അൻപ്: ഭാഗം 37

അൻപ്: ഭാഗം 37

എഴുത്തുകാരി: അനു അരുന്ധതി

ആദി ചന്തുവിനേയും കനിയേയും കനത്തിൽ ഒന്നു നോക്കിയിട്ട് മുകളിലേക്ക് കേറി പോയി… ആദി പോയത് കണ്ടപ്പോൾ ചന്തു കനിയെ വിളിച്ചു.. അല്ല.. കനി ഇവിടെ ഇപ്പൊ എന്താ ഉണ്ടായത് ഇവൻ ഇത്ര നോക്കി പേടിപ്പിക്കാൻ മാത്രം നമ്മൾ ആണോ അഭിയെ കെട്ടിച്ചത് . അല്ല പിന്നെ ഞാൻ പോയി രണ്ടെണ്ണം കൊടുത്തിട്ട് വരാം.. വേണ്ട അണ്ണാ..ടെൻഷൻ ഉണ്ടെന്നു തോന്നുന്നു… ആള് ചായ പോലും കുടിച്ചില്ല.. ആണോ.. ഉം..അണ്ണാ നാൻ ഇപ്പൊ വരേന്.. പോകരുത്.. ഇല്ല.. ചന്തു നോക്കിയപ്പോൾ കനി വേഗം സ്റ്റെപ്പ് കയറി ആദിയുടെ പുറകിലേക്ക് പോകുന്നതു കണ്ടു… കനി മുറിയിൽ എത്തുമ്പോൾ ആദി കുളിക്കാൻ വേണ്ടി ടവ്വൽ അലമാരയിൽ നിന്നും എടുക്കുന്നത് കണ്ടു..കനി വേഗം ആദിയുടെ അടുത്തേക്ക്‌ ചെന്നു..കനി വന്നത് അറിഞ്ഞിട്ടും ആദി അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ ടവ്വലും എടുത്തു ബാത്റൂമിലേക്ക് നടന്നു..

ആദി ഏട്ടാ.. കനിയുടെ വിളി കേട്ടപ്പോൾ അവളെ ഒന്നു നോക്കി… എന്നിട്ട് അവളോടയി പറഞ്ഞു.. സീ കനി.. ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത് ഞാൻ നല്ല മൂഡിൽ അല്ല… അല്ല ആദി ഏട്ടാ..ഞാൻ ചായ വേണൊന്ന് ചോദിക്കാൻ വന്നതാ..അല്ലാതെ നാൻ. എനിക് ഇപ്പൊ ചായ വേണ്ട.. കനി പറയുന്നു കേൾക്കാതെ മുഖത്തു അടിക്കുന്ന പോലെ പറഞ്ഞിട്ട് ഗൗരവഭാവത്തിൽ ആദി കുളിക്കാൻ കയറി..കനി കുറച്ചു നേരം കൂടി അവിടെ നിന്നു പിന്നെ പതിയെ താഴെക്ക് പോയി.. കനി താഴെക്ക് ഇറങ്ങി വരുമ്പോൾ ആണ് ആരോ ചന്തു അണ്ണന്റെ കൂടെ സംസാരിച്ചു നിൽക്കുന്നതു കണ്ടത്..ആരാണ് എന്നു ശരിക്കും കാണാൻ പറ്റുനില്ലായിരുന്നു. കനി തിരികെ നടക്കാൻ പോയപ്പോൾ ചന്തു കനിയെ വിളിച്ചത്.. കനി… ഒന്ന് വന്നേ ഈ നിൽക്കുന്ന ആളെ അറിയാമോ. കനി നോക്കിയപ്പോൾ നിൽക്കുന്ന ആള് തന്റെ നേരെ തിരിയുന്നതു കണ്ടു..ഒരു ചെറുപ്പക്കാരൻ ആദി സാറിന്റെ ഒരു ചെറിയ ച്ഛായ ഉണ്ട്…അപ്പൊ ഇതാകും അഭി…കനിയെ കണ്ടപ്പോൾ അഭി ഒന്നു ചിരിച്ചു..

