അൻപ്: ഭാഗം 45

anp

എഴുത്തുകാരി: അനു അരുന്ധതി

രാവിലേ ആദിയെ കാണാത്തതു കൊണ്ട് ആദി കിടക്കുന്ന റൂമിൽ അന്നെഷിച്ചു വന്ന ചന്തു കാണുന്നതു ബോധം ഇല്ലാതെ കിടന്ന് ഉറങ്ങുന്ന ആദിയെ ആണ്... ചന്തു അടുത്തേക്ക്‌ ചെന്നു ആദിയെ കുലുക്കി വിളിച്ചു... ആദി ടാ നീ ഇങ്ങനെ കിടക്കാതെ എണീക്കാൻ നോക്ക് സമയം എത്ര ആയിന്ന് ആണ് വിചാരം... ഞാൻ കിടക്കട്ടെ ടാ.. ഇങ്ങോട്ടു പോകുന്നില്ല ചന്തു ... പിന്നെ... ഇവിടെ ഇരുന്നു വെള്ളമടിച്ചു ചവാൻ ആണോ നിന്റെ പ്ലാൻ... കൊള്ളാം ടാ.. പിന്നെ ഞാൻ എന്ത് ചെയ്യണം ടാ... എനിക്ക് മാത്രം എന്താടാ ചന്തു ഇങ്ങനെ അമ്മയെ കിട്ടിയപ്പോൾ .. അവൾ..അവൾ കനി എന്നെ വിട്ട് പോയി...ഞാൻ ഒറ്റക്കായി പോയി ടാ... ആദി സംസാരിക്കുമ്പോൾ നാവു കുഴഞ്ഞു പോകുന്നതു ചന്തു ശ്രദിച്ചു...ചന്തു ചുറ്റും നോക്കി... നോക്കുമ്പോൾ ആദി കിടന്ന കട്ടിലിന്റെ അടിയിൽ കുപ്പികൾ കിടക്കുന്നതു കണ്ടു.. ആദി നീ കുടിച്ചോ ഈ വെളുപ്പാൻ കാലത്തു തന്നെ.. ചന്തു.... കുടിച്ചു പോയി ടാ... ഞാൻ പിന്നെ എന്ത് ചെയ്യും ടാ... അവളെ ഞാൻ എത്ര മാത്രം സ്നേഹിച്ചു .. എന്നിട്ട് ഒരു ദിവസം ഒന്നും പറയാതെ അവൾ പോയി.. ടാ.. ആദി..മതി എണീക്കാൻ നോക്ക്.. വാ ഞാൻ വരില്ല നി പൊക്കോ.. എല്ലാരും പൊക്കോ ഞാൻ ഒറ്റയ്ക്ക് ആയി..അതു മതി.. ആദി നിന്നോട്‌ എണീക്കാൻ ആണ് ഞാൻ പറഞ്ഞതു.. വാ.. ഉം... ചന്തു നോക്കുമ്പോൾ ബെഡിൽ നിന്നും എണീക്കാൻ പാട് പെടുന്ന ആദിയെ ആണ് കാണുന്നത്..

