അൻപ്: ഭാഗം 22

അൻപ്: ഭാഗം 22

എഴുത്തുകാരി: അനു അരുന്ധതി

സാർ.. എനിക്കു വയ്യ.. എന്താ… മേല് വേദന എടുക്കുന്നു…തല നേരെ നിൽക്കുന്നില്ല.. എന്തു പറ്റി പെട്ടെന്ന്.. അറിയില്ല.. ആദി വേഗം വന്നു അവളുടെ തലയിലും കഴുത്തിലും കൈ വെച്ചു നോക്കി..ആദി കൈ വച്ചപ്പോൾ കനി കൈ തട്ടി മാറ്റി.. എന്നിട്ടും ആദി പിന്നെയും തന്റെ കൈ കനിയുടെ തലയിലും കഴുത്തിലും വച്ചു നോക്കി.. നല്ല ചൂട് ഉണ്ട്…ഇന്നലെ രാതി മുഴുവനും തണുപ്പ് കൊണ്ടത് കൊണ്ടാകും..മനസിൽ അങ്ങനെ പറഞ്ഞു എങ്കിലും പുറത്തു ഒരു ഭാവവും കാണിച്ചില്ല.. നീ വേഗം റെഡി ആക്‌ നമുക്ക് ഹോസ്‌പിറ്റൽ വരെ പോകാം.. വേണ്ട.. സാർ… അതേ പറഞ്ഞതു കേട്ടാൽ മതി.. ഇങ്ങോട്ട് ഒന്നും പറയേണ്ട… ഞാൻ ചുക്ക് കാപ്പി ഉണ്ടാക്കി കുടിച്ചോളാം.. എന്തിനു… അതു കുടിച്ചാൽ മതി സാർ മാറിക്കോളും.. ഇന്നിവിടെ ചുക്ക് കാപ്പി ഉണ്ടാക്കിയാൽ… ബാക്കി ഞാൻ പറയുന്നില്ല, സാർ.. നിന്നോട്‌ വേഗം തയ്യാറായി വരാൻ ആണ് പറഞ്ഞതു.. അല്ലാതെ കാപ്പിടെയും ചായുടെയും കാര്യം ഞാൻ ചോദിച്ചോ.. ഇല്ല… ഉം… ആദി കുളിക്കാൻ കയറുന്നതു കണ്ടു കനി വേഗം ബെഡിൽ നിന്നും എണീറ്റു.. സാർ.. എന്താ.. ഞാൻ ചന്തു അണ്ണന്റെ കൂടെ ആശുപത്രിയിൽ പൊക്കോളാം.

വാഷ്‌റുമിലെ വാതിൽ തുറന്നു കയറാൻ പോയ ആദി ഡോർ വലിച്ചു അടച്ചു.. ടി… നീ ആരുടെ കൂടെ പോണം, വരണം, കിടക്കണം എന്നൊക്കെ ഇനി ഞാൻ ആണ് തീരുമാനിക്കുന്നത്…പറഞ്ഞാൽ പറഞ്ഞതു കേൾക്കേണം. ഞാൻ റെഡി ആയി വരുമ്പോൾ നിയും എന്റെ കൂടെ ഉണ്ടാകണം.. കേട്ടല്ലോ.. കേട്ടു.. ആദി വാതിൽ തുറന്നു അകത്തേക്ക് കയറുന്നതു കണ്ടു… കനി കുറച്ചു നേരം അവിടെ തന്നെ നിന്നും.. ഹും.. രാത്രി എന്നെ തണുപ്പത്തു ഇട്ടിട്ടു രാവിലെ ആശുപത്രിയിൽ പോകാം എന്ന്.. ഈ മനുഷ്യനെ ഒട്ടും മനസിൽ ആകുന്നില്ല.. ജോലിക്കു പോകേണ്ടത് കൊണ്ടാണ് ഞാൻ ചന്തു അണ്ണന്റെ കൂടെ പൊക്കോളാം എന്നു പറഞ്ഞതു അതിനു വാതിൽ അടച്ചു വരുന്നത് കണ്ടപ്പോൾ ഉള്ളു ഒന്നു കിടുങി പോയി.. കനി വേഗം ഡോർ തുറന്നു അടുക്കളയിലേക്ക് കയറി.. അവിടെ ചെന്നപ്പോൾ ചന്തു എന്തോ ഉണ്ടാക്കി നിൽക്കുന്നതു കണ്ടു… അണ്ണാ. ഹാ കനി.. എന്തു പറ്റി ഇന്ന് വൈകിയത്‌ രാവിലെ കിട്ടാറുള്ള ചായ കിട്ടിയില്ല.. ഞാൻ വിചാരിച്ചു ഇതു എവിടെ പോയി എന്ന്… വൈകി അണ്ണാ ..എന്തോ പോലെ തലയും ശരീരവും ഒക്കെ തളർന്നു പോകുന്ന പോലെ തോന്നുന്നു.. അതെന്താ.. അറിയില്ല.. ആദി സാർ ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞു..

