ആരാധികേ: ഭാഗം 17

രചന: അഭിരാമി ആമി
സെന്റ് മേരീസ് കോളേജ്... സമയം രാവിലെ എട്ടായിട്ടേയുണ്ടായിരുന്നുള്ളു. കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിൽ ആരെയോ പ്രതീക്ഷിച്ചെന്നത് പോലെ അക്ഷമനായി മെയിൻ ഗേറ്റിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ജെറി. പെട്ടന്ന് അകത്തേക്ക് വന്ന രണ്ട് പെൺകുട്ടികളെ കണ്ട് അവന്റെ മുഖം തെളിഞ്ഞു. അവൻ വേഗത്തിൽ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അത് രേഷ്മയും ആർദ്രയുമായിരുന്നു. " ഇതയാളല്ലേ ആ ഡയറക്ടർ..... മിക്കവാറും ഇത് ദേവ് മാധവിന്റെ വക്കാലത്തും കൊണ്ടുള്ള വരവായിരിക്കും. " തങ്ങളെ തന്നെ നോക്കി നിൽക്കുന്നവനെ ദൂരെ നിന്ന് തന്നെ കണ്ടതും ആർദ്ര രേഷുവിനോട് പറഞ്ഞു. " മ്മ്ഹ്...... " അവളും നോട്ടം അവനിൽ തന്നെ ഉറപ്പിച്ചുകൊണ്ട് ഒന്ന് മൂളി. " ദേ സോജയേക്കുറിച്ച് എന്ത് ചോദിച്ചാലും നമുക്കൊന്നുമറിയില്ല.... മനസ്സിലായല്ലോ..... "
അവൾ സമ്മതഭാവത്തിൽ തലയനക്കിയതും അവനെ മൈൻഡ് ചെയ്യാതെ അവർ അകത്തേക്ക് നടന്നു. " എക്സ്ക്യൂസ് മീ..... " പരിചയഭാവം പോലും കാണിക്കാതെ അവർ പോകാനാണ് പ്ലാനെന്ന് മനസ്സിലായതും ജെറി വിളിച്ചു. " ഞാൻ ജെറി എബ്രഹാം..... " " മനസ്സിലായി..... എന്താ ഇവിടെ......??? " അല്പം രൂക്ഷം തന്നെയായിരുന്നു ആർദ്രയുടെ സ്വരം. " എനിക്ക് അല്പം പേഴ്സണൽ ആയിട്ടൊരു കാര്യം സംസാരിക്കാനുണ്ട് നിങ്ങളോട്..... " " പറഞ്ഞോളൂ..... " ആ സ്വരത്തിൽ നിന്ന് തന്നെ തങ്ങളുടെ അനിഷ്ടം മനസ്സിലാകത്തക്ക വിധം ആദി പറഞ്ഞു. " ആർദ്രയല്ലേ..... എനിക്ക് പറയാനല്ല ആർദ്ര ഉള്ളത്..... ചോദിക്കാനാണ്.... " " മനസ്സിലായില്ല..... " അവൾ മിഴികൾ കൂർപ്പിച്ച് പുരികക്കൊടികൾ വില്ല് പോലെ വളച്ചു. " എനിക്ക് സോജയേക്കുറിച്ചാണ് അറിയേണ്ടത്. ആ കുട്ടിയെവിടെ.....???" "
അവൾ അവളുടെ വീട്ടിലേക്ക് പോയി. ഇനി ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞിട്ടാ പോയത്. ക്ലാസ്സ് കണ്ടിന്യൂ ചെയ്യുന്നില്ല എക്സാം എഴുതുന്നതേയുള്ളെന്ന് പറഞ്ഞു. " " എന്താ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം.....??? " " അതൊന്നും ഞങ്ങൾക്കറിയില്ല.... " അനിഷ്ടത്തോടെ രേഷ്മ പറഞ്ഞു. അത് ജെറിക്ക് മനസ്സിലാവുകയും ചെയ്തു. ഇതൊരു നടയ്ക്ക് പോവില്ലല്ലോ എന്ന് അവൻ ഓർത്തു. " ആ കുട്ടിയേ ബന്ധപ്പെടാൻ നമ്പറോ മറ്റോ......??? " " അവളുടെ നമ്പർ സ്വിച് ഓഫാണ്. വേറൊന്നും ഞങ്ങൾക്കറിയില്ല. " " അതൊരു നുണയല്ലേ ആർദ്ര.....??? കോളേജിൽ വന്ന നാൾ മുതൽ നിങ്ങൾ ഒരുമിച്ചായിരുന്നില്ലേ.... എന്തിനും ഏതിനും സോജയോടൊപ്പം ഇണ്ടായിരുന്ന നിങ്ങൾക്കുമറിയാവുന്നതല്ലേ ദേവും സോജയും തമ്മിലുള്ള അടുപ്പം..... " " അവര് തമ്മിൽ എന്തോന്നടുപ്പം..... അയാളുടെ കയ്യിലെ വെറുമൊരു കളിപ്പാവ..... അല്ലാതെന്തുവാ അവൾ....."
