അൻപ്: ഭാഗം 48

anp

എഴുത്തുകാരി: അനു അരുന്ധതി

ആദി അമ്പലത്തിലേക്കാണ് നടന്നു ചെന്നത്‌..ചെരുപ്പ് ഊരി ഇട്ടു അമ്പലത്തിൽ കയറാൻ തുടങ്ങുബോൾ ആണ് ആരോ തന്നെ നോക്കുന്ന പോലെ തോന്നിയതു ...ആദി ഒന്ന് തിരിഞ്ഞു നോക്കിതും അവിടെ കടയുടെ മറവിൽ ആരോ മറയുന്നതു കണ്ടു.ഒരു നിമിഷം ആദി അവിടെ തന്നെ നിന്നു പിന്നെ അവിടേക്ക് വേഗത്തിൽ നടന്നു ചെന്നു... നോക്കുമ്പോൾ ആരെയും അവിടെ കണ്ടില്ല...പെട്ടെന്ന് ആണ് ആരോ തോളിൽ കൈ കൊണ്ട് വെച്ചത് .... ആദി നോക്കുമ്പോൾ പുറകിൽ ചന്തു.. ടാ.. ആദി നീ എന്താ ഇവിടെ..വാ.. മുരുകൻ അണ്ണൻ വന്നിട്ടുണ്ട്.. ചന്തു... ഉം.. എന്താടാ.. അവള് ഇവിടെ ഉണ്ട്.. ഞാൻ കണ്ടു..ഇപ്പൊ ആരു കനിയോ...ഇവിടെ വച്ചോ.. ഉം... എന്നിട്ട്.. അറിയില്ലടാ... പക്ഷേ അവൾ ഇവിടെ ഉണ്ട്... ഞാൻ കണ്ടു പിടിക്കും... നിന്റെ മുരുകൻ അണ്ണൻ എന്തു പറഞ്ഞു... അണ്ണൻ കനിയെ കണ്ടു എന്നു പറഞ്ഞു...സ്ഥലം അണ്ണൻ ആരേയോ വിളിച്ചു ചോദിക്കുന്നു.. ഉം... ഞാൻ അമ്പലത്തിൽ കയറിയിട്ട് ഇപ്പൊ വരാം..നിയ് നടന്നോ... അമ്പലത്തിലോ.. ഉം.. ശരി.. പോയിട്ടു വാ.. ഞങ്ങൾ അവിടെ ഉണ്ടാകും..

ഉം.. ചന്തു നോക്കുമ്പോൾ ആദി അമ്പലത്തിലേക്ക് നടന്നു പോകുന്നതു കണ്ടു..പാവം ആദി എന്റെ മാതാവേ അവന് കനിയെ എങ്ങനെ എങ്കിലും തിരിച്ചു കൊടുക്കാൻ മനസു കാണിക്കണേ.... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി പറ്റാവുന്ന വേഗത്തിൽ അവിടെ നിന്നും ഓടുകയായിരുന്നു.കടവുളെ ആദി ഏട്ടൻ എന്നെ കണ്ടു കാണുമോ.. അങ്ങനെ വന്നാൽ .... ഇവിടെ എത്തും തീർച്ച... ഈ സമയം കൊണ്ട് ഞാൻ എവിടെ പോകും...നടപ്പിന് വേഗത ഒന്നുടെ കൂട്ടി കനി വേഗത്തിൽ നടന്നു...ആരോക്കയോ തന്നെ വിളിക്കുന്നതു കേട്ടു ആരെയും നോക്കിയില്ല.... അടുത്തു അടുത്തുള്ള ചെറിയ വീടുകൾ ആണ് ഇവിടെ അധികവും... ചെറിയ വാടക മതി ഒരു കൊച്ചു കുടുംബത്തിനു കഴിയാൻ പറ്റുന്ന ഒരു ചെറിയ വീട്.. കനി നടന്നു ചെന്നത് ഒരു കുഞ്ഞു വീട്ടിലേക്ക്‌ ആയിരുന്നു...വീട്ടിൽ ചെന്നും കയറുമ്പോൾ വാതിൽ അടച്ചു ഇട്ടിരിക്കുന്നതു ആണ് കാണുന്നത്.. വേഗം തൊട്ടടുത്ത മാല അക്കയുടെ വീട്ടിലേക്ക്‌ ചെന്നു.. ഇവിടെ വന്ന അന്ന് തൊട്ട് മാല അക്കയാണ് തനിക്ക് ഒരു സഹായം.. അക്കയുടെ ഭർത്താവ് നേരത്തെ മരിച്ചു പോയിരുന്നു... അക്കയ്ക്ക് ഒരു മകൾ ഉണ്ട്...സെമന്തി... അവൾ ആണ് തനിക്കു കൂട്ട്... , കനി മാല അക്കയുടെ വീട്ടിൽ എത്തിചുറ്റും നോക്കി. അവിടെ ആരെയും കണ്ടില്ല...

