ആരാധിക: ഭാഗം 9

aradhika

രചന: അഭിരാമി ആമി

" ആ വന്നോ...... ഇതെന്താ കയ്യിൽ.....??? " പറമ്പിലെവിടെ നിന്നോ അടുക്കളയിലേക്ക് കയറി വന്ന വെങ്കിയേ കണ്ട് പദ്മ ചോദിച്ചു. " മ്മ്ഹ്..... നമ്മ വെണ്ടയുടെ കന്നി കായാ..... നല്ലാ മൂത്തു. വിത്തിന് ഇരിക്കട്ടെ..... " പറഞ്ഞുകൊണ്ട് മൂത്ത് മുറ്റിയ ഒരു വെണ്ടയ്ക്ക അയാൾ വിറകടുപ്പിന് സമീപം കൊണ്ട് വച്ചു. " ജാനി വന്താച്.... " അയാൾക്കൊരു മൊന്തയിൽ ഉപ്പിട്ട് കഞ്ഞിവെള്ളമെടുത്ത് കൊടുത്തുകൊണ്ട് പത്മ പറഞ്ഞു. " എന്നാച്ച് ദിടീന്ന്.....??? " " ആവോ.... ഒന്നുല്ല വെറുതേ വന്നുന്ന പറഞ്ഞത്..... നിജമാന്ന് എനക്ക് തെരിയാത്..... " " ഛെ..... എന്ന സൊല്റേ പദ്മ.... എന്ന അപ്പിടി സൊല്റേ..... " " എനക്ക് തെരിയലെ..... എന്നങ്കെ.... " " എന്താ പദ്മ ഉനക്ക്.....??? " " ജാനിക്കിട്ട് ഒന്ന് ചോദിക്ക്..... അവ അഴന്ന മാതിരി ഇറുക്ക്.... " പദ്മ വിഷമത്തോടെ പറയുമ്പോൾ വെങ്കിയിലും എന്തോ ഒരു നൊമ്പരം തോന്നിയിരുന്നു.

" നീ കവലപ്പെടാത്..... നാ അവക്കിട്ടെ കേക്കറേൻ.... " പറഞ്ഞിട്ട് ഒഴിഞ്ഞ മൊന്ത സ്ലാബിൽ വച്ചിട്ട് വെങ്കി അകത്തേക്ക് കയറിപ്പോയി. 💞ആരാധികേ 💞 കുറേ നേരമങ്ങനെ കരഞ്ഞുതീർത്തതുകൊണ്ടാവാം നെഞ്ചിലെ നോവൊന്നടങ്ങിയെന്ന് തോന്നിയപ്പോൾ സോജ പതിയെ ബെഡിൽ നിന്നും എണീറ്റു. അപ്പോഴും നിലത്ത് തന്നെ കിടന്നിരുന്ന താൻ കൊണ്ടുവന്ന ട്രാവൽ ബാഗ് പൊക്കിയെടുത്ത് ബെഡിലേക്ക് കൊണ്ടുവച്ചത് തുറന്നു.. ഉള്ളിൽ കുത്തിനിറച്ചിരുന്ന തുണി ഉൾപ്പെടെയുള്ള സാധനങ്ങൾ ഓരോന്നായി ബെഡിലേക്ക് വാരിയിട്ടു. അപ്പോഴാണ് തന്റെ ഫോണിന്റെ കാര്യം ഓർമ്മ വന്നത്. അതെവിടെന്ന് ചിന്തിച്ചുകൊണ്ട് അവൾ സൈഡിലുള്ള ഉറ തുറന്നുനോക്കി. അതുവരെ ആരുടെയൊക്കെയോ വിളികൾ നിറഞ്ഞിരുന്ന അതപ്പോൾ ശാന്തമായിരിക്കുകയായിരുന്നു. അത് കയ്യിലെടുത്തതും നെഞ്ചിലെന്തോ വീണ്ടുമൊരു കൊളുത്തിവലി പോലെ.... പൊടുന്നനെ ഒന്നുമാലോചിക്കാതെ ഫോൺ സ്വിച് ഓഫ് ചെയ്ത് ടേബിളിലേക്ക് ഇട്ടു. കഴുകാനുള്ള തുണികൾ ബാസ്കറ്റിലേക്ക് ഇടാൻ എടുക്കുമ്പോൾ അതിൽ തലേരാത്രി അണിഞ്ഞിരുന്ന കുർത്തയും പലാസോയും കയ്യിൽ തടഞ്ഞത്. " ദേവ്...... ദേവിന്റെ കരലാളനങ്ങളൊരുപക്ഷേ തന്നിലും മുന്നേ ഇതാകും അനുഭവിച്ചിട്ടുണ്ടാവുക.

