അൻപ്: ഭാഗം 30

അൻപ്: ഭാഗം 30

എഴുത്തുകാരി: അനു അരുന്ധതി

സുധ ചേച്ചി അമ്മക്ക് കഴിക്കാൻ കഞ്ഞി എടുക്കുന്ന കണ്ടപ്പോൾ കനി വേഗം ചെന്നു അതു വാങ്ങി.. കനി കൊടുത്തോളം എന്നു പറഞ്ഞു. പിന്നെ അതും കൊണ്ടു അമ്മയുടെ മുറിയിലേക്ക് നടന്നു.. അവിടെ ചെന്നു മുറി തുറന്നപ്പോൾ അമ്മ കട്ടിലിൽ ഇരിക്കുന്നത് കണ്ടു…എന്തോ ആലോചിച്ചു കൊണ്ടുള്ള ഇരിപ്പാണ്. കനി പതിയെ അകത്തേക്ക് കയറി…പിന്നെ അമ്മയെ വിളിച്ചു.. അമ്മാ.. കനിയുടെ വിളി കേട്ടപ്പോൾ അമ്മ തിരിഞ്ഞ് നോക്കി..പിന്നെ പതുക്കെ ചിരിച്ചു.. കൈ കൊണ്ട് അകത്തേക്ക്‌ വരാൻ വിളിച്ചു..

കനി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. കയ്യിൽ ഉണ്ടായിരുന്നു പ്ലേറ് മേശമേൽ വച്ചു.. പിന്നെ അമ്മയുടെ നേരെ തിരിഞ്ഞു … അമ്മാ കഴിക്കാൻ എടുക്കട്ടെ .. ഇപ്പൊ വേണ്ട മോളെ.. അയ്യോ അപ്പടി സോല്ല മുടിയാത്.. ഉണ്ണി മാമ എങ്കിട്ടെ സെല്ലിയാച്ചു.. എന്താ മോളെ അവൻ പറഞ്ഞതു.. അമ്മയുടെ മരുന്നും ഗുളികയും എല്ലാം ഞാൻ നോക്കണം എന്ന്‌.. ആണോ.. ഉം… ഇപ്പൊ ദാ ഇതു സാപ്പിട്.. അപ്പോറോം ഗുളിക…എടുക്കട്ടെ.. ഉം… കനി വേഗം അമ്മക്ക് കഴിക്കാൻ ഉള്ള കഞ്ഞി എടുത്തു..അതു ഒരു പ്ലേറ്റിൽ പകർത്തി ഒരു സ്പൂണും വച്ചു അമ്മക്ക് കൊടുത്തു..കനിയുടെ പ്ലേറ്റും നീട്ടിയുള്ള നിൽപ്പ് കണ്ടപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു…

കനി നോക്കിയപ്പോൾ അമ്മ കരയുന്നു.. കനി വേഗം കയ്യിൽ ഉണ്ടായിരുന്ന പ്ലേറ് മേശയിൽ തന്നെ വച്ചു…എന്നിട്ടു അമ്മയുടെ അടുത്തു ഇരുന്നു പിന്നെ തോളിൽ കൈ വച്ചു.. അമ്മ.. മോളെ.. അമ്മ എന്തിനാ കരയുന്നത്.. ഞാൻ ഒരു നിമിഷം ആമിയെ ഓർത്തു പോയി മോളെ.. അതാ.. അമ്മാ…എനിക്കു അറിയാം അമ്മയുടെ ദുഃഖം.. ഞാൻ എത്ര പറഞ്ഞാലും അമ്മയ്ക്ക് അതൊന്നും മറക്കാൻ പറ്റില്ല എന്ന്‌ പക്ഷേ അമ്മാ ഒന്നു പറയട്ടെ… തെറ്റാണെങ്കിൽ ക്ഷമിക്കണം.. ഉം.. മരിച്ചു പോയ ആൾക്ക് വേണ്ടി ജീവിച്ചു ഇരിക്കുന്ന ഒരാളെ മാറ്റി നിർത്തുന്നത് ശരിയാണോ…രണ്ടുപേരും അമ്മയുടെ മക്കൾ അല്ലേ..