ശോ എല്ലാരും എങ്കേ പോച്ചു..ആരോട് ചോദിക്കും എന്നു ഓർത്തു നിക്കുമ്പോൾ ആണ് ജയ അക്ക ഏളിയിൽ ഒരു കുടം വെള്ളവുമായി നടന്നു പോകുന്നതു കണ്ടത്... നേരം കനി അവിടേക്ക് നടന്നു.. ജയാക്ക ....ജയാക്ക കൊഞ്ചം നില്ല്.. കനിയുടെ സൗണ്ട് കേട്ട് അക്ക അവിടെ നിന്നു. കനി അക്കയുടെ അടുത്തേക്ക്‌ ഓടി വേഗം ചെന്നു.. അക്ക.. ഒരു വിഷയം കേട്ടറ്റുമ.. ആമാ...സോല്ലടി.. അതു... നീങ്ക മാല അക്കവെ പത്തിയാ അവർ കൊഞ്ചം നിമിഷം മൂന്നാടി എങ്കയോ റെഡി പണ്ണി പോണത് പാത്തു... ആണോ.. ആമാ.. അനാൽ എൻങ്കേന്നു തെരിയാത് സരിക്കാ... ജയാക്കാ പോകുന്നതു നോക്കി കനി അവിടെ നിന്നു പിന്നെ എന്തോ ഓർത്തത് പോലെ.. തന്റെ കയ്യിൽ ഇരുന്ന ഫോൺ എടുത്തു.. മാല അക്കയെ വിളിച്ചു... ശോ റിങ് പോലും പോകുന്നില്ല.. ഇനി ഇപ്പൊ എന്തു ചെയ്യും.. ഇത്ര അടുത്തു വന്ന ആദി ഏട്ടൻ ഇനി ഇവിടെ എത്താൻ നിമിഷങ്ങൾ മാത്രമേ ഉള്ളൂ...കനി മനസിൽ എന്തോ ഓർത്തിട്ട് വേഗം തിരികെ നടന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 വീട്ടിൽ കയറിയതും ഡോർ അടച്ചു കുറ്റി ഇട്ടു.. പിന്നെ അടുത്തു ഇരുന്ന സ്റ്റൂൾ വലിച്ചു അതിന്റെ മുകളിൽ കയറി നിന്നു.. എന്നിട്ട് അവിടെ വച്ച ഒരു പഴയ ബാഗ് താഴെക്ക് ഇട്ടു... വേഗം തന്നെ സ്റ്റൂളിൽ നിന്നും ഇറങ്ങി.. ആ ബാഗിലെ പോടി തട്ടി കളയാണ് തുടങ്ങി...

ഒരു വിധം പോടി പോയെന്ന അവസ്ഥ വന്നപ്പോൾ അടുത്തു തട്ടിൽ മടക്കി വച്ച ഓരോ തുണിയും അതിലേക്ക് അടുക്കി വച്ചു... അത്യാവശ്യം ആവശ്യം ഉള്ള തുണികൾ എടുത്തു വച്ച ശേഷം ഒന്നുടെ മാലാക്കയെ വിളിച്ചു..അപ്പോഴും നിരാശ ആയിരുന്നു ബലം..ഫോൺ വേഗം ബാഗിൽ ഭദ്രമായി വച്ചു തിരിയുമ്പോൾ ആണ് ആരോ ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടത്..മാല അക്ക ആകും...കനി ബാഗിന്റെ സിബ്ബ് അടച്ചു ..എന്നിട്ടു വാതിൽ തുറക്കാനായി നടന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി വാതിൽ തുറന്നു നോക്കുമ്പോൾ മുൻപിൽ നിക്കുന്ന ആളെ കണ്ടു കനി ഞെട്ടി പോയി.... ആദി ഏട്ടൻ .... അപ്പോൾ നിനക്ക് എന്റെ പേര് ഓർമ്മ ഉണ്ടല്ലേടി.. ** മോളെ ആദിയുടെ വായിൽ നിന്നും വന്ന വാക്കുകൾ കേട്ട് എല്ലാരും ഞെട്ടി ഒന്ന് നിന്നു പോയി... കനി പെട്ടെന്ന് ഡോർ അടക്കാനായി തുനിഞ്ഞതും ആദി ഡോർ തള്ളി തുറന്നു അകത്തേക്ക്‌ കയറി ഡോർ ലോക്ക് ചെയ്തു....പുറത്തു നിന്നും അഭിയും ചന്തുവും എല്ലാം വിളിക്കുന്ന സൗണ്ട് കേട്ടിട്ടും ആദി അനങിയില്ല കനി നോക്കുമ്പോൾ ആദി തന്റെ തൊട്ടടുത്തേക്ക് നടന്നു വരുന്നത് കണ്ടു... കനി ആദിയെ സൂക്ഷിച്ചു നോക്കി.. ആ കണ്ണുകളിൽ തന്നോടുള്ള ദേഷ്യം നിറഞ്ഞു നിൽക്കുന്നതു കനി കണ്ടു.. ആദി മുൻപോട്ടു വരുംതോറും കനി പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..

