ആരാധികേ: ഭാഗം 31

aradhika abhirami

രചന: അഭിരാമി ആമി

" അഴാതമ്മാ..... " ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ ഇരുന്ന് ചങ്ക് പൊട്ടി നിലവിളിക്കുകയായിരുന്ന മകളേ ബലമായി ചേർത്ത് പിടിച്ചുകൊണ്ട് വെങ്കി പറഞ്ഞു. പദ്മയാണെങ്കിൽ ഒരു നോക്കുകൊണ്ട് പോലും അവളെയൊന്നാശ്വസിപ്പിക്കാൻ ശ്രമിച്ചതേയില്ല. കാരണം എന്തെങ്കിലുമൊന്ന് പറഞ്ഞാൽ ഉള്ളിലെ വേദന മുഴുവനും ഒരു പെരുമഴ പോലെ പെയ്തിറങ്ങുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അതൊരുപക്ഷേ സോജയെ കൂടുതൽ തകർക്കുമെന്നും അവർ ഭയന്നിരുന്നു. അതുകൊണ്ട് തന്നെ അവരൊന്ന് ചലിക്കുക പോലും ചെയ്യാതെ അങ്ങനിരുന്നു. 💞 കുളിച്ചിറങ്ങി റൂമിലേക്ക് വന്നിട്ടും ഇനിയെന്തെന്ന കാര്യത്തിൽ ഒരു രൂപവുമില്ലായിരുന്നു നിഷയ്ക്ക്. ഭ്രാന്ത്‌ പിടിച്ചത് പോലെ എന്തൊക്കെയൊ ചെയ്തു കൂട്ടി. ആർക്കൊക്കെയൊ വേണ്ടി മറ്റാരെയൊക്കെയൊ കരയിച്ചു. പക്ഷേ ഇപ്പൊ...... ആ ചിന്തയിൽ അവർ വല്ലാതെ തളർന്നിട്ടെന്ന പോൽ ബെഡിൽ കുഴഞ്ഞിരുന്നു.

ഈ സമയം തൊട്ടപ്പുറത്തെ മുറിയിൽ അമ്മയുടെ മാറ്റത്തിന്റെ കാരണം തിരയുകയായിരുന്നു ദേവ് മാധവ്. നിമിഷങ്ങൾക്ക് മുൻപ് അവർ പറഞ്ഞ ഓരോ വാക്കുകളും ഹൃദയത്തെ കീറിമുറിക്കുന്നതവനറിഞ്ഞു. " എനിക്കിത്ര നൊന്തെങ്കിൽ ആ നേരം എന്റെ പെണ്ണെത്ര നീറിയിരിക്കും ദൈവമേ..... അവൾ... അവളെന്നെ ശപിച്ചു പോയി കാണും....തനിക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ഇങ്ങനൊരുത്തനെ അവൾ വെറുത്തുപോയിക്കാണും..... " ഹൃദയം മുറിഞ്ഞുള്ള വേദനയാലും അപമാന ഭാരത്താലും അവൻ കണ്ണുകൾ മുറുകെ പൂട്ടി. 💞 വീടെത്തിയതും ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ പദ്മ കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് കയറി. " വാ മോളെ..... " വെങ്കിടി സോജയെയും കൂട്ടി ഇറങ്ങി. അപ്പോഴേക്കും പദ്മ വാതിൽ തുറന്നകത്തേക്ക് കയറിയിരുന്നു. പിന്നാലെ തന്നെ അച്ഛനും മകളും കയറി. അകത്തളത്തിലേക്ക് കയറിയതും വെങ്കിടിയുടെ പിടി വിടുവിച്ച് സോജ പൊട്ടിക്കരഞ്ഞുകൊണ്ട് മുകളിലേക്കോടി. " മോ..... "