ഞാൻ അറിഞ്ഞിടത്തോളം ആദി സാറിനു അമ്മ എന്നു പറഞ്ഞാൽ ജീവനാണ്.. അമ്മയെ പറ്റി പറഞ്ഞു എത്ര തവണ സാർ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഒന്നും ആരും അറിഞ്ഞു കൊണ്ട് അല്ലല്ലോ ചെയുന്നത്.. ആദി സാറിനു ആമിയുമായി ഒരുപാട് ആത്മബന്ധം ഉണ്ടായിരുന്നു ആമി ഇല്ലാതെ ആയതിൽ അമ്മയെ പോലെ സാറും വിഷമിക്കുന്നുണ്ട്..അറിയാതെ ആണെങ്കിലും ആമി പോയതിൽ സാറും കാരണക്കാരൻ ആണെന്ന് സാറും വിശ്വസിക്കുന്നു… കനി നോക്കിയപ്പോൾ അമ്മ കരയുന്നത് കണ്ടു.. വേഗം തന്നെ കൈ നീട്ടി ആ കണ്ണുനീർ തുടച്ചു… ഇതൊക്കെ കാണുമ്പോൾ ആമിയുടെ ആത്മാവ് കരയും..

എന്റെ അണ്ണൻ പോയപ്പോൾ ഞാനും കുറെ കരഞ്ഞു, അന്ന് എന്റെ പാട്ടി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യമാണ് എന്റെ മനസ്സിൽ നിറയെ… അതു പറഞ്ഞപ്പോൾ അമ്മ കനിയെ നോക്കി.. എന്താണെന്നോ.. മരിച്ചു പോയവർക്കു ഒരു ലോകം ഉണ്ടെന്ന്..നമ്മളെ ചുറ്റി എപ്പോഴും അവർ കൂടെ ഉണ്ടാക്കും എന്ന്. നമ്മൾ ചിരിച്ചാൽ അവരും ചിരിക്കും നമ്മൾ കരഞ്ഞാൽ അവരും കരയും എന്ന്.. ഇനി പറ ആമിയേ ഇനിയും കരയിപ്പിക്കണോ.. കനി നോക്കിയപ്പോൾ വീണ്ടും അമ്മ പൊട്ടി കരയുന്നത് ആണ് കണ്ടത്….കനി വേഗം തന്നെ അമ്മയെ നെഞ്ചോടു ചേർത്ത് പിടിച്ചു..ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഒരു വലിയ ദുഃഖസാഗരം അലയടിക്കുന്ന പോലെ തോന്നി.. കരയട്ടെ കരഞ്ഞു എല്ലാം പോകട്ടെ.. കുറെ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല..

രണ്ടു പേരും കരഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നു.. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അമ്മ കനിയെ വിളിച്ചു.. മോളെ… ഉം.. ആദി.. സാർ പുറത്തേക്ക് പോയി.. ഞാൻ എന്റെ മോനോടു തെറ്റ് ചെയ്തു പോയി.. അവൻ പറയുന്നത് കേൾക്കാൻ ഞാൻ നിന്നില്ല..എന്റെ മോള് പോയപ്പോൾ ഞാൻ ആകെ തകർത്തു പോയി.. ആരെ കുറിച്ചും ഞാൻ ഓർത്തില്ല.. എന്റെ മോൻ….. അന്ന് മനസു തകർത്തു ഇവിടെ നിന്നും പോകുന്നതു കണ്ടു ഒരു പാവയെ പോലെ ഞാൻ നിന്നു..അവനെ ഒന്നു തിരിച്ചു വിളിക്കാൻ എനിക്ക് തോന്നിയില്ല.. ഞാൻ തെറ്റ് ചെയ്തു പോയി.. അന്ന് ഞാൻ അവൻ പറയുന്നത് കേട്ടില്ല.. ആരും പറഞ്ഞതു കേട്ടില്ല.. അറിയാം അമ്മേ.. അന്ന് അതുപോലെ ഒരു അവസ്ഥയിലൂടെ അമ്മ കടന്നു പോയത്. പക്ഷേ അതിനു ശേഷം ഇനിയും സമയം ഉണ്ടായിരുന്നു.

