ആരാധിക: ഭാഗം 2

aradhika

രചന: അഭിരാമി ആമി

രാത്രി എപ്പോഴാണ് ഉറങ്ങിയതെന്ന് പോലും അവനോർമയുണ്ടായിരുന്നില്ല. 💞 അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..... 💞 രാവിലെ ഫോണിൽ ആരോ വിളിക്കുന്നത് കേട്ടായിരുന്നു മിഴികൾ വലിച്ചുതുറന്നത്. ധൃതിയിൽ മുഖമൊക്കെയൊന്ന് തുടച്ച് ബെഡിൽ എണീറ്റിരുന്നുകൊണ്ട് ഫോൺ കയ്യിലെടുത്തു. ജെറിയായിരുന്നു. തന്റെ പുതിയ പടത്തിന്റെ ഡയറക്ടറാണ് അവൻ. അതിലുപരി ആത്മമിത്രവും. കോളേജ് പഠനമൊക്കെ കഴിഞ്ഞ് സിനിമ സ്വപ്നം കണ്ടുതുടങ്ങിയത് പോലും ഒരുമിച്ചായിരുന്നു. കാലങ്ങൾ കടന്നുപോകവേ രണ്ടുപേരുടെയും സ്വപ്നം പോലെ തന്നെ സിനിമയെന്ന മായാപ്രപഞ്ചത്തിലെ രണ്ട് അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു ഡയറക്ടർ ജെറി എബ്രഹാം എന്ന ജെറിയും യൂത്ത് ഐക്കൺ ദേവ് മാധവ് എന്ന മാധുവും. 💞

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..... 💞 ഫോണെടുക്കാൻ പോലും മറന്ന് തങ്ങളെക്കുറിച്ച് ഓർത്തിരിക്കുമ്പോൾ തന്നെ കാൾ വിണ്ടും വന്നു. അവൻ തന്നെയായിരുന്നു.. അപ്പോഴാണ് ഇന്ന് ഷൂട്ടിങ് ഉണ്ടെന്ന് പോലും ഓർത്തത്. " ഹലോ..... " " ആ പൊങ്ങിയോ യൂത്ത് ഐക്കൺ.....??? " അവന്റെ സ്വരത്തിൽ അല്പം കലിപ്പ് നിറഞ്ഞിരുന്നു. " ആഹ്.... സോറിഡാ..... ഇന്നലെ കുറച്ച് ഓവറായിപ്പോയി. അതാ ഞാൻ..... എണീക്കാൻ കുറച്ച് ലേറ്റായി. സാരമില്ല ഞാൻ പെട്ടന്ന് വരാം..... " അവൻ പറഞ്ഞു. " എടാ കോപ്പേ ഞാനതിനല്ല വിളിച്ചത്. നീ ഷൂട്ടിങ് ഓർത്ത് ധൃതി വെക്കണ്ട. നിനക്കിന്ന് ഒരു പാട്ട് സീൻ മാത്രേയുള്ളൂ. അത് വേണമെങ്കിൽ നാളത്തേക്ക് ആക്കാം. ഞാനിപ്പോ വിളിച്ചത് അതിനൊന്നും അല്ല. കഴിഞ്ഞദിവസം ഞാൻ നിനക്കൊരു വാക്ക് തന്നിരുന്നില്ലേ....