അവസാനം ഭിത്തിയിൽ തട്ടി കനി അവിടെ നിന്നും.. ആദി തൊട്ടടുത്തു എത്തി..കനിയുടെ ശ്വാസം നിലച്ചു പോയത് പോലെ തോന്നി.. ആദിയുടെ നെഞ്ചിൽ തട്ടിയാണ് താൻ ഇപ്പോൾ നിൽക്കുന്നതു കണ്ണുകൾ ഒന്ന് ഉയർത്തി ആദിയെ നോക്കാൻ കനി ഭയപ്പെട്ടു.. ആദി തന്നോട്‌ ചേർന്നു വരുന്നു..തന്റെ നെഞ്ചിലേക്ക് ആദി അമർന്നു വരുന്നത് കനി കണ്ടു..ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല.. ഒന്നു രണ്ടു വട്ടം മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ശ്വാസം എടുക്കാൻ നോക്കി സാദിക്കുന്നില്ല.. കനി തന്റെ രണ്ടു കയ്യും എടുത്തു ആദിയെ ശക്തമായി ഒന്നു തള്ളി നോക്കി.. ആദി പിന്നെയും നിന്നിടത്തു നിന്നും അനങ്ങിയില്ല..അവസാനം കനി തന്റെ എല്ലാം ശ്രമവും ഉപേക്ഷിച്ചു ആദിയെ നോക്കി.. കഴിഞ്ഞൊ....ടി ആദി ഏട്ടാ... മിണ്ടി പോകരുത്... എന്റെ അമ്മയെ കൊല്ലാൻ നോക്കിയിട്ട് ആരും കാണാതെ ഇവിടെ വന്നു സുഖമായി ജീവിക്കാം എന്നു നീ വിച്ചാരിച്ചോ... ആദി പറഞ്ഞു കേട്ടു കനിക്ക് ഒന്നും മനസിലായില്ല.. ആദി ഏട്ടാ...എനിക്ക് ഒന്നും മനസ്സിലായില്ല.. ഞാൻ അമ്മയെ കൊല്ലാൻ നോക്കി എന്നോ.. ആ.. നീ.. ആദി പറഞ്ഞു കേട്ടു കനിയുടെ നെഞ്ചിൽ ഒരു പിടച്ചിൽ പോലെ തോന്നി.. അവൾ തളർന്നു പോയി എന്ന് ആദിക്ക് തോന്നി...ആദി വേഗം അവളുടെ അടുത്തു നിന്നും അകന്നു മാറി...