ആര്..ആദിയോ ഉം.. ആപ്പോൾ എന്ന് അവൻ ക്ലാസിൽ പോകുന്നില്ലേ.. തെരിയലെ അണ്ണാ. ദാ കനി ഇന്ന് ചായ എന്റെ വക ..കുടിച്ചു നൊക്കി പറ എങ്ങനെ ഉണ്ട് എന്ന്… കനി വേഗം ചായ മേടിച്ചു കുറച്ചു കുടിച്ചു.. കൊള്ളാം അണ്ണാ.. സൂപ്പർ.. താങ്ക്യൂ.. കനി.. അയ്യോ അണ്ണാ ആദി സാർ വരുന്ന നേരം തയ്യാറായി വരണം എന്നു പറഞ്ഞു.. ആണോ എങ്കിൽ വേഗം പോയി റെഡി ആകാൻ നോക്കു.. ഉം.. കനി വേഗം ബാക്കി ഉണ്ടായിരുന്ന ചായ കുടിച്ചു വേഗം താൻ കിടക്കാറുള്ള മുറിലേക്ക് പോയി.. കനി പോകുന്നതു നോക്കി ചന്തു വെറുതെ നിന്നും.. എന്നാലും ആദി കനിയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം എന്ന് പറഞ്ഞുന്നു..കൊള്ളാം ആദി.. നീ പോലും അറിയാതെ നിന്നെ അവൾ മാറ്റിക്കോളും… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി വേഗം ചെല്ലു …

ആദി താഴേക്ക് പോയി നിന്നോട്‌ വേഗം ചെല്ലാൻ പറഞ്ഞു.. ഉം.. ആദി സാർ എന്തെങ്കിലും കഴിച്ചോ ചായ കുറച്ചു കുടിച്ചു അയ്യോ ഒന്നും കഴിചില്ലേ .. അയ്യോ ചോദിക്കാൻ ചെന്നിട്ടു എനിക്കു കിട്ടി അതു കൊണ്ട് ഞാൻ പിന്നീട് ചോദിച്ചില്ല.. ആണോ.. നീ വേഗം ചെല്ലു കനി ഇല്ലെങ്കിൽ കാവടി തുള്ളി ഇവിടേക്ക് വരും.. അയ്യോ വേണാ .അണ്ണാ വരട്ടുമാ.. Ok.. ആദി കുറച്ചു നേരമായി വണ്ടിയുടെ അകത്തു കയറി ഇരിക്കാൻ തുടങ്ങിയിട്ടു.. സൈഡ് മിററിൽ കൂടി നോക്കിയപ്പോൾ കനി ഓടി വരുന്നതു കണ്ടു… വേഗം തന്നെ വണ്ടി സ്റ്റാർട്ട് ആക്കി..കനി വന്നു ഡോർ തുറന്നു അകത്തു കയറി ഇരുന്നു.. പോകാം സാർ.. ആദി അവളെ തന്നെ നോക്കി… സാരി വലിച്ചു വാരി പിടിച്ചു ഓടി വന്നുതു കൊണ്ട് അവിടെ ഇവിടെ ഒക്കെ ലൂസ് ആയി കിടക്കുന്നു..കുളിച്ചു നന്നായി തല തോർത്തിയിട്ടില്ലെന്നു മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നതു കണ്ടപ്പോൾ മനസ്സിലായി.. എന്തു കോലം ആടി ഇതു നിനക്കു ഒന്നു ശരിക്കു തല തുവർത്തി കൂടെ… അതു സാർ അല്ലേ പറഞ്ഞതു വേഗം വരാൻ.. അതു കൊണ്ടാണ്…

