അറിയാതെ: ഭാഗം 16

ariyathe sha

രചന: SHA (പെങ്ങളുട്ടി)

മനസമ്മതത്തിന്റെ കാര്യം ശെരിയാക്കാൻ പപ്പാ പറഞ്ഞിട്ട് പള്ളിയിൽ പോയതായിരുന്നു എബി പെട്ടന്ന് ഓഫീസിലെ വന്തോ urgent file വേണം എന്ന് പറഞ്ഞ അരുൺ വിളിച്ചത് അത് എടുക്കാൻ വേണ്ടി വീട്ടിലേക്ക് വന്നതാണ് വണ്ടിയിൽ നിന്നിറങ്ങി അവൻ നേരെ തന്റെ റൂമിലേക്ക് കയറി വാതിൽ തുറന്നതും അകത്തു കണ്ട കാഴ്ച അവനെ അരോചകപ്പെടുത്തി 'മമ്മി....'അവൻ ദേഷ്യത്തോടെ അലറി 'എന്നാ നിനക്ക് വേണ്ടേ ഇങ്ങനെ അലറുന്നത് എന്തിനാ 'അവന്റെ അലർച്ചെ കേട്ട് അങ്ങോട്ടേക്ക് വന്ന മമ്മി ചോദിച്ചു 'എന്താ ഇതെല്ലാം 'അവൻ മുറിയുടെ ഉള്ളിലേക്ക് ചൂണ്ടി ചോദിച്ചു 'അവിടെ എന്നാ 'എന്ന് ചോദിച്ച മമ്മി അങ്ങോട്ടേക്ക് നോക്കി 'കൊള്ളാല്ലോ നല്ല ഭംഗി വെച്ചിട്ടുണ്ട് ഇപ്പൊ ' 'ഇതാരുടെ പണിയ ' 'എനിക്ക് എങ്ങനെ അറിയാന ചെക്കാ അടുക്കളയിൽ നൂറുക്കൂട്ടം പണി കിടപ്പുണ്ട് അപ്പഴാ അവന്റെ ഒരു ഒലക്ക ഞാൻ പോവാ 'എന്ന് പറഞ്ഞ മമ്മി അവിടെ നിന്നും പോയി 'മോളെ പൂജ situation ഇത്തിരി മോശമാണ് നീ പെട്ടന്ന് അങ്ങോട്ട് ചെല്ല് 'അവിടെ നടക്കുന്നത് എല്ലാം കണ്ട് കൊണ്ട് പപ്പാ പറഞ്ഞു

'അത് വേണോ പപ്പാ ' 'ചെല്ല് ചേച്ചി അങ്ങോട്ട് 'എന്നും പറഞ്ഞ റോസമ്മ പൂജയെ തള്ളി വിട്ടു 'എടി ദുഷ്ടേ നിന്നെ ഞാൻ എടുത്തോളാം കെട്ടോ 'റോസമ്മയെ മനസ്സിൽ സ്മരിച്ചുകൊണ്ട് അവൾ നേരെ എബിയുടെ അടുത്തേക്ക് ചെന്നു ആരുടെയോ പ്രെസെൻസ് അരിഞ്ഞതും അവൻ തലപൊക്കി നോക്കി മുന്നിൽ അവളെ അവൻ അവളുടെ അടുത്തേക്ക് ചെന്നു 'Pooja i need a tight hug pls ' അവൾ മറുത്തു ഒന്നും പറയാതെ തന്റെ ഇരുകയ്കളാൽ അവനെ പൊതിഞ്ഞു പിടിച്ചു 'I can't control it what can i do 'അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവൻ ചോദിച്ചു 'എല്ലാം ശെരിയാകും sir 'അവന്റെ തലമുടിയിൽ തലോടി അവൾ പറഞ്ഞു 'അയ്യേ ഞാൻ ഒന്നും കണ്ടില്ലേ ' റോസമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവർ രണ്ടുപേരും വിട്ട് നിന്നത് നോക്കുമ്പോൾ രണ്ട് കയ്യും കണ്ണിന് മുകളിൽ വേച് ചിരിക്കുന്ന റോസമ്മ 'നിന്നെ ആരാ ഇപ്പൊ ഇങ്ങോട്ട് ക്ഷണിച്ചത് ' 'അയ്യടാ ഞാൻ ഇപ്പൊ വന്നില്ലായിരുന്നെങ്കിൽ കാണായിരുന്നു എന്റെ ചേച്ചി വഴിപിഴച്ചു പോയേനെ ' അവൾ പറയുന്നത് കേട്ടതും അവരുടെ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