ടാ.. അഭി.. ഇതു ആരാണ് എന്നു അറിയാമോ.. ഇതു.. ഇതു.. ഇതാണ് നിന്റെ ഏട്ടത്തി.. കനി.. ചന്തു അതു പറഞ്ഞപ്പോൾ അഭിയുടെ മുഖം ഒന്നു വിളറി… ഓഹോ ഏട്ടത്തി.. ഹെലോ.. ഏട്ടത്തി..ഞാൻ അഭി.. ഉം… ഏട്ടൻ എവിടെ ഏട്ടത്തി കുളിക്കുവാ.. ആണോ… ok ചന്തു ചേട്ടാ ഇപ്പൊ വരാം. ഏട്ടത്തി ഞാൻ ഒന്ന് ഫോണ് ചെയ്തിട്ട് വരാം.. ഇവന് എന്തു പറ്റി പോലും ഒരാളെ കണ്ടാൽ സംസാരിച്ചു കൊല്ലുന്നവൻ ആണ് ഇപ്പൊ ഇല്ലാത്ത ഫോൺ ചെയ്യാൻ പോയത്.. എന്താ അണ്ണാ.. ഇല്ലാത്ത ഫോണോ.. ഉം..ആദി ഇന്നലെ അവന്റെ ഫോൺ എടുത്തു എറിഞ്ഞു പൊട്ടിച്ചു…അവന്റെ എല്ലാം സാദനങൾ അടക്കം അവനെ പഞ്ഞിക്കിട്ടു എന്നാണ് അവൻ പറഞ്ഞതു.. ആണോ. ഉം.. അല്ല ഇത്ര നേരം ആയിട്ടും ജിനിയെ കണ്ടില്ലല്ലോ..അകത്തു ഇരുന്നു വല്ല തല തെറിച്ച ബുദ്ധിയും പ്ലാൻ ചെയ്യുക ആകും.. അണ്ണാ.. ആദി ഏട്ടൻ. ആദി എന്താ പറഞ്ഞതു.. ആവോ.. എന്നോട് ആണ് ദേഷ്യം..

ചായ വേണോന്നു ചോദിച്ചപ്പോൾ അടിക്കുന്ന പോലെ ആണ് വേണ്ടെന്നു പറഞ്ഞതു.. ഞാൻ ഒന്ന് പോയി നോക്കാം.. അയ്യോ വേണ്ട അണ്ണാ ഇപ്പൊ മൂഡ് ശരിയല്ല എന്ന് തോന്നുന്നു. ഇപ്പൊ ചെന്നാൽ അണ്ണനും കിട്ടും ..അതു കഴിഞ്ഞാൽ എനിക്കും.. ഇപ്പൊ വേണ്ട കുറച്ചു കഴിയട്ടെ… ആണോ.. അവനെ കുറ്റം പറയാൻ പറ്റില്ല. എന്നും അഭിടെ പ്രോബ്ലം തീർക്കാൻ ആണ് അവനു നേരം.. ഇതിപ്പോ ആ ജിനിയും ഉണ്ടല്ലോ കൂടെ.. ജിനി എനിക്കു പേടി ആകുന്നു അണ്ണാ. എന്തിന്..എന്റെ പൊന്നു കനി അവൾക്ക് ഉള്ളതിനെകാൽ പവർ ഇപ്പോ നിനക്കു ഉണ്ട്.. എന്ന അണ്ണാ.. നിയാണ് ഇവിടത്തെ മുത്ത മരുമകൾ… ഞാൻ എന്ത് ചെയ്യും അണ്ണാ.. ഒന്നും ചെയ്യണ്ട.. അവളുടെ സ്വാഭാവം അറിയാലോ.. തരം കിട്ടിയാൽ അവൾ ചൊറിയാൻ വരും.. ചിലപ്പോൾ അഭി വഴി അവൾ ഇവിടെ എത്തിയത് ആകാനും ചാൻസ് ഉണ്ട്.. അതു കൊണ്ടു നോക്കിയും കണ്ടു നിന്നോണം.. ഉം..

