അറിയാതെ: ഭാഗം 14

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'അവൻ ഇഷ്ടമില്ലാത്തത് കൊണ്ടോ അതോ നിങ്ങൾക് പരസ്പരം ഇഷ്ടമായത് കൊണ്ടോ ' പപ്പയുടെ ചോദ്യം കേട്ടതും അവർ രണ്ടുപേരും ഞെട്ടി പരസ്പരം നോക്കി 'എന്താ ഞാൻ ചോദിച്ചത് കേട്ടില്ലേ പറയാൻ ' 'അത് പപ്പാ ഞങ്ങൾ..' 'ഹ്മ്മ് ഇനി കൂടുതൽ ഒന്നും പറയേണ്ട ചെല്ലാൻ നോക്ക് രണ്ടാളും എന്തായാലും ഞാൻ തീരുമാനിച്ച കാര്യത്തിൽ മാറ്റമില്ല 'പപ്പാ ഗൗരവത്തിൽ പറഞ്ഞു അവർ രണ്ടുപേരും തിരികെ പോകാൻ നിന്നു 'ഒന്ന് നിന്നെ രണ്ടാളും ' 'എന്താ പപ്പാ ' പപ്പാ അവർക്ക് മുന്നിൽ പോയി നിന്ന് അവരുടെ മുഖത്തേക്ക് നോക്കി ചിരിക്കാൻ തുടങ്ങി അവർ രണ്ടുപേരും പരസ്പരം നോക്കി 'എന്നാ പറ്റി പപ്പാ ' 'ഇത്രേ ഉള്ളു എബി നീ ഞാൻ വിചാരിച്ചു എന്റെ വാക്കിനെ പിന്തള്ളി നീ ഇവളെയെ കേട്ടു എന്ന് പറയു എന്ന് മോശം എബി എവിടെ പോയി നിന്റെ ധൈര്യമെല്ലാം ' 'അത് പിന്നെ ഞാൻ ' 'കൂടുതൽ നിന്ന് നാറാതെ രണ്ടും ചെല്ലാൻ നോക്ക് പിന്നെ ഒരു കാര്യം കൂടെ കല്യാണം തീരുമാനിച്ചത് നിങ്ങടെ രണ്ടുപേരുടെയും ആണ് സ്വന്തം മക്കളുടെ മനസ്സ് അറിയാൻ കഴിയാത്ത ക്രൂരനായ പപ്പാ അല്ല ഞാൻ ഈ ഞായറാഴ്ച നിങ്ങടെ മനസമ്മതം നടത്താനാ ഞങ്ങടെ തീരുമാനം ഞാൻ ഫാദറിനോട് സംസാരിച്ചിരുന്നു പുള്ളി കുഴപ്പൊന്നൂല്ല എന്നാ പറഞ്ഞത് ' 'പപ്പക്ക് എങ്ങനെ ഇതെല്ലാം മനസിലായി '

'ഞാനും നിങ്ങടെ പ്രായം കഴിഞ്ഞ് തന്നെയാ വന്നത് പിള്ളേരെ ' 'അതാണ് ഞങ്ങടെ പപ്പാ 'എന്നും പറഞ്ഞ അവർ രണ്ടുപേരും പുള്ളിയുടെ കവിളിൽ ഉമ്മ വേച് അവിടെ നിന്നും ഓടി 'ഇങ്ങനെ ഒരു പിള്ളേർ 'അവരുടെ പോക്ക് കണ്ട് അയാൾ മനസ്സിൽ പറഞ്ഞു ~~~~~~~~~~~~~ പപ്പയോടു സംസാരിച്ച നേരെ തന്റെ റൂമിലേക്ക് പോകാൻ നിന്ന പൂജയെ അവൻ വലിച്ച അവന്റെ റൂമിലേക്ക് കൊണ്ടുപോയി 'Sir മാറിക്കെ എനിക്ക് പോണം ' 'എങ്ങോട്ടാ എന്റെ കൊച്ചു പോകുന്നെ ഇവിടെ നിന്ന മതി ഇന്ന് ' 'അതൊന്നും പറ്റില്ല എനിക്ക് പോണം ' 'നീ പോവോ എന്നാ നീ പൊക്കോ 'അവൻ ദേഷ്യത്തോടെ പറഞ്ഞു 'ഇതാണ് എനിക്ക് പറ്റാത്തത് ഒന്ന് പറഞ്ഞ രണ്ടാമത്തതിന് കലിപ്പ്‌ ആകുന്നത് എന്തിനാ ' 'Sorry ഡി ഞാൻ ഇങ്ങനെയാ എനിക്ക് ഇങ്ങനെ ആകാനെ പറ്റു ' 'നിങ്ങടെ ദേഷ്യം കുറക്കാൻ ഞാൻ ഒരു വഴിപറഞ്ഞു തരട്ടെ ' 'ഹ്മ്മ് പറ എന്നാ ' 'നിങ്ങൾക് എപ്പോ ദേഷ്യപ്പെടാൻ തോന്നുന്നുവോ അപ്പൊ എന്നെ കെട്ടിപിടിച്ചാൽ മതി കെട്ടോ ' 'ഓഫീസിൽ വെച്ചാണെങ്കിലോ അപ്പഴും കെട്ടിപിടിക്കട്ടെ 'അവൻ ഒരു കള്ളച്ചിരിയാലേ ചോദിച്ചു 'എപ്പോ ഏത് സാഹചര്യത്തിൽ ആണേലും ദേഷ്യം വന്നാൽ എന്നെ കെട്ടിപിടിച്ചാൽ മതി ദേഷ്യം തീരുന്ന വരെ ' 'Ok സമ്മതിച്ചു ' 'ഇനി ഒരു കാര്യം കൂടെ '

