അറിയാതെ: ഭാഗം 13

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'നിന്റെ മുഖം എന്നാടി ഇങ്ങനെ ഇരിക്കുന്നെ എന്നാ പറ്റി ' 'ഇതിൽ കൂടുതൽ എന്ത് പറ്റാനാ എബി sir എത്തുന്ന മുന്നേ വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞിട്ട് സമയം എന്തായി എന്ന് വല്ല വിചാരവും ഉണ്ടോ ' 'Sorry ഡീ ഇത്രേം സമയം ആകും എന്ന് ഞാനും വിചാരിച്ചില്ല എന്തായാലും നിന്നെ ഞാൻ പെട്ടന്ന് എത്തിക്കാം ' 'അതിന് മുന്നേ എബി sir വരാതിരുന്നാൽ മതി ' 'നീ സമാധാനായിട്ട് ഇരിക്ക് 'എന്നും പറഞ്ഞ അവൻ വണ്ടി സ്പീഡിൽ വിട്ടു വണ്ടി വീടിന്റെ കോമ്പൗണ്ടിൽ എത്തിയതും അവൾ അതിൽ നിന്നും ചാടി ഇറങ്ങി അവൾ ഇറങ്ങിയതും അവൻ വണ്ടി എടുത്ത് പോയി അവൾ വീടിനകത്തേക്ക് കയറാൻ നിന്നപ്പോൾ ആണ് മുന്നിൽ കട്ടകലിപ്പുമായി നിൽക്കുന്ന എബിയെ കണ്ടത് 'പൂർത്തിയായി എന്റെ കൃഷ്ണ എന്നെ കാത്തോണേ 'എന്ന് മനസ്സിൽ പറഞ്ഞ ഓരോ ചുവടും ശ്രേദ്ധിച്ച വേച് അകത്തേക്ക് കയറി അവനെ നോക്കുക കൂടെ ചെയ്യാതെ അവൾ റൂമിലേക്ക് പോകാൻ നിന്നു 'ഒന്ന് നിന്നെ 'അവന്റെ ശബ്ദം കേട്ടതും അവളുടെ കാലുകൾ നിശ്ചലമായി 'എവിടെ പോയതായിരുന്നു

' പേടിച്ചിട്ട് അവൾക്കു ഒന്നും മിണ്ടാൻ കഴിയുന്നില്ലായിരുന്നു 'നിന്റെ നാവ് ഇറങ്ങി പോയെ പറയെടി എവിടെ പോയതായിരുന്നു എന്ന് 'എന്നും ചോദിച്ച അവന്റെ കയ്യ് അവളുടെ കവിളിൽ പതിഞ്ഞു അവന്റെ പ്രവർത്തിയിൽ എല്ലാവരും ഞെട്ടി നിൽക്കാണ് അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകാൻ തുടങ്ങി 'എന്നെ ദേഷ്യം പിടിപ്പിക്കാതെ പറ പൂജ എവിടെക്കാണ് പോയത് എന്ന് 'അവളുടെ കവിളിൽ കുത്തിപിടിച്ച അവൻ ചോദിച്ചു 'എബി എന്തായിത് അവളെ വിട്ടേ ' 'ആരും മിണ്ടരുത് നിങ്ങൾ ഓരോരുത്തരും ആണ് ഇവൾക്ക് വളം വേച് കൊടുക്കുന്നത് ' 'നിന്നോട് അവളെ വിടാനാ എബി പറഞ്ഞത് ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം അവൾ നിന്റെ ഭാര്യ ഒന്നുമല്ലല്ലോ PA അല്ലേ 'പപ്പയുടെ സംസാരം കേട്ടതും അവൻ അവളിലുള്ള പിടിവിട്ട് റൂമിലേക്ക് പോയി 'സാരല്ല പോട്ടെ മോളെ അവൻ ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല മോൾ ക്ഷമിക്ക് 'മമ്മി അവളെ കവിളിൽ തലോടി പറഞ്ഞു അവൾ മമ്മിയെ കെട്ടിപിടിച്ചു കരഞ്ഞു 'മോൾ കരയണ്ട അവൻ വേണ്ടി മമ്മി ക്ഷമ ചോദിക്ക മോളോട്, മമ്മിയോട്‌ പറ മോൾ എവിടെ പോയതാ ' അവൾ ഉണ്ടായത് എല്ലാം പറഞ്ഞു 'സാരല്ല മോൾ പോയി ഫ്രഷ് ആയി വാ ചെല്ല് 'എന്നും പറഞ്ഞ അവളെ മുകളിലേക്ക് പറഞ്ഞയച്ചു

'ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഞാൻ ചില തീരുമാനങ്ങൾ എടുക്കാൻ പോകാണ് 'അവളുടെ പോക്ക് കണ്ട് പപ്പാ പറഞ്ഞ അവിടെ നിന്നും പോയി ~~~~~~~~~~~~~ 'റോസമ്മേ നീ അവരുടെ രണ്ടുപേരോടും ഇങ്ങോട്ട് വരാൻ പറ എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ' റോസമ്മ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി അവൾക്കു സംസാരിക്കാൻ പേടി ആയിരുന്നു കാരണം പപ്പാ എല്ലാത്തിനും സപ്പോർട്ട് ആണെങ്കിലും പപ്പക്ക് ദേഷ്യം വന്നാൽ പിന്നെ പിടിച്ച കിട്ടില്ല ആ സ്വഭാവം തന്നെയാണ് എബിച്ചായനും അവൾ മനസ്സിൽ ഓർത്തു അവൾ നേരെ പോയത് പൂജയുടെ മുറിയിലേക്കായിരുന്നു അവിടെ ചെന്നപ്പോൾ ആൾ കിടന്നു ഉറങ്ങുന്നതാണ് കണ്ടത് 'പാവം ഒരുപാട് കരഞ്ഞിട്ടുണ്ട് 'പൂജയുടെ മുഖത്തേക്ക് നോക്കി അവൾ മനസ്സിൽ പറഞ്ഞു 'ചേച്ചി എണീറ്റെ എന്ത് ഉറക്കാണ് വന്നപ്പോ കിടന്നതല്ലേ ഫ്രഷ് ആയിട്ട് പോലും ഇല്ലല്ലോ ' ഒരു ഞരക്കത്തോടെ പൂജ എണീറ്റു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു 'ചേച്ചികുട്ടി നല്ലോണം വേദനിച്ചോ സാരല്ലട്ടോ 'പൂജയുടെ കവിളിൽ തലോടി അവൾ ചോദിച്ചു പൂജ അതിനൊന്ന് പുഞ്ചിരിച്ചു കൊടുത്തു 'പോയി ഫ്രഷ് ആയി വാ പപ്പാ വിളിക്കുന്നുണ്ട് എന്തോ കാര്യം പറയാൻ ആണ് ' 'ഹ്മ്മ് 'എന്നും പറഞ്ഞ പൂജ ഫ്രഷ് ആവാൻ പോയി

അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി വന്നു അപ്പോഴും റോസമ്മ ബെഡിൽ ഇരിക്കുന്നുണ്ട് 'ആഹാ ഇപ്പൊ ഉഷാറായാല്ലോ എന്നാ പിന്നെ നമുക്ക് പോയാലോ ' 'മ്മ്മ് ' അവർ രണ്ടുപേരും മുറിയിൽ നിന്നിറങ്ങി നടന്നു 'ചേച്ചി താഴേക്ക് പൊയ്ക്കോ ഞാൻ ഇച്ചായനെ കൂടി വിളിച്ചിട്ട് വരാം ' 'ഹ്മ്മ് ശെരി 'എന്നും പറഞ്ഞ പൂജ താഴേക്കും റോസമ്മ എബിയുടെ മുറിയിലേക്കും പോയി 'ആഹാ എല്ലാം പൊട്ടി കിടക്കാണല്ലോ ഇന്നത്തെ കലാപരിപാടി കഴിഞ്ഞല്ലേ ചേ മിസ്സായി 'എന്ന് മനസ്സിൽ മൊഴിഞ്ഞ അവൾ റൂമിനകത്തേക്ക് കയറി 'എബിച്ചായാ ' 'മ്മ് എന്താ ' 'പപ്പാ വിളിക്കുന്നുണ്ട് ' 'നീ പൊയ്ക്കോ ഞാൻ വരാം ' അവന്റെ മറുപടി കിട്ടിയതും അവൾ താഴേക്ക് ചെന്നു 'അവനെവിടെ ' 'വരാം എന്ന് പറഞ്ഞു പപ്പാ ' 'ഹ്മ്മ് ' 'എന്നതാ ഇച്ചായ പ്രശ്നം എന്തിനാ എല്ലാവരെയും വിളിച്ചു വരുത്തിയത് ' 'പറയാം എബി വരട്ടെ 'അയാൾ ഗൗരവത്തോടെ പറഞ്ഞു ~~~~~~~~~~~~~ എല്ലാവരും എബിയുടെ വരവും കാത്തു നിൽക്കാണ് കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ താഴേക്ക് ഇറങ്ങി വന്നു 'എന്നാ പപ്പാ വിളിച്ചേ ' 'ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട് അത് എല്ലാവരെയും അറിയിക്കാൻ വേണ്ടി ആണ് വിളിച്ചത് ' 'എന്നതാ കാര്യം ' 'പൂജ മോളുടെ കല്യാണം നടത്താൻ തീരുമാനിച്ചു ' പപ്പാ പറഞ്ഞത് കേട്ട് ഇത്തവണ ഞെട്ടിയത് പൂജ ആയിരുന്നു

