അൻപ്: ഭാഗം 18

അൻപ്: ഭാഗം 18

എഴുത്തുകാരി: അനു അരുന്ധതി

കിടന്നിട്ടു ആദിക്കു ഉറക്കം വന്നില്ല… നേരെ ഡോർ തുറന്നു ബാൽക്കണിയിൽ വന്നു നിന്നു.ചന്തുനെ വിളിച്ചിട്ട് പരിധിക്ക് പുറത്തു… പുറത്തു നല്ല മഴ ഉണ്ടായിരുന്നു… മഴ പെയ്യുന്നത് നോക്കി കുറച്ചു നേരം നിന്നു… ഇതുപോലെ ഒരു മഴക്കാലത്തു ആണ് എനിക്കു ഏറ്റവും പ്രിയപ്പെട്ടതു നഷ്ടപ്പെട്ടതു …എന്റെ പ്രിയപ്പെട്ടവൾ എന്നെ വിട്ടു പോയത്.. എന്റെ ആമി… എന്റെ ഈ കയ്യിൽ കിടന്നു ആണ് പോയത്..ആദി ബാൽക്കണിയിലെ വരിയിൽ പിടിച്ചു കുറച്ചു നേരം കണ്ണടച്ച് നിന്നു…ഏതോ നശിച്ച സമയം എന്റെ ആമി എന്നെ വിട്ടു പോയി… എന്റെ എല്ലാം എല്ലാമായിരുന്നവൾ…അവളുടെ ജീവൻ പോകുന്നത് കണ്ടു നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ… ആമി സോറി മോളെ… എന്നോനോട് പൊറുക്ക്.. നീ ആദി ദൂരെ മഴപെയ്യുന്നതും നോക്കി നിന്നു.. നാട്ടിൽ ഞാനും അഭിയും പിന്നെ ആമിയും …

എന്തു രസം ആയിരുന്നു ബാല്യം ഇനിയും അവിടേക്ക് ഒരു മടക്കം ഇല്ലെന്ന് അറിയാം.. പക്ഷേ മനസ്സ് ഞാൻ പോലും അറിയാതെ എത്ര രാവുകളും പകലുകളും സഞ്ചരിച്ചു അവിടെ എത്തി.. പഴയ ആദിയിൽ നിന്നും പുതിയ ആദി ഒരുപാട് മാറി..എല്ലാരും എന്നെ ഒരു കുറ്റവാളിയെ പോലെ കണ്ടു.. തെറ്റു ചെയ്‌തില്ലെങ്കിൽ പോലും ഒരു കുറ്റവാളിയെ പോലെ ഞാൻ തല കുനിച്ചു നടന്നു… ഇരുട്ടു മുറിയിൽ ആരും കാണാതെ ഇരുന്നു..ആളുകൾ ഒഴിഞ്ഞ ഇടം നോക്കി ഞാൻ നടന്നു.. അച്ഛൻ എന്നും കൂടെ ഉണ്ടായിരുന്നു.. എന്റെ മനസ് എനിക്കു കൈ വിട്ടു പോകും എന്നറിഞു അച്ഛൻ ആണ് എന്നെ സേവ്യർ അച്ഛന്റെ അടുത്തു കൊണ്ടുപോയത്.. ഇന്ന് മനപ്പൂർവ്വം ആണ് വീട്ടിൽ പോകാതെ ഇരുന്നത്… അച്ഛൻ ഇല്ലാത്ത ആ വീട് ഒരു വലിയ ശൂന്യത ആണ് സൃഷ്ടിക്കുന്നത്… ഞാൻ ഒറ്റക്കായി പോയി എന്നും കൂടെ ആരും ഇല്ലെന്നു അവിടെ ചെല്ലുമ്പോൾ ആണ് അറിയുന്നത്…

