ആരാധിക: ഭാഗം 8

രചന: അഭിരാമി ആമി
തറയിൽ കിടന്ന കുപ്പിച്ചീളുകളൊക്കെ അവന്റെ ദേഹത്തും കൈകളിലും എല്ലാമായി തറഞ്ഞുകയറിയപ്പോൾ പ്രാണവേദനയിൽ അവൻ വിളിച്ചുപോയി. പക്ഷേ ആ വേദനയ്ക്കുമൊക്കെ മുകളിൽ തന്നെയായിരുന്നു അപ്പോഴും അവന്റെയുള്ളിലെ ആ പെണ്ണെന്ന നോവ്. അതിന്റെ തെളിവെന്ന പോൽ അവന്റെ തളർന്ന അധരങ്ങളപ്പോഴും അവളുടെ പേര് തന്നെ ഉച്ഛരിച്ചുകൊണ്ടിരുന്നു. " സോജാ...... " അബോധാവസ്തയിലേക്ക് പോയ്‌ക്കോണ്ടിരിക്കുന്നതിന്റെ അവസാന നിമിഷവും അവനാ പേര് മന്ത്രിച്ചു. 💞ആരാധികേ....💞 " കട്ട്...... " " ഓക്കേയല്ലേ സാർ...... " " ആഹ് സൂപ്പറായിട്ടുണ്ട് അഹാന..... ആഹ് പിന്നേ...... തനിക്കിനി ദേവുമായുള്ള കോമ്പിനേഷൻ സീൻസേ ബാക്കിയുള്ളൂ. അതിനിയിന്നെന്തായാലും നടക്കില്ല. അതുകൊണ്ട് ഇന്നിനി തല്ക്കാലം തനിക്ക് റൂമിലേക്ക് പോകാം. " " ഓക്കേ സാർ..... സീയു ടുമോറോ..... " " സീയു..... " " സന്ദീപ് അടുത്ത സീൻ ഒരു ബ്രേക്ക് കഴിഞ്ഞിട്ട് നോക്കാം..... " ഒരു ഷോട്ട് കഴിഞ്ഞ് ഒന്ന് ഫ്രീ ആയ ജെറി ഒരു പെപ്സി ക്യാൻ പൊട്ടിച്ച് ചുണ്ടോട് ചേർത്തുകൊണ്ട് പറഞ്ഞു.
പിന്നെ അവന്റെ കണ്ണുകൾ മോണിറ്ററിലേക്ക് ഊളിയിട്ടു. " ജെറി..... " " ആഹ്...... " വിളി കേട്ടുകൊണ്ട് അവൻ തിരിയുമ്പോൾ പിന്നിൽ വൈദേഹി നിന്നിരുന്നു. അവളുടെ മുഖം നിരാശയാൽ വാടിയിരുന്നു. അവളെ കണ്ടപ്പോൾ മാത്രമായിരുന്നു ജെറി പിന്നീട് അവളുടെ കാര്യമോർത്തത് പോലും. ഷൂട്ടിങ് തിരക്കിനിടയിൽ താൻ ആ കാര്യം വിട്ടുപോയല്ലോ എന്നോർത്ത് അവൻ സ്വന്തമായി തലയിലൊന്ന് കൊട്ടി. " സോറി ഡീ..... ഞാൻ തിരക്കിനിടയിൽ നീയെയിവിടെ ഉള്ള കാര്യമങ്ങ് വിട്ടുപോയി. ഞാൻ വിചാരിച്ചത് മാധു വന്ന് നിന്നെ കൂട്ടിക്കൊണ്ട് പോയി കാണുമെന്നാ..... " ക്ഷമാപണത്തോടെ അവൻ പറഞ്ഞു. " ഇട്സ് ഓക്കേ ജെറി...... എനിക്ക് മനസ്സിലാകും. ഞാനിപ്പോ വന്നത് നിന്നോടൊന്ന് പറഞ്ഞിട്ട് പോകാമെന്ന് വിചാരിച്ചിട്ടാ. " " നീ പോവാണോ....??? " തന്റെ കൈത്തണ്ടയിലെ വാച്ചിലേക്കും ഗേറ്റിലേക്കും മാറിമാറി നോക്കികൊണ്ടായിരുന്നു ജെറിയുടെ ആ ചോദ്യം.
