അനന്തഭദ്രൻ: ഭാഗം 8

ananthabadhran

രചന: SHIF

അവന്റെ നെറ്റിയിലായി ചന്ദനം ചാർത്തി കൊടുക്കുമ്പോഴും അവന്റെ ഷർട്ടിലും മുടിയിലുമായിരുന്നു അവളുടെ ശ്രദ്ധ...'താൻ പോയപ്പോൾ ഇട്ടിരുന്ന ഷർട്ടല്ല.. ഇപ്പൊഴത്തേത്... മുടിയിൽ നനവുമുണ്ട്... പോരാത്തതിന് പ്ലാസ്റ്ററിന്റെ പൊസിഷൻ ചേഞ്ച്‌ സംഭവിച്ചിട്ടുണ്ട്... 'താൻ പോയപ്പോൾ ഇവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന ചിന്തയിൽ അവളവനെ അടിമുടി വീക്ഷിച്ചു...!!! ""വൈഗേ....നീ എന്തേ... ഇങ്ങനെ നോക്കുന്നത്...."" അവളുടെ നോട്ടം കണ്ടല്പം പതർച്ചയോടെയവൻ ചോദിച്ചതും വൈഗ അവനെ ഉറ്റു നോക്കി....!!! "" അനന്തേട്ടാ ഞങ്ങൾ പോയപ്പോളിവിടെ ആരെങ്കിലും വന്നിരുന്നോ...."" ""ഏയ്യ്,, ആരു വരാനാണ്,,, അല്ല നീ എന്താ സേതുരാമയ്യർടെ സഹായിയായി വല്ലോം പോകുവാൻ തീരുമാനിച്ചോ??"" ""ഇക്കണക്കിന് പോയാൽ പോകേണ്ടി വരും..."" എന്ന് പറഞ്ഞു കൊണ്ടവനെയൊന്ന് തറപ്പിച്ചു നോക്കിക്കൊണ്ടവളവിടുന്നു പോയി... അവൾ പോയെന്നുറപ്പായതും അനന്തൻ നെഞ്ചത്ത് കൈ വച്ചു ഒന്നാഞ്ഞു ശ്വാസം വലിച്ചു.... പതിയെ ബെഡിൽ ചാരിയിരുന്നു... ഈ സമയം ശരിക്ക് മുറുകിയിട്ടില്ലാത്ത പ്ലാസ്റ്റർ അഴിഞ്ഞു വീഴുകയും ചെയ്തു..!!!!

ഇതെങ്ങാനും വൈഗ കണ്ടോണ്ടു വന്നാൽ ഇന്നത്തോടെ തന്റെ കളളത്തരം പൊളിയുമെന്ന പേടിയിൽ വെപ്രാളപ്പെട്ടവൻ പ്ലാസ്റ്റർ കെട്ടാൻ നോക്കിയെങ്കിലും അത് വിഭലമായിപ്പോയി.... കുറെ വട്ടം നോക്കിയിട്ടും ശരിയാവാതെ വന്നപ്പോൾ പ്ലാസ്റ്റർ എടുത്ത് താഴേക്കെറിഞ്ഞു....കൂട്ടത്തിൽ കാലിലേതും അഴിച്ചു കളഞ്ഞു.... "എന്നായാലും അവളറിയും എങ്കിൽ അല്പം നേരത്തേ ആയിക്കോട്ടെ എന്ന് വിചാരിച്ചവൻ തലയ്ക്ക് കൈ കൊടുത്തു കട്ടിലിലായി ഇരുന്നു...!!!! 🍃🍃🍃🍃🍃 എന്തോ കാര്യം പറയാനായി അനന്തന്റെ അരികിലേക്ക് വന്ന വൈഗ അവന്റെ കോലം കണ്ട് ഞെട്ടിത്തരിച്ചു പോയി... കൈക്കും കാലിനും ഒരു കുഴപ്പവുമില്ലാതെ അവനെഴുന്നേറ്റിരിക്കുന്നു... ഒരുവേള നിശ്ചലമായി നിന്നവൾ സ്വബോധത്തിലേക്ക് വന്നതും താൻ പറ്റിക്കപ്പെട്ടെന്ന സത്യം അവൾ മനസ്സിലാക്കി.... തൽഭലം മിഴികൾ നിറഞ്ഞൊഴുകി... സ്നേഹിതരിൽ നിന്നുള്ള ചതിയും വഞ്ചനയും ആർക്കും താങ്ങാൻ കഴിയില്ല,, ആർക്കും....!!!! തന്റെ അരികിൽ ആരോ വന്നെന്ന് മനസ്സിലാക്കിയ അനന്തൻ മുഖമുയർത്തി നോക്കിയതും നിറമിഴികളുമായി നിൽക്കുന്ന വൈഗയെ കണ്ടതും അവന് വല്ലാത്ത കുറ്റബോധം തോന്നി....!!!!

""വൈഗേ,, ഞാൻ"" ""വേണ്ട... ഒന്നും പറയേണ്ട...." കൈയ്യുയർത്തി കൊണ്ടവൾ പറഞ്ഞതും എങ്ങനെ അവളെ പറഞ്ഞു മനസ്സിലാക്കണമെന്നറിയാതെ അവൻ നിന്നു....!!!! ""എന്തിനു വേണ്ടി,,, ആർക്കു വേണ്ടി.... നിങ്ങളെന്നോടിത് ചെയ്തു.... പെട്ടെന്നുള്ള വിവാഹമായിരുന്നെങ്കിൽ കൂടി നിങ്ങളെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു.... ഇനിയില്ല... വൈഗയുടെ മനസ്സിൽ നിന്നും കണിമംഗലത്തെ അനന്തഭദ്രനേ പടിയിറക്കുകയാണ്...."" ""വൈഗേ..."" അനന്തന്റെ ശബ്ദമുയർന്നു... എന്നാലതൊന്നും തനിക്ക് കേൾക്കേണ്ട എന്ന ചിന്തയിൽ ഇരു ചെവിയും അവൾ കൈ കൊണ്ട് പൊത്തിപ്പിടിച്ചു....!!!! ""നിങ്ങടെ ഒരു ന്യായവും എനിക്ക് കേൾക്കേണ്ട,, ചതിയനാ നിങ്ങൾ,, നിങ്ങളെ വിശ്വസിച്ച എന്നേ വേണം തല്ലാൻ ,,, ആദ്യം ദിവസം തന്നെ മറ്റുള്ളവരുടെ ഫീലിംഗ്സിനെ മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾക്കില്ല എന്ന് ഞാൻ മനസ്സിലാക്കിയതാണ്... എന്നിട്ടും നിങ്ങളെ ഞാൻ സ്നേഹിച്ചു...സ്വാർത്ഥനാണ് നിങ്ങൾ...."" ദേഷ്യത്താൽ എന്തൊക്കെയോ പിന്നെയും പറഞ്ഞവൾ തന്റെ ബാഗെടുത്ത് ഡ്രസ്സൊക്കെ എടുത്തു വച്ചു.. അത് കണ്ട് ഒന്ന് പകച്ചു പോയ അനന്തൻ ഓടി ചെന്നു അവളുടെ ബാഗ് വാങ്ങി വലിച്ചെറിഞ്ഞു...!!! ""നീ... എന്താ ഈ കാണിക്കുന്നേ... നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു ചെയ്തു പോയതാ...