" അതിനേകുറിച്ചൊന്നും ഞാൻ കൂടുതൽ സംസാരിക്കുന്നില്ല. അവരുടെ പ്രശ്നത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലേണ്ട കാര്യമില്ലല്ലോ..... " " പിന്നെ ഇപ്പോ നിങ്ങളുടെ ഈ വരവിന്റെ ഉദ്ദേശമെന്താണാവോ.....???? " പുച്ഛം നിറഞ്ഞിരുന്നു ആർദ്രയുടെ മുഖം നിറയെ. " എനിക്ക് സോജയുടെ അഡ്രെസ്സോ അല്ലെങ്കിൽ അവളെ ബന്ധപ്പെടാൻ പറ്റുന്ന നമ്പറോ എന്തെങ്കിലുമുണ്ടെങ്കിലൊന്ന് വേണം.... അതിന് വേണ്ടിയാ ഞാൻ നിങ്ങളെ കാത്തുനിന്നത്. " അവന്റെയാ വാക്കുകൾ കേട്ട് ആർദ്രയും രേഷ്മയും പരസ്പരം നോക്കി. " ഞങ്ങൾക്ക് കൂടുതലൊന്നും അറിയില്ല ... സോറി..... " " ഇതൊരു നുണയാണെന്ന് എനിക്കറിയാം ആർദ്ര..... എന്തിനാ അവർക്കിടയിൽ നിങ്ങളിങ്ങനെ ഓവറായി ഇടപെടുന്നത്. അവരുടെ പ്രശ്നങ്ങൾ അവർ തന്നെ തീർക്കട്ടെ......'' " നിങ്ങൾക്ക് നാണം തോന്നുന്നില്ലേ.....
ഒരു പെൺകുട്ടിയുടെ ജീവിതം കൊണ്ട് പന്താടിക്കളിച്ച അയാളെ പോലൊരുത്തന് വേണ്ടി വിടുവേല ചെയ്യാൻ പോകാൻ ഉളുപ്പ് തോന്നുന്നില്ലേ നിങ്ങൾക്ക്......??? " ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു ആർദ്ര. " മൈൻഡ് യുവർ ലാംഗ്വേജ്...... " " ഞാനല്ല മിസ്റ്റർ വാക്കുകൾ ശ്രദ്ധിക്കേണ്ടത്..... നിങ്ങള് പറഞ്ഞതെല്ലാം ശെരിയാണ്. ഞങ്ങൾ പറഞ്ഞത് മുഴുവൻ കള്ളമാ.... സോജയേക്കുറിച്ച് ഒരു വാക്ക് പോലും ഞങ്ങൾ പറഞ്ഞ് നിങ്ങളോ നിങ്ങളുടെ കൂട്ടുകാരനോ അറിയില്ല. ഇനിയും ഞങ്ങളുടെ സോജയുടെ ജീവിതം വച്ച് നാടകം കളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല.... ചെന്ന് പറഞ്ഞേക്ക് കൂട്ടുകാരനോട്..... വിട്ട് തരില്ല ഞങ്ങളിനിയവളെ..... വാ രേഷു...... " ദേഷ്യത്തിൽ പറഞ്ഞിട്ട് രേഷ്മയുടെ കൈക്ക് പിടിച്ചുകൊണ്ട് ആർദ്ര മുന്നോട്ട് നടന്നു. " പ്ലീസ് ഞാൻ പറയുന്നതൊന്ന് കേൾക്ക്...... മാധവ് ഹോസ്പിറ്റലിൽ ആയിരുന്നു. അവനിപ്പോ ശെരിക്കും സോജയേ സ്നേഹിക്കുന്നു. അവളില്ലാതെ അവനെന്തോ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്..... " അവനത് പറഞ്ഞതും ആർദ്ര പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
" നിങ്ങളെന്താ തമാശ പറയുവാണോ..... സ്നേഹിക്കുന്നു പോലും...... അപ്പോ ഇന്നലെ വരെ അയാളുടെ കാമുകിയായിരുന്ന വൈദേഹി വർമയോ....???? രണ്ട് പേരെയും അയാൾ ഒരുമിച്ച് സ്നേഹിക്കുമോ.....???? " ന്യായമായിരുന്ന അവളുടെ ചോദ്യത്തിന് ഒരു മറുപടി നൽകാൻ കഴിയാതെ ജെറി തല കുനിച്ചു. " ഇന്ന് കാലത്ത് അയാൾക്കവളോട് പ്രേമം പൊട്ടി മുളച്ചു പോലും. കഷ്ടം...... നിങ്ങളീ ചെയ്യുന്ന പ്രവർത്തിയുടെ പേര് എന്നെക്കൊണ്ട് പറയിക്കണ്ട...... ഇത്രയും തരം താണ പണിക്ക് നിന്ന് സ്വയം നാറാതെ വേറെന്തെങ്കിലും പണി പോയി നോക്ക് ഹേ.... പിന്നെ കൂട്ടുകാരനോട് ചെന്ന് പറഞ്ഞേക്ക് വീണ്ടും അവളെ അയാളുടെ കയ്യിലെ പാവയാക്കാൻ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ടെന്ന്.... " " ആർദ്ര...... " ജെറി പിന്നിൽ നിന്നും വിളിച്ചിട്ടും അവരിരുവരും അത് മൈൻഡ് പോലും ചെയ്യാതെ ക്ലാസ്സിലേക്ക് പോയി. അതോടെ ആ വാതിലും അടഞ്ഞല്ലോ എന്ന നിരാശയോടെ ജെറി കാറിലേക്ക് കയറി. വണ്ടി സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ഫോണെടുത്ത് ദേവിന്റെ നമ്പറിലേക്ക് വിളിച്ചു.
