അൻപ്: ഭാഗം 29

അൻപ്: ഭാഗം 29

എഴുത്തുകാരി: അനു അരുന്ധതി

ആദി പോകുന്നതും നോക്കി കനി നിന്നു.. ശോ… സാർ അടുത്തു വന്നപ്പോൾ പ്ലാൻ ചെയ്‌തത്‌ എല്ലാം പോയി.. ഇനി അത് പറ്റില്ല.. വേറെ എന്തെങ്കിലും ചെയ്‌തെ പറ്റു…ആലോചിച്ചു നിക്കാൻ സമയം ഇല്ല..ഇവിടെ എന്നെ എത്ര ദിവസം നിർത്തും എന്നു അറിയില്ല കലിപ്പ് മോഡ് ഓണായാൽ ചിലപ്പോൾ പിടിച്ചു വലിച്ചു കൊണ്ടു പോകും.. ഒരു മയത്തിൽ നിൽക്കണം… ഇല്ലെങ്കിൽ പണി പാളും… അതിനു മുൻപ് ചെയ്യാൻ ഉള്ളത് ചെയ്തു തീർക്കണം… കനി എന്തൊക്കെയോ ആലോചിച്ചു പിന്നെ ബാഗ് ഒരു മേശയിൽ വച്ചു .

എന്നിട്ടു ബാഗ് തുറന്നു ഫോൺ എടുത്തു ചന്തു അണ്ണനെ വിളിച്ചു.. ഫോൺ വച്ചു തിരിഞ്ഞപ്പോൾ പുറകിൽ ഒരാൾ.. ഹോ ഇതു ഗേറ്റ് തുറന്നു തന്ന ആള് അല്ലേ.. ആ കുമാരേട്ടൻ എന്നു ഉണ്ണി മാമൻ പറഞ്ഞ ആള്.. മോളെ.. ഹാ..നീങ്ക കുമാരേട്ടൻ താനെ. അതെ മോള് തമിൾ ആണെന്ന് ഉണ്ണി ചേട്ടൻ പറഞ്ഞു… ഉം.. കുളിച്ചു കഴിഞ്ഞു വാ ഞാൻ കഴിക്കാൻ എടുത്തു വെക്കാൻ പറയാം..താഴെ എന്റെ ഭാര്യ സുധ ഉണ്ട് അവൾ ആണ് അടുക്കളയിൽ.. ഉം. പിന്നെ മോൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണം കേട്ടോ ഇവിടെ വേറെ പെണ്കുട്ടികള് ഇല്ല..അറിയാലോ. അറിയാം.. നാളെ മുതൽ എന്റെ മോള് ഗീതു വരും ഒരു കൂട്ടിനായി. ഉണ്ണി ചേട്ടൻ പറഞ്ഞു.. അപ്പടിയാ…റൊമ്പ സന്തോഷം.. ഹോ.. ഇവിടെ കൂട്ടായി ഒരാൾ കൂടെ വേണം.. ഗീതു നാളെ കാണാം..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കുളിച്ചു കഴിഞ്ഞു തലയും തുവർത്തി പുറത്തേക്ക് ഇറങ്ങിയ ആദി ജനലിൽ കൂടി എത്തി വലിഞ്ഞു നോക്കുന്ന കനിയെ ആണ് കണ്ടത്..രണ്ടു കാലുകളുടെയും വിരലുകളും കുത്തി ഏങീ നോക്കുന്നത്‌ കണ്ടു ആദി അവളുടെ അടുത്തേക്ക് വന്നു… ടി… എന്താടി നോക്കുന്നത്.. പെട്ടെന്ന് ആദിയുടെ സൗണ്ട് പുറകിൽ നിന്നും കേട്ട കനി പേടിച്ചു പോയി… നെഞ്ചത്തു കൈ വച്ചു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ആദി.. കുളി കഴിഞ്ഞ് ഇറങ്ങി വരുന്നു.. ഒരു ടവ്വൽ ഉടുത്തു തലയും തുവർത്തി ആണ് വരുന്നാത്.. സ്വന്തം വീട്ടിൽ ആണെങ്കിൽ എന്താ ഈ മനുഷ്യന് നാണം ഉണ്ടോ… വരുന്ന വരവ് കണ്ടില്ലേ ചെ…കനി മനസിൽ പറഞ്ഞു.. എന്താണാവോ നിന്നു പിറു പിറുക്കുന്നത്… എന്റെ കുറ്റം ആയിരിക്കും..