എണീക്കാൻ നോക്കുമ്പോൾ ആദി മുൻപിലേക്ക് വേച്ചു പോകുന്നതു കണ്ടു.. വേഗം തന്നെ ചന്തു ആദിയുടെ കയ്യിൽ പിടിച്ചു.. എന്നെ പിടിക്കേണ്ട ചന്തു ഞാൻ ok ആണ്.. ഉം.. ok.. ഒന്നു പോടാ.. എത്ര എണ്ണം കേറ്റി..നല്ല സ്മെൽ വാതിൽ തുറന്നപ്പോൾ തന്നെ കിട്ടി.. വിടെട... നീ പോകാൻ നോക്ക്.. ടാ ആദി.. നീ പോയി ഒന്നു കുളിച്ചു വാ ഞാൻ ഒരു കാര്യം പറയാൻ വന്നതാ.. എന്തു കാര്യം.. അതോ‌ക്കെ പറയാം.. നീ ഞാൻ പറഞ്ഞപോലെ ചെയ്യൂ.. ഉം.. ആടി ആടി ബാത്റൂമിലെക്ക് പോകുന്ന ആദിയെ കണ്ടപ്പോൾ ചന്തുവിനു സങ്കടം വന്നു...എന്തൊക്കെയാണ് ആദിയുടെ ജീവിതത്തിൽ സംഭവിച്ചത്.. അന്ന് അമ്മ കണ്ണു തുറന്നപ്പോൾ എല്ലാർക്കും സന്തോഷം ആയിരുന്നു.. എന്നാൽ അതിന് അൽപ്പായുസ്സ് കൊടുത്തു കനി ഒന്നും പറയാതെ എവിടെക്കോ പോയി.. അന്നത്തെ ദിവസം മറക്കാൻ പറ്റില്ല.. അമ്മ കണ്ണു തുറന്നു എല്ലാരും അമ്മയെ കേറി കണ്ടു.. പിന്നെയാണ് എല്ലാരും കനിയെ അന്നേഷിക്കുന്നത് ആ ഹോസ്പിറ്റൽ മുഴുവനും നോക്കി കണ്ടില്ല... എല്ലായിടത്തും തിരഞു കണ്ടില്ല.. പിന്നിട് ഹോസ്പിറ്റലിൽ സെക്യൂരിറ്റിയോട് ചോദിച്ചു CCTV നോക്കിയപ്പോൾ തനിയെ ഹോസ്പിറ്റലിന്റെ പുറത്തേക്ക്‌ പോകുന്ന കനിയെ കണ്ടു.. എന്തിനാണ് കനി ഇങ്ങനെ ചെയ്തത്‌ എന്നു ഒട്ടും ആലോചിച്ചിട്ടും മനസിലായില്ല.. നോക്കാൻ ഇനി ഒരിടവും ബാക്കി ഇല്ല.. പറ്റാവുന്ന ഇടത്തൊക്കെ പോയി നോക്കി ..പരിചയം ഉള്ളവരോട് ചോദിച്ചു.. ആർക്കും അറിയില്ല.. കനി എവിടെ പോയി എന്ന്...അതിനു ശേഷം എത്ര ദിവസങൾ പോയി.. പിന്നെ അത് മാസങ്ങളായി മാറി...

പിന്നീട് അത് ഇപ്പൊ രണ്ടു വർഷത്തിൽ എത്തി നിൽക്കുന്നു.. ആദിക്ക് വല്ലാത്ത ഒരു ഭാവം ആയിരുന്നു. ഇതുവരെ കാണാത്ത ഒരു ആദി.. എന്തു ചോദിച്ചാലും പറഞ്ഞാലും ആദിയെ ബാധിക്കുന്ന ഒന്നല്ല എന്ന ഭാവം..എന്തിനോ വേണ്ടി ജീവിക്കുന്നു... നാട്ടിൽ നിന്നാൽ മൈൻഡ് മാറില്ല എന്നു തോന്നിയപ്പോൾ ആണ് ലീവ് ക്യാൻസൽ ചെയ്തു ജോലിക്ക്‌ കയറിയത്..ഇവിടെ ഫ്ലാറ്റിൽ എത്തിയാൽ മൈൻഡ് മാറും എന്നു വിചാരിച്ചു... എന്നിട്ടോ മിക്ക ദിവസവും കോളേജിൽ പോകാതെ കുത്തി ഇരുന്നു വെള്ളമടി തന്നെ.. കഴിഞ്ഞ ദിവസം ഒട്ടും പ്രതിഷിക്കാതെ വന്ന വാർത്ത കേട്ടപ്പോൾ ആദി ആകെ തകർന്നു പോയി...ജിനി വന്നിരുന്നു.. എല്ലാം പറഞ്ഞു മാപ്പ് ചോദിക്കാൻ... ആദി അവൾ പറഞ്ഞതു കേട്ട് പൊട്ടി തെറിച്ചു... ചിലപ്പോൾ ആദി അവളെ കൊന്നേക്കും എന്നു പോലും ഞാൻ ഓർത്തു...അവളുടെ പപ്പ അത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നു ,കറക്ട് സമയത്ത് കണ്ടത്‌കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല..പിന്നെ അവൾ അന്ന് ഹോസ്പിറ്റലിൽ വച്ചു ഉണ്ടായ സംഭവം പറഞ്ഞു.. എല്ലാത്തിനും കാരണം ജിനി കനിയെ തെറ്റിരിപ്പിച്ചത് കോണ്ടാണെന്നും പറഞ്ഞു.. കനിയുടെ അണ്ണന്റെ മരണത്തിൽ അഭിയ്ക്ക് പങ്കുടെന്നു ആദിക്ക് അറിയാമായിരുന്നു എന്നു ജിനി കനിയോട് പറഞ്ഞു എന്നു കേട്ടപ്പോൾ ആദി ഒന്നും സംസാരിച്ചില്ല.. അതിൽ ഒരു സത്യവും ഇല്ലായിരുന്നു എന്നറിഞിട്ടും ആദി ഒന്നും മിണ്ടിയില്ല... എന്നാൽ അവിടെ നിന്നും പോരുമ്പോൾ കനി പ്രഗ്നൻറ് ആണെന്ന് ജിനി പറഞ്ഞപ്പോൾ ആദി ആകെ തകർന്നു പോയി...

