അറിയാതെ: ഭാഗം 10

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'അയ്യോ ഞാനിപ്പോ അങ്ങേരോട് എങ്ങനെ ചോദിക്കും ഒരു പക്ഷെ ദേഷ്യപ്പെട്ടാലോ തിരിച്ചു റൂമിലേക്ക് തന്നെ പോയാലോ 'എബിയുടെ മുറിയുടെ മുന്നിൽ വന്ന് നിന്ന് കടുത്ത ആലോചനയിൽ ആണ് പൂജ എന്തയാലും വരുന്നിടത്തു വേച് കാണാം എന്ന് വിചാരിച് അവൾ ഡോർ തുറന്ന് റൂമിന് അകത്തേക്ക് കയറി 'ഇങ്ങേർ ഇതെവിടെ പോയി കാണാൻ ഇല്ലല്ലോ 'എന്ന് മനസ്സിൽ വിചാരിച്ചപ്പോൾ ആണ് വാഷറൂമിന്റെ വാതിലും തുറന്ന് എബി പുറത്തേക്ക് വന്നത് ഡോർ തുറന്ന് പുറത്തേക്ക് വന്ന് എബി കാണുന്നത് മുറിയിൽ നിന്ന് നട്ടം തിരിയുന്ന പൂജയെ ആണ് 'നീ എന്താ ഇവിടെ ' 'അത് പിന്നെ sir ' 'എന്താടി നിന്ന് ബ ബ അടിക്കുന്നെ വന്ന കാര്യം പറ ' 'അതേയ് ഞാൻ ഒരു കാര്യം പറഞ്ഞ sir ദേഷ്യപെടോ ' 'എനിക്ക് ദേഷ്യം വരുന്ന കാര്യം ആണെങ്കിൽ ചിലപ്പോ ദേഷ്യപ്പെടും ' 'എന്ന പിന്നെ പറയണ്ട അല്ലേ 'എന്നും പറഞ്ഞ അവൾ തിരിഞ്ഞു നടക്കാൻ നിന്നു പെട്ടന്നാണ് അവളുടെ കയ്യിൽ അവൻ പിടിച്ചത് 'പറയാൻ വന്ന കാര്യം പറഞ്ഞിട്ട് പോ ' 'Sir റോസമ്മ ചോദിച്ചു നമുക്ക് എല്ലാവർക്കും ഒന്ന് പുറത്ത് പോയാലോ എന്ന് 'അവൾ പേടിയോടെ ചോദിച്ചു 'രാവിലെ പോയത് പോരെ ' 'അതിന് sir സമ്മതിച്ചില്ലല്ലോ pls നമുക്ക് പോകാം ' 'ഹ്മ്മ് ശെരി പോകാം 'കുറച്ചു നേരം ഒന്ന് ചിന്തിച് അവൻ പറഞ്ഞു 'ശെരിക്കും '

'ആഹ് എന്തെ പോകേണ്ടേ ' 'വേണം എന്ന ഞാൻ പോയി അവരോട് എല്ലാം പറയട്ടെ 'എന്നും പറഞ്ഞ അവൾ നേരെ റോസമ്മയുടെ അടുത്തേക്ക് ചെന്നു അവളെ പോക്ക് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ~~~~~~~~~~~~~ 'ചേച്ചി എങ്ങനെ ഉണ്ട് എന്റെ ഡ്രസ്സ്‌ കൊള്ളാവോ ' 'മ്മ് കൊള്ളാം ' 'ചേച്ചി ഇത് വരെ ready ആയില്ലേ ' 'ഇല്ലെടി ഏത് ഇടും എന്ന കൺഫ്യൂഷൻ ആണ് 😁' 'Idea ചേച്ചി വാ ചേച്ചിക്കുള്ള ഡ്രസ്സ്‌ ഞാൻ തരാം 'എന്നും പറഞ്ഞ റോസമ്മ പൂജയെയും കൂട്ടി അവളുടെ റൂമിലേക്ക് ചെന്നു ഷെൽഫിൽ നിന്ന് ഒരു കവർ എടുത്ത് പൂജക്ക്‌ കൊടുത്ത് 'എന്താ ഇത് 'പൂജ സംശയഭാവത്തിൽ ചോദിച്ചു 'ചേച്ചി ഇത് ഇട്ടോ കഴിഞ്ഞ ക്രിസ്മസിന് എബിച്ചായൻ മേടിച്ചു തന്നതാ ചേച്ചി എടുത്തോ ' പൂജ കവർ തുറന്ന് അതിലുള്ള ഡ്രസ്സ്‌ പുറത്തേക്ക് എടുത്തു ടീഷർട്ടും ജീനും ആയിരുന്നു അത് 'റോസമ്മേ ഞാൻ ഇതൊന്നും ഇടാറില്ല ' 'ഇങ്ങനൊക്കെ അല്ലേ ഇട ചേച്ചി പെട്ടന്ന് ready ആവ് ' 'എന്നാലും ' 'ഒരു എന്നാലും ഇല്ല പെട്ടന്ന് പോയി change ചെയ്തേ 'എന്നും പറഞ്ഞ അവൾ പൂജയെ ഡ്രസിങ് റൂമിലേക്ക് കയറ്റി ഒരു അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ആൾ ready ആയി പുറത്തേക്ക് വന്നു 'ചേച്ചി കൊള്ളാം അടിപൊളിയായിട്ടുണ്ട് ' 'ശെരിക്കും 'എന്ന് ചോദിച്ച പൂജ കണ്ണാടിയിൽ നോക്കി 'കൊള്ളാം അല്ലേ '

'അതല്ലേ ഞാൻ പറഞ്ഞെ ' 'എടി റോസമ്മേ കഴിഞ്ഞില്ലേ നിങ്ങളെ ഒരുക്കം 'താഴെ നിന്നും മമ്മി വിളിച് ചോദിച്ചു 'ദാ വരുന്നു മമ്മി 'എന്നും പറഞ്ഞ അവൾ പൂജയെയും കൂട്ടി താഴേക്ക് ചെന്നു ~~~~~~~~~~~~~ 'ഈ കൊച്ചുങ്ങൾ ഇതെവിടെ പോയി കിടക്ക എടി റോസമ്മേ ഒന്ന് വരുന്നുണ്ടോ ' 'ദാ ഞങ്ങൾ എത്തി മമ്മി ' Stair ഇറങ്ങി വരുന്ന പൂജയെയും റോസമ്മയെയും നോക്കി നിൽക്കാണ് എല്ലാവരും പക്ഷെ ഒരാൾക്കു മാത്രം അവരെ കണ്ട് ദേഷ്യം വരാൻ തുടങ്ങി 'എബി അവർ വന്നില്ലേ എന്ന നമുക്ക് പോയാലോ ' 'ആയില്ല പപ്പാ ഒരു മിനിറ്റ് 'എന്നും പറഞ്ഞ അവൻ പൂജക്ക്‌ അരികിലേക്ക് ചെന്നു 'ആരോട് ചോദിച്ചിട്ട നീ ഈ ഡ്രസ്സ്‌ ഇട്ടത് ' 'ഇതിനെന്താ ഇച്ചായ കുഴപ്പം നല്ല ഭംഗി ഉണ്ടല്ലേ ' 'ഞാൻ നിന്നോട് അല്ല ചോദിച്ചത് റോസമ്മേ പൂജയോട് ആണ് അവൾ പറയട്ടെ ' 'അത് പിന്നെ റോസമ്മ പറഞ്ഞപ്പോ ' 'അവൾ പറഞ്ഞ നീ എന്തും ചെയ്യോ 'അവൻ ഉച്ചത്തിൽ ചോദിച്ചു 'എന്നാടാ എബി ആ കൊച്ചു ഏത് ഡ്രസ്സ്‌ വേണേലും ഇട്ടോട്ടോ നീ വന്നേ നമുക്ക് പോകാം ' 'മമ്മി ഇതിൽ ഇടപെടേണ്ട ഇവൾ ഈ ഡ്രസ്സ്‌ change ചെയ്യാതെ നമ്മൾ ആരും എങ്ങോട്ടും പോകുന്നില്ല 'എന്നും പറഞ്ഞ അവൻ മുകളിലേക്ക് കയറി പോയി പൂജ എല്ലാവരെയും ഒന്ന് നോക്കി എല്ലാരുടെയും മുഖത്തു ഒരു വിഷമം ഉള്ളത് പോലെ അവൾക്കു തോന്നി

