അറിയാതെ: ഭാഗം 18

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'കിടക്കുന്ന കണ്ട പറയോ നാളെ മനസമ്മതം ആണെന്ന് ഇപ്പൊ ശെരിയാക്കി തരാം 'എന്ന് മനസ്സിൽ മൊഴിഞ്ഞു റോസമ്മ അവളെ നടപ്പുറം നോക്കി ഒറ്റ ചവിട്ടായിരുന്നു 'അയ്യോ മമ്മി ഓടി വായോ ഞാൻ കൊക്കയിൽ വീണേ 'അവൾ വലിയ വായിൽ അലറി കരഞ്ഞ കണ്ണ് തുറന്നപ്പോൾ തന്നെ കാണുന്നത് മുന്നിൽ നിന്ന് കിണിക്കുന്ന റോസമ്മയെ ആണ് ' മനുഷ്യനെ തള്ളയിട്ടതും പോരാ നിന്ന് കിണിക്കുന്നോ പിടിച്ച എണീപ്പിക്കെടി ' അവൾ ദേഷ്യപ്പെട്ടതും റോസമ്മ അവളെ പിടിച്ച എണീപ്പിച്ചു 'നീ എന്തിനാ കിണിക്കുന്നെ അതിനുമാത്രം ആരേലും ഇവിടെ തുണി ഇല്ലാതെ നിൽക്കുന്നുണ്ടോ ' 'ചേച്ചി എന്തിനാ കൊക്കയിൽ വീണേ എന്നും പറഞ്ഞ കരഞ്ഞത് ' 'അതുണ്ടല്ലോ ഞാനും എബിച്ചായന് കൂടെ ' 'ആരുടെ കൂടെ ' 'നീ ഇടയിൽ കേറി flow കളയല്ലേ ' 'എന്നാ പറ ' 'ഞങ്ങൾ രണ്ടാളും കൂടെ കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോകുന്നത് സ്വപ്നം കണ്ടതാ അതും ഏതോ ഒരു കൊക്കയുടെ അടുത്ത് പെട്ടന്ന് നീ വന്ന് ചവിട്ടിയപ്പോ ഞാൻ കൊക്കയിൽ വീണ പോലെയാ തോന്നിയെ 😁' 'അയ്യടാ എന്നാ പൂതി മനസമ്മതം പോലും കഴിഞ്ഞില്ല അപ്പോഴേക്കും ഹണിമൂൺ വരെ എത്തി ഇതൊക്കെ കല്യാണം കഴിഞ്ഞാൽ എന്താകുമോ എന്റെ കർത്താവെ 'മുകളിലേക്ക് കയ്യ് ഉയർത്തി അവൾ പറഞ്ഞു 'നീ പോടീ നിനക്ക് അസൂയ ആണ് '

'അത് എന്തേലും ആവട്ടെ ചേച്ചി പെട്ടന്ന് പോയി ഫ്രഷ് ആയി വാ ഒരു surprise ഉണ്ട് ' 'സർപ്രൈസോ എന്താണ് ' 'പറയാം ചേച്ചി ഫ്രഷ് ആയി വാ ' 'Wockey ദേ പോയി ദാ വന്നു 'എന്നും പറഞ്ഞ അവൾ വാഷ്റൂമിൽ പോയി പെട്ടന്ന് ഫ്രഷ് ആയി വന്നു 'ഇനി പറ എന്താ surprise ' 'താഴേക്ക് പോകാം your surprise is waiting ' അവർ രണ്ടുപേരും താഴേക്ക് ചെന്നു അവടെ ഹാളിൽ ഇരിക്കുന്ന aalukale കണ്ട് പൂജയുടെ നെറ്റി ചുളിഞ്ഞു ഇവർ എല്ലാം ആര് എന്നാ അർത്ഥത്തിൽ അവൾ റോസമ്മയെ നോക്കി 'ചേച്ചി വാ എല്ലാവരെയും പരിചയപ്പെടുത്തി തരാം 'എന്നും പറഞ്ഞ അവളെ വലിച്ച അവരുടെ അടുത്തേക്ക് ചെന്നു 