വെങ്കിടി വിളിക്കും മുൻപ് തന്നെ കൈത്തണ്ടയിലൊരു നനുത്ത കൈത്തലം പിടിമുറുക്കിയിരുന്നു. " പദ്മ...... " " ഇപ്പൊ അവക്കിട്ടേ പോഹാതിങ്കേ..... " ഭർത്താവിനെ തടഞ്ഞുകൊണ്ട് പറയുമ്പോൾ ആ സ്ത്രീയുടെ സ്വരം വല്ലാതെ നേരത്തിരുന്നു. മിഴികൾ ഈറനണിഞ്ഞിരുന്നു. " നീ എന്ന പദ്മ നമ്മ ജാനിക്കിട്ടേ എതുവും പേസാതിപ്പടി....??? ഉനക്ക്.... ഉനക്കവ മേലെ കോപം ഇരുക്കിറതാ.....???? " " എന്നങ്കേ.... അപ്പടിയേതും ചൊല്ലാത്..... എനക്കവമേലെ എതുവുമില്ലെയ്‌..... ആനാ..... എനക്ക് ഭയമാർക്ക്..... ഏൻ കുഴന്തയെ ഒന്ന്..... ഒന്ന് സമാധാനിപ്പിക്കാൻ പോലും എനിക്ക് ഭയമാർക്ക്..... ചിലപ്പോൾ ഞാൻ..... എനിക്കറിയില്ല എന്റെ കുഞ്ഞിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന്. " പദ്മയൊരു പൊട്ടിക്കരച്ചിലോടെ വെങ്കിയുടെ നെഞ്ചിലേക്ക് ചാഞ്ഞു. അയാളും കരയുക തന്നെയായിരുന്നു അപ്പോൾ.

" ഒത്തിരി നൊന്ത് കാണില്ലേ നമ്മുടെ മോൾക്ക്.... എന്നാലും..... എന്നാലും ഇതിനിടയ്ക്ക് എന്താ സംഭവിച്ചത്......??? " " എനക്ക് ഒന്നുമേ തെരിയാത് പദ്മ..... ആനാ.... ഒന്നുറപ്പാ നമ്മളറിയാത്ത എന്തൊക്കെയൊ കുരുക്കുകൾ ഉണ്ട് ഇതിൽ. എല്ലാം നമ്മുടെ തെറ്റാണ്..... ഇത്രയും വലിയൊരു സിനിമാ നടൻ നമ്മുടെ ജാനിയെ പെണ്ണ് കാണാൻ വന്നിട്ടും അവർ തമ്മിൽ പരിചയമുണ്ടായിരുന്നെന്ന് പറഞ്ഞിട്ടും നമ്മുടെ മുന്നിൽ വച്ച് അവൻ നമ്മുടെ മോളെ കെട്ടിപ്പിടിച്ചിട്ടും ഇതിന്റെ ഉള്ളുകളികളെ പറ്റി നമ്മൾ തിരക്കിയില്ല. മോളോട് പോലും.... മോൾക്ക് നല്ലൊരു ജീവിതം കിട്ടിയതും അതവൾ ആഗ്രഹിച്ച ആൾ കൂടിയാണെന്നറിഞ്ഞപ്പോ നമ്മളൊരുപാട് സന്തോഷിച്ചു. ആ സന്തോഷത്തിനിടയിൽ മറ്റൊന്നിനെക്കുറിച്ചും നമ്മൾ ചിന്തിച്ചില്ല. എല്ലാവരും കൂടി പറഞ്ഞതൊക്കെ വിശ്വസിച്ച് പൊട്ടനാട്ടം കാണും പോലെ നമ്മൾ രണ്ടാളും മാത്രം...... "

വെങ്കിടി ആലോചനയോടെ പറഞ്ഞു. പദ്മയും അപ്പോൾ അതിനേക്കുറിച്ച് തന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. പക്ഷേ അവർക്കും ഒരെത്തുംപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. 💞 വീടെത്തിയതും ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ പദ്മ കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് കയറി. " വാ മോളെ..... " വെങ്കിടി സോജയെയും കൂട്ടി ഇറങ്ങി. അപ്പോഴേക്കും പദ്മ വാതിൽ തുറന്നകത്തേക്ക് കയറിയിരുന്നു. പിന്നാലെ തന്നെ അച്ഛനും മകളും കയറി. അകത്തളത്തിലേക്ക് കയറിയതും വെങ്കിടിയുടെ പിടി വിടുവിച്ച് സോജ പൊട്ടിക്കരഞ്ഞുകൊണ്ട് മുകളിലേക്കോടി. " മോ..... " വെങ്കിടി വിളിക്കും മുൻപ് തന്നെ കൈത്തണ്ടയിലൊരു നനുത്ത കൈത്തലം പിടിമുറുക്കിയിരുന്നു. " പദ്മ...... " " ഇപ്പൊ അവക്കിട്ടേ പോഹാതിങ്കേ..... " ഭർത്താവിനെ തടഞ്ഞുകൊണ്ട് പറയുമ്പോൾ ആ സ്ത്രീയുടെ സ്വരം വല്ലാതെ നേരത്തിരുന്നു. മിഴികൾ ഈറനണിഞ്ഞിരുന്നു. " നീ എന്ന പദ്മ നമ്മ ജാനിക്കിട്ടേ എതുവും പേസാതിപ്പടി....??? ഉനക്ക്.... ഉനക്കവ മേലെ കോപം ഇരുക്കിറതാ.....???? "