ഒരുപാട് സന്തോഷം തന്ന ആ വീട്ടിൽ നിന്നും എല്ലാം നഷ്ടപ്പെട്ടു ഞാൻ ഇറങ്ങി…ഇനി ഒരു മടക്കം വേണ്ട.. ഞാൻ വരുന്നതു കാത്തു ഇരിക്കാൻ.. എന്റെ കൂടെ നടക്കാൻ.. എന്നെ സ്നേഹിക്കാൻ ,ശാസിക്കാൻ മനസു ഒന്നു ഇടറിയാൽ ചേർത്തു പിടിക്കൻ അവിടെ ആരും ഇല്ല… കണ്ണുകൾ നിറഞ്ഞതു തുടച്ചു.. വേണ്ട ഞാൻ കരയില്ല..ആരുടെയും കണ്ണുനീർ കാണുന്നതും എനിക്കു ഈഷ്ടമല്ല… കനിയുടെ കോലുസിന്റെ ഒച്ച കേട്ടാണ് ആദി പുറകിലേക്ക് നോക്കിയത്… നോക്കിയപ്പോൾ പുറകിൽ കനി.. ആദി അവളെ സൂക്ഷിനോക്കി മുടി അഴിച്ചിട്ട്.. ആലസം നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്നു .. ഉടുത്തിരുന്ന സാരി അവിടെ ഇവിടെ ഒക്കെ സ്ഥാനം തെറ്റി കിടക്കുന്നു.. ആദിടെ നോട്ടം കണ്ടപ്പോൾ കനി വേഗം സാരി പിടിച്ചു നേരെ ഇട്ടു… എന്താടി നിനക്കു ഉറക്കം ഒന്നും ഇല്ലേ.. ഉം.. ഞാൻ മഴ കണ്ടപ്പോൾ .. മഴ വന്നപ്പോൾ.

അലക്കി ഇട്ടിരിക്കുന്ന തുണി കാറ്റ് കൊണ്ട് നനയാതെ ഇരിക്കാൻ എടുത്തു ഇടാൻ വന്നതാ.. ഉം.. കനി വേഗം ആദിയെ കടന്നു പോയി സ്റ്റാൻഡിൽ വച്ചിരിക്കുന്ന തുണികൾ ഓരോന്നായി കയ്യിൽ എടുത്തു.. ആദി നോക്കിയപ്പോൾ മഴയത്തു കാറ്റ് അടിച്ചു അവളുടെ ദേഹത്തു ഓരോ മഴത്തുള്ളികൾ വീഴുന്നതു കണ്ടു… ഹോ കടവുളെ ഇന്ത ആള് ഇനിയും തൂങ്കലേ..എപ്പോ പാത്താലും ആദി സാർ.. കനി വേഗം തുണി എടുത്തു അകത്തേക്ക് കയറി.. കനി അകത്തേക്ക് കയറിയതും ആദി ബാൽക്കെണിയിലേക്ക് ഉള്ള ഡോർ അടച്ചു.. കനി തുണികൾ അകത്തു സോഫയിൽ കൊണ്ടു പോയി വെക്കുന്നത് കണ്ടു.. ശോ.. കുറച്ചു നനഞ്ഞു പോയി. ഒരു വിധം ഉണങ്ങിയ തുണികൾ ആയിരുന്നു..ഓരോന്നു എടുത്തു നോക്കി മാറ്റി വെക്കുന്നതിന്റെ ഇടയിൽ ആണ് ഇടുപ്പിൽ രണ്ടു കൈ അമരുന്നത് അറിഞ്ഞതു.നോക്കാതെ തന്നെ അറിയാം അതു ആദി ആണെന്ന്.. ആദി സാർ.. ഉം.. എന്തിനാടി നീ ഈ നേരത്തു അവിടേക്ക് വന്നത്.. ഞാൻ തുണി എടുക്കാൻ വന്നതാ. ഉം.. സാർ വേണ്ട.. എനിക്കു പോണം വിട് ..പ്ളീസ്. ആദി അവളെ പെട്ടെന്നു ഫ്രന്റിലേക്ക് തിരിച്ചു നിർത്തി..

അവളുടെ കണ്ണുകളി ലേക്ക് നോക്കി..താൻ നോക്കുമ്പോൾ അവളുടെ മിഴികൾകൂമ്പി പോകുന്നതു കണ്ടു.. അവൻ അവളുടെ കഴുത്തിലേക്ക് മുഖം കൊണ്ട് പോയി..അവന്റെ താടി അവളുടെ കഴുത്തിൽ കൊണ്ടപ്പോൾ അവൾ ഒന്നു പിടഞ്ഞു…അവളുടെ പിടച്ചിൽ കണ്ടപ്പോൾ ആദി അവളുടെ കഴുത്തിൽ ഒന്നു ചുംബിച്ചു പിന്നെ പതിയെ ഒന്നു കടിച്ചു.. കനി പെട്ടെന്ന് ഒന്നു ഉയർന്നു പോങി…അവന്റെ ടി ഷർട്ടിൽ പിടിച്ചു ശക്തിയായി വലിച്ചു..ആദി അവളെ കോരി എടുത്തു ടേബിളിൽ കയറ്റി ഇരുത്തി പിന്നെ പതിയെ രണ്ടു കൈ കൊണ്ട് അവളുടെ മുഖം കൈയിൽ കോരി എടുത്തു.. 🦋🦋🦋🦋