'നീ ഒന്ന് പോയെ ഞങ്ങൾക്ക് ഇത്തിരി പ്രൈവസി വേണം ' 'അയ്യടാ ഉള്ള പ്രൈവസി മതി ചേച്ചി വന്നേ 'എന്നും പറഞ്ഞ റോസമ്മ പൂജയെയും കൂട്ടി അവിടെ നിന്നു പോയി 'എടി റോസമ്മേ നിന്നെ ഞാൻ എടുത്തോളാം കെട്ടോ ' 'പിന്നെ എടുക്കാൻ ഇങ് വാ ഞാൻ നിന്ന് തരാ 'പോകുന്ന വഴി അവൾ വിളിച്ചു പറഞ്ഞു ~~~~~~~~~~~~~ 'മനസമ്മതത്തിന് ഇനി അധിക ദിവസം ഇല്ല അത് കൊണ്ട് രണ്ടുപേരും ഇനി ഓഫീസിൽ പോകേണ്ട ' 'അതൊന്നും ശെരി ആവില്ല പപ്പാ ഞാൻ ഇല്ലെങ്കി അവിടെ ഒന്നും നടക്കില്ല ' 'എന്നാ നീ പൊക്കോ പലശേ മോളെ പറഞ്ഞു വിടാൻ പറ്റില്ല ' 'ഓഹ് ആയികോട്ടെ ' 'അല്ല പപ്പാ ഡ്രസ്സ്‌ എടുക്കേണ്ട ' 'നിനക്ക് ആ ഒരു ചിന്ത അല്ലേ ഉള്ളു എന്നതിനാണേലും ഡ്രസ്സ്‌ എടുക്കണം ' '😁 അത് പിന്നെ എന്റെ ഒരേഒരു bro ന്റെ മനസമ്മതം അല്ലേ ' 'നീ കിടന്നു ഉരുളണ്ട നാളെ നമുക്ക് പോയി എടുക്കാം എന്താ പോരെ ' 'മതി കണ്ട്പടി പപ്പാ എന്റെ ഇച്ചായൻ സൂപ്പറാണ് ' 'മതി പൊക്കിയത് പോയി കിടന്നു ഉറങ്ങാൻ നോക്ക് ' 'ഓഹ് ആയികോട്ടെ sir 'എന്നും പറഞ്ഞ അവൾ ചവിട്ടിതുള്ളി പോയി 'നിങ്ങൾ രണ്ടാളും എന്ത് നോക്കി നിൽക്ക പോയാട്ടെ '

'Ok പപ്പാ 'എന്നും പറഞ്ഞ അവർ രണ്ടുപേരും മുകളിലേക്ക് പോകാൻ നിന്നു 'അതേയ് ഒരു കാര്യം ഞാൻ പറയാം കല്യാണം കഴിയുന്ന വരെ എങ്കിലും ദയവ് ചെയ്ത് എന്റെ മോൻ ഒന്ന് ക്ഷമിക്കണം ഒരു പപ്പയുടെ അപേക്ഷയായി കൂട്ടിയ മതി ' പപ്പാ പറയുന്നത് കേട്ട് അവൾക്കു ചിരി വന്നു അവൻ നോക്കി പേടിപ്പിച്ചതും അവൾ ഡീസന്റ് ആയി 'പപ്പാ ഇത് എബിയാണ് റയർ പീസ് so dont worry 😁' 'അതാഞ്ഞ എന്റെ പേടി ' 'ഒന്ന് പോയെ പപ്പാ മമ്മി ഇതിനെ വിളിച് പോയെ പോയി റൊമാൻസ് ചെയ്യാൻ നോക്ക് ' 'ഡാ ചെക്കാ നീ എന്റെ കയ്യിന്ന് വാങ്ങിക്കും 'അവർ അവനെ തല്ലാൻ കയ്യ് ഓങ്ങി 'അയ്യോ എബി danger escape 'എന്നും പറഞ്ഞ അവൻ മുകളിലേക്ക് ഓടി അവന്റെ പോക്ക് കണ്ട് പപ്പയും മമ്മിയും ഒന്ന് പുഞ്ചിരിച്ചു 'നീ ഇനി എന്നാ നോക്കി നിൽക്ക പോയി ഉറങ്ങ് കൊച്ചേ 'അവർ പൂജയുടെ നേരെ തിരിഞ്ഞ് പറഞ്ഞു അത് കേൾക്കേണ്ട താമസം അവളും മുകളിലേക്ക് കയറി പോയി 'ഇച്ചായ അവൻ ഒരുപാട് മാറി അല്ലേ ഇപ്പൊ നമ്മിടെ പഴയ എബിയായി മാറി അഞ്ചു വർഷങ്ങൾക്ക് മുന്നേ നഷ്ട്ടപെട്ട അവനെ നമുക്ക് തിരിച്ചു കിട്ടി '