അന്നത്തെ സംഭവത്തേക്കുറിച്ച് വൈദേഹിയോട് സംസാരിച്ച് എല്ലാം കോംപ്രമൈസ് ആക്കാമെന്ന്. എന്റെ വാക്ക് ഞാൻ പാലിച്ചിട്ടുണ്ടെന്ന് പറയാനാ ഞാൻ വിളിച്ചത്. " അവൻ പറഞ്ഞത് കേട്ട് ദേവിൽ എന്തിനെന്നറിയാത്ത ഒരു വെപ്രാളം വന്നുനിറയുകയായിരുന്നു. " എ.... എന്നിട്ടോ....???? " അവന് തന്റെ തൊണ്ട വരണ്ടുണങ്ങും പോലെ തോന്നി. ഹൃദയമിപ്പോ ഇടിച്ച് പൊട്ടിപ്പോകും പോലെ. " ആഹ് എന്നിട്ടെന്താ എല്ലാം ഞാൻ തന്നെ ഏറ്റുവാങ്ങി നിന്റെ ഇമേജ് ക്ലീൻ ആക്കിയിട്ടുണ്ട്. അതോടെ അവള് ഫ്ലാറ്റ്. ദാ കാലത്ത് തന്നെ സെറ്റിലെത്തിയിട്ടുണ്ട്. " അവനൊരു ചിരിയോടെയായിരുന്നു പറഞ്ഞത്. ആ വാക്കുകൾ കേൾക്കെ ദേവിന്റെ നെഞ്ച് പിടഞ്ഞു. മുഷ്ടി മുറുകി. ഇന്നലെ വരെ കേൾക്കാൻ കാത്തിരുന്ന വാക്കുകൾ ആയിരുന്നു ജെറിയിപ്പോൾ ഈ പറഞ്ഞത്. പക്ഷേ ഇന്നിപ്പോ..... തള്ളാനും കൊള്ളാനും വയ്യാതെ അവന്റെ നെഞ്ച് പിടഞ്ഞു.

" ആഹ് പിന്നേ..... ഇനി നിന്റെയാ ഡ്യൂപ്ലിക്കേറ്റ് കാമുകിയേം വേണ്ട കേട്ടോ. അതും ഞാനവളോട് പറഞ്ഞു. അവളെ തിരിച്ചുകിട്ടാൻ വേണ്ടിയുള്ള നിന്റെ നമ്പറായിരുന്നു സോജയെന്ന്. ആദ്യമൊക്കെ അതിനോട് അവൾക്ക് വല്ലാത്ത ദേഷ്യമുണ്ടായിരുന്നു. പിന്നെ ഇപ്പൊ ഒന്നടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നീ പെട്ടന്ന് വാ..... അവള് കാത്തിരിക്കുവാ....നീയവളേം കൊണ്ട് ഒന്ന് പുറത്തൊക്കെ പോയി ഇതുവരെയുണ്ടായിരുന്ന ആ പിണക്കമൊക്കെയങ്ങ് മാറ്റിയേക്ക്. " അവനൊരു ചിരിയോടെ പറഞ്ഞു. " എടാ പക്ഷേ സോജ..... " " ആഹ് ദാ കിടക്കുന്നു അവന്റെ കോപ്പിലെയൊരു സോജ..... ഇനിയവൾടെ കാര്യം പറഞ്ഞ് കാമുകിടെ മൂഡ് മാറ്റാതെ നീ ഇവൾടെ കാര്യം നോക്ക് തല്ക്കാലം.... ആ ഞാൻ വെക്കുവാ. ഷൂട്ടുണ്ട്. നമുക്ക് പ്രേമിച്ചുനടന്നാൽ പോരല്ലോ. ഇനിയും നിന്റെ പ്രേമകഥ കേട്ടോണ്ടിരുന്നാൽ പ്രൊഡ്യൂസർ ഇരട്ട പെറും " പറഞ്ഞതും മറുപുറത്ത് കാൾ കട്ടായി. ദേവാണെങ്കിൽ എന്ത് ചെയ്യണമെന്നറിയാതെ കുറേനേരം അതേയിരുപ്പിരുന്നു. പിന്നെ രണ്ടും കല്പിച്ച് സോജയുടെ നമ്പറിലേക്ക് വിളിച്ചു.