നീ എന്നെ അവഗണിച്ചപ്പോൾ.. എനിക്കൊരുപാട് വിഷമമായി... എന്നോട് സ്നേഹമുണ്ടോന്നറിയാൻ ചെയ്തു പോയതാ ഞാൻ... അല്ലാതെ നിന്നെ ചതിച്ചതല്ല..... ഇനി ചതിക്കേയുമില്ല...!!!! നീ എന്നെ കെയർ ചെയ്ത ഓരോ നിമിഷവും ഞാൻ എത്രമാത്രം ഹാപ്പി ആയിരുന്നുവെന്ന് നിനക്കറിയോ...നിന്റെ സ്നേഹം എന്റെ ആത്മാവ് എന്റെ ശരീരം വിട്ടു വെടിയും വരെ എനിക്ക് വേണം... അത്രക്ക് ഞാൻ ഇഷ്ടപ്പെട്ടു പോയി വൈഗേ നിന്നെ.... കണിമംഗലത്തേ അനന്തഭദ്രൻ എന്നും പ്രണയിച്ചിട്ടുള്ളത് ത്രിച്ഛമ്പലത്തേ വൈഗയെ മാത്രമാണ്... ആദ്യമായി ഒരു പെണ്ണിനെ മനസ്സിലാക്കിയതും നിന്നിലൂടെയാണ്...പെണ്ണിന് തൊട്ടാവാടി പോലെ വാടാൻ മാത്രമല്ല... അഗ്നി പോലെ ജ്വലിക്കാൻ ആവുമെന്നും ഞാൻ മനസ്സിലാക്കിയത് നിന്നിലൂടെയാണ്....എന്നെ വിട്ടു എങ്ങും പോകല്ലേ വൈഗേ..."" അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു അവൻ പറഞ്ഞതും അവളാ കൈ തട്ടി മാറ്റി...!! ""ഹ്മ്മ് കൊള്ളാം... നിങ്ങളെന്തൊക്കെ പറഞ്ഞാലും എനിക്ക് നിങ്ങളെ വിശ്വസിക്കാൻ ബുദ്ധിമൂട്ടുണ്ട്.. താലി കെട്ടിയ പെണ്ണിന് സ്നേഹമുണ്ടോന്നറിയാൻ അഭിനയം...നന്നായിട്ടുണ്ട്... ഒരിക്കൽ ഒരാളുടെ മനസ്സിൽ മറ്റൊരാളെ പറ്റി ഒരു കരട് വീണാൽ അത് പിന്നെ മാറ്റി എടുക്കാൻ ഭയങ്കര പാടാണ്... എന്തായാലും... i need some time....""

എന്ന് പറഞ്ഞു കൊണ്ടവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടു റൂമിൽ നിന്ന് പോയി... അനന്തൻ ആകെ വല്ലാണ്ടായി... 'തന്റെ ആത്മാർത്ഥമായ പ്രണയത്തേ പോലും അവൾ അവിശ്വസിച്ചു.. എന്ത് ചെയ്യും താൻ... അവളുടെ മനസ്സ് അത്രമേൽ വേദനിച്ചു... ആ മുറിവിനെ ഉണക്കാൻ തനിക്കാവുമോ??? ഏത് നേരത്താണോ ഇങ്ങനെ ഒരു ചിന്ത തനിക്ക് തോന്നിയതെന്നോർത്ത് അവൻ ആ ചിന്തയെ പഴിച്ചു കൊണ്ടിരുന്നു...!!! 🍃🍃🍃🍃🍃 റൂമിന്റെ വെളിയിൽ വന്ന വൈഗ... അവൻ പറഞ്ഞ ഓരോ വാക്കുകളും ഓർത്തു കൊണ്ടു സ്റ്റെയർ ഇറങ്ങി...അനന്തേട്ടന്റെ സ്നേഹം സത്യമാവാം... എന്നാലും തന്നെ ചതിച്ചില്ലേ... ഓർക്കും തോറും കണ്ണുകൾ നിറഞ്ഞൊഴുകി...!!!! കണ്ണുനീർ മുന്നോട്ടുള്ള കാഴ്ചയെ മറച്ചു... സാരി കാലിൽ കുരുങ്ങി... ബാലൻസ് കിട്ടാതെ ആ സ്റ്റെപ്പിലൂടെ അവൾ ഉരുണ്ട് താഴേക്കു വീണു... താഴെ എത്തിയതും അവളുടെ ഉദരം അവസാന പടിയിൽ ശക്തിയായി ഇടിച്ചു... ഉള്ളിൽ നിന്നെന്തോ ഉയർന്നു വരുന്ന പോലെ.. അവൾ അലറി കരഞ്ഞു ""ആാഹ്ഹ് അമ്മേ.... "" അവളുടെ അലർച്ച കേട്ട് ഭദ്രമ്മ ഓടി... വന്നു... വയററിൽ അമർത്തി പിടിച്ചു കരയുന്ന വൈഗയെ കണ്ടു അവർ അനന്തനെ വിളിച്ചു... ""മോനേ... അനന്താ.... വൈഗ... മോൾ...."" പറഞ്ഞു മുഴുമിക്കും മുന്നേ അനന്തൻ ഓടി വന്നു....

