയുടെ മനസ്സ് മുഴുവൻ അനന്തനായിരുന്നു... എത്രയും വേഗം വീട്ടിലെത്തണമെന്ന ചിന്ത മാത്രം...ഭദ്രമ്മ എല്ലാരോടും സംസാരിച്ചു നിൽക്കുകയാണ്...ഇടയ്ക്കു തന്റെ മരുമകളെ അഭിമാന പൂർവ്വം മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുമുണ്ട്,, അങ്ങനെ കുറെ കഴിഞ്ഞതും അവർ വീട്ടിലേക്ക് തിരിച്ചു.. വീട്ടിലെത്തിയതും അവൾ അനന്തന്റെ അരികിലേക്ക് ചെന്നു,, അവിടെ ഫോണിൽ ആരോടോ സംസാരിച്ചോണ്ടിരുന്ന അവൻ വൈഗയെ കണ്ടതും ഫോൺ വെച്ചു...!!!! അവന്റെ നെറ്റിയിലായി ചന്ദനം ചാർത്തി കൊടുക്കുമ്പോഴും അവന്റെ ഷർട്ടിലും മുടിയിലുമായിരുന്നു അവളുടെ ശ്രദ്ധ...'താൻ പോയപ്പോൾ ഇട്ടിരുന്ന ഷർട്ടല്ല.. ഇപ്പൊഴത്തേത്... മുടിയിൽ നനവുമുണ്ട്... പോരാത്തതിന് പ്ലാസ്റ്ററിന്റെ പൊസിഷൻ ചേഞ്ച്‌ സംഭവിച്ചിട്ടുണ്ട്... 'താൻ പോയപ്പോൾ ഇവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന ചിന്തയിൽ അവളവനെ അടിമുടി വീക്ഷിച്ചു...!!!.....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story