" മ്മ്ഹ്...... അതേ..... മാധവിന് വേറെ എന്തെങ്കിലും തിരക്കുണ്ടാകും. എന്തായാലും ഞാൻ പോവാ...... ഇന്നെന്തായാലും എന്റെ സീൻസ് ഒന്നും എടുക്കുന്നില്ലല്ലോ. ഉണ്ടേലും ഇന്നിനിയെനിക്ക് വയ്യ ജെറി...... എന്തോ ഒരു സുഖമില്ല. ഞാൻ ചെല്ലട്ടെ.... " '' വൈദൂ...... എടീ ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ. ഞാനവനെ രാവിലെ വിളിച്ചപ്പോ ഏതോ പ്രൊഡ്യൂസറിന് അപ്പോയ്ന്റ്മെന്റ് കൊടുത്തുപോയി. അത് കഴിഞ്ഞാലുടനെ എത്താമെന്നാ പറഞ്ഞത്. നീയിരിക്ക് ഞാനൊന്നുടവനെ വിളിച്ചുനോക്കട്ടെ. " " നോ ജെറി...... വേണ്ട..... തിരക്കുണ്ടാകും. കുഴപ്പമില്ല. ഞാൻ പിന്നെ കണ്ടോളാം..... " അവനെ തടഞ്ഞുകൊണ്ട് പറഞ്ഞിട്ട് അവൾ പുറത്തേക്ക് നടന്നു. വെളിയിലേക്കിറങ്ങി ഡ്രൈവറെ വിളിച്ച് പാർക്കിങ്ങിൽ നിന്നും കാർ വരുത്തി അതിൽ കയറി പോണവളെ നോക്കി നിൽക്കുമ്പോൾ ദേവിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ജെറിക്ക്.
" ബ്ലഡി.......%&%%........ എന്തൊക്കെ പറഞ്ഞ് കയ്യും കാലും പിടിച്ചിട്ടാ അവളെയൊന്ന് മെരുക്കിയതെന്ന് ദൈവത്തിനും എനിക്കും മാത്രേ അറിയൂ..... എന്നിട്ടവന്റെ കോപ്പിലെയൊരു മീറ്റിംഗ്...... " ജെറി കലിയോടെ പിറുപിറുത്തുകൊണ്ട് ഫോണെടുത്ത് ദേവിന്റെ നമ്പറിലേക്ക് വിളിച്ചു. അത് പക്ഷേ റിങ് ചെയ്തതല്ലാതെ ആരും അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. " കോപ്പ്..... " ദേഷ്യം കടിച്ചമർത്തിക്കൊണ്ട് അവൻ ഒരു സിഗരറ്റിന് തീ കൊളുത്തി. 💞ആരാധികേ....💞 " ദേവ്..... എവിടെയായിരിക്കും ഇപ്പൊ....??? എന്നേ..... എന്നെയൊന്ന് ഓർക്കുന്നെങ്കിലുമുണ്ടാകുമോ....?? എവിടെ ഓർക്കാൻ..... ഇതുപോലെ ഭ്രാന്തമായ ആരാധിക്കുന്ന എത്രയോ ആളുകൾ ഉണ്ടാകും ആളിന് ഫാൻസ് ആയിട്ട്. അത്രയുമല്ലേ ഉള്ളു ഈ സോജയും... വെറുമൊരു ആരാധിക.... 💔 "
ഓർത്തപ്പോൾ ഹൃദയം പിളർന്ന് ചോര വാർന്നിട്ടെന്ന പോലെ നെഞ്ച് നീറി. ആ മുഖവും വെള്ളാരം കണ്ണുകളും വല്ലാതെ ശ്വാസം മുട്ടിക്കുന്നു. എപ്പോഴുമുള്ള ആ ചിരി കൊല്ലാതെ കൊല്ലുന്നു. ഒരു ഞൊടി ശ്വാസം കിട്ടാതെ താൻ പിടഞ്ഞ് മരിക്കുമെന്ന് തോന്നിയപ്പോൾ കിടക്കയിൽ കിടന്നവൾ വെപ്രാളത്തോടെ ഉരുണ്ടു. മൂക്കിൽ കൂടെ പോരെന്ന് തോന്നിയപ്പോൾ വായ കൂടി തുറന്ന് ആർത്തിയോടെ ജീവശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. എന്നിട്ടും മതിയാവുന്നുണ്ടായിരുന്നില്ല. മരിച്ചുപോകും. ശ്വാസം കിട്ടാതെ പിടഞ്ഞ് പിടഞ്ഞ്..... " ഈശ്വരാ ദേവ്..... ദേവിനെ ഒന്ന് കാണാൻ പോലുമുള്ള ഭാഗ്യം തരാതെ നീയെന്നേ തിരികെ വിളിക്കുവാണോ.....??? ആണെങ്കിൽ..... ആണെങ്കിലെന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒരു ഞൊടി കൊണ്ടൊന്നവസാനിപ്പിച്ച് താ.... വയ്യെനിക്ക് നെഞ്ച് വിങ്ങുവാ.... " അവൾ മൗനമായി അപേക്ഷിച്ചു. ഒരുപാട് കരഞ്ഞത് കൊണ്ടാകാം പതിയെ ആ മിഴികൾ അടഞ്ഞുപോയി. ബോധം സാവധാനം മറഞ്ഞുപോയി. 💞ആരാധികേ.... 💞
കണ്ണ് തുറക്കുമ്പോൾ അവളേതൊ പരിചയമില്ലാത്ത സ്ഥലത്തായിരുന്നു. അതും നീല ചില്ലുഗ്ലാസ് പോലെ തെളിഞ്ഞ ആകാശത്തിന് താഴെ അലസമായെങ്ങനെ..... ആകാശത്തവിടവിടെ ചെറു പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ ഒഴുകി നീങ്ങിയിരുന്നു. താൻ കിടക്കുന്നത് മൃദുവായി വെട്ടിയൊതുക്കിയ പുൽമെത്തയിലാണെന്ന് അവൾ അമ്പരപ്പോടെ നോക്കി കണ്ടു. ചുറ്റുപാടും ഒരുപാട് പൂക്കളും ചെടികളും ഇടതിങ്ങി നിന്നിരുന്നു. തൊട്ടടുത്തെവിടെയോ ജലമോളം വെട്ടുന്ന നേർത്ത സ്വരം..... അനാവൃതമായിരുന്ന അണിവയറും തുളച്ചിറങ്ങുന്ന നേർത്ത തണുപ്പ്..... " ഞാനിതെവിടെയാ..... " പതിയെ ചോദിച്ചുകൊണ്ട് അവൾ കൈകുത്തി എണീറ്റിരുന്നു. ചുറ്റുപാടും നോക്കി. " എന്നേ വിട്ട് പോയാൽ നിന്നെ ഞാൻ മറക്കുമെന്ന് കരുതിയോ പെണ്ണേ..... " ഒരു നേർത്ത തെന്നലിന്റെ സാന്ത്വനം പോലെയായിരുന്നു ആ സ്വരം കാതിലേക്ക് വന്നലച്ചത്.... അത്രമേൽ പരിചിതമായ..... അതിലേറെ പ്രിയമാർന്ന ആ സ്വരം..... അടിവയറ്റിൽ നിന്നുമൊരു സുഖമുള്ള ആന്തൽ നെഞ്ചിലേക്കിരച്ച് കയറി.
" ദേവ്....... " അധരങ്ങൾ ആ പേരുച്ഛരിച്ചതും വെമ്പലോടെ മിഴികൾ ചുറ്റുപാടും പാറി നടന്നു. " ദേവ്..... " കുറച്ചപ്പുറം മാറി തന്നിലേക്ക് തന്നെ ആ വെള്ളാരം കണ്ണുകളെ കൊരുത്തിട്ട് നിൽക്കുന്നവനെ കാണെ പിടഞ്ഞെണീറ്റ് ആ ചാരത്തേക്ക് ഓടുമ്പോൾ ആ ചെറുദൂരത്തിനിടയിൽ എവിടെയെങ്കിലും വച്ച് മരിച്ചുപോകുമോ എന്നോർത്ത് പോയി അവൾ. കാരണം അത്രമേൽ ആയത്തിൽ മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ കുഞ്ഞുഹൃദയം. " എങ്ങനെ കഴിഞ്ഞു പെണ്ണേ നിനക്കെന്നേ വിട്ട് പോകാൻ.....???? " ഒരു കാറ്റിന്റെ വേഗത്തിൽ തന്റെ മാറിലേക്ക് വന്നലച്ചവളെ അടക്കിപ്പിടിക്കുമ്പോൾ അവന്റെ സ്വരമാർദ്രമായി. " എ..... എന്നോട്..... ഞാൻ..... ഞാനോർത്തു എന്നേ വേണ്ടന്ന്..... എന്നേ..... മാപ്പ്..... " ആരോ തട്ടിപ്പറിക്കുമെന്ന് ഭയന്നിട്ടെന്ന പോലെ അവനെ ഇറുകിപ്പുണരുമ്പോൾ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു
ആ പെണ്ണ്. അവന്റെ കൈകളും അവളുടെ മേനിയിലൂടെ ഒഴുകി നടക്കുകയായിരുന്നു അപ്പോൾ. അവളുടെ ഓരോ അണുവിലും ചുംബനം കൊണ്ട് മൂടുമ്പോൾ അവനും കരയുക തന്നെയായിരുന്നു. " ഇനിയും വയ്യ പെണ്ണേ നീയില്ലാതെ..... നീയില്ലാത്ത ഈയൊരു പകലും രാത്രിയും ഞാനെങ്ങനെ താണ്ടിയെന്ന് എനിക്ക് പോലുമറിയില്ല സോജാ.... നീയില്ലാതെ ഈ ഞാനുമില്ല പെണ്ണേ...." ടിങ്..... ടിങ്...... ടിങ്..... ആ ശബ്ദം കേട്ടുകൊണ്ടായിരുന്നു ഗാഡനിദ്രയിലാണ്ട് കിടന്നിരുന്ന സോജ ഞെട്ടി കണ്ണ് തുറന്നത്. ആകാശവും പുൽമെത്തയും പൂക്കളും ഒന്നുമില്ല...... അവന്റെ കൈക്കുള്ളിലൊതുങ്ങി നിൽക്കുകയുമല്ല. അവിടെത്തന്നെയാണ്..... തന്റെ പുഞ്ചിരിയും കണ്ണീരുമെല്ലാം മൗനമായ് പേറിക്കൊണ്ടിരുന്ന മരച്ചുവരുകളുള്ള തന്റെയാ പഴയ മുറിയിൽ തന്നെ. വെറുമൊരു സ്വപ്നം മാത്രമാണ് ഇതുവരെ കണ്ടുകൊണ്ടിരുന്നതെന്ന ബോധം വന്നതും വീണ്ടും ഹൃദയം വിങ്ങി. കിടക്കയിലേക്ക് മുഖം പൂഴ്ത്തിവച്ച് ശബ്ദം പുറത്ത് വരാതെ അലറിക്കരഞ്ഞു. 💞ആരാധികേ.... 💞
" ആ വന്നോ...... ഇതെന്താ കയ്യിൽ.....??? " പറമ്പിലെവിടെ നിന്നോ അടുക്കളയിലേക്ക് കയറി വന്ന വെങ്കിയേ കണ്ട് പദ്മ ചോദിച്ചു. " മ്മ്ഹ്..... നമ്മ വെണ്ടയുടെ കന്നി കായാ..... നല്ലാ മൂത്തു. വിത്തിന് ഇരിക്കട്ടെ..... " പറഞ്ഞുകൊണ്ട് മൂത്ത് മുറ്റിയ ഒരു വെണ്ടയ്ക്ക അയാൾ വിറകടുപ്പിന് സമീപം കൊണ്ട് വച്ചു. " ജാനി വന്താച്.... " അയാൾക്കൊരു മൊന്തയിൽ ഉപ്പിട്ട് കഞ്ഞിവെള്ളമെടുത്ത് കൊടുത്തുകൊണ്ട് പത്മ പറഞ്ഞു. " എന്നാച്ച് ദിടീന്ന്.....??? " " ആവോ.... ഒന്നുല്ല വെറുതേ വന്നുന്ന പറഞ്ഞത്..... നിജമാന്ന് എനക്ക് തെരിയാത്..... " " ഛെ..... എന്ന സൊല്റേ പദ്മ.... എന്ന അപ്പിടി സൊല്റേ..... " " എനക്ക് തെരിയലെ..... എന്നങ്കെ.... " " എന്താ പദ്മ ഉനക്ക്.....??? " " ജാനിക്കിട്ട് ഒന്ന് ചോദിക്ക്..... അവ അഴന്ന മാതിരി ഇറുക്ക്.... " പദ്മ വിഷമത്തോടെ പറയുമ്പോൾ വെങ്കിയിലും എന്തോ ഒരു നൊമ്പരം തോന്നിയിരുന്നു. " നീ കവലപ്പെടാത്..... നാ അവക്കിട്ടെ കേക്കറേൻ.... " പറഞ്ഞിട്ട് ഒഴിഞ്ഞ മൊന്ത സ്ലാബിൽ വച്ചിട്ട് വെങ്കി അകത്തേക്ക് കയറിപ്പോയി... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.