'ഇനി എന്താ ' 'ദേ ഇത് പോലെ സാധങ്ങൾ പൊട്ടിക്കരുത് ഇനി കെട്ടോ ' 'ഹ്മ്മ് ശെരി ഇനി എന്നതെലും ഉണ്ടോ ' 'ഇല്ല എന്നാ ഞാൻ അങ്ങോട്ട് 'എന്നും പറഞ്ഞ അവൾ റൂമിൽ നിന്നും ഇറങ്ങാൻ നിന്നു 'എങ്ങോട്ടാ മുങ്ങുന്നേ എനിക്ക് കുറച്ചു നേരം നിന്റെ കൂടെ ഇരിക്കണം ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട് നിന്നോട് പക്ഷെ ഒന്നിനും സമയം ആയിട്ടില്ല ' 'എന്താണ് ഇത്ര വല്യേ കാര്യം ' 'Wait ma babe ' 'Ok ' അവർ രണ്ടുപേർ ബാൽക്കണിയിൽ നിലത്തിരുന്ന് സംസാരിക്കാൻ തുടങ്ങി ഒരുപാട് കാര്യങ്ങൾ സംസാരിച്ചു എന്നാൽ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം പരസ്പരം പങ്കുവെക്കാൻ അവർ മറന്നു മറന്നതല്ല മനപ്പൂർവം അവൻ മറന്നു കളഞ്ഞു സംസാരിച്ച തളർന്നപ്പോൾ അവൻ അവളുടെ മടിയിൽ കിടന്നു അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു അവളും അവന്റെ തലയിൽ തലോടി അങ്ങനെ ഇരുന്ന് എപ്പോഴോ രണ്ടുപേരും ഉറക്കിലേക്ക് വീണു ~~~~~~~~~~~~~ കണ്ണിലേക്കു വെളിച്ചം അടിച്ചപ്പോൾ അവൾ ആയാസപ്പെട്ട് കണ്ണുതുറന്നു ചുറ്റും ഒന്ന് നോക്കി തന്റെ മടിയിൽ തലവെച്ചുറങ്ങുന്ന എബിയെ കണ്ട അവൾ അങ്ങനെ നോക്കി നിന്നു 'എന്നാടി ഇങ്ങനെ നോക്കുന്നെ 'കണ്ണുതുറന്നപ്പോൾ തന്നെ നോക്കുന്ന പൂജയെ കണ്ട് അവൻ ചോദിച്ചു അവൾ ഒന്നുല്ല എന്നർത്ഥത്തിൽ തലയാട്ടി

'എഴുന്നേൽക്കാൻ ഉള്ള ഉദ്ദേശം ഒന്നുല്ലേ മോനെ ' 'കുറച്ചു നേരം കൂടെ കിടക്കട്ടെടി ' 'അയ്യടാ ഓഫീസിൽ പോകേണ്ട ചിന്ത ഒന്നുല്ലേ എണീറ്റെ 'അവൾ അവനെ തള്ളിമാറ്റി എണീറ്റു തന്റെ റൂമിലേക്ക് പോയി പെട്ടന്ന് ഫ്രഷ് ആയി മമ്മിയുടെ അടുത്തേക്ക് ചെന്നു 'ഇന്ന് നേരത്തെ ആണല്ലോ എന്നാ പറ്റി എന്റെ മോൾക് മൊത്തത്തിൽ ഒരു മാറ്റം ' 'ഒന്ന് പോയെ മമ്മി എനിക്ക് ഒരു മാറ്റവുമില്ല മമ്മിക്ക് തോന്നുന്നതാ ' 'മോളെ കൂടുതൽ ഇളക്കല്ലേ നാറി പോവും എവിടെ നമ്മുടെ ആൾ എബി ' 'ആ എനിക്ക് എങ്ങനെ അറിയാന ആൾ റൂമിൽ ഉണ്ടാകും ' 'അഭിനയിക്കല്ലേ ഇന്നലെ രണ്ടും ഒരുമിച്ച് അവന്റെ റൂമിൽ അല്ലായിരുന്നോ ' 'മമ്മി എങ്ങനെ അറിഞ്ഞു ' 'ഈ വീട്ടിൽ നടക്കുന്ന എല്ലാ കാര്യവും ഈ മമ്മി അറിയും മോളെ ' 'സത്യം പറ മമ്മി നിങ്ങൾ ഇവിടെ എല്ലാം cctv വെച്ചിട്ടില്ലേ ' 'നീ എന്റെ കയ്യിന്ന് വാങ്ങിക്കും