അതേ..നീങ്ക സരി താനെ സോന്നത്.. എന്തു… സാർ.. നീങ്ക എന്നെ ഭയമെടുത്തിങ്കേ… പിന്നെ എനിക്കു അതല്ലേ പണി.. അവിടെ എന്ന ഇരിക്ക്.. സാർ കനി പുറത്തേക്ക് ചുണ്ടി കാണിച്ചു.. അവിടെ വലിയ ഒരു കുളം ഉണ്ട്.. കുളമാ…ആഹാ..അപ്പടിയ നാണം ഉണ്ടോടി നിനക്കു അവിടേക്ക് ഉഴിഞ്ഞു നോക്കി ഇരിക്കാൻ..നീ ഇവിടെന്നു നോക്കുന്നത്‌ ആരെങ്കിലും കണ്ടാൽ എനിക്കു ആണ് അതിന്റെ നാണക്കേട്.. അതിനു അവിടെ ആരും കുളിക്കുന്നില്ലല്ലോ..പിന്നെ എന്ന സാർ ടി അവിടെ ആരെങ്കിലും കുളിക്കാൻ വന്നെങ്കിലോ..ഇപ്പൊ ഉണ്ണി അങ്കിളും പിന്നെ വേറെ ആരൊക്കെയോ അവിടെ ആണ് കുളിക്കുന്നത്..നീ ഇവിടെന്നു നോക്കിയാൽ അവർക്ക് ശരിക്കും കാണാൻ പറ്റും… അതുകൊണ്ട് ഞാൻ ഈ വിൻഡോ തുറക്കാറില്ല.. ആദി വേഗം വിൻഡോ അടച്ചു…എന്നിട്ടു കനിയോടായി പറഞ്ഞു..

ഇനി ഇതു തുറന്നു ഇട്ടിരുകുന്നത് ഞാൻ കണ്ടാൽ ഇതിലൂടെ നിന്നെ ഞാൻ പുറത്തേക്ക് ഇടും ഉറപ്പ്… ആദി സംസാരിച്ചു കൊണ്ടു അലമാര തുറക്കുന്നത് കനി കണ്ടു..ഡ്രെസ്സ് എടുക്കാൻ ആകും.. കനി വേഗം കൊണ്ടു വന്ന ബാഗ് എടുത്തു ആദിക്കു നേരെ നീട്ടി.. എന്താ.. ഞാൻ അവിടുന്നു കൊണ്ടുവന്ന ഡ്രെസ്സ്.. വേണ്ട.. എന്റെ ഡ്രെസ്സ് എല്ലാം ഇവിടെ തന്നെ ഉണ്ട്..അതും പറഞ്ഞു ആദി അലമാര തുറന്നു ഒരു മുണ്ടും ഷർട്ടും പുറത്തേക്ക് എടുത്തു..എന്നിട്ടു കനിയെ ഒന്നു നോക്കി..കനി വേഗം ബാഗ് തുറന്നു.. കനിക്കു ഉള്ള ഡ്രെസ്സും എടുത്തു ബാത്റൂമിലേക്കു നടന്നു.. ഹും.. ഇന്നലെ തൊട്ടു ചുമന്നു നടക്കുന്ന ബാഗ് ആണ് അതിൽ നിന്നും ഒരെണ്ണം ഇട്ടാൽ എന്താ. ഒന്നും ഇല്ലെങ്കിലും ഞാൻ അവിടെനിന്നും ചുമന്നു കൊണ്ടു വന്നതല്ലേ…ഓർത്തപ്പോൾ ചെറിയ ഒരു കുശുമ്പ് കനിക്ക് തോന്നി.. കനി കുറച്ചു നേരം ആദിയെ പറ്റി ഓർത്തു.. പിന്നെ ഷവർ ഓണാക്കി അതിന്റെ അടിയിൽ നിന്നു..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കഴിക്കാൻ ആദിയും ഉണ്ണി അങ്കിളും ഇരുന്നു.. ഉണ്ണി മാമ അമ്മക്ക് കഴിക്കാൻ ഉള്ളത് … ഞാൻ ചേച്ചിയോട് ചോദിച്ചു ഇപ്പോ വേണ്ട എന്നു പറഞ്ഞു മോളെ.. ഉറങ്ങട്ടെ.. ആ ക്ഷീണം ഉറങ്ങി തീർക്കട്ടെ.. ഉം… കനിയും സുധയും കൂടി ആണ് എല്ലാം വിളമ്പിയത്.. പിന്നെ മോളെ നാളെ മോൾക്ക് ഒരു കൂട്ടായി കുമാരന്റെ മോള് വരും കേട്ടോ ഗീതിക.. ഞാൻ പറഞ്ഞു. ഉണ്ണി ചേട്ടാ.. സുധ ആണ് അതിനു മറുപടി പറഞ്ഞതു.. ആഹാ മോള് സുധയെ പരിചയപ്പെട്ടോ.. ഉം…ഞങ്ങൾ സംസാരിച്ചു.. ആണോ നന്നായി.. ഗീതു നാളെ വരും..അവൾക്കു ഇപ്പൊ ക്ലാസ് ഒന്നും ഇല്ലല്ലോ.. മോള് പോകുന്ന വരെ ഒരു കൂട്ട്.. അത്രേ ഉള്ളൂ.. അതിനെന്താ മാമ..റോബ സന്തോഷം.. ഉം.. പിന്നെ മോളെ നിയും ഇരിക്കു.. അയ്യോ വേണ്ട മാമ ഞാൻ പിന്നെ..

