അനന്തിക: ഭാഗം 23

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ശ്വാസം വിടാൻ പോലും മറന്നു നിന്നു ലച്ചു... ""ദ്രുവിക്......"" അടുത്ത നിമിഷം തന്നെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു... തന്നെ കണ്ടിട്ട് ആകണം ആ മുഖത്തും അതിശയം കലർന്നിട്ടുണ്ടായിരുന്നു... ഒരു കണ്ണിറുക്കി ചിരിയോടെ നടന്നു പോകുന്നവനെ നോക്കി പല്ല് കടിച്ചു നിന്നു... ""ഇവനാണോ എസ്. ഐ.... ""പല്ല് കടിച്ചു ചോദിച്ചു കഴിഞ്ഞിട്ടാണ് കാര്യം അറിയാതെ പകച്ചു നോക്കുന്ന നന്ദുവിനെ ശ്രദ്ധിക്കുന്നത്. പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തി.. ""എവിടെയോ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു...."" അപ്പോഴേക്കും ഒപ്പിടൽ ഒക്കെ കഴിഞ്ഞു അച്ചുവും പ്രിയയും വന്നിരുന്നു. നന്ദു രണ്ടാളെയും ഒന്ന് രൂക്ഷമായി നോക്കി പുറത്തേക്ക് നടന്നു.

വീടിന്റെ മുൻപിലായി ഓട്ടോ നിർത്തിയപ്പോളേക്കും അമ്മ ഓടി വന്നിരുന്നു. അവിടുന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിലും സമാധാനം ആയിക്കാണില്ല.. ""ഇനി കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ... അല്ലെ മോളെ..."" നന്ദുവിനോട് ചോദിച്ചതും അവൾ ഇല്ലെന്നത് പോലെയൊന്ന് തലയാട്ടി അകത്തേക്ക് നടന്നു. എന്തോ അന്ന് മുത്തശ്ശിയുടെ ഒപ്പം പോകുന്നതിന് മുൻപ് അമ്മ പറഞ്ഞ വാക്കുകളാണ് അപ്പോൾ മനസ്സിലേക്ക് ഇരച്ചു വന്നത്... ""അന്നേ ഞാൻ പറഞ്ഞതാ ആ ചെക്കന് ഇത്തിരി സമാധാനം കൊടുക്കാൻ. മടുത്തിട്ടുണ്ടാകും അവന്... എത്രയാന്ന് വച്ച മനുഷ്യൻ സഹിക്കുന്നത്...............,,,,

അവന്റെ ജീവിതം ഇല്ലാണ്ടാക്കിയില്ലേ.....ഇനിയിപ്പോ ഇവളുടെ കല്യാണം കൂടി മുടക്കാനാകും കൃത്യ സമയത്തു ഡിവോഴ്സ് നും കൊടുത്തു വന്നത്....""" സാഹചര്യം അനുസരിച്ചു വാക്കുകളും പ്രവൃത്തിയും മാറുന്ന മനുഷ്യർ.. ഒന്നും തോന്നിയില്ല... നിർവികാരതയോടെ അകത്തേക്ക് നടന്നു.. ""എത്ര പറഞ്ഞതാ രണ്ടിനോടും... ഇനി മേലിൽ ആവർത്തിച്ചാൽ..."" അകത്തേക്ക് കയറുന്നതിനിടയ്ക്ക് അച്ചുവിനെയും പ്രിയയെയും അമ്മ ദേഷ്യത്തിൽ ശാസിക്കുന്നത് കേൾക്കാമായിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ആഹാ രാത്രിയിലേക്കുള്ളത് ഉണ്ടാക്കുവാണോ..."". ചമ്മന്തിയ്ക്ക് അരയ്ക്കാനായി തേങ്ങ ചിരകി എടുക്കുന്ന ആശയുടെ അടുത്തു വന്നു ചമ്രംപടിഞ്ഞിരുന്നു ലച്ചു...