അതിന്റെ result ആണ് ഈ കിടക്കുന്ന കുപ്പികൾ.. ചന്തു.. എന്തോ ഓർത്തു നോക്കുമ്പോൾ ആദി കുളി കഴിഞ്ഞു പുറത്തു ഇറങ്ങി വരുന്നതാണ് കണ്ടതു... ആദി ..ഞാൻ ചായ എടുത്തു വെച്ചിട്ടുണ്ട് നീ വാ.. വേണ്ട ചന്തു... അതെന്താ... ഞാൻ അറിയാതെ നീ വല്ലതും കഴിച്ചോ... ഇല്ല... എനിക്കു വേണ്ടെടാ ...വിശപ്പില്ല.. ആദി ഞാൻ അവിടെ ഉണ്ടാകും.. എല്ലാം എടുത്തു വച്ചിട്ടാണ്‌ വന്നത്‌..നീ കഴിക്കാൻ വാ...ഞാൻ അവിടെ ഉണ്ടാകും... അതും പറഞ്ഞു വാതിൽ ചാരി ചന്തു പുറത്തേക്ക് പോയി... ചന്തുനു എന്തു പറ്റി പോലും വന്നപ്പോൾ തന്നെ ഒരു ഗൗരവം...ആദി വേഗം അലമാര തുറന്നു ഇടാൻ ഒരു ഷർട്ട് എടുത്തു...ഷർട്ട് എടുത്തപ്പോൾ എന്തോ ഒരു കവർ അതിന്റെ കൂടെ നിലത്തെക്ക് വീണു.. ആദി കുനിഞ്ഞു നിന്നു അതു എടുത്തു ... ആ കവർ തുറന്നു നോക്കി..ആദി അതിലേക്ക് നോക്കി നിന്നു.. അന്ന് താൻ വിവാഹം നടന്ന അന്ന് കനിയെ കൊണ്ട് ഒപ്പു വപ്പിച്ച സ്റ്റാമ്പ് പേപ്പർ.. അതു കണ്ടപ്പോൾ ആദിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി...അതിലേക്ക് നോക്കിയപ്പോൾ ചിരിച്ചു നിൽക്കുന്ന കനിയെ ആണ് ഓർമ്മ വന്നത്...ആദി വേഗം കയ്യിൽ ഉണ്ടായിരുന്ന പേപ്പർ ചുരുട്ടി കൂടി റൂമിന്റെ മൂലയിലേക്ക് എറിഞ്ഞു... കനി നീ എന്നോട് പറയാതെ പോയി.. അതു ഞാൻ സഹിക്കും പക്ഷേ എന്റെ കുഞ്ഞു ....എന്റെ കുഞ്ഞിനെ എനിക്ക് വേണം.. നിയ് ഈ ഭൂമിയിൽ എവിടെ ആണെങ്കിലും ഞാൻ വരും..കനി... 🦋🦋🦋🦋🦋