സാറും വന്നില്ല അമ്മയും പോയില്ല അതാണ് സത്യം.. ആദി എന്നെ പിന്നെ കാണാൻ വന്നില്ല.. ഞാനും അവനെ കാണാൻ ശ്രമിച്ചില്ല.. അമ്മേ ആദി സാർ എത്ര മാത്രം ദുഃഖം സഹിച്ചു കാണും.ആമി പോയ ദുഃഖം.. അമ്മ മിണ്ടാതെ ഇരിക്കുന്ന ദുഃഖം.. ആമിയേ സംബന്ധിച്ച് പറഞ്ഞാൽ അവൾ മരിച്ചു വേറെ ലോകത്തു പോയി എന്നാൽ അമ്മ …കൂടെ ഉണ്ടായിരുന്നിട്ടും അകന്നു നിൽക്കേണ്ടിവന്നില്ലേ.. എന്റെ മോനോട് എനിക്കു മാപ്പ്‌ ചോദിക്കണം മോളെ… എന്തിനു … അതൊന്നും വേണ്ട അമ്മേ.. എല്ലാം മറന്നു നിങ്ങൾ പഴയതു പോലെ സ്നേഹിച്ചു തുടങ്ങിയാൽ മതി..തെറ്റും ശരിയും രണ്ടു പേരുടെയും ഭാഗത്തു ഉണ്ട്.. ഇനി അതൊന്നും പറഞ്ഞു കാര്യം ഇല്ല.. ഉം..

നമ്മൾ നമ്മുടെ തെറ്റ് മസ്സിലാക്കുന്നിടത്തു ശരി തുടങ്ങുന്നു. അമ്മയ്ക്ക് എല്ലാം മനസിൽ ആയി മോളെ.. എങ്കിൽ ഇനി ആദി സാറിനോട് പഴയതു പോലെ കുട്ടാകുമോ ആകും.. കനി വേഗം അമ്മയെ ചുറ്റി പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു..പിന്നെ പതിയെ കണ്ണിൽ നിന്നും കണ്ണുനീർ തുടച്ചു കൊടുത്തു.. ഇനി ഒന്നു ചിരിക്കാമോ.. കനി പറഞ്ഞതു കേട്ടു അമ്മ അവളെ നോക്കി ഒന്നു പതിയെ പുഞ്ചിരിച്ചു.. അമ്മയുടെ ചിരി കണ്ടപ്പോൾ കനിക്ക് സന്തോഷം ആയി.. ഇതാണ് അമ്മ..മക്കൾ എന്തു ചെയ്‌താലും പറഞ്ഞാലും അമ്മ അതു മനസിലാക്കും..പിന്നെ അമ്മാ ഒന്നും കേക്കട്ടുമാ.. ഉം. കുറച്ചു കഞ്ഞി എടുക്കട്ടേ.. എടുത്തോ മോളെ… പിന്നെ ആദി കഴിച്ചോ.. കഴിചച്ചോന്നോ കഴിച്ചു.. അതുകഴിഞ്ഞു എന്നോട് വഴക്കു ഇട്ടിട്ടാണ് പോയത്.. വഴക്കു ഇട്ടോ..എന്തിനു..