താഴെ വീണു കിടക്കുന്ന വൈഗയെ കാൺകെ ഹൃദയം നിലക്കുന്ന പോലെ തോന്നി... അവളുടെ ബോധം അപ്പോളേക്കും മറഞ്ഞിരുന്നു... തലയും കയ്യും ഒക്കെ പൊട്ടി ചോര ഒലിക്കുന്നുണ്ട്... പെട്ടെന്നാണ് അവന്റെ ശ്രദ്ധ... താഴെയായി പടർന്നൊഴുകുന്ന ബ്ലഡിലായി പോയത്..അതിന്റെ ഉറവിടം നോക്കിയ അവൻ ഞെട്ടി പോയി... വൈഗയുടെ കാലിലൂടെ ഒലിച്ചിറങ്ങുന്ന രക്തം.... പേടിയോടെ... അവളെ കോരിയെടുത്തു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചവൻ... കാറിന്റെ അരികിലേക്ക് പാഞ്ഞു...ഡോർ തുറന്നു അമ്മ ഇരുന്നതിന് ശേഷം അമ്മയുടെ മടിയിലായി അവളെ കിടത്തി... അവൻ കാർ സ്റ്റാർട്ട്‌ ആക്കി... ഹോസ്പിറ്റൽക്ക് പാഞ്ഞു.. പോയി...!!!! 🍃🍃🍃🍃🍃 ഹോസ്പിറ്റലിൽ എത്തിയതും രണ്ട് ജോലിക്കാർ ഓടി വന്നു വൈഗയെ സ്റ്റ്റെച്ചറിൽ കിടത്തി.... ആ സമയവും രക്തം ഒലിച്ചു കൊണ്ടിരുന്നു...!!!

ക്യാഷുവാലിറ്റായുടെ മുന്നിൽ അക്ഷമരായവർ നിന്നു... അനന്തൻ വല്ലാത്ത വെപ്രാളം തോന്നി .. കുറച്ച് ഡോക്ടേർസും സിസ്റ്റേർസും അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ടോടി... കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടറിറങ്ങി വന്നു.. അദ്ദേഹത്തിന്റെ അടുക്കലേക്ക് അനന്തൻ വേഗം ചെന്നു...!!! "ഡോക്ടർ,, എന്റെ വൈഗ..." എന്നവൻ ചോദിച്ചതും തന്റെ കണ്ണട ഒന്ന് നേരെ വെച്ച് അനന്തന്റെ തോളിൽ തട്ടിക്കൊണ്ട് Dr. പറഞ്ഞു...!!! "" സോറി... വീ കാണ്ട്.. ഇന്റേർണൽ ബ്ലീഡിംഗ് ആയിരുന്നു.."" ഡോക്ടർ പറഞ്ഞു നിർത്തിയതും ""വൈഗേ..""എന്ന് പറഞ്ഞവൻ ഉറക്കെ കരഞ്ഞു... വേഗത്തിൽ... ക്യാഷുവാലിറ്റിയിലേക്ക് ഓടി കയറി... അവിടെ ജീവനറ്റു കിടക്കുന്ന അവളെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു...!!!....തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story