ആരാധികേ: ഭാഗം 51

രചന: അഭിരാമി ആമി
വിവാഹകാര്യത്തിലെ തീരുമാനങ്ങളെല്ലാം അതിവേഗം തന്നെ നടന്നുകൊണ്ടിരുന്നു. സോജയ്ക്കായി കാഞ്ചിപുരം പട്ടുസാരിയും പാട്ടിയുടെ തറവാട്ടിൽ നിന്നും പരമ്പരാഗതമായി കൈമാറി വന്ന ആഭരണങ്ങൾ കൂടാതെ കുറച്ച് പുതിയ ആഭരണങ്ങൾക്കൂടി വാങ്ങി. മുഹൂർത്തം കുറിപ്പിക്കുകയും അടുത്തുള്ള അമ്പലത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. അതിനിടയിൽ ആലിക്ക് ദേവ് ഡാഡിയായിരുന്നു. വരുണിനെയവൾ അപ്പാന്ന് വിളിക്കുന്നത് കൊണ്ട് ഇനിയും ആ വിളി തിരുത്തണ്ടാന്ന് കരുതി ദേവ് തന്നെയായിരുന്നു അങ്ങനെ വിളിപ്പിച്ച് ശീലിപ്പിച്ചത്. സോജ തല്ക്കാലം ഓഫീസിൽ നിന്നും ഒരു ലോങ്ങ് ലീവെടുത്തു. പിന്നെ എറണാകുളത്തേക്ക് ഒരു ട്രാൻസ്ഫറിനും അപ്ലൈ ചെയ്തു.. വിവാഹം കഴിഞ്ഞ് ദേവിനെയും മോളെയും തനിച്ചാക്കി വീട് വിട്ട് പോകണ്ടാന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്തത്. ആദ്യം ജോലി റിസൈൻ ചെയ്യാമെന്ന് സോജ പറഞ്ഞെങ്കിലും ദേവിനോ നിഷയ്ക്കോ ആ തീരുമാനത്തോട് ജോജിപ്പുണ്ടായിരുന്നില്ല.
കാരണം ഇത്രയൊക്കെ ദുരിതപ്പെട്ടിട്ടും പാട്ടിക്കും കുടുംബത്തിനുമപ്പുറം ഒരു പരിധി വരെ അവളെ താങ്ങി നിർത്തിയത് ആ ജോലിയാണെന്നും മാത്രമല്ല വിവാഹം കഴിഞ്ഞാൽ ഉടനെ പെൺകുട്ടികൾ ജോലി കളഞ്ഞ് അടുക്കളയിലേക്കൊതുങ്ങുന്നതിനോട് അവരിരുവർക്കും താല്പര്യമൊട്ടുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് സോജ ഒഴിയാൻ നോക്കിയെങ്കിലും ആ ഉത്തരവാദിത്വം നിഷ ഏറ്റെടുത്തതോടെ ട്രാൻസ്ഫർ വാങ്ങി ജോലി തുടരാൻ അവൾ നിർബന്ധിതയാകുകയായിരുന്നു. രാത്രി മുകൾ നിലയിലെ വരാന്തയിലിരുന്ന് നിലാവെളിച്ചത്തിൽ കൊയ്ത്തുകഴിഞ്ഞ പാടത്തേക്ക് നോക്കി കഴിഞ്ഞ കാലങ്ങളോരൊന്നും ഓർത്തെടുത്തുകൊണ്ടിരിക്കുകയായിരുന്നു ദേവ്. അപ്പോഴായിരുന്നു സോജയും അവിടേക്ക് വന്നത്. " എന്താ സാർ ഒരാലോചന.... ??? " അവന്റെയരികിലേക്ക് വന്നിരുന്നുകൊണ്ട് അവൾ ചോദിച്ചതും ദേവ് അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
" ഏയ് ഒന്നുല്ലെടി പെണ്ണേ.... ഞാൻ വെറുതെ.... ഓരോന്നിങ്ങനെ ഓർത്തങ്ങിരുന്നതാ. ഇത്രയും ശാന്തമായ ഒരു രാത്രി ഇനിയൊരിക്കലുമെന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല സോജാ.... " അവനവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. " ഞാനും വിചാരിച്ചതല്ല ദേവ്..... പക്ഷേ.... പക്ഷേ ഇപ്പൊ എല്ലാം ശെരിയായില്ലേ. ഇനിയുള്ള നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും മാത്രേ ഉണ്ടാകൂ.... " അവളവന്റെ മാറിലേക്ക് തല