ആദി വരുമ്പോൾ ചന്തു ടേബിളിൽ ഇരിക്കുന്നത് കണ്ടു... ആദി നടന്നു വന്നു അടുത്തു കണ്ട ചെയറിൽ വന്നിരുന്നു.. ചന്തു ഒരു കപ്പ് ചായ ആദിയുടെ നേരെ നീട്ടി...ആദി ചായ മേടിച്ചു പതിയെ ചുണ്ടോട് ചേർത്തു.. ആദി... അമ്മ പറഞ്ഞു നിന്നെ കൂട്ടി കൊണ്ട് വരണം എന്നു... ചന്തു... ആദി ഒന്നും പറയാൻ നിക്കേണ്ട... ചായ കുടിച്ച ശേഷം നമ്മൾ പോകുന്നു.. അതിൽ ഒരു മാറ്റവും ഇല്ല... ചന്തുവിനോട് ഇനി പറഞ്ഞാൽ ഒരു കാര്യവും ഇല്ലെന്നു അറിയാം.. ആദി പിന്നെ ഒന്നും പറഞ്ഞില്ല ചായ കുടിച്ച ശേഷം ആദിയും ചന്തുവും കൂടി അമ്മയെ കാണാൻ ഇറങ്ങി... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 വീട്ടിൽ എത്തുമ്പോൾ ഉണ്ണി അങ്കിൾ കാത്തു നിൽക്കുന്നതു കണ്ടു... വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന ആദിയെ കണ്ടപ്പോൾ അങ്കിൾ ആകെ തരിച്ചു നിന്നു.. താടിയും മുടിയും വളർത്തി എന്തോ ഒരു രൂപം.. പണ്ടത്തെ ആദിയെ ഒന്നു ഓർത്താൽ ഈ ആദി ..ഹോ സഹിക്കാൻ പറ്റുന്നില്ല... ഉണ്ണി അങ്കിൾ ആദിയും അടുത്തേക്ക്‌ നടന്നു ചെന്നു... ആദി.. ഇതു എന്തു കോലം ആടാ ഈ കോലത്തിൽ ഭാമ നിന്നെ കണ്ടാൽ അവൾക്ക് സഹിക്കാൻ പോലും പറ്റില്ല ആദി.. ഉണ്ണി അങ്കിൾ ഞാൻ... വേണ്ട മോനെ എനിക്ക് അറിയാം.. ചെല്ലു ഭാമ കാത്തിരിക്കുന്നു.. ആദി അകത്തേക്ക്‌ ചെല്ലുമ്പോൾ അമ്മ ആദിയെ കാത്തിരിക്കുന്നതാണ് കണ്ടത്.. ഡോറിൽ നിന്ന ആദി അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു...അമ്മ ആദിയെ കൈ കൊണ്ട് അകത്തേക്ക് വിളിച്ചു.. ആദി അമ്മയുടെ അടുത്തേക്ക്‌ പതിയെ നടന്നുചെന്നു അമ്മയുടെ അടുത്ത് ചെന്നു ഇരുന്നു.. അമ്മ നോക്കുമ്പോൾ ആദി കരയുന്നത് കണ്ടു...