അവൾ എബിയുടെ മുഖത്തേക്ക് ഒന്ന് നോക്കൂ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിൽക്കുന്ന അവനെ കണ്ട് അവൾക്കു അത്ഭുതമായി അവന്റെ മുഖത്തു വെറും പുച്ഛം മാത്രമായിരുന്നു അപ്പോൾ 'എബി നീ ഒന്നും പറഞ്ഞില്ല ' 'ഞാൻ എന്നാ പറയാനാ പപ്പാ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ ഇനി ഞാൻ എന്ത് പറയാനാ എല്ലാം നിങ്ങടെ ഇഷ്ട്ടം പക്ഷെ ആ കല്യാണം കൂടാൻ ഈ എബിയെ കിട്ടില്ല 'എന്നും പറഞ്ഞ അവൻ മുകളിലേക്ക് കയറി പോയി 'പൂജ നിനക്ക് എന്തേലും പറയാൻ ഉണ്ടോ പപ്പാ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോ ' 'എല്ലാം പപ്പയുടെ ഇഷ്ട്ടം എന്തായാലും എനിക്ക് നല്ലതല്ലാത്തത് ഒന്നും പപ്പാ ചെയ്യില്ലല്ലോ 'എന്നും പറഞ്ഞ അവളും മുകളിലേക്ക് കയറി പോയി അവൾ നേരെ ചെന്നത് എബിയുടെ റൂമിലേക്ക് ആണ് നിലത്തു എല്ലാം പൊട്ടികിടക്കുന്നത് കണ്ടപ്പോഴേ മനസിലായി ആൾ നല്ല ദേഷ്യത്തിൽ ആണെന്ന് അവൾ അവനെ അവിടെ എല്ലാം നോക്കി പക്ഷെ കണ്ടില്ല അവിടെ ഉള്ള ഒന്നിലും ചവിട്ടാതെ സൂക്ഷിച് നടന്ന അവൾ ബാൽക്കണിയിലേക്ക് ചെന്നു വിചാരിച്ചപോലെ തന്നെ