ചായ്ച്ചിരുന്നുകൊണ്ട് പറഞ്ഞു. ദേവും അവളെ ചേർത്ത് പിടിച്ചു. " അല്ല എല്ലാപ്രശ്നങ്ങളും ഒതുങ്ങി നമ്മളൊന്നായിട്ട് ദിവസം കുറച്ചായി ഇതുവരെ എനിക്ക് പ്രത്യേകിച്ച് സന്തോഷമൊന്നും നീ തന്നില്ലല്ലോ..... അതിനിനിയും ഞാനെത്ര കാത്തിരിക്കണം....??? " കുളിർ കാറ്റിൽ പാറിക്കളിക്കുന്ന സോജയുടെ നേർത്ത മുടിയിഴകൾക്കുള്ളിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ദേവ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
അവളുടെ മുടിയിഴകളെ വകഞ്ഞുമാറ്റി നഗ്നമായ കഴുത്തിൽ അവന്റെ ചുണ്ടുകൾ തൊട്ടതും സോജയൊന്ന് പിടഞ്ഞുപോയി. വർഷങ്ങൾക്ക് ശേഷം പ്രാണനായവന്റെ ചുംബനച്ചൂടിലുരുകി അവന്റെ കൈകൾക്കുള്ളിലൊതുങ്ങി ഒരു പ്രാവിനെപ്പോലവൾ കുറുകി. " ദേവ്..... " അവളുടെ അധരങ്ങൾ വിറച്ചു. അവളിലെയാ വിറയൽ ഒരു സമ്മതമായെടുത്ത് ദേവ് അവളെ തന്റെ നേർക്ക് തിരിച്ചു. പിന്നെ ആ മുഖം കൈക്കുമ്പിളിലെടുത്ത് നെറ്റിയിലേക്കും മുഖത്തേക്കും വീണുകിടന്ന മുടിയിഴകളെ മാടിയൊതുക്കി. നിലാവെളിച്ചത്തിൽ ഒരു വൈഡൂര്യം പോലെ തിളങ്ങുന്ന അവളുടെ മിഴികളിലേക്കവൻ ഉറ്റുനോക്കിയതും ആ നോട്ടം താങ്ങാൻ കഴിയാത്തത് പോലെ സോജ നോട്ടം മാറ്റിക്കൊണ്ട് എണീറ്റു. പക്ഷേ അവളെയിനി തന്നിൽ നിന്നുമെവിടേക്കുമകലാൻ അനുവദിക്കില്ലെന്ന് പറയും പോലെ ദേവ് അവളെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തി. അവന്റെ കൈകളാൽ ബന്ധിക്കപ്പെട്ടങ്ങനിരിക്കുമ്പോൾ സോജയൊരു വെപ്രാളത്തോടെ അവന്റെ കണ്ണുകളിലേക്കുറ്റ് നോക്കി.
അപ്പോഴേക്കും ദേവ് അവളെയൊന്നുകൂടി മുറുകെ പുണർന്ന് ആ കവിളുകളിലും കണ്ണുകളിലുമൊക്കെ മൃദുവായ് ചുംബിച്ചു. ആ നേരം സോജ വെപ്രാളത്തോടെ ഉമിനീരിറക്കിക്കൊണ്ട് അവന്റെ പിൻകഴുത്തിലൂടെ വിരലുകളോടിച്ചു. അവളുടെ ശ്വാസഗതിയേറിയതും ദേവിന്റെ ചുണ്ടുകൾ അവളുടെ കവിളിലൂടിഴഞ്ഞ് ആ വിറയാർന്ന നനുത്ത അധരങ്ങളെ വിഴുങ്ങി. പൊടുന്നനെ സോജയുടെ കണ്ണുകൾ മിഴിഞ്ഞുവന്നു..... പിന്നെ പതിയെ അവ കൂമ്പിയടഞ്ഞു. കൈകൾ അവനെ വീണ്ടും വീണ്ടും തന്നോടടുപ്പിച്ചു. ശ്വാസതാളം മുറുകി ചൂട് പിടിച്ച സിരകളോടെ ദേവ് അവളെ ആഴത്തിൽ അത്രമേൽ ഗാഡമായ് ചുംബിച്ചുകൊണ്ടേയിരുന്നു. അധരങ്ങൾ പരസ്പരം മത്സരിച്ച് തളർന്നൊടുവിൽ നാവിന് വഴിമാറിയതും സോജയവനെ ആവേശത്തോടെ പുണർന്നു. അവളുടെ നീണ്ട വിരൽ നഖങ്ങൾ അവന്റെ പുറത്ത് ചിത്രങ്ങൾ കോറിയിട്ടു. പതിയെപ്പതിയെ ശ്വാസം വിലങ്ങിത്തുടങ്ങിയപ്പോൾ സോജയവനിൽ നിന്നുമകലാൻ ശ്രമിച്ചെങ്കിലും ദേവ് വീണ്ടും വീണ്ടുമവളെ തന്നിലേക്കമർത്തിപിടിച്ച് ആവേശത്തോടെ ചുംബിച്ചുകൊണ്ടിരുന്നു.