അവരൊരു ചിരിയോടെ അവളെ നോക്കി ബാക്കി തിരുമ്മി എടുക്കാൻ തുടങ്ങി... ""അമ്മയ്ക്ക് അനുവിനോട് എന്തെങ്കിലും ദേഷ്യമുണ്ടോ....."" പെട്ടെന്നായിരുന്നു ചോദ്യം.... അവരുടെ കൈകൾ ഒരു വേള നിശ്ചലം ആയി... ""എനിക്കെന്തിനാ അവളോട്‌ ദേഷ്യം.... എന്റെ മോളല്ലേ.... പിന്നേ ആ ചെറുക്കന്റെ ജീവിതം നശിപ്പിക്കുന്നത് കണ്ടപ്പോൾ എന്തെങ്കിലും പറഞ്ഞു എന്ന് വിചാരിച്ചു..."". ചോദിച്ചത് ഇഷ്ടപ്പെടാത്തത് പോലെ മറുപടി എത്തി... ""ഹ്മ്മ്.... കല്യാണത്തിന് ചടങ്ങിന് വേണ്ടിയെന്ന പോലെ അല്ലാതെ അതിന് മുൻപ് അമ്മ അനുവിന് ഉമ്മ കൊടുത്തത് എപ്പോഴാ അവസാനം ആയിട്ട്...."" ലച്ചുവിന്റെ ചോദ്യത്തിൽ ആശയുടെ വിരലുകൾ തേങ്ങാ മുറിയിൽ മുറുകിയിരുന്നു.... എന്നായിരുന്നു.....

അവർ ഭ്രാന്തമായി ഓർമ്മയിൽ ആ ദിവസം തിരഞ്ഞു.... ഒന്നും വന്നില്ല.... അവർ നേരിയ പരിഭ്രമത്തോടെ ലച്ചുവിനെ നോക്കി... അവളപ്പോഴും കുറച്ചു മുൻപ് കണ്ട അതേ ചിരിയോടെ ആ മുഖത്തെ ഭാവങ്ങൾ ഒപ്പി എടുക്കുകയായിരുന്നു..... ""ഓർമ്മ വരുന്നില്ല അല്ലെ.... ""അവൾ ചോദിച്ചതും ആശ തല കുനിച്ചു.. ""അമ്മയ്ക്ക് അറിയോ ഒരു തരത്തിൽ അനുവിനെ ഇങ്ങനെ ആക്കിയത് നിങ്ങളെല്ലാരും കൂടിയാണ്. എത്ര വയസ്സുണ്ടാകും അമ്മ അവൾക്ക് ഇതൊക്കെ അനുഭവിച്ചു തുടങ്ങിയപ്പോൾ... കൂടി പോയാൽ പത്തോ പതിനൊന്നോ.... അതുവരെ എല്ലാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നിട്ട് പെട്ടെന്ന് അകൽച്ച കാട്ടിയപ്പോൾ എത്രത്തോളം വേദനിച്ചു കാണും അവൾക്ക്....

നാളെ അമ്മയുടെ മക്കൾ നന്ദുവിനോട് കാട്ടിയത് പോലെ അമ്മേടെ അടുത്ത് വരാൻ അറച്ചു അകറ്റി നിർത്തിയാൽ അമ്മയ്ക്ക് എന്ത് തോന്നും.... സഹിക്കാൻ പറ്റുമോ...."" ആശ ഞെട്ടലോടെ അവളെ നോക്കി.... സഹിക്കാൻ കഴിയുമോ തനിക്ക്.... ഇല്ല.... ആ ഒരു ചിന്ത പോലും തലച്ചോറിനെ മരവിപ്പിക്കുന്നു... ""അതേ അവസ്ഥ തന്നെ ആകില്ലേ അവൾക്കും. പക്ഷേ അവൾ ചെയ്ത തെറ്റ് മൗനമായി എല്ലാം ഉള്ളിലൊതുക്കി എന്നുള്ളതാണ്.... അമ്മയൊട്ട് അവളെ മനസ്സിലാക്കിയതുമില്ല...."" കുറ്റബോധത്താൽ ആശയുടെ തല കുനിഞ്ഞു... ഒരിക്കൽ പോലും അവളെ മനസിലാക്കാൻ ശ്രമിച്ചില്ല... കുട്ടികളുടെ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ ആദ്യം ഒന്ന് പതറി എങ്കിലും പതിയെ ജീവിതത്തിന്റെ താളം വീണ്ടെടുത്തു....