ആ കൈകൾക്കുള്ളിൽ കിടന്ന് താൻ പിടഞ്ഞപ്പോഴൊക്കെ ഇവയും അസഹ്യമായൊരനുഭൂതിയിൽ വേപഥുപൂണ്ടിരിക്കാം. അതിന്റെ ഓരോ നൂലിഴയിൽ പോലും അവന്റെ ഗന്ധം നിറഞ്ഞ് നിൽക്കുന്നത് പോലെ തോന്നിയ അവളാ തുണി മുഖത്തേക്കമർത്തി വച്ച് അതിന്റെ മണമാവോളം നാസികയിൽ നിന്നും അവിടെ നിന്ന് ഹൃദയത്തിലേക്കും ആവാഹിച്ചു. ദേവിന്റെ മണം..... അവന്റെയാ മത്തുപിടിപ്പിക്കുന്ന ഭ്രാന്തമായ ഗന്ധം..... " ദേവ്...... " അവളുടെ അധരം വിറച്ചു. മിഴികൾ വീണ്ടും നനഞ്ഞൊഴുകി. " എന്തിനാ ദേവ്...... എന്തിനാ എന്നേയിങ്ങനെ കൊല്ലാതെ കൊല്ലുന്നത്.....??? നിങ്ങളുടെ അരികിൽ ഞാൻ നിന്നപ്പോൾ.... ഇഷ്ടങ്ങൾക്ക് ബലിയാടായപ്പോൾ.... ഒടുവിൽ..... ഒടുവിൽ ആ പ്രണയത്തിൽ വാടിക്കൊഴിഞ്ഞപ്പോൾ..... ഒരിക്കൽ പോലും അറിഞ്ഞില്ലേ ദേവ് എന്റെ ഉള്ള്..... അത് നിനക്കായ്‌ മുറവിളി കൂട്ടിയത് നീയറിഞ്ഞില്ലേ.....???? ഒരിക്കൽ പോലും എന്റെ കണ്ണീര് നിന്നെ സ്പർശിച്ചില്ലെ....??? " ആ തുണിയിൽ ഭ്രാന്തമായി ചുംബിച്ച് വിങ്ങിക്കരഞ്ഞുകൊണ്ട് അവനോടെന്നപോൽ അവൾ ചോദിച്ചുകൊണ്ടേയിരുന്നു.

" ജാനി........ മോളേ..... " പൊടുന്നനെ ആ വിളി കേട്ടതും അവളൊന്ന് പിടഞ്ഞു. സ്വിച് ഇട്ടത് പോലെ കരച്ചിൽ നിന്നു. പിടിച്ചുനിർത്താൻ കഴിയാതെ പിടഞ്ഞ ഏങ്ങലുകൾ ഏതോ അദൃശ്യമായ ശക്തിയാൽ തടയപ്പെട്ടു. അത് ഹൃദയത്തിലെവിടെയോ കുഴിച്ചുമൂടപ്പെട്ട് അതിനും മുകളിൽ ഭാരമുള്ളൊരു കരിങ്കല്ല് വച്ചത് പോലെ തോന്നി. " ജാനീ..... " വീണ്ടും വെങ്കിയുടെ സ്വരം. ഒപ്പം കതകിൽ ചെറുകെ മുട്ടിക്കൊണ്ടുമിരുന്നു. " ആ അപ്പാ..... " " വാതിൽ തുറക്ക് മോളേ.... " " ഞാനങ്ങോട്ട് വരാം അപ്പാ.... ഇപ്പൊ നാ കുളിക്കപ്പോറെ.... " എങ്ങനെയൊക്കെയോ സ്വരം നിയന്ത്രിച്ചുകൊണ്ട് അവൾ പറഞ്ഞു. " ആഹ്..... ദിടീന്ന് വാമ്മാ...... " കാൽപെരുമാറ്റം അകന്ന് പോകുന്നത് കേട്ടതും അവൾ വീണ്ടും വായ അമർത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കുളിച്ചേ പറ്റു. ഇല്ലെങ്കിൽ അപ്പാ ചോദിക്കും. മാത്രല്ല ഈ കോലം....