ഒന്നുടെ കനിയെ നോക്കുമ്പോൾ താൻ പറഞ്ഞതു കേട്ട തരിപ്പിൽ നിൽക്കുന്നതു പോലെ ആദിക്ക് തോന്നി.. ആദി ഏട്ടന് തോന്നുന്നുണ്ടോ ഞാൻ അമ്മയെ അങ്ങനെ ചെയ്യും എന്ന്.. ഉം...നീ ചെയ്യും.. ആദി പറഞ്ഞതു കേട്ട് കനി ഞെട്ടി പോയി.. ആരാ ഇതു പറഞ്ഞതു.. പറ ആരാ പറഞ്ഞതു എന്നു..കനി ആദിയുടെ നെഞ്ചിൽ കൈ വച്ചു ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.. ജിനി പറഞ്ഞു... ജിനിയോ..ജിനി എന്തു പറഞ്ഞു.. നിയാണ് അമ്മയെ കൊല്ലാൻ നോക്കിയത് എന്നു.. എന്നിട്ട് എല്ലാരും അറിഞ്ഞപ്പോൾ അവിടെ നിന്നും ഓടി പോയി എന്ന്.. തന്നെ പിടിച്ചു ഉലച്ചു കൊണ്ടിരുന്ന കനിയുടെ കൈകൾ ദുർബലമായി പോകുന്നതു ആദി അറിഞ്ഞു ..ആദി വേഗം കനിയുടെ രണ്ടു കയ്യും കൂട്ടി പിടിച്ചു... ഞാൻ...ഞാൻ അല്ല ആദി ഏട്ടാ ഞാൻ അങ്ങനെ ചെയ്യില്ല.. അമ്മയോട് ഞാൻ അങ്ങനെ ചെയ്യില്ല..ജിനി പോയ്‌ സോന്നത് ആകും.. ഓഹോ അപ്പോൾ ജിനി കള്ളം പറയും എന്നു നിനക്ക് അറിയാം അല്ലേ.. എന്നിട്ട് ആണോടി.. അവൾ പറഞ്ഞ നുണയും വിശ്വസിച്ചു രായ്ക്ക് രാമാനം ആരോടും പറയാതെ നാട് വിട്ട് വന്നത്... ആദി പറഞ്ഞതു കേട്ട് കനി ആദിയുടെ കൈകളിൽ നിന്നും കൈ എടുക്കാൻ ഒരു ശ്രമം നടത്തി....ആദി വേഗം അവളുടെ കൈകൾ സ്വതന്ത്രമാക്കി..

ഞാൻ അവിടെ നിന്നും വന്നതിനു ഒരു കാരണം ഉണ്ട് ആദി ഏട്ടാ.. എന്തു കാരണ... അതു എന്താണ് എന്ന് ആദി ഏട്ടന് അറിയാലോ പിന്നെ എന്താ.. എനിക്ക് അറിയില്ല കനി.. ജിനി എന്താണ് നിന്നോട്‌ പറഞ്ഞു പിടിപ്പിച്ചത് എന്ന്‌..എന്റെ ഭാഗത്തും തെറ്റ് ഉണ്ട്.. എല്ലാം അറിഞ്ഞപ്പോൾ നിന്നോട്‌ പറയാൻ എനിക്ക് പറ്റിയില്ല...പറയാൻ പല തവണ ട്രൈ ചെയ്തു പക്ഷേ പറ്റിയില്ല..ഓരോ തവണ നിന്നോട് പറയാൻ വരുമ്പോൾ ഓരോ തടസ്സം ഉണ്ടായിരുന്നു.. ആദി പറയുന്നതും കേട്ട് കനി ആദിയെ തന്നെ നോക്കിക്കോണ്ടിരുന്നു.. ആദി ഏട്ടാ.. അഭി എന്തിനാണ് എന്റെ വേലു അണ്ണനോട് അങ്ങനെ ചെയ്തത്..എന്തിന് വേണ്ടി.. കനി... ഞാൻ.. അണ്ണൻ പോയത് കൊണ്ട് ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടുപോയി..ഒറ്റ നിമിഷം കൊണ്ട് ജീവിതം കൈ വിട്ട് പോയവരുടെ അവസ്ഥ നിങ്ങൾക്ക് അറിയാമോ..കണ്മുന്നിൽ വച്ചു എല്ലാം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന നിങ്ങൾക്ക് അറിയാമോ...അറിയില്ല ആർക്കും ഒന്നും അറിയില്ല.. നമ്മൾ മറ്റൊരാളുടെ വേദന അറിയണമെങ്കിൽ നമുക്കും ആ വേദന വരണം അല്ലാതെ ആരും ഒന്നും അറിയില്ല... ആരും ഒന്നും മനസിലാക്കില്ല.. എനിക്ക് അറിയാം കനി.. എല്ലാം എനിക്ക് അറിയാം..എന്തു തന്നാലും നിന്റെ ഏട്ടന് പകരം ഒന്നും ആകില്ലെന്ന് എനിക്കു അറിയാം. അന്ന് നടന്നത് എന്താണെന്ന് ഞാൻ പറയാം..