സംസാരിക്കുന്ന ഇടയിൽ കനി അമ്മക്ക് കഴിക്കാൻ ഉള്ളത് കയ്യിൽ കൊടുത്തു.. അതു.. ചുമ്മാ കാരണം ഒന്നും ഇല്ല.. സത്യം പറയാലോ അമ്മടെ മോനു വഴക്കു ഇടാൻ മാത്രം ഒരു കാരണവും വേണ്ട..അതിനു ഇഷ്ടം പോലെ വിഷയം എവിടെനിന്നെങ്കിലും കിട്ടും… ശരിക്കും കാട്ടുപോത്തിന്റെ സ്വാഭാവം ആണ്.. ടി.. കാന്താരി എന്താ എന്റെ മോനെ പറ്റി പറഞ്ഞതു.. അമ്മ അതും പറഞ്ഞു കനിയുടെ വലതു ചെവിയിൽ പിടിച്ചു.. അയ്യോ അമ്മേ എന്റെ ചെവിയിൽ നിന്നും വിട്.. വലിക്കത്.. ഉം… സത്യം പറയാലോ ആദി സാർ അന്യനെ പോലെ ആണ്.. ചിലപ്പോൾ കട്ട ദേഷ്യം ദേഷ്യം വരുമ്പോൾ എന്നെ എന്തൊക്കെ പറയും എന്നോ..പിന്നെ സ്നേഹം വന്നാലോ…..

വന്നാൽ… അയ്യോ അമ്മാക്കിട്ടെ ഇതെല്ലാം സൊല്ല കൂടാത്… അതും പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഓടി ഇറങ്ങി … അവളുടെ പോക്ക് കണ്ടപ്പോൾ അമ്മ പതിയെ ചിരിച്ചു.പിന്നെ മനസിൽ പറഞ്ഞു… ആദി നിനക്കു കിട്ടിയ ഭാഗ്യം ആണ് മോനെ കനി… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി വിടും പറമ്പും ചുറ്റി കാണാൻ ഇറങ്ങി നടക്കുമ്പോൾ ആണ് ഒരു പടിപ്പുര വാതിൽ കണ്ടത്…നേരെ അവിടേക്ക് നടന്നു.. അടുത്തു എത്തിയപ്പോൾ ആണ്.. അതിന്റെ ഒരു പാളി തുറന്നു കിടക്കുന്ന കണ്ടതു.. കൈ നീട്ടി മറ്റേ പാളി അടക്കാൻ നോക്കിയപ്പോൾ ആണ് താഴേക്ക് പോകുന്ന കരിങ്കൽ പടവുകൾ കണ്ടത്..പെട്ടെന്ന് മനസ്സിൽ ഓർത്തു..

കുളം..ആദി സാറിന്റെ മുറിയിൽ നിന്നും നോക്കിയപ്പോൾ കണ്ട കുളം… കനി വേഗം ആ കരിങ്കൽ പടവുകൾ ഇറങ്ങി ചെന്നു… ഓരോ ചുവടും വെക്കുമ്പോ ആ കരിങ്കൽ പടവുകളിൽ നിന്നും വരുന്ന തണുപ്പ്‌ കാലിൽ ഇരച്ചു കയറുന്നു… അവിടത്തെ നനവ് പുതിയൊരു എനർജി തരുന്നു.. പടവുകൾ ഇറങ്ങി ചെന്നപ്പോൾ ആണ് കണ്ടത്.. വിശാലമായ കുളം ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്… ചുറ്റും കുറെ മരങ്ങൾ നിറഞ്ഞുനിൽക്കുന്നു കുളത്തിലേക്കു നോക്കിയപ്പോൾ കനി അതിശയപ്പെട്ടു പോയി… കുളം നിറയെ ആമ്പൽ പൂവ് നിറഞ്ഞു നിൽക്കുന്നു..കണ്ടപ്പോൾ എല്ലാം പറിച്ചു എടുക്കാൻ തോന്നി…കനി പതിയെ രണ്ടു പടവുകൾ ഇറങ്ങി ചെന്നു..