ഓഹോ.. കനി സീറ്റ് ബെൽറ്റ് ഇടുന്നതും നോക്കി ആദി ഇരുന്നു.. സർ എന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്.. ഞാൻ നിന്നെ എപ്പോ ആടി.. പേടിപ്പിച്ചത്.. ദാ.. നോക്കു ഇപ്പൊ ദേഷ്യം വന്നില്ലേ ഇതാ.. ഞാൻ പറഞ്ഞതു.. കനി പറഞ്ഞതു കേട്ടു ആദി വേഗം വണ്ടി എടുത്തു… ആസ്റ്റർ മെഡി സിറ്റിയിലേക്കാന് വണ്ടി പോയത്..ഹോസ്പിറ്റലിൽ ചെന്നു നേരെ റിസപ്ഷനിൽ ചെന്നു .. ആദി ആണ് സംസാരിച്ചതു. ബുക്ക് ചെയ്തത് കൊണ്ടു നേരത്തെ ഡോക്ടറെ കാണാൻ പറ്റി… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഹെലോ ആദി .. എന്താ ചന്തു… ഡോക്ടറെ കണ്ടോ.. കണ്ടു.. ഇപ്പൊ പുറത്തു ഇറങ്ങിയെ ഉള്ളൂ.. ഡോക്ടർ എന്തു പറഞ്ഞു.. കുഴപ്പം ഒന്നും ഇല്ല. മെഡിസിൻ തന്നു രണ്ടു ദിവസം റെസ്റ്റ് പറഞ്ഞു… ആണോ.. നിങ്ങൾ എപ്പോ എത്തും.. എന്താടാ.. അല്ല ജീവൻ സാർ എന്നെ കാണണം എന്ന് പറഞ്ഞു.. ഞങ്ങൾ ഒരു മണിക്കൂർ ആകും. ഇവിടെ ചെറിയ ബ്ലോക്ക് ഉണ്ട്… ആണോ.. സാരമില്ല ചന്തു വേറെ കീ ഉണ്ടല്ലോ നീ പോയിട്ടു വാ.. നിന്റെ സീനിയർ അല്ലേ വിളിക്കുന്നത്.വഴക്ക് ഒക്കെ മാറ്റി ഒന്നു പോയി നോക്കു.. ശരി ..ടാ കനിയെ ചോദിച്ചു എന്നു പറയണം.. വെക്കുവാ.. Ok ആദി ഫോൺ വച്ചു..

