ആർദ്ര: ഭാഗം 12

ardra

രചന: പ്രിയ ദർശനി

ഇല്ല ആർദ്ര.... ഞാൻ നിന്നെയൊന്നിനും നിര്ബന്ധിക്കില്ല. എനിക്കറിയാം ഒരു കൊലപാതകിയുടെ കൂടെ കഴിയാൻ ഏതൊരാൾക്കും ബുദ്ധിമുട്ട് ഉണ്ടാവും. ഇനിയൊരിക്കലും നിനക്കൊരു ശല്യമായി ഞാൻ വരില്ല. എന്റെ ഒരു ലക്ഷ്യം കൂടി പൂർത്തിയാവാതെ ബാക്കി കിടപ്പുണ്ട്. അത് കൂടി പൂർത്തിയായാൽ ഞാൻ ഈ നാട്ടിൽ നിന്നു തന്നെ പോവും.... ഞാൻ സത്യമെല്ലാം തുറന്ന് പറഞ്ഞത് ഞാൻ കാരണം ഒരു പെണ്ണിന്റെ ജീവിതം തകരാറിൽ ആവരുത് എന്ന് ആഗ്രഹിച്ചുകൊണ്ടാണ്. എനിയൊരുപക്ഷെ നിന്നെ എന്റെ കൂടെ കൂട്ടിയത്തിനു ശേഷം ആണ് ഞാൻ പിടിക്കപ്പെടുന്നതെങ്കിൽ അപ്പോൾ എന്നെ ഓർത്ത് നിന്റെയീ കണ്ണുകൾ നിറയാതിരിക്കാൻ ആണ്. നീ ഇതൊന്നും മറ്റാരോടും പറയരുത്. ഇല്ലെന്ന വിശ്വാസം അതോന്നുകൊണ്ട് മാത്രമാണ് ഈ തുറന്നു പറച്ചിൽ..... ആദിയുടെ ചോദ്യങ്ങളോരോന്നും പെട്ടെന്ന് ഒരു മറുപടി കൊടുക്കാവുന്നവ ആയിരുന്നില്ല. അവന്റെ കണ്ണിൽ എരിയുന്ന പക ആരാലും കെടുത്താവുന്ന ഒന്നുമല്ല. ആലോചിച്ച് ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത് ആദി....

.ഇപ്പോഴും എനിക്ക് നിന്നോട് വെറുപ്പൊന്നുമില്ല. അവർ തെറ്റുകാരാണെങ്കിൽ അവർ അർഹിച്ച ശിക്ഷ തന്നെയാണ് നീയവർക്ക് നൽകിയത്. പക്ഷെ എനിക്ക് നീ കുറച്ച് സാവകാശം തരണം. എന്റെ മറുപടി ഉടനെ പ്രതീക്ഷിക്കരുത്.... ഒരു മറുപടി ഉടനെയൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ആർദ്ര. ഞാൻ പറഞ്ഞല്ലോ എന്റെ ലക്ഷ്യത്തെ കുറിച്ച്. എല്ലാം ശുഭമായി അവസാനിച്ചെങ്കിൽ മാത്രമേ ഞാൻ ഒരു കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കൂ.... അതിനിടയിൽ ഞാൻ പിടിക്കപ്പെട്ടാൽ.... പോലീസ് അന്വേഷിക്കുന്ന ഒരു കുറ്റവാളി അല്ലെ ഞാൻ...?? take your own time ardra.....എനിക്ക് പതിയെ ആലോചിച്ച് തീരുമാനിച്ച ശേഷമുള്ള ഉത്തരം മതി. ആദിയുടെ കാര്യം റിഥ്വിയോട് പറയണമെന്നുണ്ടായിരുന്നു...പക്ഷെ ആദി പറഞ്ഞതല്ലേ മറ്റാരോടും പറയരുതെന്ന്.... എന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം അച്ഛനും അമ്മയും വരെ തീരുമാനം എടുക്കുന്നത് റിഥ്വിയോട് ചോദിച്ചിട്ടാണ്. അതിനുള്ള പക്വത അവനുണ്ടായിരുന്നു. ആലോചിക്കാതെ എടുത്തുചാടി ഒരു തീരുമാനവും എടുക്കില്ല.

