അനന്തഭദ്രൻ: ഭാഗം 9

ananthabadhran

രചന: SHIF

വൈഗയെ തന്റെ കൈയ്യിൽ കിടത്തി അവൻ കരഞ്ഞു....അനന്തന്റെ മനസ്സ് നീറി പുകയാൻ തുടങ്ങി... കൊച്ചു കുട്ടികളെ പോലെ എന്തൊക്കെയോ അവൻ പറഞ്ഞു കൊണ്ടിരുന്നു... പെട്ടെന്നാണ് അവന്റെ കയ്യിലായ നനവ് അവൻ ശ്രദ്ധിച്ചത്.. ഞെട്ടലോടെ വൈഗയെ നോക്കിയതും ഇറുക്കി അടച്ചിരുന്ന വൈഗയുടെ മിഴിയിലൂടെ ഊർന്നിറങ്ങിയ കണ്ണുനീരായിരുന്നത്...'എന്ത് ചെയ്യണമെന്നറിയാതെ സന്തോഷത്തോടെ അവൻ വൈഗയെ തട്ടി വിളിച്ചു...അപ്പോളേക്കും അവിടെ ഡോക്ടർ വന്നിരുന്നു...!!! ""ഡോക്ടർ... എന്റെ വൈഗ... അവൾ പോയെന്ന്...എന്തിനാ എന്നോട് കളളം പറഞ്ഞത്..."" ദേഷ്യത്തോടെ ഡോക്ടറേ അവൻ നോക്കിയതും ഇതെന്താണെന്നുള്ള ഭാവത്തിൽ അയാൾ അനന്തനെ നോക്കി...!!! ""ഇയാൾ എന്തൊക്കെയാടോ...ഈ പറയുന്നേ... ഞാനെപ്പോഴാ തന്നോട് പറഞ്ഞത് തന്റെ വൈഫ്‌ മരിച്ചെന്ന്... എനിക്ക് പറയാൻ ഒരു സാവകാശം തരുന്നതിനു മുന്നേ... ഇയാൾ ഇങ്ങു വന്നില്ലേ.... ആക്ച്വലി... നിങ്ങടെ കുഞ്ഞിന് അബോർഷൻ സംഭവിച്ചു.. കുഞ്ഞിനെ രക്ഷിക്കാൻ ആയില്ലാന്നാണ് ഞാൻ പറയാൻ വന്നത്..."" ""കുഞ്ഞോ..."" പകപ്പോടെ അവൻ ചോദിച്ചതും ഡോക്ടർ ഒന്ന് നെറ്റി ചുളിച്ചവനെ നോക്കി...!!! ""Yes,, വൈഗ പ്രെഗ്നന്റ് ആയിരുന്നു...

സിക്സ് വീക്ക്‌ ഗ്രോത് ഉണ്ടായിരുന്നു ബേബിക്ക്... വീഴ്ച്ചയുടെ ആഘാതവും ഇന്റെർണൽ ബ്ലീഡിംഗ് ആയിരുന്നു റീസൺ... നിങ്ങൾക് അറിയില്ലായിരുന്നോ..."" ""ഇല്ലാ... ഡോക്ടർ..."" ""ഹ്മ്മ് ok... കുറച്ചു കഴിയുമ്പോ എന്റെ ക്യാബിൻ വരെയൊന്ന് വരണം..."" ഇത്രയും പറഞ്ഞു കൊണ്ടയാൾ പോയതും അനന്തൻ വൈഗയെ നോക്കി... നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ തുടക്കാൻ പാട് പെടുന്ന അവന്റെ പാതിയെയാണ് അവൻ കണ്ടത്...!!! ""വൈഗേ...."""വേദനയോടെ അവൻ വിളിച്ചതും അവളവനെ ഇറുകെ പുണർന്നു...!!! ""അനന്ദേട്ടാ... നമ്മുടെ കുഞ്ഞ് .... നമ്മൾ അറിയുന്നതിന് മുന്നേ.. നമ്മളെ വിട്ടു പോയില്ലേ..."" ""എല്ലാത്തിനും കാരണം... ഞാനാ വൈഗേ... എന്നോടുള്ള ദേഷ്യത്തിന് അല്ലെ.. നീ ഇറങ്ങി പോന്നത്..."" ""അല്ലേട്ടാ.... ഞാനാ കാരണം... എല്ലാം മാസം കറക്റ്റ് ആയി വരുന്ന മെൻസ്ട്രുയേഷൻ മുടങ്ങിയപ്പോ... എന്ത്കൊണ്ട് ഞാൻ ചെക്ക് ചെയ്തില്ല... ഒന്ന് ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ നമ്മുടെ കുഞ്ഞു നമ്മളെ വിട്ടു പോവുമായിരുന്നോ.... എനിക്ക് വയ്യാ... എന്റെ കുഞ്ഞിനെ ഞാൻ കൊന്നില്ലേ...."" അലമുറയിട്ട് അവൾ കരഞ്ഞതും അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... രണ്ട് പേർക്കും വല്ലാതെ നൊന്തു... ശെരിയാണ് കുഞ്ഞുള്ള കാര്യം അവർ അറിഞ്ഞിരുന്നില്ല... എന്നാലും...