ആൾ അവിടെ ഉണ്ട് കയ്യിൽ ഒരു bearbottil ഉണ്ട് 'എന്താ sir ഇത് എന്തിനാ ഇങ്ങനെ കുടിക്കുന്നെ ' 'ഞാൻ എന്നാ ചെയ്താലും നിനക്ക് എന്നാ ഒന്ന് പോയി തരോ ' 'ഞാൻ കാരണം അല്ലേ നിങ്ങൾ ഇങ്ങനെ കുടിക്കുന്നത് അതിന് ഞാൻ സമ്മതിക്കില്ല 'എന്നും പറഞ്ഞ അവൾ അവന്റെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി വാഷ് ബേസിൽ ഒഴിച്ചു കളഞ്ഞു 'നീ എന്താ ഈ കാണിക്കുന്നേ എന്നെ നേരെയാക്കാൻ നീ ആരാ ' 'ആരുമല്ലേ ഞാൻ നിങ്ങടെ പറ 'അവൾ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു 'നീ എനിക്ക് ആരുമല്ല 'അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും അറിയാതെ ഒരിറ്റ് കണ്ണുനീർ വീണു അത് തുടച്ചു കൊണ്ട് അവൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നിന്നു പക്ഷെ അവൾ പോകുന്നതിന് മുന്നേ അവൻ അവളെ ഇറുകെ കെട്ടിപിടിച്ചു ഒരുനിമിഷം അവളും അത് ആഗ്രഹിച്ചിരുന്നു 'നീ എന്റെ എല്ലാം ആണ് പൂജ എല്ലാം പക്ഷെ എനിക്ക് അത് പറയാൻ കഴിയുന്നില്ല 'അവളെ കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു 'ഇത് മതി sir എനിക്ക് ഇപ്പോഴേലും പറഞ്ഞല്ലോ 'എന്നും പറഞ്ഞ അവൾ അവനിൽ നിന്നും വിട്ട് നിൽക്കാൻ നിന്നു പക്ഷെ അവൻ അതിന് സമ്മതിക്കാതെ അവളെ ഇറുകെ കെട്ടിപിടിച്ചു

'Pls പൂജ ഇനി നീ എന്നെ വിട്ട് പോകരുത് കഴിയില്ല എനിക്ക് നീ ഇല്ലാതെ ' 'ഇത് എന്തെ അവിടെ വേച് പറയായിരുന്നു ' 'എന്തോ പറയാൻ തോന്നിയില്ല ' 'ഓഹോ അങ്ങനെ ആണോ എന്നാ ok 'എന്നും പറഞ്ഞ അവൾ അവനിൽ നിന്നും വിട്ട് നിന്ന് പുറത്തേക്ക് പോകാൻ നിന്നു 'എവിടെ പോകുവാ ' 'നിങ്ങൾക് പറയാൻ വയ്യ എന്നല്ലേ പറഞ്ഞെ അപ്പൊ പപ്പയോടു എനിക്ക് ആ കല്യാണത്തിന് സമ്മതമാണ് എന്ന് പറയാൻ പോവാ ' 'നീ പറയോ ' 'ആ പറയും ' 'എന്നാ ചെന്ന് പറ 'അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു 'ഞാൻ ഒരു തമാശ പറഞ്ഞതല്ലേ വാ എല്ലാം ഇപ്പൊ തന്നെ തുറന്ന് പറയാം ' 'അത് വേണോ പപ്പാ എന്നാ വിചാരിക്കും ' 'ഒന്നും വിചാരിക്കില്ല നിങ്ങൾ വന്നേ 'എന്നും പറഞ്ഞ അവൾ അവനെയും വലിച്ച പപ്പയുടെ റൂമിലേക്ക് നടന്നു ~~~~~~~~~~~~~ 'ഞങ്ങൾ അകത്തോട്ടു വന്നോട്ടെ പപ്പാ ' 'ഹ്മ്മ് കയറി വാ 'ആളിത്തിരി ഗൗരവത്തിൽ പറഞ്ഞു അവർ രണ്ടുപേരും തലയും താഴ്ത്തി പപ്പയുടെ റൂമിനുള്ളിലേക്ക് കയറി 'എന്താണ് രണ്ടിന്റെയും ആഗമന ഉദെശം ' 'പപ്പാ അത് പിന്നെ....'അവൻ പറയാൻ നിന്നപ്പോൾ അവൾ അവനെ തടഞ്ഞു 'ഞാൻ പറയാം പപ്പാ ' 'ആരെങ്കിലും ഒന്ന് പറ ' 'പപ്പാ തീരുമാനിച്ച കല്യാണം നടക്കില്ല ' 'ഹ്മ്മ് എന്താ കാരണം ' 'അത് പിന്നെ എബി sir ഇഷ്ടല്ലാത്ത കല്യാണം നടക്കാൻ പാടില്ല ' 'അവൻ ഇഷ്ടമില്ലാത്തത് കൊണ്ടോ അതോ നിങ്ങൾക് പരസ്പരം ഇഷ്ടമായത് കൊണ്ടോ ' ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story