പെണ്ണെ ' 'മമ്മി ഇവിടെ കഴിക്കാൻ ഒന്നുല്ലേ 'ഹാളിൽ നിന്നും എബി വിളിച് ചോദിച്ചു 'അവന്റെ കലാപരിപാടി തുടങ്ങി മോൾ ഇതൊക്കെ ഒന്ന് എടുത്ത് വെക്കാൻ സഹായിക്കോ ' 'എന്റെ മമ്മിയെ ഞാൻ അല്ലാതെ ആരാ സഹായിക്ക മമ്മി ഇങ് താ ഞാൻ എടുത്ത് വെച്ചോളാം 'എന്നും പറഞ്ഞ അവൾ ഫുഡ് എല്ലാം എടുത്ത് ടേബിളിൽ നിരത്തി വേച് എല്ലാവർക്കും വിളമ്പി കൊടുത്ത് അവളും കഴിക്കാൻ ഇരുന്നു ഫുഡ് കഴിച്ച കഴിഞ്ഞ് അവർ രണ്ടുപേരും ഓഫീസിലേക്കും റോസമ്മ സ്കൂളിലേക്കും പോയി

~~~~~~~~~~~~~ 'സത്യാണോ നീ പറയുന്നേ നിങ്ങടെ കല്യാണം ഉറപ്പിച്ചോ എനിക്ക് അങ്ങ് വിശ്വാസം വരുന്നില്ല ' 'അതെടി അന്നു എല്ലാം പെട്ടന്നായിരുന്നു' 'അപ്പൊ ചിലവ് എപ്പഴാ മോളെ ' 'എന്നാ ചിലവിന്റെ കാര്യാ രണ്ടാളും സംസാരിക്കുന്നത് 'അവരുടെ അടുത്തേക്ക് ചെന്ന് ജോ ചോദിച്ചു അന്നു എല്ലാ കാര്യവും അവനോട് പറഞ്ഞു 'കോളടിച്ചല്ലോ അപ്പൊ എപ്പഴാ ചിലവ് തരുന്നത് ' 'കല്യാണം കഴിയട്ടെ എന്നിട്ട് തരാം ' 'അയ്യടാ അങ്ങനെ മുങ്ങേണ്ട അതിനുള്ളത് പിന്നെ തരണം ഇപ്പൊ കല്യാണം ഉറപ്പിച്ചതിനുള്ളത് തരണം ok ' 'ശെരി തരാം ' 'എന്നാപ്പിന്നെ നേരെ കാന്റീനിലേക്ക് വിട്ടാലോ ' 'Wockey ' അവർ മൂന്നുപേരും പരസ്പരം കയ്യ്കോർത്തു പിടിച്ച കാന്റീനിലേക്ക് നടന്നു 'പൂജ...' അവർ നടത്തം നിറുത്തി തിരിഞ്ഞു നോക്കി തങ്ങളുടെ നേരെ നടന്നടുക്കുന്ന വീണയെ ആണ് അവർ കണ്ടത് 'എന്താ വീണ എന്ത പ്രശ്നം ' വീണ ശ്വാസം ഒന്ന് നീട്ടി എടുത്തു എന്നിട്ട് പറയാൻ തുടങ്ങി 'അവിടെ എബി sir നല്ല കലിപ്പിൽ നിൽക്കുന്നുണ്ട് ക്യാബിൻ ഫുൾ അലങ്കോലമാക്കിയിട്ടുണ്ട് ' 'അതിന് sir പുറത്തുപോയി വന്നോ '

'ഇപ്പൊ വന്നതെ ഉള്ളു വന്നപ്പോഴേ നല്ല ദേഷ്യത്തിലാ വന്നത് നിന്റെ പേരും വിളിച്ച വന്നത് തന്നെ എന്താ പ്രശ്നം ' 'അറിയില്ല എന്തായാലും ഞാൻ ഒന്ന് നോക്കട്ടെ 'എന്നും പറഞ്ഞ അവൾ എബിയുടെ ക്യാബിനിലേക്ക് ചെന്നു അവിടെ ഉള്ള സകലമാന സാധനങ്ങളും പൊട്ടികിടക്കുന്നുണ്ട് എബിയെ നോക്കിയപ്പോൾ ആൾ തലയിൽ കയ്യുവെച്ച ചെയറിൽ ഇരിക്കുന്നുണ്ട് അവൾ പേടിച് പേടിച് അവന്റെ അടുത്തേക്ക് ചെന്നു 'എബി sir 'അവൾ അവനെ വിളിച്ചു അവളുടെ ശബ്ദം കേട്ടതും അവൻ തലയുയർത്തി നോക്കി മുന്നിൽ അവളെ കണ്ടതും അവൻ അവളെ ഇറുകെ കെട്ടിപിടിച്ചു 'പൂജ pls എന്നെ വിട്ട് പോകരുത് നീ ഇല്ലാതെ എനിക്ക് പറ്റില്ല 'അവളെ കെട്ടിപിടിച്ചു കൊണ്ട് അവൻ പിറുപിറുത്തു  ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story