താൻ കാരണം ആരും വിഷമിക്കാൻ പാടില്ല എന്ന് ചിന്തിച് അവൾ മുകളിലേക്ക് കയറി പോയി 'Sir ഞാൻ ഇത് change ചെയ്തോളാം അതിന്റെ പേരിൽ ഈ ഔട്ടിങ് ഇല്ലാതാക്കരുത് എല്ലാവരും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് pls 'എന്നും പറഞ്ഞ അവൾ തന്റെ റൂമിലേക്ക് പോകാൻ നിന്നു 'ഒന്ന് നിന്നെ ' 'എന്താ sir ' 'ദാ ഈ ഡ്രസ്സ്‌ ഇട്ടോ 'എന്നും പറഞ്ഞ അവൻ ഒരു കവർ അവളെ ഏൽപ്പിച്ചു 'ഇത് ' 'നോക്കണ്ട ഞാൻ എന്റെ പെണ്ണിന് വേണ്ടി വാങ്ങിയതായിരുന്നു ഞങ്ങടെ first മീറ്റിൽ അവൾക്കു നൽകാൻ പക്ഷെ അതിന് കഴിഞ്ഞില്ല ഇനി ഇത് താൻ എടുത്തോ ' അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി അത് തുറന്ന് നോക്കി ബേബിപിങ്ക് കളർ സാരി ആയിരുന്നു അതിൽ അവൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട കളർ കൂടുതൽ ഒന്നും ചിന്തിക്കാതെ അത് ഉടുത്ത എബിയുടെ അടുത്തേക്ക് ചെന്നു 'Sir പോകാം ' അവളുടെ വിളികേട്ടതും അവൻ അവളെ ഒന്ന് നോക്കി 'Sir...' 'ആ പോകാം വാ 'എന്നും പറഞ്ഞ അവൻ താഴേക്ക് നടന്നു കൂടെ അവളും ~~~~~~~~~~~~~ 'മമ്മി ദേ അങ്ങോട്ട് ഒന്ന് നോക്കിയേ 'എന്നും പറഞ്ഞ റോസമ്മ stair അങ്ങോട്ട് കയ്യ് ചൂണ്ടി

'എന്റെ കർത്താവെ ഞാൻ എന്നതാ കാണുന്നെ ഇത് വല്ല സ്വപ്നവും ആണോ ' 'എന്ന ആലിസെ എന്ന പറ്റി ' 'അങ്ങോട്ട് നോക്ക് മനുഷ്യ 'എന്നും പറഞ്ഞ അവർ എബിയും പൂജയും ഇറങ്ങി വരുന്നത് കാണിച്ചു കൊടുത്തു 'ആലിസെ എനിക്ക് ഒരു സംശയം ' 'എന്നതാ പറ ' 'ഇനി ഇവർ ശെരിക്കും കല്യാണം കഴിച്ചിട്ടുണ്ടോ നമ്മളോട് പറയാത്തത് കൊണ്ടാണോ ' 'ദേ മനുഷ്യ എന്റെ കൊച്ചിനെ കുറിച് അനാവശ്യം പറയരുത് കേട്ടോ അവൻ ഡീസന്റ് അല്ലേ ' 'പിന്നെ എക്സ്ട്രാ ഡീസന്റ് ആണ് ' 'എന്നതാ പപ്പാ മമ്മിടെ ചെവി തിന്നുന്നെ ' 'ഒന്നുല്ലെടാ എന്ന പിന്നെ പോകല്ലേ 'പപ്പാ പറഞ്ഞതും അവർ എല്ലാം പുറത്തേക്ക് ഇറങ്ങി മമ്മി ഡോർ ലോക്ക് ചെയ്തു 'മോനെ എബി നിങ്ങൾ പൊക്കോ ഞാനും എന്റെ ഭാര്യയും ഒന്ന് കറങ്ങിയേച്ച വരാം എന്നും നമ്മൾ ഒരുമിച്ചല്ലേ പോകാറ് 😌'പപ്പാ നിഷ്കു ഭാവത്തിൽ പറഞ്ഞു 'പപ്പാ അതൊന്നും പറ്റില്ല ' 'Pls ഡാ ഈ ഒരു തവണ 😁' 'ഹ്മ്മ് ശെരി ' 'എന്ന മക്കളെ ഞങ്ങൾ പോവാ 'എന്നും പറഞ്ഞ പപ്പയും മമ്മയും പപ്പേടെ കാറിൽ കയറി പോയി 'എബിച്ചായാ ' 'ഇനി നിനക്ക് എന്നാ ' 'പിന്നെ ദേ അവിടെ ക്രിസ്റ്റിച്ചായൻ ഉണ്ട് ഞാൻ പുള്ളിടെ കൂടെ പോവാ 'എന്നും പറഞ്ഞ അവൾ മെയിൻ ഗേറ്റിലേക്ക് ഓടി അവളെ കാത്തെന്ന പോലെ ക്രിസ്റ്റി ഉണ്ടായിരുന്നു അവിടെ അവൾ അവന്റെ കൂടെ പോയി

'നീ ഇനി ആരെ കാണാൻ നിക്കാണ് വരുന്നില്ലേ ' 'അല്ല നമ്മൾ ഒറ്റക്ക് ' 'അതെന്താ എന്റെ കൂടെ വരാൻ പേടി ആണോ ' 'മ്മച്ചും 'അവൾ ചുമൽകൂച്ചി പറഞ്ഞു 'എന്നാ കേറ് പോകാം ' അവൻ പറഞ്ഞത് കേട്ടതും അവൾ ഭാവക് ഡോർ തുറന്ന് കയറാൻ നിന്നു 'ഞാൻ എന്നാ നിന്റെ ഡ്രൈവറോ മുന്നിലോട്ട് കയറെഡി ' അവൻ ദേഷ്യപ്പെട്ടതും അവൾ വേഗം co driving സീറ്റിലേക്ക് കയറി ഇരുന്നു അവൾ കയറി എന്ന് ഉറപ്പായതും അവൻ വണ്ടി എടുത്തു ~~~~~~~~~~~~~ 'നീ എന്നതിന റോസമ്മേ എന്നോട് വീട്ടിലോട്ട് വരാൻ പറഞ്ഞെ ' 'ദേ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ റോസമ്മ എന്ന് വിളിക്കരുത് എന്ന് ' 'പിന്നെ എന്റെ കൊച്ചിനെ ഞാൻ എന്നാ വിളിക്കണം ' 'റോസു 😍 എന്ന് വിളിച്ചോ ' 'ഈ മുഖം നോക്കി വിളിക്കാൻ തോന്നണ്ടേ ' 'എന്തേലും പറഞ്ഞോ ' 'അല്ല അങ്ങനെ വിളിക്കാം എന്ന് പറഞ്ഞതാ എന്റെ റോസു 😁 എന്നിട്ട് നീ പറഞ്ഞില്ല എന്നതിന എന്നോട് വീട്ടിലേക്ക് വരാൻ പറഞ്ഞത് നീ മാളിലേക്ക് വരാം എന്നല്ലേ പറഞ്ഞെ' 'അത് പപ്പയുടെ idea ആണ് അവരെ തമ്മിൽ ഒന്നിപ്പിക്കാൻ മനപ്പൂർവം ഒഴിഞ്ഞു മാറി കൊടുത്തത് ' 'പപ്പാ ആൾ കൊള്ളാല്ലോ മക്കളെ പ്രേമിക്കാൻ സഹായിക്കുന്ന ലോകത്തിലെ ഏക തന്ത ' 'Ya he is our supporting factor in all thing ' 'മതി പപ്പയെ പുകഴ്ത്തിയത് നിനക്ക് എന്നെ miss ചെയ്യാറ് ഉണ്ടോ പെണ്ണെ '

'എനിക്ക് നിങ്ങളെ no way man 😁' 'ഓഹി അങ്ങനെ ആണല്ലേ എന്നാ ഞാൻ പോവാ ' 'ആ പിണങ്ങാതെ ഇച്ചായൻ എന്റെ ജീവൻ അല്ലേ അതില്ലാതെ എനിക്ക് ജീവിക്കാൻ പറ്റോ ഇച്ചായ really i miss you very well 😌' 'ആണോ എന്നാ നമുക്ക് ആ പരിഭവം ഇപ്പൊ തീർത്തലോ ' 'ദേ വേണ്ട ഇത് പബ്ലിക് place ആണ് ഒപിന്നെ എബിച്ചായൻ എങ്ങാൻ കണ്ടോന്ന് വന്ന തീർന്നു നമ്മൾ അറിയാല്ലോ അന്നത്തെ കാര്യം ' അവൾ പറഞ്ഞു തീർന്നതും അവന്റെ കയ്യ് വലതു കവിളിൽ വെച്ചു 'ഓര്മിപ്പിക്കല്ലേ മോളെ അന്ന് കിട്ടിയ അടിയുടെ വേദന ഇപ്പോഴും ഉണ്ട് ഹോ ഓർക്കാൻ കൂടി വയ്യ 'അവൻ തലക്കുടഞ്ഞു പറഞ്ഞു 'എന്നാ പിന്നെ നമുക്ക് സിനിമക്ക് പോയാലോ ' 'ആഹ് അതേലും നടക്കട്ടെ ' അവർ രണ്ടുപേരും തീയേറ്ററിന് അകത്തേക്ക് കയറി ~~~~~~~~~~~~~ 'ആലിസെ നിന്റെ മുഖം എന്നതാ ഇങ്ങനെ വീർതിരിക്കുന്നെ ' 'നിങ്ങൾക്ക് എന്നതിന്റെ കേടാ മനുഷ്യ നമ്മൾ എല്ലാവരും ഒരുമിച്ച് പോകാം എന്ന് ഏറ്റിട്ട് അവരെ ഒറ്റക്ക് വിട്ടത് ശെരിയായില്ല ' 'എന്റെ പൊന്നോ എടി അവർ ഒറ്റക്കയാൽ അല്ലേ പരസ്പരം സംസാരിക്കോള്ളു അപ്പോഴല്ലേ ഇഷ്ടപ്പെടാൻ തുടങ്ങു ' 'അത് ശെരിയാ ഞാൻ അത് ഓർത്തില്ല ' 'എന്നാ നമുക് ഈ പാർക്കിലൊക്കെ ഒന്ന് കറങ്ങാടി എത്ര കാലായി ഇങ്ങനെ ഒന്ന് വന്നിട്ട് ' 'ശെരിയാ പഴയ കാലം miss ചെയ്യാ അല്ലേ ഇച്ചായ ' 'ആഹ് നീ ഇവിടെ ഇരിക്ക് ആലിസെ നമുക്ക് കുറച്ചു നേരം പഴയത് എല്ലാം ഒന്ന് ഓർക്കാം 'എന്നും പറഞ്ഞ അയാൾ അവിടെ ഉള്ള സിമന്റ്‌ ബെഞ്ചിൽ ഇരുന്നു കൂടെ അവരും.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story