പിന്നെ കനി പാവത്തിനെ പോലെ നിന്നാൽ ഈ കുടുംബം കുളമാക്കി നിന്നെ അവള് ഇവിടെ നിന്നും പാക്ക് ചെയ്യും അണ്ണാ.. അതാ. നടക്കാൻ പോകുന്നതു.. എന്താ വേണ്ടതെന്ന് ആലോചിച്ചു നോക്കൂ…പിന്നെ ആദി അവനെ മെരുക്കാൻ ഒരു ചിന്ന ഐഡിയ ഉണ്ട്.. എന്നാ അണ്ണാ.. ഐഡിയ കുറച്ചു ചീപ്പ് ആണ്.. എന്നാലും സാരമില്ല മാർഗ്ഗം ഏതായും ലക്ഷ്യം നടന്നാൽ മതിന്നു രാമായണത്തിൽ പറയുന്നുണ്ടല്ലോ.. രാമായണത്തിൽ അല്ല ..അണ്ണാ മഹാഭാരതത്തിൽ ആണ്.. ഹോ.. അതിപ്പോ എവിടെ ആണെങ്കിലും പറഞ്ഞാൽ മതിയല്ലോ.. ഉം.. പിന്നെ ഞാൻ ആണ് ഈ ഐഡിയ തരുന്നതെന്നു ആദി അറിയരുത് അറിഞ്ഞാൽ അവൻ എന്നെ കൊല്ലും.. നാൻ സൊല്ലമാട്ടെന് അണ്ണാ.. ഇതൊന്നു ഒരു സഹോദരൻ സഹോദരിക്കു പറഞ്ഞു കൊടുക്കുന്നത് ശരി അല്ല ..എന്നാലും സാരമില്ല.. ഉം..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനിയെ കണ്ടപ്പോൾ അഭി ആകെ പതറി പോയി.. കതിർവേൽ തന്റെ ജൂനിയർ അവന്റെ അനിയത്തി അല്ലേ കനി.. അതേ അന്ന് വേലുവിന്റെ ഡെഡ് ബോഡി പിടിച്ചു പൊട്ടി കരഞ്ഞ ആ പെണ്കുട്ടി.. ഇപ്പൊ ഇവിടെ..എന്റെ വീട്ടിൽ അതും ഏട്ടന്റെ ഭാര്യ ആയി.. എത്ര ദിവസം എന്റെ ഉറക്കം കളഞ്ഞതാണ് അവരുടെ ആ കരച്ചിൽ… വയ്യ എട്ടനോട് എല്ലാം പറയണം.. ഏട്ടൻ എല്ലാം അറിയണം.. അഭി വേഗം ആദിയെ കാണാൻ വേണ്ടി ആദിയുടെ മുറിയിലേക്ക് പോകാൻ തുടങ്ങും മുൻപ് ആണ് ജിനി അഭിയെ വട്ടമിട്ടു പിടിച്ചത്.. അഭി… ജിനി എന്താ ഇതു വിട് ആരെങ്കിലും കാണും.. ഹോ ഒന്നു പോ അഭി ഇപ്പൊ ആണോ നിനക്ക് ഇതൊക്കെ ഓർമ്മ വന്നത്. ജിനി പ്ളീസ്.. എന്താ അഭി ഇതു.. നീ ഇപ്പൊ എന്റെ ബോയ് ഫ്രണ്ട് മാത്രം അല്ല ,എന്റെ ഭർത്താവ് കൂടി ആണെന്ന് ഓർമ്മ വേണം..

