ആരാധികേ: ഭാഗം 23

aradhika abhirami

രചന: അഭിരാമി ആമി

" നീ...... നീയത്രമേൽ എന്നേ വെറുത്തുപോയൊ സോജാ....???? പ്ലീസ്....... ഒന്ന്..... ഒരു പ്രാവശ്യം മാത്രമൊന്ന് ഫോണെടുക്ക് സോജാ..... എനിക്ക് പറയാനുള്ളത് നീയൊന്ന് കേൾക്ക്..... " ബെഡിലിരുന്ന് അവൻ പൊട്ടിക്കരഞ്ഞു. ഒരിക്കൽ കൂടി സോജയുടെ നമ്പറിലേക്ക് വിളിച്ച് നോക്കിയിട്ടും ഫലം കാണാതെ വന്നപ്പോൾ അവൻ ധൃതിയിൽ എണീറ്റ് ഫ്രഷാവനായി പോയി. ഷവറിൽ നിന്നും വീണുകൊണ്ടിരുന്ന കുളിർ ജലത്തിന് പോലും എരിഞ്ഞുകൊണ്ടിരുന്ന അവന്റെ ഹൃദയത്തിലെ താപമകറ്റാൻ കഴിഞ്ഞില്ല. അപ്പോഴൊക്കെയും അവന്റെ മുന്നിൽ അവളുടെ മുഖം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനിടയിൽ വൈദേഹി എന്നൊരു ചിന്ത പോലുമമവനിലേക്ക് വന്നതേയില്ല. " മാധു........നീയെങ്ങോട്ടാ ഇത്ര ധൃതിയിൽ. ഒന്നും കഴിക്കണ്ടെ നിനക്ക്.....???? " ധൃതിയിൽ പുറത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും നിഷ വിളിച്ചു.

" ഞാൻ...... ഞാനൊന്ന് പോയിട്ട് വരാം അമ്മേ.... അത്യാവശ്യമായി ഒരാളേ കാണാനുണ്ട്.....???? " " മാധൂ...... " പിന്നെയും അമ്മയിൽ നിന്നും വിളി കേട്ടതും അവൻ അസ്വസ്ഥതയോടെ തിരിഞ്ഞു നിന്നു " എന്താമ്മേ...... ഞാനുടനെ വരാമെന്ന് പറഞ്ഞില്ലേ.... പിന്നെന്തിനാ ഇങ്ങനെ പിന്നീന്ന് വിളിക്കുന്നത്....??? '' " നിനക്കെന്തെങ്കിലും വിഷമമുണ്ടോ മാധു......??? " " എനിക്കെന്ത് വിഷമം......???? അമ്മയിതെന്തൊക്കെയാ ഈ ചോദിക്കുന്നേ.....??? " ഒരുപക്ഷേ അവരുടെ മുഖത്തേക്ക് നോക്കിയാൽ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ മറ്റെവിടേക്കൊക്കെയോ നോട്ടം പാറിച്ചുകൊണ്ടായിരുന്നു അവന്റെ ചോദ്യം. " അല്ല പതിവില്ലാത്ത കാര്യങ്ങളൊക്കെയാ നിന്നിൽ നിന്നുമുണ്ടാകുന്നത്. അതുകൊണ്ട് ചോദിച്ചതാ ഞാൻ.... " " എന്റമ്മേ ഞാൻ പറഞ്ഞില്ലേ ഇന്നലെ ഒരു പാർട്ടി ഉണ്ടായിരുന്നു. ഒഴിവാക്കാൻ പറ്റിയില്ല. അതുകൊണ്ട അങ്ങനെ...... അല്ലാതെ അമ്മ കരുതും പോലെ ഒന്നുല്ല..... " അവൻ മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴും നിഷയുടെ കണ്ണുകൾ മകന്റെ ഓരോ ചലനങ്ങളിലൂടെയും ഒഴുകി നടക്കുകയായിരുന്നു. " അത് മാത്രല്ല മാധു ഞാൻ പറഞ്ഞത്..... കൊച്ചിലെ മുതലേ നിന്റെ കാര്യങ്ങളൊക്കെ നീ സ്വയം ചെയ്തോളുമായിരുന്നു. അതുകൊണ്ട് തന്നെ ആ കാര്യങ്ങളിലൊന്നും എനിക്കൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അത് മാത്രമല്ല ഡ്രസ്സിങ്ങിലൊക്കെ നീ അന്ന് മുതലേ വല്ലാത്ത പെർഫെക്ട് ആയിരുന്നു. ഡ്രസ്സ്‌ അയൺ ചെയ്യാതെ നീ ഇടാറെയുണ്ടായിരുന്നില്ല. എത്രയൊക്കെ തിരക്കായിരുന്നാലും ആ കാര്യത്തിലൊന്നും നീയൊരിക്കലും വീഴ്ച വരുത്തിയിട്ടില്ലായിരുന്നു. എന്നിട്ട് ഇന്ന് നിന്നെയിങ്ങനെ കാണുമ്പോൾ എനിക്കെന്തോ മനസ്സിലെന്തൊക്കെയോ..... " നിഷയുടെ വാക്കുകൾ കേട്ട് നിൽക്കുമ്പോൾ ദേവൊരു ഞെട്ടലോടെ അവരെയും പിന്നാലെ സ്വന്തം ശരീരത്തിലേക്കും നോക്കി. അപ്പോഴാണ് പതിവിന് വിപരീതമായി അയൺ ചെയ്യാത്ത അതിലുപരി തനിക്കൊട്ടും ഇഷ്ടമല്ലാത്ത ഒരു ഷർട്ടാണ് താൻ ധരിച്ചിരിക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചത്. അതോടെ നിഷയുടെ മുന്നിൽ നിൽക്കാനെന്തോ വിഷമം പോലെ തോന്നിയ അവനൊന്ന് പതറി.