അച്ചുവും പ്രിയയും അന്നേ ഓരോന്നിനും വേണ്ടി വാശി പിടിക്കുമായിരുന്നു... അതുകൊണ്ട് അവർക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു.... അനു കുറച്ചു കൂടി മുതിർന്നതല്ലേ മനസ്സിലാക്കിക്കോളും എന്ന് വിചാരിച്ചു... ""അമ്മ വിഷമിക്കാൻ പറഞ്ഞതല്ല.... അനു എന്താ മഹിയിൽ ഇത്രേം ഡിപെൻഡന്റ് ആയത് എന്ന് അമ്മയ്ക്ക് അറിയുവോ.... വർഷങ്ങൾക്ക് ശേഷം ആദ്യമായി അവൾക്കാ സ്നേഹം കിട്ടിയതുകൊണ്ട്... നിങ്ങളെയൊക്കെ പോലെ മഹിയും കുറച്ചു കഴിയുമ്പോൾ മാറി പോകുമോ എന്ന പേടിയായിരുന്നു അവൾക്ക്.... അത്തരത്തിൽ ഒരു പേടി അവളിൽ നിറച്ചത് നിങ്ങളെല്ലാരും കൂടിയാണ്... ആദ്യം മുതൽക്കേ സ്നേഹം കിട്ടിയിരുന്നില്ല എങ്കിൽ ഒരുപക്ഷേ അവൾ ഇങ്ങനെ ആകില്ല....

ഈ സ്നേഹം എന്ന് പറയുന്നത് ഒരു ലഹരിയാണ്... ഒരിക്കൽ അത് അനുഭവിച്ചു അറിഞ്ഞാൽ വീണ്ടും വീണ്ടും അതിന് വേണ്ടി കൊതിക്കും... അവിടെയാണ് നിങ്ങൾക്ക് എല്ലാർക്കും തെറ്റ് പറ്റിയത്... ഒരിക്കൽ അവളെ നിങ്ങൾ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.... പിന്നേ ഒരു ദാക്ഷിണ്യവും ഇല്ലാതെ അതവളിൽ നിന്നും തട്ടി തെറിപ്പിച്ചു..... അച്ചുവിന്റെയും പ്രിയയുടെയും ഒരോ വാശി സാധിക്കാനും അമ്മ കൂട്ട് നിൽക്കുമ്പോൾ ആ വാതിലിന്റെ അപ്പുറത്തു ഒരു പെണ്ണുണ്ടായിരുന്നു.... സ്വപ്‌നങ്ങൾ പോലും കാണാൻ അവകാശം ഇല്ലാത്ത ഒരുത്തി....""" ആശ തല ഉയർത്താതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾ അവരുടെ അരികിലേക്ക് ഒന്ന് കൂടി നീങ്ങി ഇരുന്നു.....