ഒടുവിലെപ്പോഴോ ശ്വാസമൊട്ടും കിട്ടാതെ വന്നപ്പോൾ ദേവിനെ തള്ളി മാറ്റി അവൾ ശ്വാസം പിടിച്ചിരുന്ന് വെട്ടിവിറച്ചു. അവളുടെയാ ഭാവം കണ്ടതും വീണ്ടുമവളിലേക്കാഴ്ന്നിറങ്ങാനുള്ള ആവേശത്തോടെ ദേവ് വീണ്ടും സോജയെ കെട്ടിപിടിച്ചവളുടെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി. നാവും പല്ലും കൊണ്ട് അവളുടെ കഴുത്തിൽ അവൻ ചിത്രം വരച്ചുകൊണ്ടിരുന്നു... ആ പെണ്ണിന്റെ വിയർപ്പിലെ ഉപ്പ് രസം നാവിറിഞ്ഞതും അവന്റെ നാവവളുടെ കഴുത്തടിയിലെ കുഴിവിലേക്ക് അമർന്നു. സോജയൊരേങ്ങലോടെ അവന്റെ മുടിയിഴകളിൽ അള്ളിപ്പിടിച്ചു. അത് ദേവിനെ കൂടുതൽ ഉത്തേജിപ്പിച്ചു. അവന്റെ കൈകൾ അവളുടെ ഉടലിലെ ഉയർച്ച താഴ്ചകളിലൊക്കെയും ശക്തമായമർന്നു. അവളുടെ നെഞ്ചകവും അണിവയറും നിതംബവുമെല്ലാം അവന്റെ കൈകളാൽ ഞെരിഞ്ഞമർന്നതും സോജ നിലത്ത് നിന്ന് പെരുവിരലിലുയർന്നു. ദേവിന്റെ കൈകൾ ചുരിദാറിന്റെ ടോപ്പും കടന്നവളുടെ അണിവയറിലമർന്നതും പൊള്ളിപ്പിടഞ്ഞുപോയ ആ പെണ്ണ് ഏങ്ങിപ്പോയി.
അരുതേയെന്ന യാചന നിറഞ്ഞ നനഞ്ഞ മിഴികൾ അവന്റെ കണ്ണുകളോട് കൊരുത്തു. " വ്..... വേ.... വേഹ്... ണ്ട ദേവ്.... " അവന്റെ സ്പർശത്താൽ തളർന്നുപോയ അവൾ കെഞ്ചി. " വേണം..... നിന്നെയെനിക്ക് പൂർണമായും വേണം...." അവൻ പതിഞ്ഞസ്വരത്തിൽ പറഞ്ഞുകൊണ്ട് വീണ്ടുമവളെ ഭ്രാന്തമായ് പുണർന്നു. " ജാനീ..... " താഴെ നിന്നും കേട്ട പാട്ടിയുടെ വിളിയിൽ ഞെട്ടിപ്പോയ ദേവും സോജയും പരസ്പരം അകന്നുമാറി. . വെപ്രാളത്തോടെ കിതപ്പടക്കാൻ പാടുപെടുന്നതിനിടയിൽ തന്നെ അവൻ ഉലച്ചുകളഞ്ഞ വസ്ത്രങ്ങൾ നേരെയാക്കുന്ന തന്റെ പെണ്ണിനെ നോക്കി നിന്നവൻ വെറുതേ പുഞ്ചിരിച്ചു. അത് കണ്ടതും സോജയുടെ കവിൾത്തടങ്ങൾ നാണത്താൽ ചുവന്നു തുടുത്തു.......തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.