പിന്നെ വണ്ടിയുടെ അടുത്തേക്ക്‌ ചെന്നു ഡോർ തുറന്നു… കനിയെ നോക്കിയപ്പോൾ ഡോറിൽ പിടിച്ചു നിക്കുന്നത് കണ്ടു.. എന്താടി കേറുന്നില്ലേ.. സാർ ഞാൻ പറഞ്ഞതു അല്ലേ എനക്ക് ഒന്നുമേ കെടയാത് എന്നു..ഇപ്പോൾ എന്തായി.. ഡോക്ടർ പറഞ്ഞു കെട്ടില്ലേ റെസ്റ്റ് എടുത്താൽ മതി എന്നു.. അതിനു.. അല്ല വെറുതെ സാറിന്റെ സമയം പോയില്ലേ.. അതാ.. എന്റെ സമയത്തിന്റെ കാര്യം ഒന്നും നീ ഓർക്കേണ്ട..കെട്ടലോ.. കേട്ടു.. എങ്കിൽ വണ്ടിയിൽ കയറാൻ നോക്കു… ദാ ഈ മെഡിസിൻ പിടിച്ചോ കഴിക്കേണ്ട വിധം ഇതിൽ ഉണ്ട്… കനി വേഗം കൈ നീട്ടി മരുന്നു ആദിടെ കയ്യിൽ നിന്നും വാങ്ങി… ടി. നീ വണ്ടിയിൽ ഇരുന്നോ ഞാൻ ഒന്ന് ഫോൺ ചെയ്തിട്ട് വരാം.. ഉം ആദിക്കു ഫോൺ കൊണ്ട് മാറി നിന്നും സംസാരിച്ചു നിക്കുന്നത് കനി കണ്ടു.. അപ്പോൾ ആണ് കുറച്ചു ആളുകൾ അവിടെ കൂടി നിൽക്കുന്നതു കനി കണ്ടത്.. ചേട്ടാ.. എന്നാ അങ്കേ ഒരേ ആളുകൂട്ടം.. അയ്യോ കൊച്ചേ അവിടെ സിനിമ ഷൂട്ടിംഗ് നടക്കുന്നു.. ഷൂട്ടിങൊ.. ആരാ നടൻ.. ടോവിനോ തോമസ്. അയ്യോ ടോവിനോ യാ. എനക്ക് റൊമ്പ പുരിച്ചവര്… പാക്ക മുടിയുമാ..

കാണാൻ പറ്റും.. കനി ആദിയെ നോക്കിയപ്പോൾ കൊണ്ട് പിടിച്ചു ഫോൺ ചെയുന്നത് കണ്ടു.. കനി പതിയെ റോഡ് ക്രോസ്സ് ചെയ്തു.. അവിടേക്ക് പോയി.. ആദി ഫോൺ ചെയ്തു തിരിച്ചു വന്നപ്പോൾ കനിയെ അവിടെ കണ്ടില്ല.. ചുറ്റും നോക്കി.. കുറച്ചു മാറി ആളുകൂട്ടം കണ്ടു..ദൈവമേ ഇവള് ഇതു ഇവിടെ പോയി.. ഇനി അന്നത്തെ പോലെ നാട്ടിലെ ആരെ എങ്കിലും കണ്ടോ.. നേരെ സെക്യൂരിറ്റി ടെ അടുത്തേക്ക് ചെന്നു.. ചേട്ടാ ഇവിടെ ഒരു പെൺകുട്ടി നിൽക്കുന്നതു കണ്ടോ… ഏതാ.. ദാ ആ വണ്ടിടെ അടുത്തു. ഒരു തമിഴത്തി കൊച്ചു ആണോ.. അതേ.. കണ്ടോ.. ആ കൊച്ചു ഷൂട്ടിംഗ് കാണാൻ പോയി.. എവിടെ.. ദാ അവിടെ… Thank you ചേട്ടാ.. അവൾടെ ** ഷൂട്ടിംഗ്…ഇന്ന് നീ അറിയും കനി ഈ ആദിത്യൻ ആരാണ് എന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി ചെന്നപ്പോൾ അവിടെ ആകെ തിക്കും തിരക്കും ആയിരുന്നു.. ആരോക്കയോ തള്ളി മാറ്റി കുറച്ചു ചെന്നപ്പോൾ കനി അവിടെ നിൽക്കുന്നതു കണ്ടു… ചെന്നു രണ്ടെണ്ണം പൊട്ടിക്കാൻ ആണ് തോന്നിയത്… വേഗം ചെന്നു അവളുടെ കയ്യിൽ പിടിച്ചു കനി കയ്യിൽ ആരോ പിടിക്കുന്ന തോന്നി കൈ തട്ടി മാറ്റാൻ നോക്കിയപ്പോൾ ദേ ആദി നിൽക്കുന്നതു കണ്ടു.. സാർ..വാടി… ആദി അവളുടെ കയ്യിൽ പിടിച്ചു ആ തിരക്കിലൂടെ നടന്നു..റോഡിൽ കൂടി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു.. ആദി അതൊന്നും നോക്കാതെ കനിയേയും കൊണ്ട് റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി..

