ആരാധികേ: ഭാഗം 45

രചന: അഭിരാമി ആമി
" മക്കളേ...... " ഒരു നിലവിളിയോടെ നിഷ ചാടിയെണീറ്റു. കണ്ടത് സ്വപ്നമോ മിഥ്യയൊ എന്നറിയാതെ ഒരു നിമിഷം പകച്ചിരുന്നു. പിന്നെ ചുറ്റുപാടും നോക്കിയൊന്നാശ്വസിച്ചു. " സ്വപ്നമാണ്..... " സ്വയം പിറുപിറുത്തുകൊണ്ട് ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. താനിപ്പോഴും പൂമുഖത്തെ കസേരയിൽ തന്നെ ഇരിക്കുകയാണല്ലോ എന്നോർത്തുകൊണ്ട് പതിയെ എണീറ്റ് അകത്തേക്ക് നടന്നു. ദേവ് ഷൂട്ടിന് പോയിട്ട് വന്നിട്ടില്ലായിരുന്നു. കടന്നുപോയ മൂന്ന് വർഷങ്ങൾ അവരിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു. കറുത്ത മുടികൾക്കിടയിൽ വെള്ളി നാരുകൾ നിറഞ്ഞിരുന്നു. ഉറക്കമില്ലാത്ത രാത്രികളുടെ സ്മാരകമായ കണ്ണുകളിൽ മഞ്ഞ കലർന്നിരുന്നു. കാലം നിഷയിൽ മാത്രമല്ല അവരുടെ ചുറ്റുപാടുകളെയും ചുറ്റുമുണ്ടായിരുന്ന ആളുകളെയും ഒരുപാട് മാറ്റിമറിച്ചിരുന്നു.
സോജയും കുടുംബവും എവിടെയെന്ന് പോലുമറിയാത്ത മൂന്ന് വർഷങ്ങൾ കടന്ന് പോയിരിക്കുന്നു. അന്നിറങ്ങിപ്പോയ വൈദേഹി പിന്നീട് മടങ്ങി വന്നിരുന്നില്ല. ഒരു വർഷത്തിന് ശേഷം ദേവിൽ നിന്ന് വിവാഹമോചിതയായ അവൾ ഇപ്പോൾ ഒരു തെലുങ്ക് ഡയറക്ടറുടെ ഭാര്യയും അയാളുടെ കുഞ്ഞിന്റെ അമ്മയുമാണ്. കുഞ്ഞ് ജനിച്ചതോടെ തല്ക്കാലം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണെങ്കിലും ദേവും ജെറിയുമായുള്ള സൗഹൃദം അവളിപ്പോഴും തുടർന്ന് തന്നെ പോകുന്നു. ജെറിക്കും അമലയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നു. ദേവ് ഒരുപാട് മാറിയിരിക്കുന്നു. പഴയ ചിരിയും സംസാരവുമൊക്കെ ഒരുപാട് കുറഞ്ഞു. ചോക്ലേറ്റ് നായകനിൽ നിന്നും സീരിയസ് റോളുകളിലേക്ക് പറിച്ചു മാറ്റപ്പെട്ട അവന്റെ പക്വതയുള്ള പെരുമാറ്റം പലവിധ ഗോസിപ്പുകൾക്കും ഇട നൽകി. വൈദേഹിയുമായുള്ള വിവാഹമോചനമാണ് അവന്റെ മാറ്റങ്ങൾക്ക് കാരണമെന്ന് മാധ്യമങ്ങൾ ഗണിച്ചെടുത്തു. അത് സിനിമാപ്രേമികളും ഹേറ്റേഴ്‌സും ഏറ്റുപാടി. അതിനിടയിൽ അവന്റെ ഹൃദയം മധിച്ചിരുന്ന സോജയെന്ന കഥാപാത്രത്തേ ആരുമറിഞ്ഞിരുന്നില്ല.
അടുക്കളയിൽ നിൽക്കുമ്പോഴും താൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ തേടുകയായിരുന്നു നിഷ. മകന്റെ ഹൃദയത്തേ അത്രമേൽ തകർത്തെറിഞ്ഞ സോജയെന്ന പെൺകുട്ടിക്കുമപ്പുറം അവർക്കിടയിൽ ഒരു കുഞ്ഞ് എന്നൊരു സാധ്യതയെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ഇനിയൊരുപക്ഷെ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കുമ്പോ എന്ന ചിന്തയുടലെടുത്തപ്പോൾ തന്നെ നിഷയുടെ ഹൃദയം ആർദ്രമായി. അവർ കണ്ണുകൾ അമർത്തിത്തുടച്ചു. " എന്റെ കൃഷ്ണാ ഇത്രയും നാളുകൾക്കിടയിൽ ഞാൻ നിന്നോട് ഒന്ന് മാത്രമല്ലേ ആവശ്യപ്പെട്ടിട്ടുള്ളു.... എവിടെയായിരുന്നാലും സോജമോളെ തിരികെ വേണമെനിക്ക്. എന്റെ മോന്റെ വേദന നീ കാണുന്നില്ലേ....ക്യാമറക്ക് മുന്നിലല്ലാതെ അവനൊന്ന് ചിരിച്ചു കണ്ട കാലം മറന്നു. ഇനിയും മതിയായില്ലേ നിനക്കെന്റെ കുഞ്ഞിനെ പരീക്ഷിച്ച്....
