ആരാധികേ: ഭാഗം 11

രചന: അഭിരാമി ആമി
ദേവ് പറഞ്ഞത് കേട്ടതും ഇടി വെട്ടേറ്റത് പോലിരിക്കുകയായിരുന്നു ജെറി. " എടാ.... നീ..... നീയിതെന്തൊക്കെയാ ഈ പറയുന്നേ...... നിനക്ക് ഭ്രാന്ത് പിടിച്ചോ.....??? " " ഇതുവരെ ഇല്ല...... പക്ഷേ ഇനി ചിലപ്പോൾ പിടിക്കും. ഇനിയും അവളെയൊന്ന് കണ്ടില്ലേൽ.... എവിടെയാണെന്നറിഞ്ഞില്ലേൽ എനിക്ക് ഭ്രാന്ത് പിടിക്കുമെടാ..... എനിക്കവളില്ലാതെ വയ്യ..... " അവന്റെ കണ്ഠമിടറി. കണ്ണുകൾ നിറഞ്ഞു. ജെറിയും അല്പസമയം എന്ത് ചെയ്യണമെന്നറിയാതെ അങ്ങനിരുന്നു. കാരണം അവനെ അത്രമേൽ തകർന്ന ഒരവസ്ഥയിൽ അതിന് മുൻപേ ഒരിക്കൽ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. അത്രമേൽ തളർന്ന് പോയിരുന്നു. ഒറ്റ ദിവസം കൊണ്ട് ആ ശരീരം പോലും എല്ലും തോലും ആയത് പോലെ.... കണ്ണുകൾ വല്ലാതെ കുഴിഞ്ഞിരിക്കുന്നു. ... " അപ്പോ വൈദേഹിയൊ....??? " പെട്ടന്ന് അവളുടെ മുഖമോർമ വന്നതും ജെറി ചോദിച്ചു. " അതൊന്നും എനിക്കറിയില്ല. ഒന്ന് മാത്രമേ എനിക്കറിയൂ..... സോജയില്ലാതെ ഇനിയെനിക്ക് പറ്റില്ല...." അവൻ തീർത്തു പറഞ്ഞു.
" എടാ നീയൊന്നോർത്തുനോക്ക്.... സോജയാരാണെന്നും വൈദേഹിയാരാണെന്നും.... അപ്പോൾ ഈ വെപ്രാളമൊക്കെ അങ്ങ് മാറും. " " ഒന്നും മാറില്ലെടാ..... ഓർക്കും തോറും എനിക്ക് ഭ്രാന്ത് പിടിക്കുവാ...... അവളെവിടെയാണെന്ന് പോലുമറിയാതെ നെഞ്ച് പൊട്ടുവാ.... " അവൻ നെറ്റിത്തടമമർത്തി പിടിച്ചു. " എടാ നീ വെറുതേ തമാശ കളിക്കരുത്. ഇത് സിനിമയല്ല..... നീ ഇന്നലെയൊ മിനിഞ്ഞാന്നൊ കണ്ട നിന്റെ വെറുമൊരു ഫാൻ മാത്രമാണ് സോജ. പിന്നെ കുറച്ചുദിവസം അവൾ നിന്റെ കാമുകിയായി എന്നുള്ളത് നേരാ..... പക്ഷേ അതെന്തിനായിരുന്നു എന്ന് കൂടി നീ ഓർക്കണം. ആ കാരണവും ഇന്ന് സാധിച്ചു കഴിഞ്ഞു. പക്ഷേ വൈദേഹി അങ്ങനെ വെറുമൊരു പെണ്ണാണോ നിനക്ക്......??? ഇത്രയും നാൾ നീ സ്നേഹിച്ചവളല്ലേ അവൾ.....??? അവൾക്ക് വേണ്ടിയായിരുന്നില്ലേ സോജയേ വച്ച് ഇങ്ങനെയൊരു നാടകം പോലും നീ നടത്തിയത്.???? "