ഫ്ലാറ്റിനു മുൻപിൽ വണ്ടി കൊണ്ടു നിർത്തി ചന്തു ഇറങ്ങി.. വരറ്റുമാ ചന്തു… മുരുകൻ അണ്ണാ.. നീ എൻ തമ്പി ടാ.. അണ്ണാ..എന്നെ കരയിക്കല്ലേ.. ഉങ്കളെ മറക്ക മുടിയാത് തമ്പി.. എനിക്കും.. ഇനി മദുരൈ വരുമ്പോതു ഇന്ത നമ്പറിൽ കാൾ പണ്ണണം.. ഉറപ്പിയിട്ടും… പിന്നെ അണ്ണിയേയും കുട്ടികളേയും ചോദിച്ചു എന്നു പറയണം കേട്ടോ.. കണ്ടിപ്പ… സോല്ലരെന്.. ശരി.. അവർ യാത്ര പറഞ്ഞു പോയി.. മുരുകൻ അണ്ണനും രാജു കുട്ടനും.. നല്ല സ്നേഹം ഉള്ള ആളുകൾ..ഇനിയും എവിടെ എങ്കിലും വച്ചു കാണാം അല്ലേ.. ചന്തു വെറുതെ മനസ്സിൽ പറഞ്ഞു.. വേഗം തന്നെ മുരുകൻ അണ്ണന്റെ നമ്പർ ഫോണിൽ സേവ് ചെയ്തു.. ഹോ ഇന്നലെ മുതൽ ഒന്നു കണ്ണ് അടച്ചിട്ടില്ല.. രാത്രിയിൽ ഗാനമേള ആയിരുന്നു.. വേഗം ചെന്നു ഒന്നു കിടന്നാൽ മതി.. വാച്ചിൽ നോക്കിയപ്പോൾ 11 മണി ആകുന്നു..മെയിൻ ഗേറ്റ് പൂട്ട് കിടക്കുന്നു.. ചന്തു വേഗം അവിടേക്ക് നടന്നു.. കണ്ണൂസ്…ഈ ഗേറ്റ് ഒന്നു തുറക്കാമോ.. ആരാ.. ഞാൻ ആണ് ചന്തു.. അപ്പോൾ ആണ് ചന്തു ആളെ കണ്ടത് .കണ്ണപ്പൻ ചേട്ടൻ അല്ല വേറെ സെക്യൂരിറ്റി ..

എന്താ സാറേ.. എവിടെ പോകാൻ ആണ്.ആരെ കാണാൻ ആണ്.. 5 c ആദിത്യൻ മേനോൻ.. താൻ പുതിയ ആളാണ് അല്ലേ.. അതേ ഇന്നലെ വന്നു.. അപ്പോൾ കണ്ണപ്പൻ ചേട്ടൻ .. ചേട്ടന് വയ്യ.. ഇന്നലെ ഇവിടെ ഒരു അടി നടന്നു. അതിൽ പരിക്ക് പറ്റി.. എന്നിട്ട്.. വീട്ടിൽ rest ആണ്.. ഗേറ്റ് തുറക്കാൻ നോക്കു.. അയ്യോ സാറേ പരിചയം ഇല്ലാത്തവരെ കടത്തി വിടരുത് എന്നു പ്രതേകം പറഞ്ഞിരുന്നു.. ആര്.. പീറ്റർ സാർ.. എഡോ ഞാൻ അവിടെ തമിസിക്കുന്ന ആള് ആണ്.. രണ്ടാഴ്ച ഇവിടെ ഇല്ലായിരുന്നു.. താൻ വേണമെങ്കിൽ ആദിയെ വിളിക്ക്..അല്ലെങ്കിൽ ഞാൻ വിളിക്കാം.. ചന്തു ഫോൺ എടുത്തു രണ്ടു തവണ ആദിയെ വിളിച്ചു.. ചെ ഈ അലവലാതി ഫോൺ എടുക്കുന്നില്ല.. സമയം ആയില്ല കിടന്നു കാണില്ല..ഇവൻ ഇത്ര മാത്രം എന്തു ജോലി ആണ് അവിടെ ചെയ്യണേ.. വെള്ളം അടി ആകും.. തെണ്ടി.. സാറേ ഇനിയും നിക്കണ്ട ..പോകാൻ നോക്കു.. ഇനി നിന്നിട്ട് കാര്യം ഇല്ല.. സെക്യൂരിറ്റി പോകുന്നതും നോക്കി ചന്തു നിന്നും. പിന്നെ പതിയെ കുറച്ചു നടന്നു.. 🦋🦋🦋