"" അമ്മയിപ്പോ സങ്കടപ്പെട്ടിരുന്നാൽ എല്ലാം മാറുവോ.... ഹ്മ്മ്.... ഇനിയും സമയം ബാക്കിയുണ്ട്... അറിഞ്ഞോ അറിയാതെയോ അനുവിനെ വിഷമിപ്പിച്ചത് ഒക്കെ മാറ്റി എടുക്കണ്ടേ.... മ്മ്..."" അവൾ അവരുടെ മുഖം പിടിച്ചുയർത്തി കണ്ണ് രണ്ടും തുടച്ചു കൊടുത്തു... പതിയെ ആ മുഖത്ത് തെളിച്ചം വരുന്നത് കണ്ടപ്പോൾ ആശ്വാസത്തോടെ ചിരിച്ചു... ""എന്നാലേ അമ്മേടെ ഇളയ രണ്ടു മക്കൾക്ക് ഇത്തിരി കൊമ്പുണ്ട്... അതൊക്കെ ഒന്ന് ഒടിച്ചു മിടുക്കി കുട്ടികൾ ആക്കാൻ എനിക്ക് അമ്മേടെ സഹായം കൂടി വേണം...."" കൊഞ്ചലോടെ ലച്ചു പറയുന്നത് കേട്ടതും അവർ അതിശയത്തോടെ കണ്ണ് മിഴിച്ചു... ""ഏയ് അമ്മയൊന്നും ചെയ്യണ്ട.... ഞാനും അനുവും എന്ത് ചെയ്താലും മിണ്ടാതെ സപ്പോർട് ചെയ്താൽ മാത്രം മതി....

ഇനിയെങ്കിലും തിരുത്തിയില്ലെങ്കിൽ പിന്നേ വൈകി പോകും അമ്മ...."" ""എന്താന്ന് വച്ചാൽ ചെയ്തോളൂ.... അമ്മയായിട്ട് ഇനി ഒരിക്കലും എന്റെ കുഞ്ഞിനെ വിഷമിപ്പിക്കില്ല.... നീയിപ്പോ ഇതൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ..... ഞാൻ വീണ്ടും...."" കുറ്റബോധം കൊണ്ട് ആ മുഖം വീണ്ടും കുനിയുന്നതിന് മുൻപ് ലച്ചു ആശയെ കെട്ടിപ്പിടിച്ചു.... ""എന്നാലേ ഇനി കുറച്ചു ദിവസത്തേക്ക് അമ്മയ്‌ക്ക് കംപ്ലീറ്റ് റസ്റ്റ്‌.... അടുക്കളയുടെ ഭാഗത്തു കണ്ടു പോകരുത്..... എനിക്കിവിടെ കുറച്ചു ചെയ്യാനുണ്ട്...."" കപട ഗൗരവത്തോടെ പറയുന്ന ലച്ചുവിനെ നോക്കി സമ്മതഭാവത്തിൽ തല ആട്ടുമ്പോഴും അവരുടെ ഉള്ളിൽ ഒരു കൗമാരക്കാരിയുടെ മങ്ങിയ രൂപം തെളിഞ്ഞു വന്നു...

അച്ചുവിനും പ്രിയക്കും മടിയിൽ ഇരുത്തി വാരി കൊടുക്കുമ്പോൾ ഇത്തിരി മാറിയിരുന്നു പാത്രത്തിലെ ചോറ് വാരി കഴിക്കുന്ന ഒരു കുഞ്ഞിപ്പെണ്ണിന്റെ രൂപം... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഇതെന്താ വേറെ ആരും ഇല്ലേ...."" സെറ്റിയിൽ വെറുതെ പത്രം മറിച്ചു നോക്കി ഇരിക്കുന്ന ലച്ചുവിനോട് ചോദിക്കുമ്പോൾ നന്ദുവിന്റെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു... ഒൻപതു മണി കഴിഞ്ഞിരിക്കുന്നു... ആരും ഇതുവരെ കഴിച്ചില്ല എന്ന് തോന്നുന്നു... എന്താണാവോ... സാധാരണ അച്ചുവും പ്രിയയും അമ്മയുമൊക്കെ നേരത്തെ കഴിക്കുന്നതാണ്... ""ആഹാ.... നല്ല ആളോടാ ഞാനെല്ലാം പറഞ്ഞു തന്നത്.... ഉച്ചയ്ക്ക് പറഞ്ഞു തന്നതൊക്കെ മറന്നോ...."" ലച്ചു ഗൗരവത്തിൽ ചോദിച്ചതും അബദ്ധം പറ്റിയത് പോലെ നന്ദു നാവ് കടിച്ചു...

