അറിയാതെ: ഭാഗം 1

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'താനൊക്കെ എന്തിനാടോ രാവിലെ തന്നെ കെട്ടിയോരുങ്ങി ഓഫീസിലേക്ക് വരുന്നത് എന്താ ഈ ചെയ്ത് വെച്ചേക്കുന്നത് ഒരു കാര്യം പറഞ്ഞ അത് മര്യാദക്ക് ചെയ്യണം അല്ലാതെ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കല്ല വേണ്ടത് മനസ്സിലായോ ' 'ആയി sir ' 'Then you may go now ' 'ഹും കാലമാടൻ ഒരു മനുഷ്യപറ്റില്ലാതെയാ പെരുമാറിയെ ഇങ്ങേരെ കെട്ടുന്നവളുടെ വിധി എന്റെ ദൈവമേ ആലോചിക്കാൻ കൂടി വയ്യ ' 'എന്തോന്നാടി പിറുപിറുക്കുന്നെ രാവിലെ തന്നെ കണക്കിന് കിട്ടി അല്ലേ ' '😁നല്ല ബേഷ് ആയി കിട്ടി ' 'നിന്നോട് മാത്രം അയാൾക്ക് എന്താ ഇത്ര ദേഷ്യം ' 'അറിയില്ല മോനെ ചിലപ്പോ അങ്ങേരുടെ പഴയ കാമുകിയുടെ വല്ല ചായയും കാണും എനിക്ക് അതായിരിക്കും 😜' 'വല്യേ കണ്ടുപിടിത്തം ആയി പോയി ' '😁😁' 'അല്ല നീ ഇന്ന് വൈകീട്ട് സിനിമക്ക് വരുന്നില്ലേ '

'ഇല്ലെടാ ഇത് മുഴുവൻ correct ചെയ്യണ്ടേ നീയും അന്നയും പോയ മതി അല്ലേലും നിങ്ങൾക്കിടയിൽ ഞാൻ എന്തിനാ ഒരു കട്ടുറുമ്പായി വരുന്നേ നിങ്ങൾ പോയി വാ ' അതും പറഞ്ഞ അവൾ ഇരുന്ന് work ചെയ്യാൻ തുടങ്ങി 'ഇതാണ് നമ്മുടെ കഥനായികാ പൂജ, മംഗലത്ത് വീട്ടിൽ വിശ്വനാഥന്റെയും രാധികയുടെയും ഒരേഒരു മകൾ, അച്ഛൻ അവളുടെ ചെറുപ്പത്തിലേ മരിച്ചു വളരെ കഷ്ട്ടപെട്ടാണ് അവളുടെ അമ്മ അവളെ വളർത്തിയത് ഇപ്പൊ അസുഖം വന്ന് കിടപ്പിലാണ് ' 'പൂജ കഴിഞ്ഞില്ലേ നിന്റെ work ഇത്ര ആത്മാർത്ഥത ഒന്നും വേണ്ട ' 'നിനക്ക് അത് പറയാം കാരണം നീ ജീവിക്കുന്നത് നിന്റെ അപ്പന്റെ ചിലവിൽ ആണ് ഇപ്പഴും ഈ ജോലി നിനക്ക് വെറും ഒരു ടൈം പാസ്സ് അല്ലേ, പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട ഞാനും എന്റെ അമ്മയും ജീവിക്കുന്നെ '

'ഞാൻ ആ ഒരു അർത്ഥത്തിൽ പറഞ്ഞതല്ലെടി നീ എപ്പോഴും ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാ ' 'അത് എനിക്കറിയാല്ലോ, എന്നിട്ട് പറ എന്തായി അപ്പനെ convince ചെയ്യുന്ന കാര്യം ' 'ഓഹ് അത് നടക്കും എന്ന് തോന്നുന്നില്ല മിക്കവാറും ഞാൻ മതിൽ ചാടേണ്ടി വരും ' 'അതെന്തേ ' 'എന്ത് പറയാനാടി ജോ വന്ന് സംസാരിക്കണ്ടേ അപ്പനോട് നീ ഒന്ന് പറ അവനോട് നീ പറഞ്ഞ കേൾക്കും അവൻ ' 'ഞാൻ പറയാം നീ ധൈര്യമായി ഇരിക്ക് ' ~~~~~~~~~~~~ 'കഥനായികയെ പരിചയപ്പെട്ട സ്ഥിതിക്ക് ഇനി നമുക്ക് കഥനായകനെ പരിജയപ്പെടാം വരൂ കൂട്ടുക്കാരെ 😜' 'ഡാ അരുണേ നീ ഒന്ന് ക്യാബിനിലേക്ക് വന്നേ ഒരു അത്യാവശ്യ കാര്യം പറയാനാ ' 'എന്താടാ നീ വിളിച്ചേ 'ക്യാബിനിലേക്ക് കയറി വന്ന് കൊണ്ട് അരുൺ ചോദിച്ചു 'എന്തായി ഇന്റർവ്യൂ ' 'എന്താവാൻ ഒരുപാട് പേരെ ഇന്റർവ്യൂ ചെയ്തു പക്ഷെ ആർക്കും നീ പറഞ്ഞ അത്ര കാലിബർ ഇല്ലെടാ, പിന്നെ ഒരാൾക്ക് മാത്രമാണ് ഞാൻ നീ പറഞ്ഞ കാലിബർ കണ്ടത് ' 'അതാര് എന്ന പിന്നെ നിനക്ക് ആ ആളെ അങ്ങ് അപ്പോയ്ന്റ് ചെയ്തുടെ '