. കണ്ണാടിയിലേ തന്റെ രൂപത്തിലേക്കൊന്ന് സൂക്ഷിച്ചുനോക്കി ഓർത്തുകൊണ്ട് പതിയെ എണീറ്റ് ബാത്‌റൂമിലേക്ക് കയറി. നാളുകൾക്ക്‌ ശേഷം വല്ലാത്ത കുളിരുള്ള കിണറ്റ് വെള്ളം ശിരസിലേക്ക് വീണതും അവളൊന്ന് കിടുങ്ങിപ്പോയി. ശരീരമാകമാനം ആ ജലത്തിന്റെ കുളിര് പടരും പോലെ തോന്നിപ്പോയി. സിരകളിൽ പോലും കോച്ചുന്ന തണുപ്പ്. പല്ലുകൾ കൂട്ടിയിടിക്കുന്നു. " ഹുഫ്ഫ്ഫ്....... " കാൽ വിരലുകൾ നിലത്ത് ചവിട്ടിപ്പിടിച്ച് കണ്ണുകൾ ഇറുക്കെ പൂട്ടുമ്പോൾ അവളിൽ നിന്നുമൊരു ശബ്ദം പുറത്തേക്ക് തെറിച്ചു. വെള്ളം ശിരസിൽ നിന്നും മേനിയിലേക്ക് പാഞ്ഞിറങ്ങുമ്പോൾ എവിടൊക്കെയോ നീറുന്നു. ദേവിന്റെ നോവലിഞ്ഞ പ്രണയത്തിന്റെ തെളിവുകൾ..... മാറിടങ്ങളിലും പൊക്കിൾ ചുഴിയിലും അടിവയറിനും താഴെ തന്റെ സ്വകാര്യതയിലുമെല്ലാം കണ്ണ് നിറയ്ക്കുന്ന നീറ്റൽ..... പക്ഷേ അതിലുമൊരു ലഹരിയുണ്ട്....

തന്റെ പ്രീയപ്പെട്ടവന്റെ ഭ്രാന്തമായ പ്രണയത്തിന്റെ അടയാളങ്ങളാണ് അവയോരോന്നും. ആ നിമിഷങ്ങളോർക്കവേ അവൾ അനുഭൂതിയോടെ ആ രക്തം ചത്ത പാടുകളിൽ തലോടി. " ദേവ്..... ഒരിക്കലും...... ഒരിക്കലുമീ പെണ്ണ് ശപിക്കില്ല..... വെറുക്കില്ല...... എന്നും പ്രാണനായിരിക്കും. അല്ല പ്രാണനാണ്. ഒരുദിവസമെങ്കിൽ ഒരു ദിവസം നിങ്ങളെന്റെ മാത്രമായില്ലേ..... അത്.... അത്രയൊക്കെ മതി ഈ അപ്പാവി പെണ്ണിന്. ഇനി..... ഇനിയൊരിക്കലും മുന്നിൽ വരില്ല. ശല്യമാവില്ല. ജീവിതത്തിൽ ആകെ കിട്ടിയ അപൂർവങ്ങളിലപൂർവ്വമായ ഈ കുറച്ചു നിമിഷങ്ങളേയും താലോലിച്ച് ജീവിച്ചോളാം ഞാൻ. എന്റെ മനസിന്റെ ഉള്ളറയിൽ നിങ്ങൾ എന്റെ മാത്രല്ലേ.... അവിടെ അവകാശം പറയാൻ വേറെ ആരുമുണ്ടാവില്ലല്ലോ. ഇനിയഥവാ ഉണ്ടെങ്കിൽ തന്നെ അവിടെ ഞാനാർക്കും വിട്ടു കൊടുക്കില്ല. എന്റെ...... എന്റെ മാത്രാ ദേവ് നിങ്ങൾ..... " കണ്ണീരിനിടയിലും ഒരു ലഹരിയിലെന്ന പോൽ അവൾ പുഞ്ചിരിച്ചു. 💞 ആരാധികേ.💞 " മാഡം ലൊക്കേഷനെത്തി.....