അഭി അവളുടെ കൈ വിടുവിച്ചു അവളെ മുൻപിലേക്ക് നീക്കി നിർത്തി അവളെ ഒന്നു സൂക്ഷിച്ചു നോക്കി.. ഇറുകിയ ഒരു ടി ഷർട്ടും സ്കർട്ടും ആണ് വേഷം അവശ്യത്തിൽ കൂടുതൽ മേക്കപ്പ് ഇട്ടിട്ടുണ്ട്.. മുടി അഴിച്ചു ഇട്ടിരിക്കുന്നു മൊത്തത്തിൽ ഒരു ചന്തം ഒക്കെ ഉണ്ട്… എന്നാലും… അഭി തന്നെ നോക്കുന്നത് കണ്ടപ്പോൾ ജിനി കുറച്ചു കൂടി അവനോടു അടുത്തു നിന്നു ..അഭി പെട്ടെന്ന് അവളെ തള്ളി നീക്കി നിർത്തി.. എന്താ അഭി ഇതു… നീ ഇതുപോലെ ആയിരുന്നില്ലല്ലോ ഇപ്പൊ എന്തു പറ്റി.. അവിടെ ആയിരുന്നപ്പോൾ എന്തൊരു സ്നേഹം ആയിരുന്നു ഇപ്പൊ എന്തു പറ്റി.. ജിനി.. അമ്മയും ഉണ്ണി അങ്കിളും ഏട്ടനും ഒ‌ക്കെ ഉണ്ട് ഇവിടെ.. അവിടെ തോന്നിയത് പോലെ നടന്നതു പോലെ അല്ല ഇവിടെ.. ഇവിടെ എന്താ.. എന്നു മുതൽ ആണ് നിനക്ക് അമ്മയേയും ഏട്ടനെയും ഓർമ്മ വന്നത്… ഹും.. ജിനി.. മതി എന്റെ ഭാര്യ ആയി എന്ന അധികാരം എടുത്താണ് ഈ പറയുന്നതെങ്കിൽ വേണ്ട..

പിന്നെ നീ എന്താ അഭി പറയുന്നത്.. നമുക്കിടയിൽ ദാ ഈ താലി മാത്രമേ ഇല്ലാതെ ഉള്ളൂ എന്നു നിനക്കു അറിയാലോ .. ജിനി താലി ഉയർത്തി കാണിച്ചപ്പോൾ അഭി അതിലേക്കു നോക്കി നിന്നും. പിന്നെ ജിനിയോടായി പറഞ്ഞു.. ജിനി..നിയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്..നിന്നെ ഞാൻ വിവാഹം ചെയ്യാം എന്ന് ഞാൻ വാക്കു തന്നത് അല്ലേ.. ഇപ്പൊ ഈ വിവാഹം പെട്ടെന്ന് നടന്നത് കൊണ്ടു അതു ആക്സപ്റ്റ് ചെയ്യാൻ കുറച്ചു സമയം വേണമെന്ന് ഞാൻ ഇന്നലെ തന്നെ നിന്നോട് പറഞ്ഞതു അല്ലേ.. അയ്യോ അഭി ഞാൻ നിന്നെ കുറ്റം പറഞ്ഞതു അല്ല… ഉം.. ഞാൻ ഒന്ന് അമ്മയെ കണ്ടിട്ടു വരാം.. നീ വരുന്നുണ്ടോ.. ഞാൻ വന്നോളം അഭി.. ഉം… അഭി പോകുന്നതു നോക്കി ജിനി അവിടെ തന്നെ നിന്നും.. എന്നിട്ട് മനസിൽ പറഞ്ഞു..

ഞാൻ വന്നു അഭി നീ പോലും അറിയാതെ നിന്റെ ജീവിതത്തിൽ അതിനു എന്റെ ജീവിതം പോലും നിന്റെ മുൻപിൽ വെക്കേണ്ടി വന്നു.. നീ നോക്കിക്കോ ഇവിടെ കുളം തോണ്ടിയിട്ടെ ഈ ജിനി ഇവിടെന്നു പോകൂ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 അഭിയും ജിനിയും അമ്മയുടെ റൂമിലേക്ക് പോകുന്നതു ചന്തു കണ്ടു..വേഗം തന്നെ അവർ കാണാതെ ചന്തു റൂമിന്റെ പുറത്തു വന്നു നിന്നു.. അമ്മുടെ റൂമിൽ നോക്കിയപ്പോൾ ഉണ്ണി അങ്കിളും അവിടെ ഉണ്ടായിരുന്നു ജിനി ആണെങ്കിൽ അമ്മയെ സ്‌നേഹിച്ചു കൊല്ലുന്നതു കണ്ടു.. അഭി ഉണ്ണി അങ്കിൾ പറയുന്നതും കേട്ട് ഇരിക്കുന്നു.. ഹോ ഉപദേശം ആണ് ഈ കിളവന്റെ മെയിൻ ..അതിപ്പോ ആരായാലും വേണ്ടില്ല.. ജിനി അമ്മയോട് മരുന്നിനെ പറ്റി ചോദിക്കുന്നതു കണ്ടു… ഓഹോ.. ഈ വട്ട് പെണ്ണു രണ്ടും കല്പിച്ചു ആണ്..