ഇപ്പൊ അവർക്കിടയിലെ തടസ്സങ്ങളെല്ലാം വേരറ്റ് പോയിരിക്കുന്നു. പക്ഷേ ആ നേരത്ത് സോജ എവിടെയെന്ന് പോലുമറിയില്ല. എവിടെയായിരുന്നാലും അവളെ ഞങ്ങൾക്ക് തിരികെ വേണം ഭഗവാനെ...... " അവർ നെഞ്ചുരുകി പ്രാർഥിച്ചു. 💕................................................. 💕 പാലക്കാട് റെയിൽവേ സ്റ്റേഷൻ. പ്ലാറ്റ് ഫോമിലേക്ക് വേഗം കുറഞ്ഞെത്തിയ ട്രെയിൻ കണ്ട് അതിലേക്ക് കേറാനായി ആളുകൾ ദൃതിയിൽ ബാഗുകളും മറ്റുമെടുത്ത് റെഡിയായി നിന്നു. ഇതേ സമയം പുറത്തേക്കിറങ്ങാനായി ട്രെയിനിനുള്ളിൽ നിന്നും ആളുകളുടെ തിക്കും തിരക്കും ദൃശ്യമായി. ആകെമൊത്തം ബഹമയമായ പ്ലാറ്റ് ഫോമിൽ യാത്രക്കാരുടെ തിരക്കിനിടയിൽ കൂടി ചുമട്ടുകാരും ചായയും മറ്റ് ചെറു സാധനങ്ങളും വിൽക്കുന്നവരെല്ലാം ഓടി നടന്നു. ക്രമേണ തീരെ വേഗം കുറഞ്ഞ ട്രെയിൻ പതിയെ നിശ്ചലമായി. വലിയ ബാഗുകളും മറ്റുമൊക്കെയായി ആളുകൾ പുറത്തേക്കിറങ്ങി. ഈ സമയം ആരെയോ പ്രതീക്ഷിചെന്നപോലെ ഓരോ ബോഗികളിലും മാറി മാറി നോക്കിക്കോണ്ട് ഒരു ചെറുപ്പക്കാരൻ അവിടെ നിന്നിരുന്നു. കുറച്ചു സമയം നോക്കിയിട്ടും പ്രതീക്ഷിച്ച ആളെ കാണാഞ്ഞിട്ടെന്ന പോലെ അവൻ ഫോൺ കയ്യിലെടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി.
ഒപ്പം ആ കണ്ണുകൾ കണ്ണടയുടെ ഫ്രെയിമിനുള്ളിലൂടെ ട്രെയിനിലേക്കും പാളി വീണുകൊണ്ടിരുന്നു. പെട്ടന്ന് തേടി നടന്നത് കണ്ടെത്തിയത് പോലെ അവന്റെ കണ്ണുകൾ പ്രകാശിച്ചു. " സോജാ..... നാ ഇങ്കെറുക്ക്..... " കൈ ഉയർത്തിക്കാട്ടി അവൻ വിളിച്ചു പറഞ്ഞുകൊണ്ട് മുന്നോട്ട് ചെന്നു. അപ്പോഴേക്കും സോജ പുറത്തേക്ക് ഇറങ്ങിയിരുന്നു. അവനെ കണ്ടതും അവളുടെ മിഴികളും തിളങ്ങി. പുഞ്ചിരിയോടെ അവൾ അവനരികിലെത്തി. " വന്നിട്ട് ഒത്തിരി നേരമായോ വരുൺ......??? " അരികിലെത്തി അവൾ ചോദിച്ചു. " ഏയ് ഒരു ഇരുപത് നിമിഷമാർക്കും.... പാപ്പാ എപ്പടിയിറുക്ക് കണ്ണാ....??? " സോജയ്ക്കുള്ള മറുപടി നൽകി അവളുടെ കയ്യിലിരുന്ന ആ കുഞ്ഞിക്കുറുമ്പിയെ കയ്യിൽ വാങ്ങിക്കൊണ്ട് അവൻ കൊഞ്ചി. " അപ്പാ.... " അവൾ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് കൊഞ്ചി. " അട പാവി..... ഇത്തന നേരം അമ്മാ അമ്മാന്ന് കൂപ്പിട്ടേ ഇരുന്ത്.... ആനാ അപ്പാവേ കെടച്ചതും നാ ഔട്ടാഡീ മൂട്ടുപൂച്ചി...... " സോജ കുഞ്ഞിന്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ചു. അവൾ കള്ളച്ചിരിയോടെ വരുണിനോട് കുറച്ചുകൂടി പറ്റിച്ചേർന്നിരുന്നു.