കുളത്തിലെ വെള്ളത്തിനു നല്ല തണുപ്പ്‌ ഉണ്ടായിരുന്നു..എന്നാലും അതൊന്നും നോക്കിയില്ല..അവിടെ നിന്നും കൈ നിട്ടിയിട്ടു പൂവ് കിട്ടിയില്ല.. പിന്നെ ഒരു പടവ് കൂടി ഇറങ്ങി… ടി… നിയ് ചവാൻ വന്നതാണോ ഇവിടെ… നല്ല പരിചയം ഉള്ള സൗണ്ട് ആണല്ലോ ..സൗണ്ട് കേട്ട ഭാഗത്തേക്ക് കനി നോക്കിയപ്പോൾ കുറച്ചു മാറി ചുണ്ടിൽ ഒരു സിഗരറ്റും പുകച്ചു ആദി അവിടെ പടവിൽ ഇരിക്കുന്നു.. സാർ.. നീങ്ക ഇങ്കേ ഉങ്കളുക്ക് ഇങ്ക എന്ന വേല. ആദി ചുണ്ടിൽ നിന്നും സിഗരറ്റ് ഒരു പുക എടുത്തു പുറത്തേക്ക് ഊതി… എന്നിട്ടു കനിയെ നോക്കി..പറഞ്ഞു ടി.. ഇതു എന്റെ വീടാണ് ഇവിടെ എനിക്കു പല പണിയും കാണും അതൊന്നും നിന്നോട്‌ പറയേണ്ട ആവശ്യം ഇല്ല….

ഓ… കനി വേഗം ആദിയെ നോക്കി ഒന്ന് പുച്ഛിച്ചു.. പിന്നെ കുളത്തിലേക്ക് തിരിഞ്ഞു ആമ്പൽ പൂവ് പറിക്കാൻ തുടങ്ങി… ആദി നോക്കുമ്പോ കനി വെള്ളത്തിൽ ആഞുനിന്നു പൂ പറിക്കാൻ നോക്കുന്നത്‌ കണ്ടു…ഇടക്ക് ഇടക്ക് അവൾ തന്നെ തിരിഞ്ഞ് നോക്കുന്നതും കണ്ടു… വെള്ളത്തിലേക്ക് കുറച്ചു കൂടി ഇറങ്ങി നിൽക്കുന്ന അവളെ ആദി സൂക്ഷിച്ചു നോക്കി..ഉടുത്തിരിക്കുന്ന സാരി കുറെ നനഞ്ഞു ഒട്ടി ശരീരത്തിൽ പറ്റി കിടക്കുന്നു..ഇടക്ക് എങ്ങി നിൽക്കുന്ന നേരം സാരി സ്ഥാനം തെറ്റി അവളുടെ വയറു കുറച്ചു കാണാമായിരുന്നു…. ആദി അവളുടെ കൊണ്ടുപിടിച്ച പൂ പറിക്കൽ കണ്ടു കൊണ്ടു ഇരുന്നു…

കുറച്ചു നിമിഷത്തെ പരിശ്രമം കഴിഞ്ഞു കനി പതിയെ കുളത്തിൽ നിന്നും കേറി ആദിയുടെ നേരെ വന്നു.. കനി അടുത്തു വന്നപ്പോൾ ആദി ഒരു പുക എടുത്തു പുറത്തേക്ക് ഊതി… കനി വേഗം കൈ കൊണ്ട് ആ പുക തട്ടി മാറ്റി.. എന്താടി.. സാർ.. എനിക്കു ആ പൂവ് ഒന്നു പറിച്ചു തരാമോ.. കനി കൈ ചൂണ്ടിയ ഇടത്തേക്ക് ആദി തല ഒന്നു പതുക്കെ ചരിച്ചു നോക്കി… പിന്നെ കനിയെ നോക്കി… പോടി… എനിക്ക് വേറെ പണി ഉണ്ട്.. കനി ചുറ്റും നോക്കി… എന്നിട്ട് ചിരിച്ചു കൊണ്ട് ആദിയെ നോക്കി… ഇവിടെ ആണോ സാറിനു പണി.. ആ… എന്തേ നിന്നോട്‌ പറയണോ.. എന്താടി ഒരു വല്ലാത്ത ചിരി.. അല്ല.. പണി ഉണ്ടെന്ന് പറഞ്ഞു.. സാർ ചുമ്മാ ഇവിടെ കുത്തി ഇരിക്കുന്നു.. അത് കൊണ്ട് ചിരിച്ചതാ… ഇവിടെ ഇരുന്നാൽ എന്താ…പിന്നെ അസ്ഥാനത്തു ഉള്ള ഈ ചിരി വേണ്ട…