'നീ പറഞ്ഞത് ശെരിയാ ആലിസെ എല്ലാത്തിനും കാരണം അവളാ പൂജ ' എന്നും പറഞ്ഞ അയാൾ നെടുവീർപ്പിട്ടു 'ഇങ്ങനെ നിന്നാൽ മതിയോ നാളെ കാലത്തെ തറവാട്ടിൽ പോകാൻ ഉള്ളതാ എല്ലാവരെയും ക്ഷണിക്കണ്ടേ വന്നേ 'മമ്മി പപ്പയെയും കൂട്ടി മുറിയിലേക്ക് പോയി നാളത്തെ നല്ലൊരു പുലരിയെ വരവേൽക്കാൻ അവർ എല്ലാം നിദ്രയെ പുൽകി അവരിൽ വരാനിരിക്കുന്ന ചതിയറിയാതെ ~~~~~~~~~~~~~ 'മോളെ പൂജ ഞങ്ങൾ ഇറങ്ങാ ' 'ശെരി മമ്മി ' 'നിനക്ക് കൂടി വരായിരുന്നു ഞങ്ങടെ കൂടെ പക്ഷെ എബി സമ്മതിക്കേണ്ടേ ' 'അത് സാരല്ല മമ്മി കല്യാണം കഴിഞ്ഞ് ഒരുമിച്ച് പോകാല്ലോ ' 'എടാ എബി വൈകീട്ട് നേരത്തെ വരണം കെട്ടോ ഞങ്ങൾ ടെക്സ്റ്റെയിൽസിൽ wait ചെയ്യാം 'എബിയുടെ നേരെ തിരിഞ്ഞ് അവർ പറഞ്ഞു 'ആഹ് മമ്മി ഞങ്ങൾ എത്തിക്കോളാം ' 'മോളെ തനിച്ചാക്കി പോകല്ലേ ' 'എന്റെ പപ്പേ ഞാൻ കുഞ്ഞു കുട്ടി ഒന്നുമല്ലല്ലോ എബി sir ഓഫീസിൽ പോയി ഉച്ചക്ക് വരാം എന്ന് പറഞ്ഞിട്ടില്ലേ പിന്നെ എന്താ ' 'എന്നാലും ഒരു പേടിയാ മോളെ സൂക്ഷിക്കണേ ' 'ഞാൻ സൂക്ഷിച്ചോളാം പപ്പേ നിങ്ങൾ പോയിട്ട് വാ '

