അറിയാതെ: ഭാഗം 17

ariyathe sha

രചന: SHA (പെങ്ങളുട്ടി)

വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഞെട്ടി 'വിഷ്ണുവേട്ടൻ 'അവളുടെ ചുണ്ടുകൾ മന്ത്രിച്ചു 'നീ എന്താടി ഇങ്ങനെ നിൽക്കുന്നെ എന്നെ അകത്തേക്ക് വിളിക്കുന്നില്ലേ ' അവൾ ഒന്നും മിണ്ടാതെ നിന്നു 'അയ്യോ ഞാൻ മറന്നു നിനക്ക് എന്നെ പേടി ആണല്ലോ അല്ലേ പേടിക്കണ്ട കെട്ടോ ഞാൻ നിന്നെ ഉപദ്രവിക്കണ്ട വന്നതല്ല നിന്റെ കല്യാണം fix ചെയ്തത് അറിഞ്ഞു വന്ന് ഒരു wish ചെയ്യാം എന്ന് കരുതി ' അവൻ പറയുന്നത് ജേട്ടതും അവൾക്കു ചെറിയ ഒരു ആശ്വാസം തോന്നി 'അകത്തേക്ക് വാ 'അവൾ അവനെ ക്ഷണിച്ചു 'ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ' 'ഹേയ് ഒന്നും വേണ്ടെടി നിന്നോട് ഒരു സന്തോഷ വാർത്ത പറയാൻ വന്നതാ ' 'എന്താ കാര്യം ' 'നമ്മുടെ കമ്പനിക്ക് പുതിയ പ്രൊജക്റ്റ്‌ കിട്ടി ' 'അതിന് ഞാൻ എന്ത് വേണം അതിന് നിങ്ങൾക്ക് അല്ലേ സന്തോഷം എനിക്ക് എന്ത് സന്തോഷം ഉണ്ടാകാന ' 'പറയുന്നത് മിഴുവൻ കേൾക്ക് അത് നിന്റെ company അല്ലേ ' 'ഓഹ് അപ്പൊ അറിയാം അല്ലേ ഞാൻ കരുതി അതെല്ലാം മറന്നു എന്ന് 'അവൾ പുച്ഛഭാവത്തിൽ പറഞ്ഞു 'പിന്നെ ഒരു സങ്കടകരമായ വാർത്ത കൂടി ഉണ്ട് ' 'അത് എന്താ നിങ്ങൾ അതെല്ലാം എനിക്ക് തിരിച്ചു തരാൻ പോവണോ ' 'ഞാൻ പറയട്ടെ നിന്റെ എബിയുടെ പ്രൊജക്റ്റ്‌ ആണ് എനിക്ക് ലഭിചത് അല്ല ഞാൻ കഷ്ട്ടപെട്ട നേടി എടുത്തു '

പറയുമ്പോൾ അവന്റെ മുഖത്തെ പുച്ഛം അവൾ കണ്ടില്ല പകരം ഒരു ഞെട്ടൽ മാത്രമായിരുന്നു അവൾക്ക് ആ വാർത്ത കാരണം എബിയുടെ dream പ്രൊജക്റ്റ്‌ ആയിരുന്നു അത് 'നീ ഒന്നും പറഞ്ഞില്ല ' 'ഞാൻ എന്ത് പറയാനാ ' 'നീ എന്നോട് ഒന്നും പറയേണ്ട പക്ഷെ അവൻ വരുമ്പോൾ പറഞ്ഞ മതി അപ്പൊ ഞാൻ പോട്ടെ 'എന്നും പറഞ്ഞ അവൻ ഇറങ്ങി പോയി ~~~~~~~~~~~~~ 'ഈ പെണ്ണ് വാതിൽ എല്ലാം തുറന്നിട്ട ഇതെവിടെ പോയി 'എന്ന് ചിന്തിച് കൊണ്ടാണ് അവൻ അകത്തേക്ക് കയറി സോഫയിൽ എന്തോ ആലോചിച്ചിരിക്കുന്ന അവളെ കണ്ടതും അവൻ അവളിടെ അടുത്തേക്ക് ചെന്ന അവളെ വിളിച്ചു 'പൂജ ' അവന്റെ ശബ്ദം കേട്ടതും അവൾ തലയുയർത്തി നോക്കി മുന്നിൽ നിൽക്കുന്ന അവനെ കണ്ടതും അവൾ ഇരിക്കുന്നിടത് നിന്ന് എണീറ്റ് അവനെ ആഞ്ഞു കെട്ടിപിടിച്ചു 'Sorry ' 'സോറിയോ എന്തിന് നിനക്ക് എന്നാ പറ്റി ' 'ഞാൻ കാരണം നിങ്ങടെ dream പ്രൊജക്റ്റ്‌ നഷ്ട്ടമായില്ലേ ' 'അതാണോ പ്രശ്നം its ok yar ഒരു പ്രൊജക്റ്റ്‌ അല്ലേ അത് ഇനിയും കിട്ടുമല്ലോ ' 'എന്നാലും ' 'ശൂ 'എന്നും പ്രണാജ് അവൻ അവളിടെ ചുണ്ടിൽ വിരൽ വെച്ചു