അല്ല.. സാദാരണ എല്ലാരും കുളിക്കാൻ അല്ലേ ഇവിടെ വരുന്നതു..സാർ പിന്നെ ഇവിടെ എന്തിനാ വന്നിരിക്കുന്നതു… അത് ശരിയാ ഞാൻ എന്തിനാ ഇവിടെ വന്നിരിക്കുന്നതു..നിയ് പറഞ്ഞപ്പോൾ ആണ് ഞാനും അതു ഓർത്തതു.. ആദി വേഗം കയ്യിൽ ഇരുന്ന സിഗരറ്റ് വെള്ളത്തിലേക്ക് ഇട്ടു.. പിന്നെ ഇരുന്നിടത്തു നിന്നും എണീറ്റു.. ഉടുത്തിരുന്ന മുണ്ട് ഒന്നുടെ മുറുക്കി ഉടുത്തശേഷം അതു മടക്കി കുത്തി.. ദൈവമേ എന്തിനു ഉള്ള പുറപ്പാട് ആണ് പോലും.. കനി നോക്കിയപ്പോൾ ആദി അടുത്തു എത്തി… നിനക്ക് നീന്താൻ അറിയാമോ.. ഇല്ല.. അയ്യോ അറിയില്ലേ.. ശോ മോശം.. ആദി വിരൽ കൊണ്ടു മൂക്കിൽ കൈ വച്ചു.. എന്റെ കയ്യിൽ കിട്ടിയിട്ട് നിന്നെ നീന്താൻ പഠിപ്പിച്ചില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ അവരോട് എന്തു പറയും.. ആരു ചോദിക്കാൻ..

ആരും ചോദിക്കില്ല ഞാൻ.. ഞാൻ പോകുവാ.. അതും പറഞ്ഞു കനി അവിടെ നിന്നും പോകാൻ തുടങ്ങിയപ്പോൾ തന്നെ കയ്യിൽ പിടി വീണു… അല്ല അങ്ങനെ അങ്ങോട്ട്‌ പോയാലോ. നീന്താൻ പഠിക്കണ്ടേ… വേണ്ട.. അതെന്താ..ഞാൻ പഠിപ്പിക്കാം… വേണ്ട സാർ… ഇപ്പോൾ അതൊക്കെ പഠിച്ചു എന്തിനാ ഒളിമ്പിക്‌സിൽ നീന്താൻ ഒന്നും പോകുന്നില്ലല്ലോ.. അയ്യോ ഒളിമ്പിക്‌സിൽ നീന്താൻ പോകുന്നവർ മാത്രം അല്ല അല്ലാത്തവരും ഇതൊക്കെ പഠിക്കുന്നുണ്ട്..വാ.. വേണ്ട..സാർ കയ്യിൽ നിന്നും വിട് ആരെങ്കിലും കണ്ടാൽ.. വേണ്ട.. ആരും ഇല്ലെന്നെ… അതും പറഞ്ഞു ആദി കനിയെ കോരി എടുത്തു എന്നിട്ടു നേരെ വെള്ളത്തിലേക്ക് ഇറങ്ങി… അയ്യോ സാർ.. ചുമ്മാ ഇരിക്കേടി..നിന്നെ കൊല്ലാൻ ഒന്നും അല്ല കൊണ്ട് പോകുന്നത്.. ആർക്കു അറിയാം… രണ്ടു മൂന്നു പടവുകൾ ഇറങ്ങി ആദി അവളെയും കൊണ്ട് വെള്ളത്തിലേക്ക് മുങ്ങി…….🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 29

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story