""അയ്യോ... സോറി... പെട്ടെന്ന് ഓർത്തില്ല..... പക്ഷേ ഇതൊക്കെ ശെരിയാകുമോ... എനിക്ക് തോന്നുന്നില്ല ലച്ചു..."" വീണ്ടും ഒരു കണ്ണുരുട്ടൽ കിട്ടിയതും പിന്നെയൊന്നും പറയാൻ പോയില്ല... ""രണ്ടാളും വന്നിട്ടില്ല... അമ്മ കഴിച്ചിട്ട് പോയി കിടന്നു...അമ്മയോട് ഞാൻ വിളിക്കണ്ട എന്ന് പറഞ്ഞിരുന്നു... നമ്മൾ ഇരിക്കുമ്പോൾ വിളിച്ചോളാമെന്ന്..."" ലച്ചു വീണ്ടും കണ്ണ് കാണിച്ചതും നന്ദു അച്ചുവിന്റെ മുറിയുടെ അടുത്തേക്ക് നടന്നു... ""പ്രിയേ... കഴിക്കാൻ ആയില്ലേ ഇതുവരെ..."" ""വ... വരുന്നു ചേച്ചി.... പിന്നെ ഇരുന്നോളാം... ""അച്ചു കൂസലില്ലാതെ ഇരിക്കുന്നത് കണ്ടു പ്രിയ പെട്ടെന്ന് പറഞ്ഞു... ""പിന്നെയൊന്നുമില്ല... രണ്ടു മിനിറ്റിനുള്ളിൽ അവിടെ കണ്ടില്ലെങ്കിൽ ചോറെടുത്തു ഞാൻ കാടി പാത്രത്തിൽ ഇടും....

പട്ടിണി കിടക്കുമ്പോൾ പഠിച്ചോളും.... ""ദേഷ്യത്തിൽ പറഞ്ഞിട്ട് തിരികെ നടന്നു... പ്ളേറ്റ് എടുത്തു ആഹാരം വിളമ്പി ലച്ചുവിനോടൊപ്പം കഴിക്കാൻ ഇരുന്നിട്ടും രണ്ടാളെയും കണ്ടില്ല..... അവൾ സങ്കടത്തോടെ ലച്ചുവിനെ നോക്കിയപ്പോൾ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു.... ""നീ പോയി കിടന്നോ അനൂ... ഇന്നലെ മുതൽ അലച്ചിലും യാത്രയും അല്ലെ... ഇതൊക്കെ ഞാൻ കഴുകി വച്ചോളാം...."" അവളുടെ കൈയിൽ നിന്നും പ്ളേറ്റ് ബലമായി വാങ്ങി ലച്ചു അടുക്കളയിലേക്ക് നടന്നു.... എതിർക്കണം എന്നുണ്ടായിരുന്നു എങ്കിലും നല്ല തലവേദന ഉള്ളതിനാൽ പിന്നൊന്നും പറയാൻ നിൽക്കാതെ മുറിയിലേക്ക് നടന്നു. പാത്രം കഴുകി കഴിഞ്ഞതും ലച്ചു ബാക്കിയുള്ള ചോറും കറികളും പ്രത്യേകം പാത്രത്തിൽ ആക്കി ഫ്രിഡ്ജിലേക്ക് വച്ചു....

താക്കോൽ ഫ്രിഡ്ജിന്റെ മുകളിൽ തന്നെ ഉണ്ടായിരുന്നതുകൊണ്ട് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല... ഫ്രിഡ്ജ് പൂട്ടി താക്കോൽ ഭദ്രമായി കൈയിലേക്ക് വച്ചു.... ഷെൽഫിൽ ഇരിക്കുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി.... പാചകം ചെയ്യാതെ കഴിക്കാൻ പറ്റുന്ന പലഹാരങ്ങളും ഫ്രൂട്സും രണ്ടു പാത്രത്തിൽ ആക്കി.... അതും എടുത്തു മുറിയിലേക്ക് നടക്കുന്നതിന്റെ ഇടയ്ക്ക് എന്തെങ്കിലും ബാക്കി ഉണ്ടോന്ന് അടുക്കള മൊത്തത്തിൽ ഒന്ന് നോക്കി... കൈയിലുള്ള വലിയ ടിൻ രണ്ടെണ്ണം ഉറുമ്പ് കേറാത്തത് പോലെ മുകളിലെ ഷെൽഫിൽ വയ്ക്കുന്ന ലച്ചുവിനെ നന്ദു കട്ടിലിൽ ഇരുന്ന് കണ്ണും മിഴിച്ചു നോക്കി... അവളൊന്ന് കണ്ണിറുക്കി കാട്ടി...