" ആയിരിക്കാം പക്ഷേ..... ഇന്ന്..... ഇന്നവളെനിക്കൊരു നാടകക്കാരി മാത്രമല്ല. എന്റെ പ്രണയമാണ്. എന്റെ പ്രാണൻ..... എന്റെ പെണ്ണ്..... അതൊരിക്കലും വൈദുവല്ലെന്ന് ഞാനിപ്പോ തിരിച്ചറിയുവാ..... സോജയാ അത്..... " അവനൊരു ഭ്രാന്തനെ പോലെ പുലമ്പി. " മാധു എങ്ങോട്ടാ നിന്റെയീ പോക്ക്.....???? " ജെറി ആകുലപ്പെട്ട് ചോദിച്ചു. " എനിക്ക് ..... എനിക്കൊന്നുമറിയില്ലെടാ.... പക്ഷേ.... പക്ഷേ എല്ലാത്തിലും നിന്നത് പോലെ ഇതിലും നീയെന്റെ കൂടെ നിക്കണം. " അവന്റെ ഇരുകൈകളും ചേർത്തുപിടിച്ച് ദേവ് യാചിക്കും പോലെ പറഞ്ഞു. " പറയെടാ നീ കാണില്ലേ എന്റൊപ്പം....???? " " --------------- " " ജെറി ഞാൻ നിന്നോടാ ചോദിച്ചത്......??? " മൗനം പൂണ്ടിരുന്നവനെ പിടിച്ചുലച്ചൊരു ഭ്രാന്തനെ പോലെ അവൻ ചോദിച്ചു. " ഞാൻ.... ഞാനുണ്ടെടാ...... " ഒടുവിൽ അവന്റെ അവസ്ഥ കണ്ട് നിവർത്തിയില്ലാതെ സമ്മതിക്കുമ്പോഴും തെറ്റും ശെരിയും തിരഞ്ഞെടുക്കാൻ കഴിയാതെ ഉഴറിക്കൊണ്ടിരുന്ന അവന്റെ മനസ് നിറയെ അപ്പോൾ അവൾ മാത്രമായിരുന്നു. വൈദേഹി.....
ഇന്നലെ വരത്തെ ദേവിന്റെ പ്രണയം.... അവന്റെ പ്രാണനെന്ന് സ്വയം അഹങ്കരിച്ചിരുന്നവൾ. അവളുടെ ഭാവിയിനി എങ്ങോട്ടാണെന്ന് അവൻ ആധിയോടെ ഓർത്തു. എങ്കിലും ആ അവസ്ഥയിലും ദേവ് മാധവ് എന്ന സുഹൃത്തിനെ കൈ വെടിയാൻ അവന്റെ മനസനുവദിച്ചില്ല. ദേവിനെ രാത്രി തന്നെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്ത് പറ്റിയെന്നുള്ള നിഷയുടെ ചോദ്യത്തിനുള്ള മറുപടി ജെറിക്കായ് വിട്ട് നൽകി ഒരക്ഷരം പോലും മിണ്ടാതെ ദേവ് അകത്തേക്ക് പോയി. " മാധു..... എന്താടാ ജെറി ഉണ്ടായത്....??? ഇവനിതെന്ത് പറ്റിയതാ.... " ദേവിൽ നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നപ്പോൾ നിഷയുടെ ചോദ്യം ജെറിക്ക് നേരെയായി. " അത് നിഷാമ്മേ പേടിക്കാനൊന്നുല്ല.... ഷൂട്ടിങ്ങിനിടയിൽ പറ്റിയതാ.... ഒരു ഫൈറ്റ് സീൻ എടുക്കുമ്പോ ചെറിയൊരു ആക്‌സിഡന്റ് പറ്റി. ഗ്ലാസ് പൊട്ടിതാ.... വേറെ പ്രശ്നമൊന്നുല്ല. നിഷാമ്മക്കറിയാല്ലോ പറഞ്ഞാലൊന്നും ഇവൻ കേൾക്കൂലാന്ന്. ഡ്യൂപ്പിനെ വച്ച് ചെയ്യിക്കാമെന്ന് ഞാൻ പറഞ്ഞതാ. കേൾക്കണ്ടേ.... അവൻ സ്വയം ചെയ്തു.
അങ്ങനെ പറ്റിയതാ. പക്ഷേ പേടിക്കാനൊന്നൂല്ല. ഡോക്ടറേ കണ്ടു... " അവൻ നിസാരഭാവത്തിൽ പറഞ്ഞിട്ട് ദേവിന്റെ പുറകെ മുകളിലേക്ക് നടന്നു. " ഇവനിതെന്താ ദൈവമേ ഇങ്ങനെ..... " വിഷമത്തോടെ ഓർത്തുകൊണ്ട് നിഷ അടുക്കളയിലേക്ക് നടന്നു. ജെറി മുറിയിലെത്തുമ്പോൾ ദേവ് കിടന്നു കഴിഞ്ഞിരുന്നു. " ഷൂട്ടിങ്ങിനിടയിൽ ഫൈറ്റ് സീനെടുക്കുമ്പോൾ പറ്റിയതാണെന്ന നിഷാമ്മയോട് പറഞ്ഞത്. അങ്ങനെ പറഞ്ഞാൽ മതി...... " കയ്യിലെ കവറിലുണ്ടായിരുന്ന മരുന്നൊക്കെ ടേബിളിലേക്ക് വച്ചിട്ട് ജെറി പറഞ്ഞു. അവനതിന് മറുപടിയൊന്നും പറഞ്ഞില്ല. " ഞാനിറങ്ങുവാ..... " അതിനും മറുപടിയൊന്നും കിട്ടില്ലെന്നറിയാമായിരുന്നിട്ടും അവൻ വെറുതെ പറഞ്ഞു. എന്നിട്ട് ഡോറടച്ച് താഴേക്ക് പോയി. " നിഷാമ്മേ ഞാൻ പോവാ..... " " കഴിച്ചിട്ട് പോ ചെറുക്കാ.... ഞാൻ ഫുഡ് ചൂടാക്കാം.... " " വേണ്ടമ്മേ ഞങ്ങള് പുറത്തുന്ന് കഴിച്ചു. പോട്ടെ അമല കാത്തിരിക്കും..... " ഒരിക്കൽ കൂടി അവരോട് യാത്ര പറഞ്ഞിട്ട് അവൻ പുറത്ത് കിടന്ന തന്റെ കാറിലേക്ക് ചെന്ന് കയറി ഓടിച്ചുപോയി. 💞ആരാധികേ....💞
" ജാനി എങ്കെ....??? " വെങ്കി തിരികെ വരുമ്പോഴും അടുക്കളയിൽ തന്നെയുണ്ടായിരുന്ന പദ്മ ചോദിച്ചു. " കുളിക്കപ്പോറെന്ന് സൊന്നേ.... " " മ്മ്ഹ്.... " പദ്മയൊന്ന് മൂളിയിട്ട് തന്റെ ജോലി തുടർന്നു. കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും സോജ കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് വന്നു. " എന്ന ജാനി ഇത്തന നേരം തലേലെ പച്ചത്തണ്ണി ഒഴിച്ചു നിന്നതെതുക്ക്....??? " മകളുടെ തലവെട്ടം കണ്ടതും പദ്മ പരാതിയുടെ കെട്ടഴിച്ചു. എന്നിട്ട് ചെന്ന് അവളുടെ തലയിലൊന്ന് തൊട്ട് നോക്കി നന്നായി തുവർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കി. " നാ എന്നമ്മ സിന്ന കുഴന്തയാ....??? " " ആമാ ടീ നീ എപ്പോവുമേ എനക്ക് കുഴന്ത താ.... " അവർ പറഞ്ഞുകൊണ്ട് ഒരു സ്റ്റീൽ ഗ്ലാസിൽ കാപ്പി പകർന്നവൾക്ക് നൽകി. " നിനക്കെന്തേലും പ്രച്ചനമിരുക്കാ ജാനി....??? " " അതെന്നപ്പാ അപ്പടി കേട്ടെ....??? " വെങ്കിയുടെ ചോദ്യത്തിൽ ഒന്ന് പതറിപ്പോയെങ്കിലും നെഞ്ചിലെ പിടപ്പ് മുഖത്ത് വരാതിരിക്കാൻ പെടാപ്പാട് പെട്ടുകൊണ്ട് സോജ ചോദിച്ചു. " അതല്ലമ്മാ മോൾക്ക് എന്നമോ വിഷമം ഇറുക്കപ്പോലെന്ന് ഉങ്കമ്മാ സൊല്ലിറ്ക്ക്....