അയ്യോ സാർ.. ദേ വണ്ടി വരുന്നു.. വരട്ടെടി.. സാർ വേണ്ട എനിക്കു പേടിയാ.. ആദി കനിയെ നോക്കി നിനക്കു പേടിയോ.. എന്തു.. വണ്ടി വരുന്നു.. എനിക്കു നന്നായി കണ്ണു കാണാം… എന്നിട്ടാണോ സാർ ഇപ്പൊ അവിടേക്കു ക്രോസ്സ് ചെയ്യാൻ പോകുന്നതു.. ഞാൻ എനിക്കു തോന്നിയത് പോലെ ചെയ്യും… അതേ എന്താ രണ്ടു പേരും നടുറോഡിൽ കിടന്നു അടി ഉണ്ടാക്കുന്നതു… ആദിയും കനിയും നോക്കിയപ്പോൾ രണ്ടു മൂന്ന് ആളുകൾ അടുത്തേക്ക് വരുന്നത് കണ്ടു. എന്താ മോളെ. എന്താ കാര്യം ഇവൻ എന്തിനാ മോളുടെ കയിൽ പിടിച്ചു വലിക്കുന്നത്.. വന്നവർ കനിയോടായി ചോദിച്ചു.. ആദിക്കു അതുകൂടി കേട്ടപ്പോൾ കലി ഇരട്ടിച്ചു.. ഞാൻ കയ്യിൽ പിടിച്ചോ കാലിൽ പിടിച്ചോ എന്നു താൻ എന്തിനാ നോക്കുന്നതു.. ഡോ… പട്ടാപ്പകൽ ഒരു പെണ്ണിന്റെ കയ്യിൽ കേറി പിടിച്ചിട്ടു ഇങ്ങോട്ട് തർക്കിക്കാൻ വരുന്നോ.. വന്ന ആള് വേഗം ആദിയുടെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു..കനി ആകെ പേടിച്ചു പോയി.. അയ്യോ അണ്ണാ. ഇതു എന്റെ ഭർത്താവ് ആണ് ഒന്നും ചെയ്യല്ലേ.. പ്ളീസ്. അയാൾ പെട്ടെന്നു ആദിയുടെ കോളറിൽ നിന്നും പിടി വിട്ടു.. ഇതു കുട്ടിടെ ഭർത്താവ് ആണോ. അതേ.. ദേ ഇതാണ് താലി…അയാൾ പെട്ടെന്ന് ആദിയുടെ നേരെ നോക്കി.. അയ്യോ സോറി സാർ.. അറിയാതെ പറ്റി പോയി. Its ok.. ഇത് നിങ്ങളുടെ കുഴപ്പം അല്ല… അവർ പോയശേഷം ആദി കനിയുടെ കയ്യും പിടിച്ചു.. റോഡ് ക്രോസ്സ് ..വണ്ടിയുടെ ഡോർ തുറന്നു കനിയെ അതിലേക്ക് തള്ളി…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ദേഷ്യം മുഴുവനും ഡ്രൈവ് ചെയ്തു തിർക്കുന്ന ആദിയെ ആണ് കനി പിന്നെ കണ്ടത്..കനി മടിച്ചു ആദിയോട് സംസാരിക്കാം എന്നു വിചാരിച്ചു.. സാർ നാൻ ഒരു വിഷയം സോല്ലട്ടുമാ എന്താടി.. മന്നിച്ചിട് സാർ… എന്തിന്.. പറയാതെ അവിടെ പോയതിനു.. ആദി വേഗം വണ്ടി സൈഡിൽ ഒതുക്കി നിർത്തി… നീ വലതും പറഞ്ഞൊ ഞാൻ കേട്ടില്ല.. പറയാതെ പോയതിനു സോറി.. ഓഹോ.. നല്ലതു.. ഇപ്പോൾ എങ്കിലും പറയാൻ തോണിയല്ലോ..എന്തിനാടി അവിടേക്കു പോയത്.. അവിടെ നിന്റെ ചത്തു പോയ അപ്പൂപ്പൻ ഉണ്ടായിരുന്നോ.. ഇത്ര ആർത്തി പിടിച്ചു ഓടി പോകാൻ.. കനി ഒന്നും മിണ്ടാതെ ഇരുന്നു.. എന്താ വായിൽ നാക്ക് ഇല്ലേ നിനക്കു.. നീ എന്തിനാ അവിടെ പോയത് എന്നു.. ഞാൻ ടോവിനോ തോമസ്.. കുന്തം…നിനക്കു ചിലവിനു തരുന്നത് ഞാൻ അല്ലേ.. അതേ.. ഹോ അതു ഓർമ്മ ഉണ്ടൊന്നു നോക്കിയതാ.. ഉം.. സാറിനു അസൂയ ആണല്ലേ.. എന്തിന്.. ടോവിനോയോട് .. എന്തിന്.. അല്ല അയാൾ ഒടുക്കത്തെ ഗ്ലാമർ അല്ലേ..പിന്നെ മസിലും.. ടി കേരളത്തിലെ ചെക്കൻമാർക്ക് മസിലു വേണ്ട.. ഉം… അവരെ വച്ചു നോക്കുമ്പോൾ സർ റൊമ്പ ആവറേജ്.. ആവറേജ്.. ഞനൊ. ആമ സാർ… നീങ്ക നേനച്ച മാതിരി ഒന്നും നീങ്ക കേടയാത്..സാർ.. ടോവിനോ ഹോ.. എന്നാ ആള് സാർ.. പാക്ക പാക്ക റൊമ്പ അഴക്…നീങ്ക അവ്വളോ കേടയാത്…