അമ്മ കൈ എടുത്തു ആദിയുടെ മുഖം തന്റെ നേരെ വച്ചു..എന്നിട്ടു നിറഞ്ഞ ആദിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. ആദി അമ്മയെ നോക്കിയപ്പോൾ അമ്മയുടെ മുഖത്തും നല്ല വിഷമം ഉള്ളത് പോലെ തോന്നി..പെട്ടന്ന് അമ്മയ്‌ക്ക് പ്രായം ആയ പോലെ തോന്നി.. തല മുടി കുറച്ചു നരച്ചിട്ടുണ്ട്‌..അമ്മ ഒരുപാട് ക്ഷീണിതനായ ഇരിക്കുന്നു. അമ്മ എന്നെ കാണണം എന്ന് പറഞ്ഞു.. ആദി... അമ്മ അഭിയോട് ഒരു കാര്യം പറഞ്ഞിരുന്നു..അവൻ ഒന്നും പറഞ്ഞില്ല അതാ ഞാൻ നിന്നെ വിളിച്ചതു.. ആദി ചോദ്യഭാവത്തിൽ അമ്മയെ നോക്കി.. ആദി...ജിനിയെ കുറച്ചു ആണ് അമ്മ പറഞ്ഞു വരുന്നത്.. എന്താ.. അമ്മേ.. അതു മോനെ ജിനി അവളോട് അമ്മയ്ക്ക് ഒരു ദേഷ്യവും ഇല്ല.. മോനെ ആ കുട്ടിക്ക് അങ്ങനെ പറ്റി പോയി..അവളെ നമുക്കു ഇവിടേക്ക് കൂട്ടിയാലോ.. അമ്മേ.. അമ്മയ്ക്ക് അറിയാം മോനെ.. അവളുടെ ആ സ്വഭാവം ഒ‌ക്കെ മാറി മോനെ ഇന്നലെ എന്നെ വിളിച്ചു കുറെ കരഞ്ഞു ...മാപ്പും ചോദിച്ചു.. അമ്മേ അതു അവളുടെ അടവ് ആയിരിക്കും.. ഇല്ല മോനെ..ഉള്ളിൽ തട്ടി പറഞ്ഞതാ.. അമ്മയ്‌ക്ക് മനസിലായി.. അമ്മേ അഭി സമ്മതിക്കുമോ.. അവനോടു ഞാൻ പറയാം..മോനെ ഉം.. അമ്മയ്‌ക്ക് എല്ലാരും വേണം മോനെ.. അഭിയും ജിനിയും.. പിന്നെ നിയും കനിയും.. ഹും.. അതു നടക്കില്ല അമ്മേ.. കനി ഇനി വരില്ല.. അവൾ എവിടെ ആണെന്ന് അറിയില്ല.. ആദി ...അവൾ വരും മോനെ ഒരു തെറ്റിദ്ധാരണ കൊണ്ടാ അവൾ പോയത് സത്യം അറിയുമ്പോൾ അവൾ വരും... എനിക്ക് അറിയില്ല അമ്മേ.. അതും പറഞ്ഞു ആദി അമ്മയുടെ മടിയിലേക്ക് കിടന്നു..കനി ഇനി വരില്ല അമ്മേ... 🦋🦋🦋🦋🦋

