ആരാധികേ: ഭാഗം 14

aradhika abhirami

രചന: അഭിരാമി ആമി

" ഞാൻ...... ഞാൻ പോവാ മാധവ്..... മുൻപൊക്കെ ചെറിയൊരു പ്രശ്നം വന്നാൽ പോലും നിനക്ക് വല്ലാത്ത നിർബന്ധമായിരുന്നു...... അപ്പോഴൊക്കെ ഞാൻ നിന്റെ ഒപ്പം തന്നെ വേണമായിരുന്നു നിനക്ക്. പക്ഷേ..... പക്ഷേ ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട് മാധവ്...... നിനക്ക്...... നിനക്ക് ഞാനൊന്നടുത്തിരിക്കുന്നത് പോലും വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അതറിഞ്ഞിട്ടും നിന്റെ ഈ അവസ്ഥയിൽ ഞാനടുത്തിരുന്ന് നിനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശെരിയല്ലല്ലോ.... അതുകൊണ്ട്...... അതുകൊണ്ട് . ഞാൻ പോവാ..... പക്ഷേ കാത്തിരിക്കും..... നിന്റെ ഒരു വിളിക്കായി..... വിളിക്കില്ലേ മാധവ്......???? " അത്രമേൽ ആർദ്രമായ് , അതിലേറെ നൊമ്പരത്തോടെ അവൾ ചോദിച്ചു. പക്ഷേ അപ്പോഴും ദേവ് ഒരു മറുപടിയും നൽകാൻ പാകപ്പെട്ടിരുന്നില്ല.. അവൻ മുഖം കുനിച്ചുതന്നെ അങ്ങനെയിരുന്നു. " ഞാൻ പോവാ മാധവ് ... "

തന്നെ ചേർത്ത് പിടിക്കാത്ത അവന്റെ മരവിച്ച കൈകളൊരിക്കൽ കൂടി ചേർത്തുപിടിച്ച് തലോടിക്കൊണ്ട്‌ പറഞ്ഞിട്ട് കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് വൈദേഹി പുറത്തേക്ക് നടന്നു. അവൾ പോയതും ദേവിന് വല്ലാത്തൊരു ആശ്വാസം തോന്നി. ഏതോ ഒരു വലിയ വിലങ്ങഴിക്കപ്പെട്ടവനെപ്പോലെ അവൻ ദീർഘമായി നിശ്വസിച്ചു. പിന്നെ അവൾ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു. ശെരിയാണ്. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. എന്തെങ്കിലും ഒരു വിഷമം ഉള്ളിൽ തട്ടിയാൽ അതിന്റെ ഭാരമിറക്കാൻ ദേവിന് വൈദേഹി തന്നെ വേണമായിരുന്നു. പലപ്പോഴും ഷൂട്ടിന്റെ തിരക്കിനിടയിലും മറ്റും അവളത് ശ്രദ്ധിക്കാറ് പോലുമില്ലായിരുന്നു. പക്ഷേ അവളുടെ പ്രെസന്റ്സ് തനിക്ക് നിർബന്ധമായിരുന്നു. പക്ഷേ ഇന്ന് ആ സാമീപ്യം വല്ലാതെ വീർപ്പു മുട്ടിക്കുന്നു. ആ സ്ഥാനത്ത് മറ്റൊരുവളെ ആഗ്രഹിക്കുന്നു. സോജ..... സോജയ്ക്ക് മുന്നിൽ വൈദേഹി ഒന്നുമല്ലാത്തത് പോലെ..... ഓർത്തുകൊണ്ട് അവൻ വീണ്ടും ബെഡിലേക്ക് ചാഞ്ഞു. " ജെറി..... "

പുറത്ത് നിന്നിരുന്ന ജെറിക്കരികിലേക്ക് വന്ന് കണ്ണുകൾ തുടച്ചുകൊണ്ട് വൈദേഹി വിളിച്ചു. " ആഹ്......'' അവൻ തിരിഞ്ഞവളെ അടിമുടി നോക്കി. പോയതിലും തളർച്ചയോടെയാണല്ലോ പെണ്ണിന്റെ മടക്കമെന്ന് അവൻ ഓർത്തു. " എന്തായി...... " " ഞാൻ..... എനിക്ക്...... എനിക്ക് പോണം..... " അവൾ വിങ്ങലടക്കി എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു. " എടീ.... അവൻ..... അവനെന്ത്‌ പറഞ്ഞു....." " മ്മ്ഹ്ഹൂം...... അവൻ റസ്റ്റ്‌ ചെയ്യട്ടെ...... ഞാൻ പോണു. ശെരിയെന്നാൽ..... " " നമുക്കൊരുമിച്ച് പോയാൽ പോരെ വൈദൂ..... " '' പോരാ...... എനിക്ക് പോണം ജെറി പ്ലീസ്..... " " മ്മ്ഹ്..... ഓക്കേ നീ വാ..... " ജെറിയും അവൾക്കൊപ്പം പുറത്തേക്ക് നടന്നു. അവർ പുറത്തേക്ക് ചെല്ലുമ്പോൾ മാധവിന്റെ ഡ്രൈവർ സിബി പുറത്തുണ്ടായിരുന്നു. " എടാ സിബി..... " " എന്നാ ഇച്ചായാ.....??? " അവൻ ഫോണിൽ നിന്നും മുഖമുയർത്തിക്കൊണ്ട്‌ ചോദിച്ചു. " നീ വൈദേഹിയേ ഒന്ന് വീട്ടിൽ ആക്കിയേക്ക്..... ദാ എന്റെ കാറെടുത്തോ..... " " മ്മ്ഹ്...... " അവൻ ചാവിയും വാങ്ങി കാറിലേക്ക് കയറി.