" മറ്റൊരു സിനിമയുടെ ലൊക്കേഷനായ അതിരപ്പള്ളി എത്തിയപ്പോൾ പിൻസീറ്റിൽ കണ്ണുകളടച്ച് കിടന്നിരുന്ന വൈദേഹിയെ നോക്കി ഡ്രൈവർ പറഞ്ഞു. " മ്മ്ഹ് എത്തിയോ..... എനിക്ക്..... എനിക്കെന്തോ നല്ല സുഖമില്ല അനിയേട്ടാ.... നമുക്ക് തിരികെ പോകാം. " അവൾ നെറ്റി തടവിക്കൊണ്ട്‌ പറഞ്ഞു. " ഹോസ്പിറ്റലിൽ പോണോ.....?? " '' വേണ്ട.... വീട്ടിൽ പോകാം. " " മ്മ്ഹ്..... " ഒന്ന് മൂളി അയാൾ വണ്ടി തിരിച്ചു. ജെറിയുടെ ലൊക്കേഷനിൽ നിന്നുമിറങ്ങുമ്പോൾ ജോലിയിൽ എൻഗേജ്ഡ് ആവുമ്പോൾ മനസൊന്ന് ശെരിയാകുമെന്ന് കരുതിയായിരുന്നു അനിയേട്ടനോട്‌ വണ്ടി ഇങ്ങോട്ട് വിടാൻ പറഞ്ഞത്. പക്ഷേ...... മനസെന്തോ പിടിക്കുന്നിടത്ത് നിൽക്കുന്നില്ല. ദേവും താനുമായുള്ള ബന്ധം എന്നുന്നേക്കുമായി മുറിയാൻ പോകുവാണെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ..... അവനിനി മനഃപൂർവം എന്നേ അവോയ്ഡ് ചെയ്യുവായിരീക്കുമോ....???

വെറുത്തുകാണുമോ.....??? ചിന്തകൾ കാടുകയറിയപ്പോൾ രണ്ടും കല്പിച്ച് ഫോണെടുത്ത് അവന്റെ നമ്പറിലേക്ക് കാൾ കൊടുത്തു. പക്ഷേ റിങ് ചെയ്തതല്ലാതെ മറുപുറത്ത് ആരും ഫോണെടുത്തില്ല. നെഞ്ചിലെവിടെയോ ഒരു ഭയം കൂടുകൂട്ടുന്നു. എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നുവെന്ന് ആരോ ഉള്ളിലിരുന്ന് വിളിച്ചുപറഞ്ഞു. വൈദേഹി വർമയെന്ന ബോൾഡ് ആൻഡ് ബ്യൂട്ടി ക്യൂൻ ആക്ട്രസിന്റെ താരമൂല്യങ്ങളെല്ലാം വെടിഞ്ഞ് ഹൃദയമൊരു സാധാരണ പെണ്ണ് അതുമല്ലെങ്കിൽ വെറുമൊരു കാമുകി മാത്രമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ തന്റെ ഇത്ര നാളത്തെ അകൽച്ച അവനെ തന്നിൽ നിന്നും ഒരുപാട് അകറ്റിക്കളഞ്ഞിരിക്കാം. അതിനവനെയും കുറ്റം പറയാൻ കഴിയില്ല. ഒരുപാട് ശ്രമിച്ചതല്ലേ അനുനയിപ്പിക്കാൻ. പക്ഷേ എന്തോ അപ്പോൾ എല്ലാം കൈപ്പിടിയിലുള്ളവളുടെ അഹങ്കാരമായിരുന്നു. പക്ഷേ ഇപ്പൊ..... അവനില്ലാതെ........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story