""ഇതൊക്കെ ചേച്ചിടെ ചെറിയൊരു ഡോസ് അല്ലെ എന്റെ അനൂട്ടി.... വിശപ്പിന്റേം ആഹാരത്തിന്റെയും ഒക്കെ വില രണ്ടെണ്ണവും ഒന്ന് അറിയട്ടെ...."" ചിരിയോടെ പറഞ്ഞു കിടക്കുന്നവളെ നോക്കി കിടക്കുമ്പോൾ അറിയാതെ നന്ദുവിനും ചിരി വന്നു പോയിരുന്നു... പത്തു മണി കഴിഞ്ഞിരുന്നു പ്രിയ അച്ചുവിനെ ഒരു വിധം മുറിയിൽ നിന്നും വിശപ്പ് സഹിക്കാതെ പുറത്ത് ഇറക്കിയപ്പോൾ... രണ്ടാളും നേരെ വന്നു ഊണ് മേശയുടെ മുകളിൽ അടച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ തുറന്നു നോക്കി...

അവയെല്ലാം ശൂന്യമാണ് എന്ന് കണ്ടതും അച്ചുവിന്റെ നെറ്റി ചുളിഞ്ഞു... അടുക്കളയിലെയും എല്ലാ പാത്രങ്ങളും കാലി ആയിരുന്നു... ""പ്രിയ നീ ഫ്രിഡ്ജ് തുറക്ക്.... ഇന്നലെ കട്ട്‌ ചെയ്തു വച്ച ഫ്രൂട്സ് ഉണ്ടാകും അതിൽ...."" ഫ്രിഡ്ജിന്റെ ഡോർ എത്ര ശ്രമിച്ചിട്ടും തുറക്കാൻ പറ്റാതെ വന്നപ്പോൾ അവൾ നിസ്സഹായതയോടെ അച്ചുവിനെ നോക്കി... ""നാശം ഇതെല്ലാം ലോക്ക് ആണല്ലോ..."" ഷെൽഫിന്റെ അടുത്തേക്ക് പിറുപിറുത്തു പോകുന്ന അച്ചുവിനെ നോക്കി അവൾ നിന്നു. വയർ വിശന്നു കരയുന്നുണ്ടായിരുന്നു...

ചേച്ചിയോട് ചെന്ന് ചോദിച്ചാൽ കീ തരും... പക്ഷേ അച്ചു വരില്ല ചോദിക്കാൻ... ""നാശം..... ""പലഹാരങ്ങളോ പഴങ്ങളോ ഒന്നും കാണാതെ വന്നപ്പോൾ അവൾ ദേഷ്യത്തോടെ ഭിത്തിയിൽ ഒന്നിടിച്ചു... അടുക്കളയിലെ തട്ടലും മുട്ടലും കേട്ട് ലച്ചു ചിരിയോടെ നന്ദുവിനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കിടന്നു.... ""നാളെ ഇനി മിസ്റ്റർ. മഹിത്.... ""അവളൊരു ചിരിയോടെ ഓർത്തു... പെട്ടെന്ന് ദ്രുവിക്കിന്റെ മുഖം മനസ്സിൽ വന്നതും ദേഷ്യത്തോടെ കണ്ണ് ഇറുക്കി അടച്ചു... ""പണ്ടാരക്കാലൻ.... മനുഷ്യനെ ഒരു തരത്തിൽ ജീവിക്കാൻ സമ്മതിക്കില്ല..."" .......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story