" ചെല്ല്..... " ജെറി പറഞ്ഞതും വൈദേഹി വണ്ടിയിലേക്ക് കയറി. അവർ വണ്ടി വിട്ട് പോയതും അവൻ തിരികെ അകത്തേക്ക് കയറി. അതേ സമയം തന്നെയായിരുന്നു അമലയുടെ കാൾ വന്നത്. " ഓഹ് ഐഡിയ സിമ്മം വിളിക്കുന്നല്ലോ..... " പിറുപിറുത്തുകൊണ്ട് അവൻ ഫോൺ എടുത്തു. " എന്തായി ഇച്ചായാ...... " അപ്പുറത്തു നിന്നും ആകാംഷ നിറഞ്ഞ അമലയുടെ സ്വരം കേട്ടു. അത് കേട്ടതും ജെറി പല്ല് ഞെരിച്ചു. " എല്ലാം സെറ്റായെടി..... എല്ലാം മറന്ന് അവര് കല്യാണം കഴിച്ചു.... ഇപ്പോ അവളെ പ്രസവത്തിന് കേറ്റിയിട്ട് ഞങ്ങൾ ലേബർ റൂമിന് മുന്നിൽ കാവലിരിക്കുവാ..... കണ്ടുപഠിക്ക്..... നീ കുറേ നാളായല്ലോ ഗർഭിണിയാണെന്ന് പറഞ്ഞോണ്ട് നടക്കാൻ തുടങ്ങിയിട്ട്.... പോയി പ്രസവിക്കാൻ നോക്കെടീ...... " അവൻ പരിഹാസം പോലെ പറഞ്ഞു. " എന്തുവാ ഇച്ചായാ.... ഒരു സമാധാനമില്ലാഞ്ഞിട്ടാ വിളിക്കുന്നത്. അന്നേരം ഇച്ചായനെന്തോന്നാ വളിപ്പ് പറയുന്നേ...." അമല പരിഭവത്തോടെ പറഞ്ഞു. " പിന്നെ ഞാനെന്നാ പറയണമെടീ.... അവൾടെയൊരു കോപ്പിലെ ഐഡിയ..... "

അവൻ ദേഷ്യപ്പെട്ടു. " ഏറ്റില്ല ല്ലേ.....??? " " ഏറ്റു നിന്റെ..... " പറയാൻ വന്നതവൻ വിഴുങ്ങിക്കളഞ്ഞു. " എന്തൊക്കെയായിരുന്നു ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ അറിയൂ.... തേങ്ങാ.... മാങ്ങാ.... കൂടെ കുറേ ഫിലോസഫി കുഴച്ചതും.... " " അതിന് നിങ്ങള് . തുള്ളുവൊന്നും വേണ്ട.... ഞാൻ സാധാരണ നടക്കാറുള്ള കാര്യവാ പറഞ്ഞത്. നിങ്ങടെ കൂട്ടുകാരൻ വേറെന്തോ ജനുസായത് എന്റെ കുഴപ്പമാണോ.... ആഹ് ഞാൻ വെക്കുവാ.... അമ്മച്ചി വന്നിട്ടുണ്ട് അങ്ങോട്ട് ചെല്ലട്ടെ..... " പറഞ്ഞിട്ട് അവൾ ഫോൺ വച്ചു. " അവൾടമ്മച്ചിടെ..... " " ജെറീ.....!!!!! " അവൻ പിറുപിറുത്തുകൊണ്ട് മുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്നും നിഷ വിളിച്ചത്. അവൻ പെട്ടന്ന് തിരിഞ്ഞു നിന്നു. " എന്താ നിഷാമ്മേ.....??? " " ആ പെൺകൊച്ചെന്തിനാ വന്നേ.....??" അവരത് ചോദിച്ചതും ജെറിയൊന്ന് വിരണ്ടു. " അത്..... അതുപിന്നെ നിഷാമ്മേ പുതിയൊരു പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കാൻ..... " " ജെറീ അറിയാല്ലോ നിനക്കെന്നേ..... വല്യ ഡയറക്ടറാണെന്നൊന്നും ഞാൻ നോക്കൂല്ല..... അടി വാങ്ങും നീ.....