റിങ് ചെയ്തതല്ലാതെ ഒരു തവണ പോലും കാൾ എടുക്കുന്നില്ലെന്ന് കണ്ടപ്പോൾ അവന്റെ സമനില തെറ്റും പോലെ തോന്നി. " ദൈവമേ ഇനിയവളെന്തെങ്കിലും അവിവേകം....... " അങ്ങനെയൊരു ചിന്ത മനസ്സിലേക്ക് വന്നതും അവന് തന്റെ ശ്വാസം പോലും നിലച്ചത് പോലെ തോന്നി. " കുറ്റബോധം മാത്രമാണോ ഈ വികാരങ്ങളുടെയൊക്കെ പിറകിൽ.....?? " അവൻ സ്വയം ചോദിച്ചു. " അല്ല..... അല്ല ദേവ്..... കുറ്റബോധത്തിൽ നിന്നുതിർന്ന വെപ്രാളം മാത്രമല്ലിത്. എവിടെയോ..... എവിടയോ വല്ലാണ്ട് നോവുന്നു..... അവൾ കരയുന്നുണ്ടാവും.... ആ ഹൃദയം പിടയുന്നുണ്ടാകും. അതോർക്കാൻ കൂടി വയ്യ..... അവളെ.... അവളെ ഞാൻ സത്യത്തിൽ സ്നേഹിക്കുന്നോ ദൈവമേ..... " ആ ചിന്ത ഹൃദയത്തിൽ കൊളുത്തി വലിച്ചതും എവിടെയോ ഒരു വല്ലാത്ത പിടച്ചിൽ..... വല്ലാത്തൊരു തണുപ്പ്..... ഹൃദയം തുള്ളിത്തുടിക്കുന്നു. അറിയാതെ നിറഞ്ഞ കണ്ണുകളെ അവൻ തോൾ കൊണ്ട് തുടച്ചു. " അതേ അവളെ ഞാൻ സ്നേഹിക്കുന്നു.... അല്ലെങ്കിൽ.....

അല്ലെങ്കിൽ മദ്യത്തിന്റെ ആസക്തിയിൽ ഒരു പെണ്ണുടലിന്റെ ചൂട് വേണമെന്ന് തോന്നിയപ്പോൾ എന്തുകൊണ്ടാ തന്റേതെന്ന് ഉറപ്പുള്ള വൈദേഹിയെ ഓർമ വരാതിരുന്നത്....??? ആ സമയം കൃത്യമായി സോജയെ ഓർമ വന്നതെന്തേ.....???? അല്ലെങ്കിൽ തന്നെ അവളിൽ നിന്നും കിട്ടിയ അനുഭൂതി വെറുമൊരു നാടകക്കാരിയുടെ സഹകരണമായിരുന്നോ....???? ഒരിക്കലുമല്ല...... അവൾ..... അവൾ തന്നിൽ ഉരുകിത്തീരുകയായിരുന്നില്ലേ.....??? താനും അവളിൽ സ്വയം മറന്നിരുന്നില്ലേ....??? അതേ..... ഞാൻ..... ഞാനവളെ പ്രണയിക്കുന്നു. എനിക്ക്..... എനിക്കവളെ മതി.... " അവന്റെ നെഞ്ചമാർത്തു. ************** സമയം രാവിലെ എട്ടര കഴിഞ്ഞിരുന്നുവെങ്കിലും റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും മഞ്ഞിന്റെ കട്ടിപുകമറ ഉൾവലിഞ്ഞിരുന്നില്ല. ആളുകൾ അവിടവിടെ ക്ഷമ നശിച്ച് കാത്തിരുന്നിരുന്നു. നായകൾ ഉറക്കം വെടിയാൻ മടിച്ച് ഇരിപ്പിടങ്ങൾക്ക് കീഴിലൊക്കെയായി ചുരുണ്ടുകൂടിയിരുന്നു. ചുറ്റുപാടും വെറുതേയൊന്ന് നോക്കി നിർവികാരമായ മനസോടെ സോജയും അതിലൊരാളായി അങ്ങനെ നിന്നു. ഒൻപതിനായിരുന്നു പാലക്കാട്ടേക്കുള്ള ട്രെയിൻ. കോളേജിൽ പോകാതെ കെട്ടിപ്പെറുക്കി അങ്ങോട്ട് ചെല്ലുമ്പോൾ ഒരായിരം മറുപടി കരുതി വയ്ക്കേണ്ടതുണ്ട്.