'അതിന് ആ ആളെ നീ ആദ്യമേ അപ്പോയിന്റ് ചെയ്തില്ലേ പിന്നെ ഞാൻ എങ്ങനെ ചെയ്യാനാ ' 'ഞാൻ അപ്പോയിന്റ് ചെയ്‌തെന്നോ അതാര് ' 'ആളെ പറഞ്ഞ നീ ദേഷ്യപ്പെടുവോ ' 'ഇല്ല നീ പറ ' 'പൂജ അവൾക്കു മാത്രേ നിന്റെ PA ആകാനുള്ള കാലിബർ ഞാൻ കണ്ടത് ' 'പൂജ അവളോ അതൊന്നും ശെരി ആവില്ല അവളെ കാണുന്നതേ എനിക്ക് കലിയാണ് ' 'നിന്റെ കലി എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട നിനക്ക് പറ്റുമെങ്കിൽ അവളെ പിടിച്ച നിന്റെ PA ആക്കാൻ നോക്ക് ഞാൻ പോവാ 'എന്ന് ദേഷ്യത്തിൽ പറഞ്ഞ അരുൺ അവിടെ നിന്നും ഇറങ്ങി പോയി അരുൺ പോയതും അവൻ ഫോൺ എടുത്ത് പൂജയെ കാൾ ചെയ്തു 'പൂജ come to my cabin ' 'അപ്പൊ ഇതാണ് നമ്മുടെ നായകൻ എബിൻ മാത്യു, മാത്യുസിന്റെയും ആലീസിന്റെയും ഒരേ ഒരു മകൻ പിന്നെ ഒരു അനിയത്തി റോസ്മേരി ബാക്കി എല്ലാം വഴിയേ അറിയാം ' ~~~~~~~~~~~~

'May I come in sir ' 'Yes come in ' 'Sir എന്തിനാ വിളിപ്പിച്ചത് ' അവൻ മറുപടി ഒന്നും പറയാതെ കയ്യിലുള്ള letter അവൾക്കു നൽകി 'Sir ഇത് എന്താണ് 'letter വാങ്ങി കൊണ്ട് അവൾ ചോദിച്ചു 'വായിച്ച നോക്ക് അപ്പൊ മനസിലാകും ' അവൾ അത് പൊട്ടിച്ച വായിക്കാൻ തുടങ്ങി, അതിലെ സബ്ജെക്ട് വായിച്ചതും അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി യാതൊരു ഭാവബേദവും ഇല്ലാതെ ഇരിക്കുന്ന അവനെ കണ്ട് അവൾക്കു അതിശയമായി 'എന്താ ഇവിടെ നടക്കുന്നത് sir എനിക്ക് ഒന്നും മനസിലായില്ല ' 'Ok I will explain it, you are appointed as my Personal Assistant ഇപ്പൊ മനസ്സിലായോ ' 'അതാണ് എനിക്ക് മനസിലാകാത്തത് sir ന്റെ PA ആകാനുള്ള ക്വാളിഫിക്കേഷൻ ഒന്നും എനിക്കില്ല ' 'ഇവിടെ ക്വാളിഫിക്കേഷൻ അല്ല കാലിബർ ആണ് മുഖ്യം പിന്നെ നീ ചെയ്‌തുകൊണ്ടിരുന്ന പ്രൊജക്റ്റ്‌ ജോയെ ഏൽപ്പിച്ചേക്ക് ഞാൻ പറഞ്ഞെന്ന് പറഞ്ഞ മതി ' 'Ok sir' 'Ok you may go now ' 'ഇങ്ങേർക്ക് എന്ത് പറ്റി ഇനി തലയിലെ വല്ല നട്ടും ലൂസ് ആയോ ദൈവമേ ' 'നിനക്ക് എന്ത പൂജ വട്ടായോ ഒറ്റക്ക് സംസാരിക്കുന്നു ' 'അന്നു നോക്കെടി എനിക്ക് പ്രൊമോഷൻ കിട്ടി 'എന്നും പറഞ്ഞ അവൾ ആ letter അന്നയുടെ കയ്യിൽ കൊടുത്തു 'പ്രൊമോഷൻ ആയിരിക്കില്ല അന്നു ഡിസ്മിസ്സൽ ആയിരിക്കും നീ ഒന്ന് ശെരിക്ക് നോക്ക് അത്

