ആരാധികേ: ഭാഗം 19

രചന: അഭിരാമി ആമി
" നീയല്ലേ സോജാ പറഞ്ഞത് എനിക്ക് വേണ്ടി എന്തും തരുമെന്ന്....??? എനിക്ക്....... എനിക്കിപ്പോ വേണ്ടത്...... നിന്നെയാ സോജാ..... നിന്നെ മാത്രം..... തരില്ലേ നീയെനിക്ക് നിന്നെ.....???? " വാതിൽ തുറന്നതും ഉടലിനെയൊരുടുമ്പിനെപ്പോലെ ഇറുകെപ്പിടിച്ചുകൊണ്ട് കുഴഞ്ഞ സ്വരത്തിൽ ചോദിച്ചവനെയാണ് കണ്ടത്. അവനപ്പോൾ നന്നേ മദ്യപിച്ചിരുന്നുവെന്ന് ആ മിഴികൾ വിളിച്ചോതി. വായിൽ നിന്നും പരന്ന വിലകൂടിയ മദ്യത്തിന്റെ തീക്ഷണഗന്ധം അവളുടെ തല മരവിപ്പിച്ചുവെങ്കിലും അവളൊന്ന് ചലിക്കുക പോലും ചെയ്തില്ല. എന്തിനേറെപ്പറയുന്നു ആ മിഴികൾ പോലുമൊന്ന് പിടഞ്ഞില്ല. അത്രനേരം പോലും അവനെ കാണാതിരിക്കാൻ ആ പെണ്ണിന് കഴിയുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ഇടുപ്പിലെ പിടി വല്ലാണ്ട് മുറുകിപ്പോയിരുന്നു. മുഖമവളോട് അടുത്തടുത്ത് വന്നു.... മിഴികൾ അവളിലെന്തൊക്കെയോ തിരഞ്ഞു.... നോക്കി നിൽക്കേ തന്നെ അവന്റെ ശരീരം വല്ലാതെ ചൂട് പിടിക്കുന്നതവളറിഞ്ഞു.
അണിവയറും നിതംബവുമെല്ലാം അവന്റെ വിരലുകളാൽ കശക്കിഞെരിക്കപ്പെടുന്നത് വല്ലാത്തൊരുന്മാദത്തോടവൾ മനസ്സിലാക്കി. " ദേവ്...... " വികാരങ്ങൾ വേലിക്കെട്ടുകൾ തകർത്ത ഏതോ ഒരു നിമിഷത്തിൽ അവളറിയാതെ വിളിച്ചുപോയി. ഉടൻ തന്നെ അരുതാത്തതെന്തോ ചെയ്തത് പോലെ അവളാ കീഴ്ചുണ്ടിനെ അമർത്തിക്കടിച്ച് വികാരങ്ങളെയേതൊ അജ്ഞാതമായ തുരുത്തിൽ തളച്ചിടാൻ ശ്രമിച്ചു. പക്ഷേ അവനവളുടെയാ വിങ്ങിയ സ്വരമൊക്കെയും ഒരു ലഹരിയായിരുന്നു. അതിന്റെ മൂർച്ചയേറും തോറും അവനിലും ഉണർവ്വുണ്ടായിക്കൊണ്ടേയിരുന്നു. അവളുടെ മൗനം സമ്മതമായെടുത്ത് ആ ഇളം മേനി കശക്കിയുടയ്ക്കുമ്പോൾ വന്റെ അധരങ്ങൾ അവളെ നനച്ചുകൊണ്ടേയിരുന്നു. ഒടുവിലവളെ കോരിയെടുത്ത് ഹോട്ടൽ മുറിയുടെ ശീതളിമ നിറഞ്ഞ പതുപതുത്ത കിടക്കയിലേക്കേറിയുമ്പോൾ ആ തുടുത്ത മേനിയിലേക്ക് ആഴ്ന്നിറങ്ങാൻ അവൻ വ്യഗ്രപ്പെട്ടുപോയി.