എന്തായി ചന്തു ചേട്ടാ.. എന്ത് പറഞ്ഞു.. അഭി.. പ്രതീക്ഷ ഉണ്ടൊന്നു അറിയില്ല.. ചെല്ലാൻ പറഞ്ഞു.. എന്താടാ.. എനിക്ക്‌ ഒന്നും തിരിഞ്ഞില്ല.. അതു അങ്കിളെ.. ചന്തു ചേട്ടൻ ഒരു കൂട്ടുകാരനെ വിളിച്ചതാ.. ഏത് കൂട്ടുകാരൻ.. അത്‌ഞാൻ പറയാം അങ്കിളെ.. ഉം... ഞാൻ ഒരു ദിവസം വീട്ടിൽ പോയി വരുന്ന വഴി എനിക്കു ഒരു ലിഫ്റ്റ് കിട്ടി ഒരു തമിഴ് വണ്ടി.. അതിലെ ഡ്രൈവർ അന്ന് എനിക്കു അവരുടെ നമ്പർ തന്നിരുന്നു.. എന്തെങ്കിലും ആവശ്യത്തിനു അവിടെ ചെന്നാൽ വിളിക്കണം എന്നു പറഞ്ഞു.. ആണോ.. ആ.. ഞാൻ ഇപ്പൊ വിളിച്ചു കാര്യം പറഞ്ഞു..അവർ നോക്കാം എന്നു ഉറപ്പ് പറഞ്ഞു.. എന്താടാ അയാളുടെ പേര്.. മുരുകൻ അണ്ണൻ.. കൂടെ രാജു കുട്ടൻ എന്ന ഒരു ചെക്കനും ഉണ്ട്.. ആണോ..ദൈവമേ ഇതെങ്കിലും ഒന്നു നടന്നാൽ മതിയായിരുന്നു.. അതേ അങ്കിൾ... എങ്കിൽ ചന്തു നിയ് ചെന്നു അവനോട് പറ.. അത്ര ആശ്വാസം എങ്കിലും എന്റെ ആദിക്ക് കിട്ടട്ടെ.. ഉം....പിന്നെ അഭി പോകാൻ തയ്യാറായി നിന്നോ.. Ok ചന്തു ചേട്ടാ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തു വന്നു കനിയുടെ കാര്യം പറയുമ്പോൾ ആദിയുടെ സന്തോഷം കൊണ്ട് വിടർന്നു.. നേരണോ ചന്തു.. അതേ ടാ ആദി എവിടെ ആണ്.. മധുരൈ.. അവിടെ അവളുടെ ആരാ ഇരിക്കുന്നതു.. അറിയില്ല..അവിടെ ഉണ്ടെന്ന് ഇപ്പൊ മുരുകൻ അണ്ണൻ പറഞ്ഞു... ഇനിയും നിന്നും സമയം കളയണ്ട പോയാലോ.. പോകാം.. ചന്തു.. എനിക്കു അവളോട് രണ്ടെണ്ണം പറയാൻ ഉണ്ട്... വേണോടാ ആദി... വേണം പറ്റിയാൽ രണ്ടെണ്ണം പൊട്ടിക്കണം.. എങ്കിൽ ഞാൻ അഭിയെ വിളിക്കട്ടെ.. സമയം കളയണ്ട...നീ പോയി വണ്ടിയിൽ ഇരുന്നോ.. ഉം... കനി ഞാൻ വരുന്നു..നീ എവിടെ പോയി ഒളിച്ചാലും ഞാൻ വരുമെന്നു പറഞ്ഞാൽ വരും.... 🦋🦋🦋🦋🦋🦋

അഭിയെ വിളിക്കാൻ ചന്തു മുകളിലേക്ക് ചെല്ലുമ്പോൾ ആണ് ഗീതു എതിരെ വരുന്നത്..ചന്തുവിനെ കണ്ടപ്പോൾ ഗീതു ഓടി അടുത്തേക്ക്‌ ചെന്നു.. ചന്തു ചേട്ടാ... എന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തതു..ഞാൻ എത്ര വിളിച്ചു... അതു ഞാൻ ബിസി ആയിരുന്നു.. അതാ.. ഹോ.. ഒരു കോൾ എടുക്കാൻ പോലും പറ്റാത്ത എന്തു തിരക്ക് ആയിരുന്നു.. അതോ‌ക്കെ പിന്നെ പറയാം.. ഇപ്പൊ സമയം ഇല്ല.. ഹോ.. ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ.. അതല്ലേ ഈ തിരക്ക് കാണിക്കുന്നതു. അയ്യോ..അതല്ല ഗീതു.. ഹും.. ചേട്ടാ വീട്ടിൽ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങി..ഇനി ഇങ്ങനെ പറ്റില്ല.. എത്രയും പെട്ടെന്ന് എന്തെങ്കിലും തിരുമാനിക്കണം.. അയ്യോ.. എന്റെ പൊന്നു ഗീതു.. ഞാൻ ഒരിടം വരെ പോകുവാ.. പോയി വന്നാൽ നിന്നെ ഞാൻ കെട്ടും ഉറപ്പ്‌.. ഉറപ്പാണോ.. കർത്തവാണേ..സത്യം.. അല്ല.. ഇപ്പൊ എവിടെ പോകുവ.. കനിയെ കൊണ്ട് വരാൻ.. ആണോ... അതേ..നീ കാത്തിരുന്നു വരുമ്പോൾ കനിയും ഞങ്ങളുടെ കൂടെ ഉണ്ടാകും.. പറഞ്ഞു നിക്കാൻ സമയം ഇല്ല എല്ലാം വരുമ്പോൾ പറയാം.. ഉം.. അതും പറഞ്ഞു ചന്തു മുകളിലേക്ക് ഓടി പോകുന്നതു ഗീതു കണ്ടു...…തുടരും…….

അൻപ്: ഭാഗം 44

Share this story