പക്ഷേ..... പക്ഷേ അങ്ങോട്ടേക്കല്ലാതെ താൻ വേറെങ്ങോട്ട് ഓടിയൊളിക്കാൻ....??? അമ്മാവുടെ മടിത്തട്ടിലെയും അപ്പാവുടെ നെഞ്ചിലെയും ചൂടിനുമപ്പുറം ഈ പൊള്ളിപ്പിടയുന്ന ഹൃദയത്തേ ഞാൻ മറ്റെവിടെ ചേർത്തുവയ്ക്കാൻ......??? " അവൾ വെറുതേയോർത്തു. അച്ഛനമ്മമാരുടെ മുഖം ചുണ്ടിൽ വിറയൽ സൃഷ്ടിച്ചു. പക്ഷേ എങ്ങനെയോ ഒരു നിർവികാരതയുടെ മൂടുപടമണിഞ്ഞങ്ങനെ നിന്നു. അപ്പോഴൊക്കെയും ബാഗിന്റെ സൈഡ് ഉറയിൽ സൈലന്റ് മോഡിൽ ആയിരുന്ന ഫോൺ റിങ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. പക്ഷേ ഹൃദയത്തിൽ ഒരായിരം ഭാരങ്ങൾ പേറിയിരുന്ന അവളതൊന്നുമറിഞ്ഞില്ല. കഴിയുമെങ്കിൽ ഇനിയീ നഗരത്തിലേക്ക് വരരുതെന്ന് മാത്രമായിരുന്നു അവളുടെ ഉള്ള് നിറയെ. വയ്യ ഇനിയും ആ മനുഷ്യന്റെ മുഖമിങ്ങനെ കാണാൻ.... ആ പേര് കേൾക്കാൻ.... ചിലപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഓടിച്ചെന്നുപോകും. നിന്നെ വൈദേഹിക്കെന്നല്ല ഒരുത്തിക്കും വിട്ടുകൊടുക്കാൻ വയ്യ ദേവ് എനിക്കെന്ന് വിളിച്ചുപറഞ്ഞുപോകും.

ആർക്കും വിട്ടുകൊടുക്കാതെ ആ ഉടലിനെ ചുറ്റിവരിഞ്ഞുപോകും. ആ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടിപ്പോകും.... പക്ഷേ...... പക്ഷേ പാടില്ല. അങ്ങനെയൊരു റോൾ തനിക്കില്ല. എന്റെ വേഷം വൈദേഹിക്ക്‌ മുന്നിൽ ദേവിന്റെ കാമുകി ചമയുക മാത്രമാണ്. അവളെ വെറുതേയൊന്ന് കുശുമ്പ് പിടിപ്പിക്കാൻ മാത്രം. ഇപ്പൊ..... ഇപ്പൊ അതിനും മുകളിൽ എന്തൊക്കെയോ ഞാൻ സ്വന്തമാക്കിക്കഴിഞ്ഞു. ഇനിയും..... ഇനിയും അതിമോഹം പാടില്ല. വേഷമഴിച്ച് വയ്ക്കണം. പഴയ സോജ മാത്രമാകണം. പതിയെപ്പതിയെ ദേവ് മാധവെന്ന അധ്യായം മറവിയുടെ ചെളിക്കുണ്ടിൽ ചവിട്ടിത്താഴ്ത്തണം. " ചിന്തകൾ കാടുകയറുന്നതിനിടയിൽ ദൂരെ നിന്നും ട്രെയിനിന്റെ ചൂളം വിളി ഉയർന്ന് കേട്ടു.. കാത്തിരുന്നിരുന്നവർ ഉന്മേഷത്തോടെ ചാടിയെണീറ്റ് മുന്നോട്ട് നീങ്ങി. ഒപ്പം അവളും. എങ്ങനെയൊക്കെയോ തിക്കിത്തിരക്കി ഉള്ളിലേക്ക് കയറി സൗകര്യമായൊരു വിൻഡോ സീറ്റ് തന്നെ കണ്ടെത്തി. ബാഗൊക്കെ ഒതുക്കിവച്ച് അതിലേക്ക് ചാഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞതും ഒരു വലിയ പെരുമ്പാമ്പിനെ പോലെ വണ്ടി പതിയെ മുന്നോട്ടിഴഞ്ഞുതുടങ്ങി. കാഴ്‌ചകൾ പിന്നോട്ടോടി മറയുന്നതിന്റെ വേഗതയേറിവന്നു. " ഗുഡ് ബൈ ..... " സീറ്റിലേക്ക് തല ചായ്ച്ച് വച്ച് ആരോടെന്നില്ലാതെ അവളുടെ മനസ് മന്ത്രിച്ചു. രണ്ട് തുള്ളി കണ്ണുനീർ അവളുടെ മാറിലേക്ക് പിടഞ്ഞൊഴുകി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story