പിന്നെ ഒന്നും ഇല്ല ഇവിടെ എല്ലാരും ഒരുമിച്ചു ആണ് കഴിക്കാൻ ഇരിക്കുന്നത് കനി ആദിയെ നോക്കുന്നത് ഉണ്ണി അങ്കിൾ കണ്ടു… മോള് എന്തിനാ ആദിയെ നോക്കുന്നത്..അങ്ങോട്ട് ഇരിക്കു…ആദി ടാ.. ഹാ…കനി നിയ് അവിടേക്ക് ഇരിക്കു അങ്കിൾ പറഞ്ഞതു കേട്ടില്ലേ.. ആദി നോക്കിയപ്പോൾ കനി മടിച്ചു നിൽക്കുന്നതു കണ്ടു.. ആദി വേഗം അവളുടെ കയ്യിൽ പിടിച്ചു ചെയറിൽ ഇരുത്തി..എന്നിട്ട് അങ്കിൾ കേൾക്കാതെ കനിയോടായി പറഞ്ഞു… ടി അങ്കിൾ ഇരിക്കുമ്പോൾ അവിടത്തെ പോലെ ഇവിടെ വേഷം കേട്ടു എടുക്കല്ലേ.. ഇല്ല സാർ എൻ കൈ വിടുങ്കോ..മാമ ഇങ്കേ പാത്തുകൊണ്ട് ഇരുപ്പേ സോറി സോറി.. ഉണ്ണി അങ്കിൾ നോക്കുന്നത് കണ്ടപ്പോൾ ആദി വേഗം വേഗം ഒരു പ്ലേറ്റ് എടുത്തു കനിയുടെ മുൻപിൽ വച്ചു എന്നിട്ടു എല്ലാം അതിൽ വിളമ്പി…

എന്നിട്ടു കഴിക്കാൻ അവളോട്‌ ആയി ആംഗ്യം കാണിച്ചു… കനി തന്റെ പ്ലേറ്റിൽ നോക്കിയപ്പോൾ അവിടെ കൊണ്ടു വന്നു വെച്ചതു മുഴുവനും ആദി തനിക്കു വേണ്ടി വിളമ്പി വച്ചതു കണ്ടു.. ടാ.. ആദി നിങ്ങൾ കഴിക്ക് .. ഞാൻ നിർത്തുവാ ഇപ്പോൾ ആണ് ഓർത്തതു നാളെ ഞാറിന് മരുന്നു അടിക്കുന്ന കാര്യം പറയാൻ ഗോപാലൻ വരും.. ഞാൻ ചെല്ലട്ടെ.. ഉം.. അതും പറഞ്ഞു ഉണ്ണി അങ്കിൾ പോയി.. എന്താ മോളെ എടുത്തു കഴിക്കു.. ആദി മോൻ സന്തോഷത്തോടെ വിളമ്പി തന്നത് അല്ലേ.. കനി സുധ ചേച്ചി പറഞ്ഞതു കേട്ടു പതിയെ ചിരിച്ചു..പിന്നെ ചെയർ നീക്കി ഇട്ടു.. അയ്യോ കനി വൈയ്റ്.. ദാ.. ഇതു കൂടി. കനി നോക്കിയപ്പോൾ ആദി ഒരു ചിക്കൻ പിസ് എടുത്തു തന്റെ പ്ലേറ്റിൽ വെക്കുന്നത് കണ്ടു.. അയ്യോ വേണ്ട.. സാർ… എന്താ.. ആദി സംശയഭാവത്തിൽ അവളെ നോക്കി.. എനിക്കു ഇതു വേണ്ട…