'എന്റെ കൊച്ചു കൂടുതൽ അതിനെ കുറിച് ചിന്തിച് ഈ കുഞ്ഞിതല പുകകണ്ട കെട്ടോ'അവളുടെ കവിളിൽ ഉമ്മ വേച് അവൻ പറഞ്ഞു 'നീ പെട്ടന്ന് ready ആയി വാ നമുക്ക് ഒരിടം വരെ പോകാം ' 'എങ്ങോട്ട് 'അവൾ സംശയഭാവത്തിൽ ചോദിച്ചു 'അതെല്ലാം പറയാം ആദ്യം നീ പോയി ready ആയി വാ 'അവൻ അവളെ ഉന്തി തള്ളി റൂമിലേക്ക് പറഞ്ഞയച്ചു അവൾ പെട്ടന്ന് തന്നെ ready ആയി വന്നു 'പോകാം ' അവളുടെ ശബ്ദം കേട്ടതും അവൻ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി 'എന്താ ഇങ്ങനെ നോക്കുന്നെ കൊള്ളുലെ ' 'കൊല്ലത്തില്ലെങ്കി നീ എപ്പഴേ പോയി change ചെയ്യേണ്ടി വന്നേനെ ഇനിപ്പോ അതിന്റെ ആവശ്യം ഇല്ല നീ വാ നമുക്ക് ഇറങ്ങാം 'അവൻ ബുള്ളറ്റിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി വാതിൽ ലോക്ക് ചെയ്ത് അവളും കൂടെ ഇറങ്ങി നേരെ കാറിന്റെ അടുത്തേക്ക് നടന്നു 'ഹലോ അതിലല്ല ഇതില പോകുന്നെ 'പോർച്ചിലിരിക്കുന്ന ബുള്ളെറ്റ് ചൂണ്ടികാണിച്ചു അവൻ പറഞ്ഞു 'ഇതിലോ 'അവൾ പുരികം പൊക്കി ചോദിച്ചു 'എന്തെ നീ വരില്ലേ ' 'എപ്പോ വന്നെന്ന് ചോദിച്ച മതി ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇഷ്ട്ടപെട്ട ആളുടെ കൂടെ ബുള്ളറ്റിൽ കറങ്ങണം എന്ന് '

'ആണോ പലശേ നമ്മൾ കറങ്ങാൻ അല്ല പോകുന്നത് വേറെ ഒരു സ്ഥലത്തേക്ക് ആണ് ' 'എങ്ങോട്ടാണ് എന്ന് പറ ' 'എല്ലാം അവിടെ ചെല്ലുമ്പോൾ കണ്ടാൽ മതി നീ കേറ് 'ബുള്ളറ്റിൽ ഇരുന്ന് അവൻ പറഞ്ഞു അവൻ പറഞ്ഞതും അവളും പിറകിൽ കയറി ഇരുന്ന് അവനെ ചേർത്ത പിടിച്ച ഇരുന്നു അവൾ കയറിയതും അവൻ വണ്ടി എടുത്ത തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു ~~~~~~~~~~~~~ 'നമ്മൾ എന്താ ഇവിടെ ' 'ഇവിടെ ഒരാളെ ക്ഷണിക്കാൻ ഉണ്ട് ' 'ഇവിടെ ആരെ ക്ഷണിക്കാനാ നമ്മുക്ക് തിരിച്ചു പോകാം ' 'ഇത് വരെ വന്നതല്ലേ നിന്റെ അപ്പച്ചിയേയും ആ വിഷ്ണുനെയും മനസമ്മതത്തിന് ക്ഷണിക്കാം നിന്റെ കുടുംബം എന്ന് പറയുന്നത് അവരല്ലേ ഇപ്പൊ ' 'അതൊന്നും വേണ്ട sir നമുക്ക് പോകാം ' 'ഞാൻ പറയുന്നത് അങ്ങ് അനുസരിച്ച മതി നീ വാ 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യും പിടിച്ച വീടിനകത്തേക്ക് കയറി അവരെ രണ്ടുപേരെയും കണ്ടതും അപ്പച്ചിയുടെ മുഖം ചുളിഞ്ഞു 'നിങ്ങൾ എന്താ ഇവിടെ '