ആദി നടന്ന സംഭവം എല്ലാം കനിയോട്‌ പറഞ്ഞു.... വണ്ടി അഭിയുടെ ആയിരുന്നു എന്നത് സത്യമാണ്.. പക്ഷേ അന്ന് വണ്ടി ഓടിച്ചത് അവന്റെ കൂട്ടുകാരൻ ജീവൻ ആയിരുന്നു.... അഭി പുറകിൽ ഉണ്ടായിരുന്നു ..അതു മാറ്റി പറയുന്നില്ല.. ജീവൻ അവൻ ആണ് വണ്ടി ഓടിച്ചത്...അതാണ് കോടതി അഭിയെ കേസിൽ വെറുതെ വിട്ടത്..അല്ലാതെ വേറൊന്നും അല്ല.. പിന്നെ ജീവൻ.. അവൻ ഇപ്പോൾ ശിക്ഷയിൽ ആണ്... എന്തു ശിക്ഷയിൽ.. കോടതി അയാളേയും വെറുതെ വിട്ടില്ലേ ആദി ഏട്ടാ.. കോടതി വെറുതെ വിട്ടു കാണും പക്ഷെ എല്ലാത്തിനും വലിയ ഒരാൾ മുകളിൽ ഉണ്ടെന്നു നമ്മൾ ഓർക്കണം.. നീ കേട്ടിട്ടില്ലേ കനി,,, വാൾ എടുത്തവൻ വാളാലെ എന്നു... ജീവൻ ഒരു അക്സിഡന്റിൽ പെട്ടെന്ന് ഇപ്പോൾ തളർന്നു കിടക്കുകയാണ്... പരസഹായം കൂടാതെ ഒരടി നടക്കാൻ പോലും അവനു സാധിക്കില്ല... തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷ ഉണ്ട് കനി അതിപ്പോ ആരായാലും.. ആദി പറയുന്നത് എല്ലാം കേട്ട് കൊണ്ട് കനി അവിടെ തന്നെ നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 നന്ദി മുരുക അണ്ണാ.. എന്ന ടാ തമ്പി നന്ദ്രി എല്ലാം... അല്ല കനിയെ കണ്ടുപിടിക്കാൻ സഹായിച്ചതിനു.. അതാ... എനക്ക് ഉന്നെ റൊമ്പ പുടിച്ചിറുക്ക് തമ്പി.. നിയെന്ന കേട്ടാലും നാൻ സെയ്യരേന്.. ചന്തു വേഗം ചെന്നു മുരുകൻ അണ്ണനെ കെട്ടിപിടിച്ചു..

പോട്ടെ തമ്പി... ഉം.. ഇങ്കേ ഇരുന്തു പോയാലും നീ എന്നെ കൂപ്പിടണം.. വിളിക്കും അണ്ണാ.. തീർച്ചയായും വിളിക്കും.. ഉം..അപ്പോറോം സാർ വരുമ്പോൾ സൊല്ലണം. ഉം.. ചന്തുവിനോടും അഭിയോടും യാത്ര പറഞ്ഞു മുരുകണ്ണൻ ഇറങ്ങി... ചന്തു നോക്കുമ്പോൾ അവർ വന്ന ലോറിയിൽ കയറുന്നത് കണ്ടു .വണ്ടി സ്റ്റാർട്ട് ചെയുന്നതിനും മുൻപ് അവർ രണ്ടു പേരും ചന്തുവിനെ നോക്കി ഒന്നു കൈ വീശികാണിച്ചു,, ചന്തു തിരിച്ചു.. ചന്തു ആ വണ്ടി കണ്ണിൽ നിന്നും മറയുന്ന വരെ നോക്കി നിന്നു... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തു ചേട്ടാ ..കുറെ നേരം ആയല്ലോ ..ഏട്ടൻ കതകു അടച്ചു പോയിട്ട്.. അകത്തു എന്താകും .. എന്ത് ആകാൻ ആദി പിടിച്ചു പൊട്ടിച്ചു കാണും...അതിനാണ് ചാൻസ് കൂടുതൽ.. അയ്യോ.. എല്ലാം കുളം ആകുന്ന ലക്ഷണം ഉണ്ടലോ.. അതാടാ അഭി തോന്നുന്നെ.. നീ ഒന്നു ചെന്നു വിളിച്ചു നോക്കിക്കേ.. ഞാനോ... എനിക്കു വയ്യ.. പിന്നെ ഈ ഡോറിൽ മുട്ടാൻ ഇനി എന്റെ അളിയനെ കൊണ്ട് വരണോ...പോയി മുട്ടെടാ അഭി.. എനിക്ക് വയ്യ ഏട്ടന്റെ കയ്യിൽ നിന്നും കേൾക്കാൻ ... അയ്യടാ എങ്കിൽ പിന്നെ എനിക്കു കിട്ടിക്കോട്ടല്ലേ. പോടാ... അഭി മടിച്ചു മടിച്ചു ചെന്നു കതകിൽ മുട്ടി.. എന്നിട്ട് നീങ്ങിനിന്നു ചന്തുവിനെ ഒന്നു നോക്കി.......…തുടരും…….

അൻപ്: ഭാഗം 47

Share this story