" എന്നങ്കേ.... അപ്പടിയേതും ചൊല്ലാത്..... എനക്കവമേലെ എതുവുമില്ലെയ്‌..... ആനാ..... എനക്ക് ഭയമാർക്ക്..... ഏൻ കുഴന്തയെ ഒന്ന്..... ഒന്ന് സമാധാനിപ്പിക്കാൻ പോലും എനിക്ക് ഭയമാർക്ക്..... ചിലപ്പോൾ ഞാൻ..... എനിക്കറിയില്ല എന്റെ കുഞ്ഞിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന്. " പദ്മയൊരു പൊട്ടിക്കരച്ചിലോടെ വെങ്കിയുടെ നെഞ്ചിലേക്ക് ചാഞ്ഞു. അയാളും കരയുക തന്നെയായിരുന്നു അപ്പോൾ. " ഒത്തിരി നൊന്ത് കാണില്ലേ നമ്മുടെ മോൾക്ക്.... എന്നാലും..... എന്നാലും ഇതിനിടയ്ക്ക് എന്താ സംഭവിച്ചത്......??? " " എനക്ക് ഒന്നുമേ തെരിയാത് പദ്മ..... ആനാ.... ഒന്നുറപ്പാ നമ്മളറിയാത്ത എന്തൊക്കെയൊ കുരുക്കുകൾ ഉണ്ട് ഇതിൽ. എല്ലാം നമ്മുടെ തെറ്റാണ്..... ഇത്രയും വലിയൊരു സിനിമാ നടൻ നമ്മുടെ ജാനിയെ പെണ്ണ് കാണാൻ വന്നിട്ടും അവർ തമ്മിൽ പരിചയമുണ്ടായിരുന്നെന്ന് പറഞ്ഞിട്ടും നമ്മുടെ മുന്നിൽ വച്ച് അവൻ നമ്മുടെ മോളെ കെട്ടിപ്പിടിച്ചിട്ടും ഇതിന്റെ ഉള്ളുകളികളെ പറ്റി നമ്മൾ തിരക്കിയില്ല. മോളോട് പോലും....

മോൾക്ക് നല്ലൊരു ജീവിതം കിട്ടിയതും അതവൾ ആഗ്രഹിച്ച ആൾ കൂടിയാണെന്നറിഞ്ഞപ്പോ നമ്മളൊരുപാട് സന്തോഷിച്ചു. ആ സന്തോഷത്തിനിടയിൽ മറ്റൊന്നിനെക്കുറിച്ചും നമ്മൾ ചിന്തിച്ചില്ല. എല്ലാവരും കൂടി പറഞ്ഞതൊക്കെ വിശ്വസിച്ച് പൊട്ടനാട്ടം കാണും പോലെ നമ്മൾ രണ്ടാളും മാത്രം...... " വെങ്കിടി ആലോചനയോടെ പറഞ്ഞു. പദ്മയും അപ്പോൾ അതിനേക്കുറിച്ച് തന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. പക്ഷേ അവർക്കും ഒരെത്തുംപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. 💞 *** പുതുമുഖ സംവിധായകൻ റോഷൻ മാത്യുസിന്റെ മൂന്നാമത്തെ ചിത്രമായ നിലാമഴയിൽ നിന്നും യൂത്ത് ഐക്കൺ ദേവ് മാധവ് പിന്മാറി. ചിത്രീകരണം തുടങ്ങി ഒരു മാസത്തിന് ശേഷമുള്ള ഈ പിന്മാറ്റം സിനിമയുടെ ഗതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

ഓണം റിലീസ് പ്ലാൻ ചെയ്ത് ഷൂട്ട്‌ തുടങ്ങിയ ചിത്രത്തിൽ നിന്നും ദേവ് മാധവിന്റെ പെട്ടന്നുണ്ടായ ഈ പിന്മാറ്റത്തിന്റെ പിന്നിലെ കാരണം എന്ത് തന്നെയായാലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ മുഴുവനും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. **** ബ്രേക്കിങ് ന്യൂസിൽ വന്ന ആ വാർത്തയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്ന വൈദേഹിയുടെ കണ്ണുകളൊന്ന് നിറഞ്ഞു. എല്ലാത്തിനും താൻ കൂടി കാരണമാണെന്ന ചിന്തയവളെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു അപ്പോൾ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story