" ദേവ്..... " കിടന്നകിടപ്പിൽ മിഴികൾ തുറക്കാതെ തന്നെ ഏതോ നഷ്ടബോധത്താലെന്ന പോലെ അവൾ വിളിച്ചു. ആ വിളിയുടെ ആഴമളന്നത് പോലെ ഒരു നിമിഷം പോലും പാഴാക്കാതെ ദേവ് അവളിലേക്ക് ചാഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരുടെയും സീൽക്കാരങ്ങൾ കൊണ്ട് ആ മുറി നിറഞ്ഞു. അവയോരൊന്നും ആ നാലുചുവരുകളിൽ ചെന്നലച്ച് തകർന്നുവീണുകൊണ്ടിരുന്നു. ************- പുലർച്ചെ ഏകദേശം നാലുമണിയോട് കൂടി ആദ്യം ഉറക്കമുണർന്നത് സോജയായിരുന്നു. തലേ രാത്രിയുടെ ആലസ്യം മുറ്റിയ മിഴികൾ തുറക്കാൻ വല്ലാതെ വിസമ്മതിച്ചിരുന്നു. ദേഹമെവിടൊക്കെയോ വിങ്ങി നീറുന്നു. നനവുകൾ അവശേഷിക്കും പോലെ..... അടിവയറുവരെ നീളുന്ന സുഖമുള്ളൊരു നൊമ്പരം..... എണീക്കാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി.
അപ്പോഴായിരുന്നു തന്നെ അമർത്തിപ്പിടിച്ചിരിക്കുന്ന ആ ഭാരം അവൾ ശ്രദ്ധിച്ചത്. " ദേവ്..... " തന്നിലമർന്നൊരു കൊച്ചുകുഞ്ഞിനെപ്പോലെ ഉറങ്ങിക്കിടന്നിരുന്നവനെയവൾ വാത്സല്യത്തോടെ നോക്കി. നെറ്റിയിലേക്ക് വീണുകിടന്നിരുന്ന മുടിയിഴകൾ പതിയെ മാടിയൊതുക്കി ആ വിരിഞ്ഞ നെറ്റിയിൽ മൃദുവായ് ചുണ്ടുകളമർത്തി. വീണ്ടും കണ്ണുകളടഞ്ഞു പോകുമ്പോൾ നിർവൃതിയുടെ കൊടുമുടി കീഴടക്കിയിരുന്നു അവൾ. " സോജാ...... " പിന്നീട് ആ വിളിയായിരുന്നു അവളെ നിദ്രയിൽ നിന്നും ഉണർത്തിയത്. കണ്ണ് തുറക്കുമ്പോൾ ആദ്യം കണ്ടത് ആ മുഖമായിരുന്നു. ആ മിഴികൾ ചുവന്ന് കലങ്ങിയിരുന്നു. മുഖമാകെ ചെയ്തുപോയ തെറ്റിനെയോർത്തുള്ള വിവശത നിറഞ്ഞിരുന്നു. " സോജ ഞാൻ...... " അവനെന്തോ പറയാനാഞ്ഞു. ഞൊടിയിൽ ചാടിയെണീറ്റ് ആ വായ കൈകളാൽ മൂടുമ്പോൾ അവളുടെ ഹൃദയം തുള്ളിത്തുളുമ്പുകയായിരുന്നു. പക്ഷേ മുഖത്ത് ആവോളം വെറുപ്പ് നിറയ്ക്കാനവൾ വൃദാ ശ്രമിച്ചുകൊണ്ടിരുന്നു.