" അ..... അത്.... അതമ്മേ...... ഞാൻ..... പെട്ടന്ന്..... ധൃതിയിൽ ഇറങ്ങിയപ്പോ ശ്രദ്ധിച്ചില്ല. " അവൻ വാക്കുകൾക്കായി പരതി. " മ്മ്ഹ്..... സാരമില്ല. മാധൂ...... നിനക്ക് എന്ത് വിഷമം ഉണ്ടേലും അമ്മയോട് പറയണം കേട്ടോ.... എന്റെ മോന് ആരുമില്ലെങ്കിലും എപ്പോഴും അമ്മയുണ്ടാവും. " അവർ പറഞ്ഞതും ദേവ് മുന്നോട്ടാഞ്ഞവരെ കെട്ടിപ്പിടിച്ച് ആ കവിളിലൊന്ന് ചുണ്ടമർത്തി. " ഞാൻ പോയിട്ട് വരാമമ്മേ.... " " മ്മ്ഹ്.... " അവർ നോക്കി നിക്കെ തന്നെ ദേവിന്റെ കാർ പുറത്തേക്ക് പാഞ്ഞുപോയി. " തല്ക്കാലം എനിക്കമ്മയോട് ഒന്നും പറയാൻ നിവർത്തിയില്ലമ്മേ. പക്ഷേ വൈകാതെ എല്ലാം ഞാനമ്മയോട് പറയും. അതിന് മുൻപ് എനിക്കറിയേണ്ടത് അവളുടെ സമ്മതമാണ്. അത് കിട്ടും വരെ..... അവളുടെ ശരീരത്തിനൊപ്പം ആ മനസും പൂർണമായി എനിക്ക് സ്വന്തമാകും വരെ എനിക്ക് ആരോടും ഒന്നും പറയാൻ കഴിയില്ല. അതിന് ശേഷം ഞാൻ വരും അമ്മയുടെ മുന്നിലേക്ക്. അപ്പോ..... അപ്പോ എന്റെ കൂടെ എന്റെ സോജയും ഉണ്ടാകും...... "

ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഒരു കൈ കൊണ്ട് താടി രോമങ്ങൾക്കിടയിൽ പരതിക്കൊണ്ട്‌ അവനോർത്തു. ************** മേരി മാതാ കോളേജിന്റെ ഗേറ്റിന്റെ മുന്നിൽ കാർ നിർത്തി ആരെയോ കാത്തിരിക്കുമ്പോഴും ദേവിന്റെ ഉള്ളം തുടി കൊട്ടുകയായിരുന്നു. " ഒന്ന് വന്നൂടെ ഇവൾക്ക്..... അതോ..... ഇന്നിനി അവൾ കോളേജിൽ വരില്ലായിരിക്കുമോ...." അവൻ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ഒപ്പം ഉള്ളിലെ ടെൻഷന്റെ തെളിവെന്നപോലെ ആ വിരലുകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ടേയിരുന്നു. " പാവം ഇന്നലെ ഞാനവളെയൊരുപാട് നോവിച്ചു..... ഇപ്പൊ ആ മനസും ശരീരവും ഒരുപോലെ വേദനിക്കുവായിരിക്കില്ലേ ദൈവമേ..... ഒന്ന് വന്നിരുന്നെങ്കിൽ..... ഒന്ന് കണ്ടിരുന്നെങ്കിൽ..... ഒന്ന് വാരിപ്പുണർന്ന് അവളോടൊന്ന് മാപ്പ് പറയാമായിരുന്നു. എനിക്ക് ..... എനിക്കിനിയവളില്ലാതെ വയ്യെന്ന് പറയാമായിരുന്നു. " അതോർക്കുമ്പോൾ അതുവരെയുണ്ടായിരുന്ന സകല നൊമ്പരങ്ങളും മറന്ന് അവന്റെ ചുണ്ടുകൾ വിടർന്നു. ഹൃദയം തുള്ളിതുളുമ്പി..

അപ്പോഴെല്ലാം അവന്റെ കണ്ണുകൾ കാറിന്റെ മിററിൽ കൂടി പിന്നിലെ റോഡിലേക്ക് തന്നെ നീണ്ടുപോയ്‌ക്കൊണ്ടേയിരുന്നു. 💞 അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..... 💞 ആ കാത്തിരുപ്പിനിടയിലായിരുന്നു പെട്ടന്ന് കാറിന്റെ ഡാഷ് ബോഡിൽ കിടന്നിരുന്ന അവന്റെ ഫോൺ റിങ് ചെയ്തത്. വീണ്ടും ജെറി തന്നെയായിരുന്നു. ആ കാൾ കണ്ടതും പെട്ടന്ന് തന്റെ മനസ് വീണ്ടും പിടി വിട്ട് പോകും പോലെ അവന് തോന്നി. " ഹ്..... ഹലോ..... " " എടാ പുല്ലേ നീയിതെവിടെപ്പോയിക്കിടക്കുവാ.....???? നിന്നോട് ഞാൻ പറഞ്ഞതല്ലേ വൈദേഹി ഇവിടെ കാത്തിരിക്കുവാ നിന്നോട് പെട്ടന്ന് വരാൻ. എന്നിട്ട് നീയിതെവിടാ.....???? " ഫോണെടുത്തതും ജെറി ഒച്ചവച്ചു. " ആ എനിക്ക് തല്ക്കാലം ഇപ്പൊ അങ്ങോട്ട് വരാൻ പറ്റില്ലെടാ..... അത്യാവശ്യമായ് ഒരാളേ കാണാൻ വരേണ്ടി വന്നു.