ആദി പതിയെ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി. കനി വെപ്രാളപ്പെട്ടു ആദിയെ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു എങ്കിലും പിടഞ്ഞു മാറാതെ തന്റെ കൈകുമ്പിളിൽ ഒതുങ്ങി നിൽക്കുന്നു എന്നറിഞു ആദിയുടെ ഹൃദയം വേഗത്തിൽ കുതിച്ചു.. ശ്വാസനിശ്വാസങളുടെ ഗതി മാറാൻ തുടങ്ങിയിരുന്നു. കനിയുടെ രണ്ടു കണ്ണുകൾ നിറഞ്ഞു ഒഴുകി ആദിയുടെ കവിളിൽ പതിഞ്ഞു… ആദി അവന്റെ കൈകൾ അയച്ചു.. അവളുടെ മുഖം കയ്യിൽ കോരി എടുത്തു.. കനി… ഉം.. സോറി.. ഞാൻ എന്നോട് ദേഷ്യം ഉണ്ടോ.. ഇല്ലെന്ന് അവൾ തല ആട്ടി.. പിന്നെ എന്തിനാടി പൊട്ടി കരയുന്നത്.. അറിയില്ല… ആദിയെ നോക്കിയിട്ട് കനി വേഗം അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… പെട്ടെന്ന് ആണ് ഡോർ ബെൽ അടിച്ചത്.. കനി വേഗം ആദിയുടെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറി..രണ്ടു പേര് പരസ്പരം നോക്കി.. പിന്നെ ആദി ഡോർ തുറക്കാൻ വേണ്ടി മുൻപിലേക്ക് നടന്നു..

ഡോർ തുറന്നു ചന്തുവിനെ കണ്ടപ്പോൾ ആദി ഞെട്ടി പോയി. ചന്തു.. നീ.. അതേ ടാ.. ഞാൻ തന്നെ. ഒന്നു മാറി തന്നാൽ അകത്തേക്ക് കയറാമായിരുന്നു.. ആദി വേഗം മാറി കൊടുത്തു.. ചന്തു അകത്തു കയറി.. ഹാ കനി അണ്ണാ. ഉറങ്ങി ഇല്ലേ കനി ഇല്ല.. ടാ ചന്തു.. നീ എങ്ങനെ അകത്തു കയറി.. അതൊക്കെ കയറി..മോനെ എങ്ങനെ.. അതൊരു നീണ്ട കഥ ആണ്.. പറടാ ചന്തു.. കുറെ ഉണ്ട്.. സാരമില്ല ഞാൻ കേട്ടോളാം.. നീ പറ ചന്തു.. സമയം 11 ആയില്ലേ. നാളെ പറയാം.. ബോർ അടിക്കും സാരമില്ല.. ടാ ആദി അതിപ്പോ ഈ കാണ്ടം കാണ്ടം ആയി കിടക്കുന്നു സ്റ്റോറി ആണ് .. സമയം എടുക്കും.. കനി എനിക്കു കഴിക്കാൻ എന്തെലും എടുക്കാമോ.. വയറു കാലി ആണ്.. നിന്റെയോ യാ ..ഒരു അരമണിക്കൂർ മുൻപ് പൊറോട്ടയും ബീഫ് കറിയും കഴിച്ചതിൽ പിന്നെ പട്ടിണിയാ. ഉം.. കനി വേഗം ആയിക്കോട്ടെട്ടോ സരി അണ്ണാ. കനി പോകുന്നതും നോക്കി ചന്തു ഇരുന്നു.. അവൾ പോയതിനു ശേഷം ചന്തു ആദിയുടെ വയറ്റിലേക്ക് ഒറ്റ ഇടി കൊടുത്തു.. ടാ കള്ള ബടുവാ..ഞാൻ നിന്നെ എത്ര തവണ വിളിച്ചു നീ എന്താടാ ഫോൺ എടുക്കാതെ ഇരുന്നത്..