അതാ അപ്പ കേട്ടേ.... അപ്പടി എന്തെങ്കിലും ഉണ്ടോ മോളേ...." " അത്...... അപ്പടി ഒന്നുമേ ഇല്ലപ്പാ...... അമ്മാവുക്ക് വെറുതേ തോന്നിയതാ .... " ഇനിയും അവിടിരുന്നാൽ തകർന്നടിഞ്ഞെല്ലാം പറഞ്ഞ് അപ്പാവുടെ നെഞ്ചിലേക്ക് വീണുപോകുമെന്ന് തോന്നിയതും അവളൊന്ന് ചിരിച്ചെന്ന് വരുത്തി മുകളിലേക്ക് കയറിയോടി. " ഞാൻ പറഞ്ഞില്ലേ പദ്മ അവൾക്ക് ഒന്നുമേ ഇല്ല..... അതോർത്ത് നീ വെറുതേ ബിപി കേറ്റണ്ട..... " വെങ്കിയും പുറത്തേക്ക് പോയി. പക്ഷേ പദ്മയുടെ നെഞ്ചിൽ മാത്രം വീണ്ടുമെന്തോ ഒരു ഭാരമിരുന്ന് നിരങ്ങിക്കൊണ്ടേയിരുന്നു. മകളെന്തോ മൂടിവച്ച് നീറുകയാണെന്ന തോന്നൽ അവരിൽ പിടി മുറുക്കികൊണ്ടേയിരുന്നു. 💞ആരാധികേ.... 💞 ജെറി വീട്ടിലെത്തുമ്പോൾ സമയം അർഥരാത്രി കഴിഞ്ഞിരുന്നു. പക്ഷേ ആ നേരത്തും വീട് മുഴുവൻ ലൈറ്റ് ഉണ്ടായിരുന്നു.
" ഇവളിത് വരെ കിടന്നില്ലേ.... " അവൻ പിറുപിറുത്തുകൊണ്ട് സിറ്റൗട്ടിലേക്ക് കയറി കാളിങ് ബെല്ലടിച്ചു. അത് കാത്തിരുന്നത് പോലെ വാതിൽ തുറക്കപ്പെട്ടു. വീർത്തുന്തിയ വയറുമായി അമല പുറത്തേക്ക് വന്നു. " എന്റെ പൊന്നമലേ ഈ സമയത്ത് ഇങ്ങനെ ഉറക്കമൊഴിയല്ലേന്ന് പറഞ്ഞാൽ നീ കേൾക്കില്ലേ....??? " കണ്ണുകളിൽ ഉറക്കം തങ്ങി നിൽക്കുന്നവളുടെ വയറിലൊന്ന് തലോടി അവൻ ചോദിച്ചു. " ഓഹ് ഞാൻ വിചാരിച്ചു ഇച്ചായൻ വരട്ടെന്ന്..... " അവൻ വാതിലടച്ച് ബോൾട്ടിട്ടു. " എന്റെ ജോലീടെ സ്വഭാവം നിനക്കറിയില്ലെ മോളേ..... എന്നിട്ടും നീ..... ഈ സമയത്ത് ഇങ്ങനെ ഉറക്കമൊഴിയരുതെന്നല്ലേ ഡോക്ടർ പറഞ്ഞേക്കുന്നെ.... " സോഫയിലേക്കിരുന്ന് നെറ്റിയമർത്തി അവൻ ചോദിച്ചു. " അതൊന്നും സാരമില്ല..... എന്തുവാ ഇച്ചായാ ഒരു വിഷമം പോലെ....??? ".... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.