ഇതു സുധ ചേച്ചിടെ സ്‌പെഷ്യൽ ചിക്കൻ കറി ആണ്. ഒന്നു കഴിച്ചു നോക്ക്.. അതും പറഞ്ഞു ആദി കുറച്ചു കൂടി കനിക്ക് വിളമ്പി കൊടുത്തു.. അതിലേക്ക് നോക്കിയപ്പോൾ കനിക്ക് എന്തോ പോലെ തോന്നി.. അതിന്റെ മണം അടിച്ചപ്പോൾ മനം പുരട്ടൽ പോലെ തോന്നി..അപ്പോൾ തന്നെ വായും പൊത്തി പിടിച്ചു കുറച്ചു മാറി വാഷ് ബേസിന്റെ അടുത്തേക്ക് ഒരു ഓട്ടം ആയിരുന്നു.. അയ്യോ എന്തു പറ്റി.. മോൾക്ക് അറിയില്ല ചേച്ചി… ആദി വേഗം എണീറ്റു അവിടേക്ക് പോകാൻ തുടങ്ങി.അപ്പോൾ ആണ് സുധ ചേച്ചി വിളിച്ചതു.. കൊള്ളാലോ മോനെ .. എന്താ സുധ ചേച്ചി.. മോള് ശർദിച്ചു..എല്ലാരും ഇതു അറിയുമ്പോൾ സന്തോഷം ആകും. ദൈവമേ ശർദിച്ചതിനു സന്തോഷമോ. എന്തിന്.. ഈ ചേച്ചി എന്താ പറയുന്നത്..ആദി മനസിൽ ഓർത്തു..

ചേച്ചി എനിക്കു മനസ്സിലായില്ല ഒന്നു പോ കുഞ്ഞേ..ഒന്നും അറിയാത്ത പോലെ.. അല്ല ശരിക്കും എനിക്കു മനസ്സിലായില്ല അതാ.. കുഞ്ഞേ..കല്യാണം കഴിഞ്ഞ പെണ്ണുങൾ ശർദിക്കുന്നത് എപ്പോഴാ.. എപ്പോഴാ.. വിശേഷം ഉണ്ടാകുമ്പോൾ.ഇതു അതു തന്നെ.. ആദി ഒരു നിമിഷം സ്റ്റക്കായി നിന്നു.. ദൈവമേ ഇത്ര പെട്ടെന്നൊരു വിശേഷം.. യെ അതിനു ഒരു ചാൻസും ഇല്ല..ഇനി ചേച്ചി പറയുന്ന പോലെ വല്ല വിശേഷവും ഉണ്ടോ.. ആദി പതിയെ കൈ എടുത്തു കണക്കു കൂട്ടാൻ തുടങ്ങി.. അപ്പോൾ ആണ് കനി തിരിച്ചു വന്നതു..നോക്കിയപ്പോ സുധ ചേച്ചി കനിയുടെ അടുത്തേക്ക് പോകുന്നതു കണ്ടു.. കൊള്ളാട്ടോ മോളെ എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ പറയണം കേട്ടോ.. ഇനി ഇങ്ങനെ നടന്നാൽ പോരെ നല്ല ശ്രദ്ധ വേണം..