ഓടിക്കൽ കൂടി അവരെ രണ്ടുപേരെയും നോക്കിയിട്ട് അവർ കാറിൽ കയറി പോയി അവർ പോയതും അവൾ നേരെ അകത്തേക്ക് കയറാൻ നിന്നു പക്ഷെ അപ്പോഴേക്കും അവൻ അവളെ പിടിച്ച തന്നിലേക്ക് അടുപ്പിച്ചു 'എന്താ sir ഇത് വിട്ടേ ആരേലും കാണും ' 'ആര് കാണാനാ ഇവിടെ ഇപ്പൊ നമ്മൾ മാത്രമല്ലെ ഉള്ളു ' 'എന്റെ പൊന്നോ നട്ടകാർ കാണും എന്നാ പറഞ്ഞെ ' 'അതാണോ ഇപ്പൊ ശെരിയാക്കി തരാം 'എന്നും പറഞ്ഞ അവൻ അവളെയും പൊക്കി അകത്തേക്ക് കയറി 'ഇപ്പൊ പ്രശ്നം ഇല്ലല്ലോ ' 'Sir pls എന്നെ വിട് ' 'വിടാം but i need a kiss now on here 'അവന്റെ ചുണ്ടിൽ കയ്യ് വേച് അവൻ പറഞ്ഞു അത് കേട്ടതും അവളുടെ പാതി ജീവൻ അങ്ങ് പോയി 'നീ തരേണ്ട മോളെ ഞാൻ എടുത്തോളാം 'എന്നും പറഞ്ഞ അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു പെട്ടന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത് അതോടെ അവൻ അവളെ വിട്ടു ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവൾ അവനിൽ നിന്നും വിട്ട് നിന്നു ഫോമേ എടുത്ത് സംസാരിച്ച അവൻ അവളോട് പെട്ടന്ന് വരാം എന്നും പറഞ്ഞ വണ്ടിയും എടുത്ത് പോയി എല്ലാവരും പോയതും അവൾ ഒറ്റക്കായി അവൾ അപ്പൊ തന്നെ തന്റെ ഫോൺ എടുത്ത് അതിൽ കളിക്കാൻ തുടങ്ങി

കുറച്ചുനേരം കഴിഞ്ഞതും ആരോ calling bell അടിക്കുന്ന ശബ്ദം കെട്ടിയോൻ അവൾ വാതിലിനടുത്തേക്ക് ഓടി എബിയാണെന്ന് വിചാരിച് അവൾ വേഗം വാതിൽ തുറന്നു പക്ഷെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ അടിമുടി ഒന്ന് വിറച്ചു ~~~~~~~~~~~~~ 'എന്നതിന അരുണേ നീ പെട്ടന്ന് വരാൻ പറഞ്ഞെ വീട്ടിൽ പൂജ ഒറ്റക്കാണെടാ ' 'നീ ടെൻഷൻ അടിക്കല്ലേ ഞാൻ പറയാം ' 'എന്നാ പറ ' 'ആ അമേരിക്കൻ കമ്പനിയുമായിട്ടുള്ള പ്രൊജക്റ്റ്‌ നമുക്ക് കിട്ടിയില്ല ' 'What...പിന്നെ ആർക്കാ അത് കിട്ടിയത് ' 'അത്....' 'മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ പറയെടാ ' 'അത് ലഭിച്ചത് മാറ്റാർക്കുമല്ല mangalath builders ൻ ആണ് ' 'വിഷ്ണു...' 'അതെ അവൻ തന്നെ, അവൻ ഇന്നലെ എന്നെ വിളച്ചിരുന്നു ഈ കാര്യം പറയാൻ അവന്റെ മനസ്സിൽ എന്തൊക്കെയോ പ്ലാൻ ഉള്ള പോലെ തോന്നി എനിക്ക് നീ ഒന്ന് സൂക്ഷിച്ചോ ' 'ഞാൻ എന്തിനാ അവനെ പേടിക്കുന്നെ ' 'പൂജ അവൾ ആണ് അവന്റെ തുറുപ്പു ചീട്ട് നീ ഒന്ന് കരുതിയിരുന്നോ എന്തായാലും നീ വീട്ടിലേക്ക് ചെല്ല് ഇവിടെത്തെ കാര്യം ഞാൻ നോക്കിക്കോളാം ' 'Ok ഡാ ' അരുണിനോട് യാത്ര പറഞ്ഞ പോന്നെങ്കിലും അവന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു എത്രയും പെട്ടന്ന് പൂജയുടെ അടുത്തേക്ക് എത്താൻ അവന്റെ മനസ്സ് വെമ്പി അവൻ വണ്ടി സ്പീഡ് കൂട്ടി വീട്ടിലേക്ക് തിരിച്ചു .  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story