'ഞങ്ങൾ ഇവിടെ കേറി താമസിക്കാൻ വന്നതൊന്നുമല്ല ഈ വരുന്ന sunday അതായത് മറ്റന്നാൾ ഞങ്ങടെ മനസമ്മതം ആണ് നിങ്ങൾക് പറ്റുമെങ്കിൽ അവിടെ വരെ ഒന്ന് വന്ന് അനുഗ്രഹിച്ച നന്നായിരുന്നു ' 'ഹ്മ്മ് ഇവളെ അല്ലേ നീ കെട്ടാൻ പോകുന്നത് നടന്നത് തന്നെ 'അവർ പുച്ഭാവത് പറഞ്ഞു 'ആര് സമ്മതിച്ചാലും ഇല്ലെങ്കിലും ഈ കല്യാണം എബി നടത്തും കേട്ടോ 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യും പിടിച്ച പോരാൻ നിന്നപ്പോൾ ആണ് വിഷ്ണു അങ്ങോട്ടേക്ക് കയറി വന്നത് 'നിന്നെ കണ്ടത് നന്നായി നിന്നോടും കൂടിയ പറഞ്ഞെ she is mine so ഇനിയെങ്കിലും നല്ല പിള്ളായായി ജീവിക്കാൻ നോക്ക് ഇവളിടെ സ്വത്തുക്കൾ ഒന്നും എനിക്ക് വേണ്ട എല്ലാം നിങ്ങൾ തന്നെ എടുത്തോ കല്യാണം കഴിഞ്ഞ് പറഞ്ഞാൽ മതി എവിടെ വേണേലും ഞങ്ങൾ ഒപ്പിട്ടു തരും 'എന്നും പറഞ്ഞ അവളുടെ കയ്യും പിടിച്ച അവൻ പുറത്തേക്ക് ഇറങ്ങി 'ഇനി രണ്ടുപേരുടെ അനുഗ്രഹം കൂടി മേടിക്കാൻ ഉണ്ട് നീ കയറ് ' അവർ രണ്ടുപേരും അവിടെ നിന്നും യാത്ര തിരിച്ചു, അവരുടെ യാത്ര ചെന്ന് അവസാനിച്ചത് അവളുടെ വീടിന്റെ മുന്നിൽ ആയിരുന്നു

അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഒരുപാട് നേരം അവിടെ ചിലവഴിച്ചു അവർ രണ്ടുപേരും നേരെ ടെക്സ്സ്റ്റെയിൽസിലേക്ക് തിരിച്ചു ~~~~~~~~~~~~~ 'ഈ കൊച്ചുങ്ങൾ ഇതെവിടെ പോയി കിടക്ക എടി റോസമ്മേ നീ ഒന്നും കൂടെ വിളിച് നോക്ക് ' 'Call പോകുന്നുണ്ട് പപ്പാ പക്ഷെ attend ചെയ്യുന്നില്ല ' 'Sorry dears ഒരിത്തിരി ലേറ്റ് ആയി varunna വഴി ഓഫീസിൽ ഒന്ന് കേറി 'അങ്ങോട്ടേക്ക് വന്ന് എബി പറഞ്ഞു 'വന്നോ എത്ര നേരായി ഞങ്ങൾ കാത്തിരിക്കുന്നു ' 'Sorry പപ്പാ ' 'ഇനി അത് പോട്ടെ വാ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാം ' അവർ എല്ലാവരും ആദ്യം പോയത് ലേഡീസ് സെക്ഷനിലേക്ക് ആയിരുന്നു പൂജക്ക്‌ വേണ്ടി എബി ഒരു സാരി ആണ് സെൽഡക്ട് ചെയ്തത് എല്ലാവർക്കും അത് ഇഷ്ട്ടപെട്ടു അത് കഴിഞ്ഞ് ഓരോരുത്തർക്കു വേണ്ടിയും സെലക്ട്‌ ചെയ്ത് അവസാനം ആണ് എബിക്കുള്ളത് കിട്ടിയത് എല്ലാവർക്കുള്ള ഡെസ്സും എടുത്ത് പുറത്ത് നിന്ന് ഫുഡും കഴിച്ച അവർ വീട്ടിലേക്ക് മടങ്ങി  .......... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story