അവരത് മനസ്സിലാക്കിയപ്പോളേക്കും കുഞ്ഞു അവരെ വിട്ടകന്നില്ലേ.....!!!! പരസ്പരം ആശ്വസിപ്പിക്കാനവർ ശ്രമിച്ചു കൊണ്ടിരുന്നു... അനന്തനോടുള്ള ദേഷ്യം അവളിൽ നിന്ന് പാടെ മാഞ്ഞിരുന്നു...ഇപ്പൊ അവളുടെ മനസ്സ് നിറയെ... ഒരിക്കൽ പോലും മനസ്സിലാവാതിരുന്ന.. വിടരും മുൻപ് കൊഴിഞ്ഞ പോയ തങ്ങളുടെ കുഞ്ഞാണ്....!!!! 🍃🍃🍃🍃🍃 ഡോക്ടർ വിളിച്ചത് പ്രകാരം വൈഗയുടെ അടുക്കൽ അമ്മയെ ഇരുത്തി കൊണ്ടവൻ ഡോക്ടറുടെ റൂമിന് അരികിലെത്തി അനുവാദം ചോദിച്ചു ഉള്ളിലേക്ക് പ്രവേശിച്ചു...!!!! ""ഡോക്ടർ.. വൈഗയുടെ ഹസ്ബൻഡ്.. അനന്തഭദ്രൻ"" "Ok.. see Mr... അനന്തഭദ്രൻ... വൈഗയുടെ ബോഡി നല്ലോണം വീക്ക്‌ ആണ്... so ആദ്യം ചെയ്യുക... കുട്ടിനെ നല്ല എനർജെറ്റിക്കാക്കി മാറ്റുക,, അതിനായ് ധാരാളം പച്ച ഇലകൾ, ഉണങ്ങിയ പഴങ്ങൾ, ഉണങ്ങിയ ഇഞ്ചി, വെളുത്തുള്ളി, എള്ള്, പാൽ എന്നിവ കഴിക്കുക. പേഷ്യന്റിന്റെ അവസ്ഥയെ വഷളാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ജങ്ക് ഫുഡുകൾ, പഞ്ചസാര അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ, ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക, ഉരുളക്കിഴങ്ങ്, അസംസ്കൃത വാഴപ്പഴം, ബോട്ടിൽ ഗാർഡ് എന്നിവ പോലെ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക.....""