'ഇതാണ് ഞങ്ങടെ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന അമ്മാമ്മ 'അമ്മാമ്മയുടെ കഴുത്തിലൂടെ കയ്യിട്ട് റോസമ്മ പറഞ്ഞു 'ടി കാന്താരി വേണ്ടാട്ടോ 'അവളുടെ ചെവിയിൽ പിടിച്ച അമ്മാമ്മ പറഞ്ഞു 'ആഹ് വിട് ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ, പിന്നെ ഇത് ഞങ്ങടെ one and only ആന്റി പപ്പയുടെ little sister ആകെ ഇത് മാത്രേ ഉള്ളു note the point ' 'ഇവൾക്ക് ഒരു മാറ്റാവുമില്ലല്ലോ ' 'നിങ്ങടെ അല്ലേ മരുമോൾ എങ്ങനെ മാറാന അല്ല നിങ്ങടെ കെട്ടിയോൻ എവിടെ എന്റെ മാമൻ ' 'ഞാൻ ഇവിടെ ഉണ്ടേ 'പുറത്തു നിന്നും ആൾ വിളിച് പറഞ്ഞു 'ആ അങ്ങേര് പുറത്ത് ഉണ്ട് അത് നമുക്ക് പിന്നെ പരിചയപ്പെടാം ഇനി ഇതാണ് എന്റെ ഒരേഒരു നാത്തൂൻ പൂജ മനസ്സിലായോ രണ്ടുപേർക്കും ' 'നീ ഒന്ന് പോയെ റോസമ്മേ ഇവളെ ഞങ്ങൾക്ക് അറിയാം കേട്ടോ ' 'ആണോ ഞാൻ അറിഞ്ഞില്ല '

'റോസമ്മേ വേണ്ട നീ ചെല്ല് മോൾ ഇങ്ങോട്ട് വാ 'അമ്മാമ്മ പൂജയെ കയ്യ് കാണിച്ച വിളിച്ചു 'മോൾക് ഞങ്ങടെ കൊച്ചനെ ഒരുപാട് ഇഷ്ട്ടല്ലേ എല്ലാം മാത്യു പറഞ്ഞു മോൾ വിഷമിക്കണ്ട എല്ലാം നമുക്ക് ശെരിയാക്കാം അമ്മാമ്മ ഉണ്ടെന്നേ കൂടെ ' അവൾ അതിന് പുഞ്ചിരിച്ചു തലയാട്ടി അവർ തമ്മിൽ പെട്ടന്ന് തന്നെ കൂട്ടായി ഒരുപാട് സംസാരിക്കുന്ന ആളാണ് അത് കൊണ്ട് തന്നെ അവളെ പെട്ടന്ന് അമ്മമ്മക്ക് ഇഷ്ട്ടപെട്ടു ~~~~~~~~~ 'എടാ എബി നീ എന്താ ഇങ്ങനെ ഇരിക്കുന്നെ ' 'പിന്നെ ഞാൻ എങ്ങനെ ഇരിക്കണം ' 'സത്യം പറ മോനെ നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലേ ' 'അയ്യോ അത് മാമൻ അറിയില്ലേ ഇവൻ....' 'അരുണേ വേണ്ട നീ എന്റെ കയ്യിന്ന് വാങ്ങിക്കും ' 'നിന്റെ ഒന്ന് കിട്ടിയാലും കുഴപ്പമില്ല ഞാൻ പറയാൻ ഉള്ളത് പറയും നിന്റെ സ്വഭാവം മാമൻ കൂടി അറിയട്ടെ ' 'നീ പറ അരുണേ ' 'മാമ ഇവൻ അവളെ ഒരുപാട് ഇഷ്ട്ടമാണ് എന്ന ചില നേരത്ത് അവളോട് ദേഷ്യവുമാണ് ' 'അതെന്താ എബി അങ്ങനെ ' 'ഞാൻ ഇങ്ങനെയാ പറ്റുമെങ്കിൽ മതി 'എന്ന് ദേഷ്യത്തിൽ പറഞ്ഞ അവൻ avde നിന്നും എണീറ്റു അകത്തേക്ക് കയറി ഹാളിൽ നടക്കുന്ന കാഴ്ച കണ്ട് ഒരു നിമിഷം അവൻ അങ്ങനെ നിന്ന് പോയി എന്താണ് സംഭവം എന്നല്ലേ അമ്മാമ്മയോട് എന്തൊക്കെയോ സംസാരിക്കുന്ന പൂജയും അത് കേട്ട് പരിസരം പോലും മറന്ന് ചിരിക്കുന്ന അമ്മമ്മയും കൊറേ കാലത്തിനു ശേഷം ആകും അമ്മാമ്മ ഇങ്ങനെ ചിരിച്ചു കാണുന്നത് 'നീ എന്നാ എബി അവിടെ നിന്നു കളഞ്ഞത് ഇങ് വാ

'അവനെ അവരുടെ അടുത്തേക്ക് വിളിച്ചു അവൻ അങ്ങോട്ടേക്ക് ചെന്ന് അമ്മാമയുടെ അടുത്ത് ഇരുന്നു 'എബി നിന്റെ പെണ്ണിനെ എനിക്ക് ഒരുപാട് ഇഷ്ട്ടായി ഇവളെ ഞാൻ പോകുമ്പോൾ തറവാട്ടിലേക്ക് കൊണ്ടുപോവാ ' 'അയ്യോ അമ്മാമ്മേ ചതിക്കല്ലേ അമ്മാമ്മ കെട്ട് കഴിഞ്ഞിട്ട് പോയ മതി അപ്പൊ നമുക് ഒരുമിച്ച് പോകാല്ലോ ' 'അത് വേണ്ട അമ്മാമ്മേ നമുക്ക് നാളെ മനസമ്മതം കഴിഞ്ഞ് മറ്റന്നാ മാമനും ആന്റിയും പോകുമ്പോ പോവാം ഞാൻ ready ' 'ഇവളെ കണ്ട് പടിക്ക് നീ എത്ര കൊല്ലായി ആ പടി ചവിട്ടിയിട്ട് ' 'അമ്മാമ്മേ ഞാൻ ' 'നീ കൂടുതൽ ഒന്നും പറയേണ്ട ഇവളെ ഞാൻ കൊണ്ടുപോകും കെട്ട് അവിടത്തെ പള്ളിയിൽ വെച്ചല്ലേ നടത്തുന്നെ അപ്പൊ നിങ്ങൾ അങ്ങോട്ടേക്ക് വരുമല്ലോ അടുത്ത ആഴ്ച തന്നെ അല്ലേ കല്യാണവും അത് കൊണ്ട് കെട്ട് കഴിയുന്ന വരെ നിങ്ങൾ ഒരുമിച്ച് നിൽക്കണ്ട മനസിലായോ ' എന്നും പറഞ്ഞ അമ്മാമ്മ അവിടെ നിന്നും എണീറ്റ് പോയി അവൻ തലക്ക് കയ്യും കൊടുത്ത് സോഫയിൽ ഇരുന്നു അവന്റെ ഇരിപ്പ് കണ്ടിട്ട് അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല അവൾ പൊട്ടിച്ചിരിച്ചു 'എന്താടി കിണിക്കുന്നെ ' അവൾ ഒന്നുല്ല എന്നാ അർത്ഥത്തിൽ തലയാട്ടി 'എന്നാ പിന്നെ മിണ്ടാതിരുന്നോ ഇല്ലെങ്കി കിട്ടും എന്റെ കയ്യിന്ന് ' 'മോൾ ഇവിടെ ഇരിക്കണോ രാവിലെ എണീറ്റിട്ടു ഇത് വരെ ഒന്നും കഴിച്ചില്ലല്ലോ വന്നേ 'മമ്മി പൂജയെയും കൂട്ടി പോയി അവൻ അവിടെ നിന്നും എണീറ്റ് റൂമിലേക്ക് പോയി ~~~~~~~~~~