" എന്തായെടാ .....???? " കാൾ അറ്റൻഡ് ചെയ്തതും ആകാംഷയോ പ്രതീക്ഷയോ ഒക്കെ നിറഞ്ഞ ദേവിന്റെ സ്വരം കാതിൽ വന്നലച്ചു. അവന്റെ സ്വരത്തിലെ ആ പ്രതീക്ഷ തിരിച്ചറിഞ്ഞതും ജെറിക്കെന്തോ വല്ലാത്തൊരു വേദന തോന്നി. പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവനോട് തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നെങ്ങനെ പറയുമെന്നറിയാതെ അവനൊരു നിമിഷം മൗനമായിരുന്നു. " ജെറി...... " " ആഹ് എടാ..... അത്..... അത് നടന്നില്ലെടാ. അവളുമാർക്ക് അവളെക്കുറിച്ച് എല്ലാം അറിയാം. അവർ ഫോൺ വഴി ബന്ധപ്പെടാറുമുണ്ടാകും. പക്ഷേ നീയവളോട് ചെയ്ത തെറ്റിന്റെ മൂർച്ച വളരെ കൂടുതലാണ് മാധു. അതുകൊണ്ട് തന്നെ അവളെ ഇനി നിന്റെ താളത്തിന് തുള്ളാൻ വിട്ട് തരില്ലെന്ന് അവർ തീർത്തു പറഞ്ഞു. അതിലവരെ കുറ്റം പറയാനും കഴിയില്ലല്ലോ ടാ..... സാരമില്ല..... നമുക്കെന്തെങ്കിലുമൊരു വഴി നോക്കാം.
എങ്ങനെയെങ്കിലും സോജയേ കണ്ടുപിടിക്കാം. " ജെറി ആശ്വസിപ്പിക്കും പോലെ പറഞ്ഞു. പക്ഷേ ദേവിന്റെ സകല പ്രതീക്ഷകളും അസ്തമിച്ചിരുന്നു അപ്പോഴേക്കും. അതുകൊണ്ട് തന്നെ അവന്റെ തൊണ്ടക്കുഴിയിൽ നിന്നും ശ്വാസം പോലും പുറത്തേക്ക് വന്നില്ല. കണ്ണുകൾ നീറിപ്പുകയുന്നത് അവനറിഞ്ഞു. നെഞ്ചിൽ ഒരു ഭാരമായി ആ പെണ്ണ് വന്ന് നിറഞ്ഞു. " മ്മ്ഹ്..... നീ വച്ചോ..... " ഫോൺ കട്ട് ചെയ്ത് താഴേക്ക് വച്ച് കസേരയിൽ ചാരിക്കിടന്ന് കണ്ണുകളടക്കുമ്പോൾ അവന്റെ നെഞ്ചമാ പെണ്ണിനെയോർത്ത് വിങ്ങുകയായിരുന്നു. അർധരാത്രിയായിട്ടും വീട്ടിലെത്താതിരുന്ന ദേവിനെ കാത്ത് ലിവിങ് റൂമിൽ തന്നെ ഇരിക്കുകയായിരുന്നു നിഷ. സമയം ഒരുമണിയോടടുത്തിരുന്നെങ്കിലും ഉള്ളിലെ ആധിയുടെ അതിപ്രസരം കൊണ്ട് അവർക്കൊട്ടും തന്നെ ഉറക്കവും വരുന്നുണ്ടായിരുന്നില്ല. ആ നേരത്തിനിടയിൽ പല തവണ അവന്റെ നമ്പറിലേക്ക് വിളിച്ചിരുന്നെങ്കിലും ഫോൺ സ്വിച് ഓഫ് ചെയ്തിരിക്കുന്നുവെന്ന മറുപടിയായിരുന്നു ലഭിച്ചത്. അതവരിലെ ഭയം ഏറ്റിക്കൊണ്ടിരുന്നു. " ഈശ്വരാ ഇവനിതെവിടെ പോയേക്കുവാ..... എന്റെ മോനെ കാത്തോണേ കൃഷ്ണാ..... " അവർ മനമുരുകി പ്രാർഥിച്ചു...... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.