""ഉവ്വ് ഡോക്ടർ...."" ""ഹ്മ്മ്... എങ്കിൽ ഞാൻ ഡിസ്ചാർജ് എഴുതി തരാം... Doxycycline, Azithromycin and Flagyl are antibiotics to help prevent infections. Take this medication exactly as written on your prescription paper.... ok... you may go now...."" ഡോക്ടർ എല്ലാം വളരെ വ്യകതമായി പറഞ്ഞു കൊടുത്തതും അനന്തൻ അവരോട് നന്ദി പറഞ്ഞവിടുന്നിറങ്ങി...!!!! 🍃🍃🍃🍃🍃 ഡിസ്ചാർജ് കിട്ടിയതിനാൽ തന്നെ വൈഗയെയും അമ്മയെയും കൂട്ടി അവർ ഹോസ്പിറ്റലിൽ നിന്നിറങ്ങി... രഘുവച്ഛൻ ബിസിനസ് ആവശ്യവുമായി ഗോവയിലാണ്... വീട്ടിലേക്ക് പോകും വഴി വൈഗയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും അനന്തൻ വാങ്ങി...!!! വീട്ടിലെത്തിയതും ഇറങ്ങാൻ ബുദ്ധുമുട്ടുന്ന വൈഗയെ കണ്ടു... സാധനങ്ങൾ അമ്മയെ ഏല്പിച്ചു... ഇരു കയ്യിലായി അവളെ കോരിയെടുത്തവൻ.... റൂമിലേക്ക് കൊണ്ടു പോയി കിടത്തി...!!! നടുവ് നിവർന്നു കിടന്നതും അടിവയറ്റിൽ നിന്നും വല്ലാത്ത വേദനയും കൊളുത്തി പിടിക്കലും ഒക്കെ അവൾക്കനുഭവപ്പെട്ടു...!!!!വേദന കൊണ്ടു പുളഞ്ഞവൾ അനന്തന്റെ കയ്യിൽ മുറുക്കി പിടിച്ചു... കുറച്ചു കഴിഞ്ഞതും സുഭദ്രമ്മ... ഭക്ഷണം കൊണ്ടുവന്നു... പച്ച ചീര തോരനും കാളനും ചോറും.... ഇതെല്ലാം മിക്സ്‌ ചെയ്തു ഓരോ ഉരുളയാക്കി അനന്തൻ അവൾക്കു വാരി കൊടുത്തു...

ഫുഡ്‌ കഴിഞ്ഞതും ടാബ്ലെറ്റ്സ്സ് കൊടുത്തു...!!!! ശരീരത്തിനും മനസ്സിനും ഏറ്റ മുറിവിന്റെ ക്ഷീണത്താലവൾ വേഗം മയങ്ങി പോയി... ഈ സമയവും അനന്തന്റെ കയ്യിൽ അവളുടെ കരങ്ങൾ സുരക്ഷിതമായിരുന്നു....!!!! ഉറക്കത്തിന്റെ ഇടയ്ക്കും അസഹനീയമായ വേദന അനുഭവിക്കുന്ന അവളെ കണ്ടിട്ട് അവൻ സഹിക്കാൻ കഴിഞ്ഞില്ല... കാലിനും പുറത്തിനുമൊക്കെ അവൾക് വേദനിച്ചു.... ഇരുകാലുകളും അനന്തന്റെ മടിയിലായ് വെച്ചവൻ തിരുമ്മി കൊടുത്തു... ശേഷം അടുക്കളയിൽ പോയി കുറച്ചു വെള്ളം തിളപ്പിച്ചു... അത്യാവശ്യം ചെറു ചൂടോടെ തന്നെ അവളുടെ വയറ്റിലായി വെള്ളം പിടിച്ചു കൊടുത്തു...!!!! അതവൾക്ക് ആശ്വാസം പകർന്നതും നന്ദി സൂചകമായി അവളവനെ നോക്കി...അതിനവനൊന്ന് ചെറുതായി ചിരിച്ചു കാട്ടി...ഉറങ്ങിക്കൊള്ളാൻ പറഞ്ഞു..അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി, എന്നിട്ട് അവനോടും കിടക്കാൻ പറഞ്ഞു..അപ്പോൾ തന്നെ അവനും അവളോടൊപ്പം ചേർന്ന് കിടന്നു... അവന്റെ ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ അവൾ ചുരുണ്ടു കൂടി അവന്റെ നെഞ്ചോട് പറ്റി ചേർന്നുറങ്ങി...!!! ..തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story