'ചേച്ചി എന്നാ പറ്റി മുഖത്തു ഒരു വിഷമം പോലെ ' 'അച്ഛനെയും അമ്മയെയും ഓർമ വന്നെടി അവർ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാവില്ലേ എന്റെ കല്യാണം കാണാൻ ' 'എന്ത് ചെയ്യാനാ ചേച്ചി ഓരോരുത്തരെ വിധി അങ്ങനെ ആയിരിക്കും ' 'എന്താണ് രണ്ടാളും ഒരു ചർച്ച നിങ്ങൾക്ക് ഉറക്കം ഒന്നുല്ലേ 'അങ്ങോട്ടേക്ക് വന്ന് എബി ചോദിച്ചു 'അത് ഉണ്ടല്ലോ ഇച്ചായ ചേച്ചിക്ക് ഭയങ്കര വിഷമം ' 'മ്മ് എന്ത് പറ്റി ' 'ചേച്ചിടെ അച്ഛനെയും അമ്മയെയും miss ചെയ്യാണ് എന്ന് അപ്പൊ ഞാനിങ്ങനെ വെറുതെ ചേച്ചിക്ക് ഒരു company കൊടുക്കാൻ ' 'അവളുടെ വിഷമം എല്ലാം ഞാൻ മാറ്റിക്കോളാം നീ പോയി ഉറങ്ങാൻ നോക്ക് ' 'ഹ്മ്മ് ശെരി 'അവൾ അവരെ രണ്ടുപേരെയും ഒന്ന് ആക്കിചിരിച്ചു അവിടെ നിന്ന് മുറിയിലേക്ക് നടന്നു 'പിന്നെ ചെന്ന് ആ ഫോമേ എടുത്ത് ക്രിസ്റ്റിയെ ഒന്ന് വിളിച്ചേക്ക് നീ എടുക്കാഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു 'അവൾ പോകുന്നതിനിടയിൽ അവൻ പറഞ്ഞു 'ഈ മനുഷ്യൻ എന്നെ നാണം കെടുത്തും 'അവൾ പിറുപിറുത്തു റൂമിലേക്ക് കയറി പോയി 'എന്നാ പറ്റിയെടോ 'പൂജയെ ചേർത്ത പിടിച്ച അവൻ ചോദിച്ചു

'അത് പിന്നെ അച്ഛനെയും അമ്മയെയും ഓർമ വന്നു ' 'നിനക്ക് ഞാനില്ലേ നിന്റെ എല്ലാമായിട്ട് അത് പോരെ ' 'എന്നും കൂടെ ഉണ്ടാകുമെന്ന ഈ വാക്ക് അത് മതി എനിക്ക് ' 'അത് വിട് നിന്നോട് എനിക്ക് സെറ്റിസ് ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്ത് കാര്യം ' 'അത് surprise ഈ കല്യാണം ഒന്ന് കഴിയട്ടെ എല്ലാം ഞാൻ പറയാം ഇപ്പൊ എന്റെ കൊച്ചു ചെന്ന് ഉറങ്ങാൻ നോക്ക് ' 'ഹ്മ്മ് ശെരി ' അവൾ കിടക്കാൻ വേണ്ടി റൂമിലേക്ക് പോയി 'ഒരാഴ്ച കൂടി കാത്തിരിക്ക് പെണ്ണെ അത് കഴിഞ്ഞാൽ ഞാൻ ആരാണ് എന്നും നീ എന്റെ ജീവിതത്തിൽ എന്തായിരുന്നു എന്നറിയാൻ 'അവൾ പോകുന്നതും അവൻ മനസ്സിൽ മൊഴിഞ്ഞു ~~~~~~~~ 'ഇന്നത്തെ ദിവസം കൂടെ നീ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്ക് നാളത്തെ ദിവസം അത് എന്റെ ആണ് ചേർത്ത പിടിച്ച കൈകൾ തന്നെ നിന്നെ തള്ളിപറയും നീ നോക്കിക്കോ ഇല്ലെങ്കിൽ ഞാൻ പറയിക്കും 'പൂജയുടെ ഫോട്ടോയിലേക്ക് നോക്കി അവൻ പറഞ്ഞു ....... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story