ആദ്യത്തെ ഒന്നു രണ്ടു മാസം നന്നായി ശ്രദ്ധിക്കണം.. അയ്യോ അതൊന്നും വേണ്ട ചേച്ചി.. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.. അയ്യോ അതു പറ്റില്ല .എല്ലാം ഞാൻ പറഞ്ഞു തരാം.. കനി ആദിയെ നോക്കിയപ്പോൾ അന്തം വിട്ടു നിൽക്കുന്നതു കണ്ടു.. വാ മോളെ ഇവിടെ ഇരിക്ക്.. ഇനി എല്ലാം ഒന്നും കഴിക്കരുത് കേട്ടോ.. ഇല്ല ചേച്ചി.. മോള് അമ്മയോട് പറഞ്ഞൊ.. ഇല്ല.. അമ്മ പിന്നെ കഴിച്ചോളും എന്നു ഉണ്ണി മാമ പറഞ്ഞു അയ്യോ കഴിക്കുന്ന കാര്യം അല്ല .. പിന്നെ.. വയറ്റിൽ ഉള്ള കൊച്ചിന്റെ കാര്യം.. ആഹാ. നീങ്ക സോല്ലവെ ഇല്ല.. കനിയുടെയും സുധ ചേച്ചിയുടെയും സംസാരം കേട്ടപ്പോൾ ആദിക്കു ചിരി ആണ് വന്നത്.. രണ്ടിനും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതു ഒന്നും അറിയില്ല.. ആദി പതിയെ നടന്നു വന്നു ഒരു ചെയർ വലിച്ചു അതിൽ ഇരുന്നു.. രണ്ടു പേരെയും നോക്കിയപ്പോൾ കൊണ്ട് പിടിച്ച വർത്തമാനം ആണ്… മോളെ ഇവിടെ അടുത്തു ഒരു നാട്ടുവൈദ്യൻ ഉണ്ട് നല്ല കൈപുണ്യം ഉള്ള ആള് ആണ്..

പറ്റുമെങ്കിൽ നമുക്ക് നാളെ പോകാം മോളെ പോകാം ചേച്ചി ഞാനും വരാം മോള് നന്നായി ശ്രദിക്കണം കേട്ടോ.. ഞാനോ.. അല്ലാതെ പിന്നെ ഞാനോ.. ഇതു നല്ല കഥ.. കേട്ടോ ആദി മോനെ ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു നോട്ടവും ഇല്ലെന്നെ.. ഉം… ആദി ചിരിച്ചു കൊണ്ട് ഒന്നു മൂളി ചേച്ചി പറഞ്ഞു കഴിഞ്ഞു ആണ് കനി ആലോചിച്ചതു… അല്ല ചേച്ചി ഗർഭിണി ആയിട്ടു എന്നോട് എന്തിനാ ശ്രദിക്കാൻ പറയുന്നത്‌.. കനി സംശയത്തോടെ ആദിയെ നോക്കി..താടിക്ക് കയ്യും കൊടുത്തു ചിരിച്ചു കൊണ്ട് രണ്ടു പേരെയും നോക്കി ഇരിക്കുന്നു.. പിന്നെ ആദി മോനെ എനിക്കു ചെലവ് ചെയ്യണം കേട്ടോ.. പിന്നെ ചെയ്യാം ചേച്ചി.. ഞാൻ ഇപ്പൊ വരാം മോനെ അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ട് അതു ഇറക്കി വേഗം വരാം.. ആയിക്കോട്ടെ സുധ ചേച്ചി..

ചേച്ചി പോയ ശേഷം ആദി കനിയുടെ നേരെ തിരിഞ്ഞു .. മോളെ അവിടെ തന്നെ നിൽക്കാതെ വന്നു കഴിക്ക് ..ഒന്നു രണ്ടു മാസം നല്ല കെയർ വേണമെന്ന് ചേച്ചി പറഞ്ഞതു കേട്ടില്ലേ.. കേട്ടു..അല്ല ഒന്നു കേക്കട്ടുമാ സാർ.. ഉം.. ചേച്ചി ഗർഭിണി ആയതിനു സാറിനോട് ചിലവ് ചെയ്യാൻ പറഞ്ഞതു എന്തിനാ.. കനി പറയുന്ന കേട്ടപ്പോൾ ആദിക്ക് പൊട്ടി ചിരിക്കാൻ ആണ് തോന്നിയത്. എങ്കിലും അടക്കി പിടിച്ചു കനിയെ നോക്കി.. ടി.. പൊട്ടി അതിനു ഇവിടെ ചേച്ചി അല്ല ഗർഭിണി ആയതു.. വേറെ യാര്.. നീ അല്ലാതെ ആരും. ആദി പറയുന്ന കേട്ടു കനി ഞെട്ടി പോയി.. നാനാ.. ആ നാനാ.. കനി അറിയാതെ തന്റെ വലതു കൈ വയറ്റിലേക്ക് വച്ചു.. എന്നാലും കനി ഇതിന്റെ ഉത്തരവാദി എന്ന നിലയിൽ നിനക്ക് ഇതു എന്നോട് കൂടി പറയാമായിരുന്നു.. സാർ..ഞാൻ ശോ..സാരമില്ല.. സാർ മതി നിർത്തൂ എനിക്കു ഒന്നും ഇല്ല.. ആദിക്കു ഉള്ളിൽ ചിരിയാണ് വന്നത്.. പിന്നെ നീ ശർദിച്ചതോ..