കനിക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളുടെ ചിരി കണ്ടു ആദി സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി കനിയുടെ നേരെ നോക്കി എന്നിട്ട്..പെട്ടെന്ന് കനിയുടെ മുഖം കയ്യിൽ എടുത്തു.കനി പെട്ടെന്ന് ഞെട്ടി പോയി.. സാറ് എന്ന.. ഇതു റോഡ് ആണ്.. യാറാവത് ..വിട് സാർ.. നിനക്ക്. മസിൽ ഉള്ളവരെ വേണം അല്ലെടി.. നാൻ അപ്പടി സൊലലെ സാർ.. പിന്നെ ഞാൻ ആവറേജ് ആണെന് നീ പറഞ്ഞല്ലോ. ഇല്ല.. ടി… ഇല്ല നാൻ സൊല്ലേലെ.. നീ എനിക്കൊരു ചാൻസ് താ ഞാൻ കാണിച്ചു തരാം… വിട്.. ആദി തന്റെ കൈ അയച്ചു… ഇനി വള്ളവന്റെയും കാര്യം എന്റെ മുൻപിൽ നിന്നും പറഞ്ഞാൽ ഉണ്ടല്ലോ… സാറിനു വാദ്യാർ പണി അല്ല റേഡിയോ സ്റ്റേഷനിൽ വേലയാ ചേരുന്നത്.. എന്താടി.. അല്ല എല്ലാം സാർ പറയുന്ന പോലെ സെയ്യണം.. എന്നെ പേസ വിടാത്… ഞാൻ എപ്പോ ആടി നിന്നെ സംസാരിക്കാൻ സമ്മതിക്കാത്തതു എല്ലാം സാർ പറയുന്ന പോലെ അല്ലേ നടക്കുന്നത്…ഇല്ലെങ്കിൽ നീങ്ക താനെ എന്നെ കോല പണ്ണുവാരേന്ന് സോന്നത്… സാറിനു വേണ്ടപ്പോൾ എന്നെ സ്നേഹിക്കും വേണ്ടാത്തപ്പോൾ വലിച്ചു ഏറിയും… ആദി ഒന്നും പറയാതെ വണ്ടി എടുത്തു.. എന്റെ മനസിൽ എന്താണെന്ന് നിനക്ക് അറിയില്ല കനി.. നിന്നെ ഒരു മിനിഷം കാണാതെ ഇരുന്നപ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ നിനക്കു പറഞ്ഞാൽ മനസിലാവില്ല………..തുടരും…….

അൻപ്: ഭാഗം 21

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story