ഒരാളെ കണ്ടാൽ അവരുടെ മനസ്സ് വായിക്കാനുള്ള കഴിവ്‌ അവനുണ്ട്... ഞാൻ ഏത് പ്രോബ്ലത്തിൽ ആയാലും അവസാനം എന്നെ രക്ഷിക്കാൻ അവൻ വേണ്ടി വരും. അതുകൊണ്ടു തന്നെ ഒന്നും അവനോട് മറച്ചു വയ്ക്കാറില്ല. പക്ഷെ ഈ കാര്യത്തിന് അവനെ ആശ്രയിക്കാൻ വയ്യ. അല്ലെങ്കിലെ അവന് ആദിയോട് ഒരു ഇഷ്ടക്കേടുണ്ട്. ഇതുകൂടി അറിഞ്ഞാൽ തീരുമാനമായി... വീട്ടിൽ എത്തി ആദി പറഞ്ഞ കാര്യം മനസ്സിലിട്ട് കൂട്ടിയിട്ടും കുറച്ചിട്ടും നോക്കി എങ്കിലും ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല..... മോളെ.... ആ അച്ഛാ..... മോൾക്ക് ധ്രുവനെ കുറിച്ച് എന്താ അഭിപ്രായം...? അത്...അച്ഛാ.... ധ്രുവൻ സർ ആളൊരു പാവം ആണ്. ജന്റിൽ മാൻ.... എന്തേ..? അവർക്ക് നമ്മുടെ ഫാമിലിയുമായി ഒരു റിലേഷന് താൽപ്പര്യം ഉണ്ട്. മോളുടെ അഭിപ്രായം എന്താ... അത്.....അച്ഛാ.... ഞാൻ ഇതുവരെ അങ്ങനെയൊന്നും വിചാരിച്ചില്ല. പെട്ടെന്ന് ഒരഭിപ്രായം വേണ്ട മോളെ...പതിയെ ആലോചിച്ച് പറഞ്ഞാൽ മതി. അമ്മയ്ക്കും അച്ഛനുമൊക്കെ ആ ബന്ധത്തിൽ നല്ല താല്പര്യം ഉള്ളതായി തോന്നി. ഒന്നും പറയാൻ കഴിയാത്ത ഒരവസ്ഥയിലായി പോയി ഞാൻ....

അച്ഛന് മറുപടിയൊന്നും കൊടുക്കാതെ ഞാൻ റൂമിലേക്ക് പോയി. എന്റെ പിന്നാലെ റിഥ്വിയും വന്നു.... നീ ഇനി ആദിയെയും ആലോചിച്ചു നിൽക്കേണ്ട നിനക്ക് ചേരുന്നത് ധ്രുവൻ തന്നെയാണ്. നീ അങ്കിളിനെയും ആന്റിയെയും കുറിച്ചൊന്ന് ആലോചിച്ചു നോക്കു. അവരൊക്കെ എത്ര ഹാപ്പി ആണെന്ന്.... എല്ലാം അറിഞ്ഞു വച്ചിട്ട് നീ ഇങ്ങനെ പറയല്ലേ... റിഥ്വി... അല്ലെങ്കിലെ ചെകുത്താനും കടലിനും നടുവിൽ നിൽക്കുവാണ് ഞാൻ..... നിന്റെ മുഖത്തെന്താ ഡി....ഒരു പതർച്ച...? എന്ത് പതർച്ച.... നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ...? ഏയ്...ഒന്നൂല്ല.. ഒന്നും പറയാതിരുന്നിട്ട് അവസാനം വല്ല കുഴപ്പത്തിലും ചാടിയാൽ രക്ഷിക്കാൻ ഞാൻ വരില്ലാട്ടോ... വേണ്ട. വരണ്ട.... എനിക്കരുടെയും ഹെൽപ്പ് ഒന്നും ആവശ്യമില്ല. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.... അവസാനം വരെ ഇത് തന്നെ പറഞ്ഞാൽ മതി....

എന്നെ നന്നായൊന്ന് പുച്ഛിച്ചിട്ട് അവൻ പോയി.... രാത്രി കിടന്നിട്ടും ഉറക്കം വന്നില്ല. നിദ്ര ദേവി സെക്യൂരിറ്റി പണിക്ക് പോയെന്ന് തോന്നുന്നു. മനസ്സാകെ കലങ്ങി മറഞ്ഞ് ഇരിക്കുവാണ്. ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. പിറ്റേന്ന് രാവിലെ റിഥ്വി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.... ഹലോ.... "എന്താടാ....?? നിനക്ക് ഉറക്കമൊന്നുമില്ലേ..? ഇത്ര രാവിലെ...." " ഡി....അന്ന് ദേവൻ മാഷ് പറഞ്ഞ ആ അഡ്രെസ് ഞാൻ ഒന്നുകൂടി അന്വേഷിച്ചു....അവിടെ താമസിച്ചവരുടെ ഡീറ്റൈൽസ് കിട്ടി. കൃഷ്ണ ഗ്രൂപ്സിന്റെ ഓണർ രാമകൃഷ്ണനും ഫാമിലിയും ആണ്..." അപ്പൊ ആദിയുടെ അച്ഛനാണോ ആ വീട്ടിൽ താമസിച്ചിരുന്നത്....? മാഷ് അന്വേഷിക്കുന്നതും അവരെ കുറിച്ചാണോ....?? ഇതൊക്കെ കേട്ടപ്പോൾ ആദി പറഞ്ഞ കാര്യങ്ങളൊക്കെ എത്രയും പെട്ടെന്ന് റിഥ്വിയെ അറിയിക്കുന്നതാണ് നല്ലതെന്ന് തോന്നി............... കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story