അതെന്നെക്കൊണ്ട് ചെയ്യിക്കാതെ ഉള്ള കാര്യം പറയെടാ..... അവര് തമ്മിലെന്താ.....??? " " അത്... നിഷാമ്മേ അത് വൈദേഹി..... " " അത് നീ പറഞ്ഞുതരണ്ട.... ഞാനും അത്യാവശ്യം സിനിമയൊക്കെ കാണാറുണ്ട്.... അവര് തമ്മിൽ എന്താണെന്നാ എനിക്കറിയേണ്ടത്..... " ആ ചോദ്യത്തിന് മുന്നിൽ ജെറി തീർത്തും നിസഹായനായി കഴിഞ്ഞിരുന്നു.. നിഷയുടെ മുഖഭാവത്തിൽ നിന്നുതന്നെ അവർക്കെന്തോ സംശയം ഉണ്ടെന്ന് ബോധ്യമായിരുന്നു. " അവര്..... അവര് തമ്മിൽ ഇഷ്ടത്തിലായിരുന്നു നിഷാമ്മേ.... " രണ്ടും കല്പിച്ച് അവൻ പറഞ്ഞു. പിന്നീട് അവരുടെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും കഴിയാത്തത് പോലെ അവൻ തല കുനിച്ച് നിന്നു. " മ്മ്ഹ് ... തല്ക്കാലം ഇത് ഞാനറിഞ്ഞെന്ന് അവനോട് പറയണ്ട.... നീ ചെല്ല്...." പറഞ്ഞിട്ട് അകത്തേക്ക് പോകുന്ന നിഷയെ നോക്കി ജെറി അമ്പരന്ന് നിന്നു. അവരുടെ ഇനിയത്തെ തീരുമാനം എന്തെന്ന് അവന് മനസ്സിലാകുന്നേയുണ്ടായിരുന്നില്ല. " ആഹ് ഇനിയൊക്കെ വരുന്നത് പോലെ വരട്ടെ..... " ദീർഘമായൊന്ന് നിശ്വസിച്ച് സ്വയം പറഞ്ഞുകൊണ്ട് അവൻ മുകളിലേക്ക് നടന്നു.

അവൻ തിരികെയെത്തുമ്പോഴും മാധവ് ബെഡിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. " എടാ മാധു..... " അരികിൽ ചെന്ന് തോളിൽ തൊട്ട് വിളിച്ചതും ചാടിയെണീറ്റ ദേവ് അവന്റെ കരണത്ത് ആഞ്ഞടിച്ചതും ഒരുമിച്ച് കഴിഞ്ഞു. " എടാ..... " " മിണ്ടരുത് നീ..... നിന്നോട് ഞാനെല്ലാം പറഞ്ഞിട്ടും പിന്നെയും നീ..... എന്തുദ്ദേശത്തിലാടാ നീ വൈദേഹിയേം കൂട്ടി ഇങ്ങോട്ട് വന്നത്.....???? നിന്നോട് ഞാനെല്ലാം പറഞ്ഞതല്ലേ....???? " ദേഷ്യം കൊണ്ട് ചീറുകയായിരുന്നു ദേവ്. " പക്ഷേ എടാ ഞാൻ കരുതി..... അവളെ കാണുമ്പോ നിങ്ങളൊന്ന് സംസാരിക്കുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം മാറുമെന്ന്.... അതാ ഞാൻ.... " കവിൾ തടവിക്കൊണ്ട്‌ പറയുന്നവനെ നോക്കി ദേവ് പല്ല് ഞെരിച്ചു. പിന്നെ ഇനിയൊന്നും സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ ബെഡിലേക്ക് ഇരുന്നു. " എടാ പക്ഷേ വൈദേഹി..... " " ശെരിയാണ്..... ഞാനവളെ സ്നേഹിച്ചിരുന്നു. പക്ഷേ എല്ലാം ഉപേക്ഷിച്ചു പോയത് അവൾ തന്നെയാണ്. എന്നിട്ടും അവളെ തിരിച്ചു പിടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതിന് വേണ്ടി എന്തൊക്കെയോ ചെയ്തു കൂട്ടുകയും ചെയ്തിരുന്നു. പക്ഷേ.... പക്ഷേ.... ഇപ്പോ..... എല്ലാം എന്റെ പിടി വിട്ട് പോയി കഴിഞ്ഞു. സോജയേ...... അവളെ എനിക്കിനി എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും ഉപേക്ഷിക്കാൻ കഴിയില്ല. അവൾക്ക് പകരം മറ്റൊരാളെ സ്വീകരിക്കാനും കഴിയില്ല. ".... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story