" മിണ്ടരുത് ദേവ് നീ...... നിനക്ക് വേണ്ടി വേഷം കെട്ടിയാടുമ്പോഴും ഇങ്ങനെയൊരു മുഖം നിനക്കുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം തകർത്തില്ലേ നീ...... പൊക്കോ..... പൊക്കോ നീ...... ഇനിയെന്റെ കണ്മുന്നിൽ പോലും നിന്നെ കണ്ടുപോകരുത്. " ഇല്ലാത്ത ദേഷ്യം വാക്കുകളിൽ ആവാഹിച്ചുകൊണ്ട് പറഞ്ഞിട്ട് അവൻ വലിച്ചെറിഞ്ഞ പുതപ്പ് വലിച്ചെടുത്ത് ദേഹം പുതച്ചുകൊണ്ട് ബാത്‌റൂമിലേക്ക് പാഞ്ഞു. അപ്പോഴും ബെഡിൽ തളർന്നിരിക്കുന്നവനെ കണ്ടില്ലെന്ന് നടിച്ച് വാതിൽ വലിച്ചടയ്ക്കുമ്പോൾ ഉള്ള് പൊള്ളുകയായിരുന്നു. " നീ..... നീയെന്റെയല്ലേ.... " എന്ന് പറഞ്ഞ് അവനെ മാറോട് ചേർത്തമർത്താൻ നെഞ്ചും കൈകളും തരിച്ചു. പക്ഷേ വയ്യല്ലോ...... അവൻ..... അവനെന്റെ അല്ലല്ലോ..... അവനവൾക്കുള്ളതാണ്. അവന്റെ പ്രണയം അവളാണ്. അവളിലാണ് അവന്റെ ജീവൻ പോലുമിരിക്കുന്നത്.
അതുകൊണ്ടല്ലേ തനിക്കിങ്ങനൊരു വേഷം കെട്ടേണ്ടതായിപ്പോലും വന്നത്. ഒരു തരത്തിൽ പറഞ്ഞാൽ അവനവളെ തിരിച്ചുപിടിക്കാനുള്ള ഒരു ബലിയാട് മല്ലേ താൻ....??? അതേ..... പക്ഷേ...... പക്ഷേ അതിലും ഒരു ലഹരിയുണ്ട്. ദിവസങ്ങൾ മാത്രം ആയുസ്സുള്ള ദേവ് മാധവിന്റെ പ്രണയിനിയായില്ലേ ഞാൻ..... വെള്ളിവെളിച്ചത്തിനപ്പുറം നിന്ന് കണ്ടിട്ട് മാത്രമുള്ളവന്റെ ചാരത്ത് നിന്നില്ലേ ഞാൻ...... അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് നിന്ന് മറ്റുള്ളവരെ അസൂയപ്പെടുത്തിയില്ലേ.... ഇപ്പൊ..... ഇപ്പൊ..... അവനെ ആത്മാവിലും ഉടലിലും ഒരുപോലെ പേറിയില്ലേ..... അവന്റെ വിയർപ്പിൽ ഉരുകിയില്ലാതെയായില്ലേ....... " മതി...... ഇത്രയൊക്കെ മതി..... ഇനിയൊന്നും വേണ്ടാ..... പൊക്കോട്ടെ..... ഇല്ലെങ്കിൽ ആർക്കും കൊടുക്കില്ലെന്ന് ഞാനങ്ങ് തീരുമാനിച്ച് പോകും. " ബാത്‌റൂമിന്റെ ഡോറിൽ ചാരിനിന്ന് വിങ്ങലമർത്തി കരയുമ്പോൾ ഓർത്തു. അതിനിടയിൽ ബെഡ്റൂമിന്റെ വാതിൽ തുറന്നടയുന്നത് കേട്ടു. ആള് പോയിരിക്കുന്നു.....
ഒന്നൂടി ചെല്ലണോ..... ഒരിക്കൽക്കൂടി.... ഒരിക്കൽ കൂടി മാത്രമൊന്ന് കാണാൻ..... വെറുതേ ആ നെഞ്ചിൽ വീണോന്ന് നെഞ്ചുലഞ്ഞു കരയാൻ.... വേണോ.....??? വേണ്ട..... പൊയ്ക്കോട്ടേ...... ചുവരിലൂടൂർന്ന് നനഞ്ഞ തറയിലേക്ക് പടഞ്ഞുവീഴുമ്പോൾ സ്വയം പിടിച്ചുനിർത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് കാർ പാഞ്ഞുപോയി. അതോടെ സർവ്വതും മറന്ന് തല തല്ലി കരയുമ്പോൾ ആ പെണ്ണിന്റെ ചങ്ക് പൊള്ളിയടരുന്നുണ്ടായിരുന്നു. ************** " മാധു നീയിതുവരെ എവിടെയാരുന്നു....??? " സമയം മൂന്ന് കഴിഞ്ഞിരുന്നെങ്കിലും ആ നേരവും നിദ്ര വെടിഞ്ഞ് മകനെ കാത്തിരുന്നിരുന്ന നിഷ ചോദിച്ചു. ആ സമയത്ത് അവരെയവിടെ ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ടാവാം അവന്റെ കാലുകളൊരുനിമിഷം നിശ്ചലമായി. " അഹ്..... അമ്മ കിടന്നില്ലാരുന്നോ.....? " " നീ കുടിച്ചിട്ടുണ്ടോ മാധു.....??? ഇതുവരെ നീയെവിടാരുന്നു.....??? " അവൻ ചോദിച്ചതിന് മറുപടി പറയാതെ നിഷയിൽ നിന്നും വന്ന മറുചോദ്യം കേൾക്കെ ദേവിന്റെ മുഖം കുനിഞ്ഞുപോയി.