' 'എന്തായാലും ഞാൻ നോക്കട്ടെ ജോ 'എന്നും പറഞ്ഞ അന്നു letter തുറന്ന് വായിച്ചു 'ജോ നീ എന്നെ ഒന്ന് പിച്ചിയെ ഞാൻ കാണുന്നത് സത്യമാണോ എന്നറിയാനാ ' 'കാര്യം പറ അന്നു ' 'ഡാ ഇവളെ അങ്ങേരുടെ PA ആയി അപ്പോയിന്റ് ചെയ്തിരിക്കുന്നു ' 'സത്യാണോ നീ പറഞ്ഞെ ' 'അതേടാ അല്ലെങ്കി നീ ഇത് നോക്ക് 'എന്നും പറഞ്ഞ അവൾ letter അവൻ കൊടുത്തു 'അന്നു ഇവിടെ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ 'letter വായിച്ച അവൻ പറഞ്ഞു 'നീ പറഞ്ഞത് ശെരിയാ എനിക്കും തോന്നി, സത്യം പറ പൂജ നിങ്ങൾ തമ്മിൽ love അല്ലേ ' 'ദേ അന്നു നീ വന്റെ കയ്യിന്നു വാങ്ങിക്കും love പോലും മണ്ണാകട്ടയാണ്, ഇത് കണ്ടിട്ട് എനിക്ക് പോലും വിശ്വാസം വരുന്നില്ല പിന്നെ അല്ലേ നിങ്ങൾക് ' 'കാര്യം ഒക്കെ ശെരി തന്നെ പക്ഷെ ഒരു പ്രശ്നം ഉണ്ട് ഇനി നീ ഫുൾ ടൈം അയാളുടെ കൂടെ അല്ലേ ഉണ്ടാക അത് കൊണ്ട് നന്നായി ചീത്ത കേൾക്കാൻ ഉള്ള സാധ്യത ഉണ്ട് ' 'അതും ശെരിയാ എന്റെ വിധി, പിന്നെ ജോ ഈ പ്രൊജക്റ്റ്‌ കയ്യോടെ നിന്നെ ഏൽപ്പിക്കാൻ അങ്ങേര് പറഞ്ഞിട്ടുണ്ട് അത്കൊണ്ട് ഞാൻ രക്ഷപെട്ടു ' 'നീ ഇങ് താ ഞാൻ നോക്കിയിട്ട് correct ചെയ്തോളാം 'അവൻ ഫയലും വാങ്ങി പോയി

'മോളെ എന്ത് പറ്റി നിനക്ക് ഓഫീസിൽ നിന്ന് വന്നപ്പോ തൊട്ട് ഇരിക്കുന്നതാണല്ലോ എന്തേലും പ്രശ്നം ഉണ്ടോ ' 'ഇല്ലമ്മേ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചിരുന്നതാ ' 'അമ്മ ഒരു കാര്യം ചോദിച്ച എന്റെ മോൾ സത്യം പറയോ ' 'അമ്മയോട് ഞാനിന്ന് വരെ കളവ് പറഞ്ഞിട്ടില്ലല്ലോ അമ്മ ധൈര്യമായിട്ട് ചോദിക്ക് ' 'നീ ഇപ്പഴും അവനെ കുറിച് ചിന്തിക്കാറുണ്ടോ ഒരിക്കലും കാണാത്ത നിന്റെ നീല കണ്ണുള്ള രാജകുമാരനെ ' 'അമ്മക്ക് ആ ബന്ധം ഇഷ്ടമില്ലെന്ന് പറഞ്ഞ ആ നിമിഷം മുതൽ ഞാൻ മറക്കാൻ ശ്രേമിക്കാണ് എല്ലാം പക്ഷെ കഴിയുന്നില്ല ' 'എന്റെ മോൾക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ അമ്മ അതിന് എതിർ നിൽക്കില്ല നീ കണ്ടുപിടിക്കണം അവനെ എവിടെ ആണേലും '

'വേണ്ടമ്മേ അവർ എല്ലാം വല്യേ ആളുകൾ ആണ് എന്തിനാ വെറുതെ ചിലപ്പോ അവൻ എന്നെ ഇഷ്ട്ടമായില്ലെങ്കിലോ ഒന്നും വേണ്ട എനിക്ക് അമ്മയും അമ്മക്ക് ഞാനും അത് മതി 'അവൾ പറഞ്ഞു തീർന്നതും അവളുടെ ഫോൺ റിങ് ചെയ്തു 'ആരാ മോളെ 'ഫോണിലേക്ക് നോക്കി നിൽക്കുന്ന അവളോട് അമ്മ ചോദിച്ചു 'അപ്പച്ചിയാണ് അമ്മേ ' അവൾ പറഞ്ഞതും അവരുടെ മുഖം മാറാൻ തുടങ്ങി 'ഇങ് താ മോളെ ഞാൻ സംസാരിച്ചോളാം 'എന്നും പറഞ്ഞ അമ്മ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങി തുടരും

Share this story