" അവൻ പെട്ടന്ന് വായിൽ വന്നൊരു കള്ളം പറയുമ്പോൾ ഫോണിൽ കൂടി ജെറിയുടെ കടപ്പല്ല് ഞെരിയുന്നത് കേൾക്കാമായിരുന്നു. " എടാ പക്ഷേ വൈദേഹി..... " " ആ അവളോട് ഞാൻ പിന്നെ കണ്ടോളാമെന്ന് പറ. എന്തായാലും എനിക്കിപ്പോ അങ്ങോട്ട് വരാൻ പറ്റില്ല. " അവൻ തീർത്തുപറഞ്ഞു. " എടാ മാധു ഇത് തീക്കളിയാ..... നിനക്കറിയാലോ എങ്ങനാ അവളെയൊന്ന് പറഞ്ഞ് മനസ്സിലാക്കിയതെന്ന്. എന്നിട്ട് നീ വീണ്ടും ഒരുമാതിരി കോപ്പിലെ പരിപാടി കാണിക്കരുത്. അവളാണേൽ ഇപ്പൊ തന്നെ ഇവിടെകിടന്ന് പൊടിച്ചുവാരുന്നുണ്ട്. ഇനിയും അവള് പിണങ്ങിപ്പോയാൽ ഇടനില നിൽക്കാൻ എന്നേ വിളിച്ചേക്കരുത്. " ജെറിയത് പറഞ്ഞിട്ടും ദേവിന് കുലുക്കമൊന്നുമുണ്ടായിരുന്നില്ല. " ആഹ് പോണേൽ പോട്ടെ...... നീ വച്ചോ എനിക്ക് മീറ്റിങ്ങിന് ടൈമായി. " പെട്ടന്ന് റോഡിന്റെ അങ്ങേത്തലക്കലായി ഒരു പെൺകുട്ടിയുടെ തലവെട്ടം കണ്ടതും പറഞ്ഞിട്ട് ധൃതിയിൽ ഫോൺ കട്ട് ചെയ്യുമ്പോൾ ദേവിന്റെ കണ്ണുകൾ തിളങ്ങിയിരുന്നു.

അവൻ ആവേശത്തോടെ അവളുടെ പിന്നിലേക്ക് നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. അവളുടെ ഒപ്പം താൻ കാത്തിരുന്ന ആള് മാത്രം ഉണ്ടായിരുന്നില്ല. " ആർദ്ര......" ആ പെൺകുട്ടി കാറിന്റെ അരികിലെത്തിയതും അവൻ വിളിച്ചു. പെട്ടന്ന് അവൾ കുനിഞ്ഞകത്തേക്ക് നോക്കി. ഉള്ളിലിരിക്കുന്ന ആളെ കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതത്തിൽ വികസിച്ചു. ആ ഭാവത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു അവനെയവിടെ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്ന് . " സാറെന്താ ഇവിടെ.....??? " അവളുടെ ചോദ്യത്തിൽ പോലും അത്ഭുതം കൂറി. " ആഹ്..... തന്റെ ഫ്രണ്ട് എവിടെ .... എന്റെ ഫാൻ.....??? "

കഴിവതും തന്റെ ഇമോഷൻസിനെ നിയന്ത്രിച്ച് കൂളായി അവൻ ചോദിച്ചു. " ആഹ് അവൾ ഇന്ന് രാവിലെ തന്നെ വീട്ടിലേക്ക് പോയി. " " ഏഹ്..... പോയൊ എന്താ പെട്ടന്ന്.....??? " നെഞ്ചിലൊരു ഭാരം തൂങ്ങിയത് പോലെ തോന്നിയ അവൻ ഇടറിയ സ്വരത്തിൽ ചോദിച്ചു. " അറിയില്ല..... ഇന്നലെ ഞങ്ങളാരും വീട്ടിൽ ഉണ്ടായിരുന്നില്ല രാത്രി. ഫെസ്റ്റ് കാണാൻ പോയിരുന്നു. തിരിച്ചുവന്നപ്പോൾ വെളുപ്പിനായി. അപ്പോ അവള് പോകാൻ റെഡിയായി നിക്കുവാരുന്നു. എട്ടുമണിടെ ട്രെയിനിൽ പോവുകേം ചെയ്തു. " അവൾ പറഞ്ഞത് കേട്ട് നിൽക്കുമ്പോൾ എന്തൊക്കെയോ എന്നന്നേക്കുമായി നഷ്ടമാകും പോലെ തോന്നിയ ദേവ് ആകെ തകർന്ന് പോയിരുന്നു. ( ദൈവമേ..... അവളെ നീ എന്നിൽ നിന്നും തട്ടിപ്പറിക്കുകയാണോ....??? ) അവന്റെ നെഞ്ച് വിങ്ങി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story