" അത്...... അതമ്മേ ഒരു പാർട്ടിയുണ്ടായിരുന്നു..... അതാ ഞാൻ..... " അവൻ വിക്കി. " മതി ...... ഇനി നിന്ന് വിയർക്കണ്ട. നീയെന്തെങ്കിലും ചെയ്യ്. ഇതുവരെ കാണാതെ നെഞ്ചുനീറി ഇരിക്കുവാരുന്നു ബാക്കിയുള്ളോര്. എന്നിട്ടവനോ...... കണ്ട കള്ള് പാർട്ടിയിൽ കൂത്താടി നടന്നിട്ട് വന്നേക്കുന്നു. അല്ലേലും മക്കൾ തന്നോളമായാൽ പിന്നെ ആരെ ഭയക്കാനാ..... ചെന്ന് കിടന്നുറങ്ങാൻ നോക്ക്. " ദേഷ്യത്തോടെ മുറിയിലേക്ക് നടക്കുമ്പോൾ അവർ പറഞ്ഞു. പിന്നെ യാതൊരു ദയയും കൂടാതെ വാതിൽ വലിച്ചടച്ചു. " എനിക്ക്....... എനിക്ക് പറ്റാഞ്ഞിട്ടാ അമ്മേ..... തെറ്റ്...... തെറ്റ് പറ്റിപ്പോയെനിക്ക്..... അവളെ ഞാൻ...... " നെഞ്ചിലെ വേവ് സഹിക്കാൻ കഴിയാതെ അവൻ വിങ്ങിക്കരഞ്ഞു. പിന്നെ വേച്ചുവേച്ച് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി.
മുറിയിലെത്തി ബെഡിലേക്ക് വീണിട്ടും ചങ്ക് പിടയുക തന്നെയായിരുന്നു. അത്ര നാളും പ്രിയമോടെ മാത്രം നോക്കിയിരുന്ന ചുവരിലെ ചിത്രം കാണവേ വീണ്ടും നെഞ്ച് നീറി. എന്തോ ആ മുഖം കാണാൻ പോലും തോന്നുന്നില്ല. ആ മുഖത്തേക്ക് നോക്കുമ്പോഴൊക്കെ വൈദേഹിക്ക് പകരം സോജയുടെ കലങ്ങിയ മിഴികൾ മാത്രമായിരുന്നു മുന്നിൽ തെളിഞ്ഞുകൊണ്ടിരുന്നത്. നെഞ്ച് വിണ്ടുകീറും പോലെ. " ഒറ്റ രാത്രികൊണ്ട് എല്ലാം തകർത്തില്ലേ നീ...... പൊക്കോ..... പൊക്കോ നീ...... ഇനിയെന്റെ കണ്മുന്നിൽ പോലും നിന്നെ കണ്ടുപോകരുത്. " അവളുടെ വാക്കുകൾ ഹൃദയത്തിൽ കുപ്പിച്ചീളുകൾ പോലെ തറഞ്ഞുകയറി. " എനിക്ക്...... എനിക്കിതെന്ത് പറ്റി ദൈവമേ...... സോജയോട് ചെയ്തുപോയ തെറ്റിന് എന്ത് പ്രായശ്ചിതം ചെയ്യും ഞാൻ......???? " മുടി വലിച്ചുപിന്നി അവൻ പൊട്ടിക്കരഞ്ഞു..... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.