ഒരു പെണ്ണ് ശർദിച്ചു എന്നു പറഞ്ഞാൽ ഇതു മാത്രം ആണെന്ന് വിചാരിക്കരുത്..വേറെ എന്തൊക്കെ കാര്യം ഉണ്ടാകാം.. അതിനു ഞാൻ ഒന്നും വിചാരിച്ചില്ല.. ചേച്ചി ആണ് പറഞ്ഞതു.. ആദി പറഞ്ഞതു കേട്ടപ്പോൾ കനിക്കു ചെറിയ ദേഷ്യം തോന്നി..ശർദിച്ചാൽ അപ്പൊ തന്നെ ഗർഭം ആണ് പോലും.. അതെങ്ങനെയാ ഉള്ള സിനിമയിലും സീരിയലിലും ഇങ്ങനെ അല്ലേ കാണിക്കുന്നത്.. നീ എന്തിനാ പിറു പിറുക്കുന്നത് ചേച്ചിക്ക് ഒരു അബദ്ധം പറ്റിയത് ആണ്.. ഞാൻ ശർദിച്ചതു അതൊന്നും അല്ല.. പിന്നെ. ഞാൻ ചിക്കൻ ഒന്നും കഴിക്കാറില്ല വെജിറ്റേറിയൻ ആണ് ..അതാ.. ഓഹോ.. അതാണോ സാരമില്ല പിന്നെ ചേച്ചി പറഞ്ഞ കാര്യത്തെ പറ്റി നമുക്കു ഒന്നു ആലോചിച്ചാലോ.. ഞാൻ റെഡി ആണ് പറഞ്ഞാൽ മതി … അയ്യ വേണ്ട.. അല്ല നീ എവിടെ ഫുൾ ടൈം ഫ്രീ ആണെന്ന് അല്ലേ പറഞ്ഞതു അതാ..

എനിക്കും വേറെ പണി ഒന്നും ഇല്ലല്ലോ.. സാർ നീങ്ക പോങ്കോ…. ശരി.. ഇനി ഇതും പറഞ്ഞു നീ എന്റെ പുറകിൽ വരും അപ്പോൾ കാണാം.. നാൻ വരമാട്ടേ.. ശരി.. ഇപ്പൊ ആണ് ഓർത്തത് ശ്രുതി ടീച്ചറേ വിളിക്കാൻ മറന്നു പോയി.. രണ്ടു പ്രാവശ്യം വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പറ്റിയില്ല… എന്ത ശ്രുതി ടീച്ചർ.. അതൊന്നും നീ അറിയേണ്ട.. കനി നോക്കിയപ്പോൾ കൈയും കഴുകി ഫോണും കുത്തി ആദി മുകളിലേക്ക് പോകുന്നതു കണ്ടു.. ശ്രുതി ടീച്ചർ.. കനി മനസിൽ പറഞ്ഞു.. എന്നിട്ടു സാരിയുടെ തുമ്പ് എടുത്തു പിടിച്ചു ചുരുട്ടി കൂട്ടി തിരിച്ചു കൊണ്ടേയിരുന്നു…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 മുകളിൽ എത്തിയ ആദി ചന്തുവിനെ ഫോൺ ചെയ്തു..ആദ്യ കോളിൽ തന്നെ ഫോൺ എടുത്തു.. ടാ.. അളിയ.. ആദി ഞാൻ വിളിക്കാൻ തുടങ്ങിയത് ആയിരുന്നു എന്തായി അമ്മക്ക്.. കുഴപ്പം ഒന്നും ഇല്ല… ഇപ്പോ വീട്ടിൽ ആണ്.. എന്റെ അനിയത്തി അവിടെ ഉണ്ടോടാ അല്ലെങ്കിൽ പോകുന്ന വഴിയിൽ വല്ലയിടത്തും വച്ചു കളഞ്ഞോ.. അയ്യോ അവൾ ഇവിടെ ഉണ്ടെടാ മിക്കവാറും അവൾ ഈ വീടും പറമ്പും അമ്മടെ കയ്യിൽ നിന്നും എഴുതി മേടിക്കും ചന്തു. എന്താ ആദി. അല്ല അമ്മാതിരി നോട്ടം അല്ലേ അമ്മായി അമ്മയെ.. ഉം.. അവൾ സ്നേഹം ഉള്ള കൂട്ടത്തിൽ ആണ് എന്നെ പോലെ..