അതു ഞാൻ നാളത്തെ നോട്ട് പഠിക്കുവായിരുന്നു… എന്തോ കോളജിൽ റാങ്ക് ഹോൾഡർ ആയിരുന്ന ആദിത്യൻ സാർ പഠിക്കുവായിരുന്നു പോലും..അതും ഇപ്പോൾ.. അതേ ടാ.. ചന്തു.. ഓഹോ.. എങ്കിൽ ആ പഠിച്ച ബുക്കിന്റെ പേര് കനി എന്നാലോ മോനെ.. ചന്തു.. നീ എന്താടാ ഈ പറയുന്നത്.. ഞാൻ അവളെ എന്തിനാട.. ഒന്നും ഇല്ല മോനെ നിന്റെ ടി ഷർട്ടിൽ അവളുടെ നെറ്റിയിലെ സിന്ദൂരം കണ്ടു ചോദിച്ചു പോയതാ..ഇനി അത് ഫ്രെബ്രിക് പൈൻറ് ആണെന്ന് പറഞ്ഞാൽ കൊല്ലും ഞാൻ..ഞാൻ ഇവിടുന്നു പോകുന്ന വരെ ഒരു പെൻസിൽ എടുത്തു കുത്തി പോലും വരക്കാത്തവൻ ആണ് നീ.. ആദിക്കു ചന്തുവിനെ ഫേസ് ചെയ്യാൻ ചമ്മൽ തോന്നി..ആദി വെറുതെ ചിരിച്ചു.. ടാ.. കള്ളാ.നീ അവളെ കിസ്സടിച്ചോ.. ഇല്ല.. ആദി.. വേണ്ട.. ഉം.. അതുപോട്ടെ നീ എങ്ങനെ ഫ്ലാറ്റ് കോംബോണ്ടിൽ കയറി..

ഇന്നലെ മീറ്റിംഗ് നടത്തി രാതി10 നു ശേഷം പരിചയം ഇല്ലാതെ ആരെയും കയറ്റി വിടരുതെന്നു പുതിയ സെക്യൂരിറ്റിയോട് പ്രതേകം പറഞ്ഞു.. ഞാൻ ചാടി.. മതിൽ ചാടിയോ നീ. ഉം.. എങ്ങനെ.. ആദി … എന്തു എങ്ങനെ എപ്പോൾ എന്നു ചോദിക്കരുത്.. മാർഗ്ഗം അല്ല ലക്ഷ്യം ആണ് പ്രധാനം.. ഉം.. ആദി ഇനി നിന്നും കഥ പറയുന്നില്ല.. ഞാൻ ആ തെക്ക് വശത്തെ മതിൽ ചാടി.. എന്നിട്ടു.. എന്നിട്ട് എന്താ ഇവിടേക്ക് പൊന്നു.. ലോ കോളജിൽ പഠിക്കുന്ന സമയം നമ്മൾ എത്ര മതിൽ ചാടിയതാ.. നീ ആണ് എന്റെ ഗുരു ആദി.. പോടാ.. 🦋🦋🦋🦋

ചന്തു കഴിക്കുന്ന സമയം ആദി കൂടെ ഇരിക്കുന്നത് കൊണ്ട്… കനിക്കു ആദിയെ നോക്കാൻ മടി തോന്നി..കഴിവതും ആദിയെ നോക്കാതെ ഓരോന്നും ചെയ്തു.. ചന്തു ആണെങ്കിൽ ആദിയെ അർത്ഥം വച്ചു നോക്കുന്നുണ്ടായിരുന്നു.. കഴിച്ച ശേഷം കനി മുറിയിലേക്ക് പോയി..പോകുന്ന നേരം ആദിയെ ഒന്നു പാളി നോക്കി.. ആദി ഫോൺ എടുത്തു എന്തോ നോക്കുന്നത് കണ്ടു..നേരെ തിരിഞ്ഞു പോകാൻ നോക്കിയപ്പോൾ ദേ ചന്തു അണ്ണൻ നോക്കി നിൽക്കുന്നു.. ചന്തു ആദി കാണാതെ കനിയെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചു.. കനി വേഗം ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി…..തുടരും…….

അൻപ്: ഭാഗം 17

Share this story