" നീ പോടീ.... അവ ഏൻ ചെല്ലക്കുട്ടി..... " വരുൺ കുഞ്ഞിനെ അമർത്തിപ്പിടിച്ച് ചുംബിച്ചു. അവർ സ്റ്റേഷന് പുറത്തേക്ക് വന്നപ്പോഴേക്കും വരുൺ പോയി കാറെടുത്തോണ്ട് വന്നിരുന്നു. ലഗ്ഗെജ് ഒക്കെ കയറ്റി ഉള്ളിലേക്ക് കയറിയതും കുഞ്ഞാറ്റ വരുണിനെ അള്ളിപ്പിടിച്ച് അവന്റെ മടിയിലേക്ക് കയറിപ്പറ്റിയിരുന്നു. അവളെ നെഞ്ചോട് ചേർത്തു വച്ചുകൊണ്ട് തന്നെ വരുൺ വണ്ടി ഓടിച്ചു. ആ യാത്ര ചെന്നവസാനിച്ചത് ഇഷ്ടിക കൊണ്ട് ചുമരുകൾ തീർത്തതെന്ന് തോന്നിപ്പിക്കുമാറ് പണി കഴിച്ചിരുന്ന ഒരു ഇരുനില വീടിന്റെ മുന്നിലായിരുന്നു. നിറയെ പൂക്കളും ചെടികളും വച്ചു പിടിപ്പിച്ചിരുന്ന ആ വീടിന്റെ മുറ്റത്തേക്ക് കാർ ചെന്ന് നിന്നതും തൊണ്ണൂറ് വയസിനു മേൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. " പാട്ടീ......!!!!! " സോജ കാറിൽ നിന്നിറങ്ങിയോടി ചെന്നവരെ കെട്ടിപ്പിടിച്ചു. " വേണാ വേണാ നാനുങ്കിട്ടെ കോപമാർക്ക് ജാനി..... ഏൻ കൊഴന്തയെങ്കെ....??? നാ അവളെ പാക്ക താൻ ദിടീന്ന് വന്തേ..... " കെറുവ് ഭാവിച്ചുകൊണ്ട് പറയുന്ന പാട്ടിയുടെ മുഖം കാണെ സോജ കുസൃതിയോടെ ചിരിച്ചു. " ആഹാ അങ്ങനിപ്പോ എന്നേ കാണാതെ എന്റെ കൊച്ചിനെ കാണണ്ട..... "
പറഞ്ഞതും അവളവരെ മുറുകെ കെട്ടിപ്പിടിച്ച് മുഖം മുഴുവൻ ചുംബിച്ചു. എന്നിട്ടും ചിരിയടക്കി വച്ച് നിൽക്കുന്ന പാട്ടിയെ ഒന്ന് നോക്കിയിട്ട് അവരുടെ നഗ്നമായ വയറിൽ ഇക്കിളിയാക്കി. അവിടെ പാട്ടി അടി പതറി വീണിരുന്നു. " ഹഹഹ..... ജാനി അപ്പടി പണ്ണാത് ..... " " ചെയ്യും.... ഇനിയെന്നോട് പിണങ്ങുവോ.....???? " " ഇല്ലൈ..... നാ സുമ്മാ ഓങ്കിട്ടെ കലാട്ട പൺറേ.... " അവർ ചിരിച്ചുകൊണ്ട് അവളെ ചുട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. " ഏ രാസാത്തി.... നീ അപ്പടി കെട്ടുപോർക്ക് ജാനീ..... അങ്കെ നീ ഏതും സാപ്പിടലേ....??? " " അങ്കെ എല്ലാമേ കിടയ്ക്കും. ആനാ ഇതല്ലേ പാട്ടി സ്റ്റൈൽ.... നാ സ്ലിം ബ്യൂട്ടി ആകപ്പോറെ.... " അവൾ വള കിലുങ്ങും പോലെ ചിരിച്ചു. " ആ അപ്പടിയൊന്നും വേണാ.... സുത്തമാ എനക്ക് അപ്പടിയൊന്നും പുടിക്കാത്.... നീ കൊഴന്തക്ക് പാൽ കൊടുക്കർതില്ലേ ജാനി.... അപ്പോ നല്ലാവേ സാപ്പിടണോ..." " മീനാക്ഷിമ്മാ...... " പാട്ടിയുടെ മുഖം കാർക്കശ്യം നിറഞ്ഞതാവുന്നത് നോക്കി അവൾ പെട്ടന്ന് അകത്തേക്ക് വലിഞ്ഞു. " പോ പോ..... ആനാ നാ ഇങ്കെ താ ഇറുപ്പേ.... പാക്കലാം.... " പാട്ടി വിളിച്ചു പറഞ്ഞിട്ട് കുഞ്ഞിപ്പെണ്ണിന് നേരെ തിരിഞ്ഞവളെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. " പാപ്പാ..... പാട്ടിക്കിട്ടെ വാ.... " അത് കേട്ടതും കുഞ്ഞ് അവരെ നോക്കി കൊഞ്ചിച്ചിരിച്ചു......തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.