അല്ലാതെ നിന്നെ പോലെ ഒരു ജാതി വെട്ടു പൊത്തിന്റെ പോലത്തെ സ്വഭാവം അല്ലേ. ചന്തു… ഹി…ടാ ആദി..നിനക്കു എന്നെ മിസ് ചെയ്യുന്നുണ്ടോ.. ന്താടാ..അല്ല ഞാൻ അവിടെ ഇല്ലലോ അതാ.. ഹേ.. നിന്റെ കുറവ് തീർക്കാൻ ഇവിടെ വേറെ ആള് ഉണ്ട്.. ആരു… കിളി ആണോടാ.. അതേ… ഞാൻ അറിയാത്ത ഏതു കിളി ആണ് അവിടെ.. കുറച്ചു പ്രായം കൂടിയ കിളി ആണ്..നമ്മുടെ സുധ ചേച്ചി.. ഇതു കുമാരേട്ടന്റെ വൈഫ്. പഫ……നാണം കെട്ടവനെ എന്റെ അമ്മേടെ പ്രായം ഉള്ള അവരെ.. അയ്യോ സോറി ടാ ചന്തു.. നീ പറഞ്ഞതു ഒട്ടും ശരി അല്ല ആദി .. ഞാൻ അവരെ കിളിന്നു പറഞ്ഞതു കൊണ്ടാണോ.. അതേ..ആദി എന്റെ അമ്മാമേടെ പ്രായം ഉള്ള അവരെ പോയി അവൻ കിളിന്നു വിളിച്ചു.. സോറി ടാ.. ഉം.. ആട്ടെ ആ കിളി..

അല്ല ആ സുധ ചേച്ചി എന്താ പറഞ്ഞതു.. അതോ കനി ഒന്നു ശർദിച്ചു.അതിനു അവർ. എപ്പോ കൻഗ്രാജുലേഷൻ ആദി.. ചിലവ് ചെയ്യണം. ദൈവമേ എല്ലാം കണക്കാ..ആദി ഓർത്തു.. ടാ.. ചന്തു.. നിർത്തൂ.. ആദ്യം പറയുന്നു കേൾക്കു.. നീ ഉദേശിച്ച സംഭവം അല്ല..ആദി നടന്ന സംഭവം പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞു ചന്തുവിന്റെ വക ഒരു ഡയലോഗ്. കൊള്ളാം ആദി.. സ്വന്തം ഭാര്യ വെജ് ആണോ നോൺ വെജ് ആണോന്നു ഇങ്ങനെ എങ്കിലും മനസിലാക്കാൻ നിനക്കു പറ്റിയല്ലോ അതു മതി.. ചന്തു നീ എന്നെ ട്രോളിയത് ആണോ.. പിന്നെ അല്ലാതെ അവിടെ ബോധം ഇല്ലാത്ത സുധ ചേച്ചി മാത്രം ഉള്ളത് കൊണ്ട് നിയ് രക്ഷപ്പെട്ടു.. ഉണ്ണി അങ്കിൾ ആണെങ്കിലോ.. ഒന്നും നോകേണ്ട കിളിവനു ഒടുക്കത്തെ ബുദ്ധി ആണ്.. നീ പറഞ്ഞതു ശരിയാ.. ഉം ആദി നോക്കിയും കണ്ടും ഒക്കെ ചെയ്യണം കേട്ടോ. ശരി..ചന്തു..നാളെ വിളിക്കാം.. വെക്കട്ടെ…🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 28

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story