ഇവള് ഇതു എന്തിനു ഉള്ള ഭാവം ആണ് കർത്താവേ.. ഏതായാലും ഇന്ന് മുതൽ മിഷൻ ജിനി സ്റ്റാർട്ട് ചെയ്യണം…ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല… ചന്തു കുറച്ചു കൂടി അടുത്തേക്ക് ചെന്നു.. അമ്മ എന്തോ പറയുന്നതു കേട്ടു.. ഓഹോ ഇനി ഈ സാദനത്തിൽ അമ്പലത്തിലേക്ക് ചുമന്നു കൊണ്ട് പോകാൻ ആണോ.. ബെസ്റ്റ് ഇവളെ ഒക്കെ അമ്പലത്തിൽ കേറ്റിയാൽ ദൈവം എണീറ്റു ഓടും.. ഇതു അങ്ങനെ വിട്ടാൽ പറ്റില്ല.. ചന്തു വേഗം അടുക്കളയിയിലേക്ക് ഓടി… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 അവിടെ എത്തുമ്പോൾ ഗീതുവും കനിയും കയ്യിൽ മൈലാഞ്ചി ഇട്ടിട്ടു അതു കഴുകി കളയുക ആയിരുന്നു.. ഗീതു എന്റെ നോക്കിക്കേ നന്നായി ചുമന്നിട്ടില്ലേ.. ഉം.. കൊള്ളാം ചേച്ചി..നന്നായിട്ടുണ്ട്‌ എന്റെ അത്ര വന്നിട്ടില്ല..ഇപ്പൊ നനച്ചു കളയണ്ട എന്നു ഞാൻ പറഞ്ഞതു അല്ലേ.. ശോ.. ഞാൻ ഓർത്തില്ല.. അതേ. എന്താ ഇവിടെ.. ഹായ് ചന്തു ചേട്ടൻ.. ചേട്ടാ എങ്ങനെ ഉണ്ട്.. ഗീതു തന്റെ കൈ ചന്തുവിനെ കണിച്ചു കൊടുത്തു..

കൊള്ളാം.. എന്താ കനി.. ഇത് മരുതാണി ആണ് അണ്ണാ.. അതു മനസിലായി നീ ഇവിടെ മൈലാഞ്ചി ഇട്ടു ഇരുന്നോ.. ദേ ആ ജിനി അവിടെ സ്കോർ ചെയുന്നു.. എന്നാ അണ്ണാ ഒന്നുമേ പുരിയലെ.. അതൊക്കെ പറയാം.. വേഗം റെഡി ആയി വാ.. ഒരിടം വരെ പോകാം.. എവിടെ ആണ് ചന്തു ചേട്ടാ.. അമ്പലത്തിൽ.. എന്താ അണ്ണാ.. അതൊക്കെ പറയാം.. വേഗം ആയിക്കോട്ടെ. സമയം ഇല്ല.. ആദി ഏട്ടൻ.. ആദി വരും..കനി ഞാൻ അല്ലേ പറയുന്നത്.. ഉം..ഗീതു എൻ കൂടെ വരുവാളാ.. വരാം ചേച്ചി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 എല്ലാരും കൂടി അമ്പലത്തിൽ എത്തുമ്പോൾ ദീപാരാധന സമയം ആയിരുന്നു.. കനി ആദിയെ നോക്കിയപ്പോ ചന്തുവിനോടു എന്തോ പറയുന്നത് കണ്ടു.. അഭിയേയും ജിനിയെയും നോക്കിയപ്പോൾ എന്തോ പറഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടു.. അപ്പോൾ ആണ് ഗീതു വന്നു കനിയെ തൊണ്ടിയത് ചേച്ചി… ചന്തു ചേട്ടൻ വിളിക്കുന്നു.. അവിടേക്ക് ചെല്ലാൻ പറഞ്ഞു.. ഉം.. ദേ വരുന്നു……………………….🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 36

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story